കോട്ടുക്കൽ ഗുഹാക്ഷേത്രം

കേരളത്തിൽ കൊല്ലം ജില്ലയിലെ ഇട്ടിവയ്ക്ക് സമീപം കോട്ടുക്കൽ എന്ന സ്ഥലത്താണ് ഈ പുണ്യപുരാതനമായ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

അഖിൽ സുരേന്ദ്രൻ അഞ്ചൽ ✍️📷

Mobile number -8943764174

ഒറ്റശിലയില്‍ കൊത്തിയെടുത്ത അപൂർവ്വമായ ഒരു ഗുഹാക്ഷേത്രം !!

കേരളത്തിൽ അറിയപ്പെടുന്ന ഗുഹാക്ഷേത്രങ്ങളിൽ പ്രധാനപ്പെട്ടതും അപൂർവ്വവുമായ ഗുഹാക്ഷേത്രമാണ് കോട്ടുക്കൽ ഗുഹാക്ഷേത്രം എന്ന് എടുത്ത് പറയേണ്ടിയിരിക്കുന്നു .

കേരള സർക്കാരിന്റെ ടൂറിസത്തിന്റെയും , പുരാവസ്തു വകുപ്പിന്റെയും സംരക്ഷണത്തിലാണ് ഈ ക്ഷേത്രം ഇപ്പോൾ നിലകൊള്ളുന്നത് .

ഒരു പാട് സഞ്ചാരികൾ കേട്ടറിഞ്ഞ് കോട്ടുക്കൽ ഗുഹാ ക്ഷേത്രം സന്ദർശിക്കാറുണ്ട് . ക്ഷേത്രാന്തരീക്ഷവും , പ്രകൃതി മനോഹരമായ കാഴ്ചകളും ഈ പ്രദേശത്തെ കൂടുതൽ മാറ്റ് കൂട്ടുന്നു .

കണക്കുകളും ചരിത്രങ്ങളും അനുസരിച്ച് ഏകദേശം 200 വര്‍ഷത്തോളം വേണ്ടുവന്നുവത്രെ ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിന്.

കല്‍ത്തിരികോവില്‍ : കോട്ടുക്കല്‍ ഗുഹാ ക്ഷേത്രത്തിന് കല്‍ത്തിരി കോവില്‍ എന്നും ഒരു പേരുണ്ട്. കൊട്ടിയ കല്ല് എന്നും ഇതിനെ പറയുന്നുണ്ട്. ഒറ്റക്കല്ലിലെ അത്ഭുതം നെല്‍വയലുകളുടെ നടുവിലായി സ്ഥിതി ചെയ്യുന്ന ഒറ്റപ്പാറയിലുള്ള ഈ ഗുഹാ ക്ഷേത്രം എഡി 6 നും 8 നും ഇടയിലായി നിര്‍മ്മിച്ചതാണെന്നാണ് കരുതപ്പെടുന്നത്.

ഈ വലിയ പാറയില്‍ കിഴക്ക് ദര്‍ശനമായി രണ്ടു ഗുഹകളാണുള്ളത്. പത്തടി നീളവും എട്ടടി വീതിയുമുള്ള ഈ ഗുഹകള്‍ അല്ലെങ്കില്‍ മുറികളില്‍ രണ്ട് ശിവലിംഗങ്ങള്‍ കാണാവുന്നതാണ് .

ഇന്ത്യയിലെ ഏകപൂര്‍ണ്ണ ശിവക്ഷേത്രം : ഒന്നാമത്തെ ഗുഹയില്‍ ശിവലിംഗം, തൊട്ടുപുറത്തായി നന്തി , അതിനു മുകളില്‍ ഹനുമാന്‍ എന്നിങ്ങനെയാണുള്ളത്. ഐതിഹ്യമനുസരിച്ച് ഒറ്റത്തവണ മാത്രമേ ഹനുമാന്‍ ശിവനും പാര്‍വ്വതിക്കും കാവല്‍ നിന്നിട്ടുള്ളൂ. അതിന്റെ സൂചനയായാണ് ഇവിടെ ഹനുമാന്‍ രൂപം കാണാന്‍ സാധിക്കുന്നത്. സാധാരണ ശിവക്ഷേത്രത്തില്‍ ശിവലിംഗവും നന്തിയും ഗണപതിയുമാണ് ഉള്ളത്. ബാക്കിയുള്ളതൊക്കെ ഉപദേവതമാരാണ്. അതിനാലാണ് ഇതിനെ പൂര്‍ണ്ണശിവക്ഷേത്രമെന്ന് പറയുന്നത്.

ഒരു കമാനത്തിനു കീഴില്‍ സാധാരണഗതിയില്‍ ഒരു പൂര്‍ണ്ണക്ഷേത്രം മാത്രമേ വരാന്‍ പാടുള്ളൂ എന്നാണ് ശാസ്ത്രം. എന്നാല്‍ ഇവിടെ ഒറ്റകമാനത്തിനു കീഴില്‍ രണ്ടു ക്ഷേത്രങ്ങളാണുള്ളത്. ദ്വൈതക്ഷേത്രം എന്ന പേരില്‍ ഇത്തരത്തില്‍ ഇന്ത്യയില്‍ ഒറ്റ ക്ഷേത്രം മാത്രമേയുള്ളുവത്രെ. അത് കോട്ടുക്കല്‍ ഗുഹാ ക്ഷേത്രമാണത്രെ.

കോട്ടുക്കൽ ഗുഹാ ക്ഷേത്രത്തിൽ എത്തിച്ചേരാന്‍ : കൊല്ലം ജില്ലയിലെ ചടയമംഗലം ഇട്ടിവ ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡിലാണ് കോട്ടുക്കൽ ഗുഹാ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കേരള സർക്കാരിന്റെ ടൂറിസത്തിന്റെ സംരക്ഷണയിലാണ് ഈ ക്ഷേത്രം നിലകൊള്ളുന്നത് . എം.സി റോഡില്‍ ആയൂരില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ അകലെയാണ് ഈ ക്ഷേത്രമുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *