മലയാളി യുവാവിന്റെ വയറൽ വീഡിയോ.. ഒര് മിനിറ്റ് കൊണ്ട് ഹരിഹർ ഫോർട്ട് കയറി റെക്കോർഡ് നേടുന്നു

ഹരിഹർ ഫോർട്ട് വളരെ കാലമായി മനസ്സിൽ കടന്നുകൂടിയ ഒരു സ്വപ്നമായിരുന്നു. പിന്നെ സാഹസികതയും ഇഷ്ടമുള്ളതിന്നാൽ എല്ലാവരും റിസ്ക് ആണെന്ന് പറയുന്ന ഈ കോട്ടയെ കീഴടക്കാൻ ഒരു വാശിയായി💪🏻. പല തവണ പോകാൻ പ്ലാൻ ചെയ്തുവെങ്കിലും പല കാരണങ്ങളാൽ പോകാൻ സാധിച്ചില്ല. 😕 ഹരിഹർ ഫോർട്ട് പോകാൻ ബെസ്റ്റ് ടൈം മഴ കഴിഞ്ഞുള്ള മാസമായതിനാൽ അതിനുള്ള കാത്തിരിപ്പായിരുന്നു പിന്നെ. 😍ഹരിഹർ ഫോർട്ട് അടുത്തുള്ള റെയിൽവേ സ്റ്റേഷൻ നാസിക് ആണ്. തിരുവനന്തപുരത്തുനിന്നും നാസികിലേക്കു നേരിട്ട് ട്രെയിൻ ഇല്ലാത്തതിനാൽ എറണാകുളത്തുനിന്ന് പുറപ്പെടുന്ന മംഗള ലക്ഷദ്വീപ് സൂപ്പർഫാസ്റ്റ് എക്സ്പ്രസിൽ പോകാനായിരുന്നു പ്ലാൻ.

നമ്മളൊക്കെ പാരമ്പര്യമായി പണക്കാർ ആയതിനാൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ ഒന്നും മെനക്കെട്ടില്ല🤣😁. തിങ്കളാഴ്ച ഹരിഹർ ഫോർട്ട് എത്താനായിരുന്നു പ്ലാൻ ചെയ്തത് തിരക്കു കുറവായിരിക്കും എന്നത് തന്നെയായിരുന്നു ലക്ഷ്യം.

അങ്ങനെ കാത്തിരുന്ന ആ ദിവസം വന്നെത്തി.
തിരുവനന്തപുരത്തുനിന്ന് ഞാൻ രാവിലെ ഉള്ള ട്രെയിനിൽ കയറി കൊല്ലത്ത് നിന്നും സച്ചു വും സഫർ ഉം ശ്രീക്കുട്ടനും രുദ്രയും ജോയിൻ ചെയ്തു. പിന്നെ അങ്ങോട്ട് ചീട്ടുകളിയും പാട്ടും കേട്ട് സിനിമയും കണ്ടു സമയം മുന്നോട്ടു പോയി കൊണ്ടിരുന്നു. എറണാകുളത്തു നിന്നും വാങ്ങിയ മൂന്ന് കിലോ ഏത്തപ്പഴവും വല്ല റെയിൽവേസ്റ്റേഷനിൽ നിന്ന് എടുക്കുന്ന വെള്ളവും ആയിരുന്നു ഫുഡ്😬😬. വെള്ളം പാഴാക്കുന്നത് ഇഷ്ടമല്ലാത്തതിനാൽ കുളി അങ്ങ് ഒഴിവാക്കി😂. അങ്ങനെ പിറ്റേന്ന് വൈകിട്ട് അഞ്ച് മണിയോടു കൂടി ട്രെയിൻ നാസിക് റെയിൽവേ സ്റ്റേഷനിൽ എത്തി. 🙂

അങ്ങനെ റെയിൽവേ സ്റ്റേഷനിൽ നിന്നും പുറത്തിറങ്ങി നേരെ ത്രയംബകേശ്വർ ആണ് പോകാനുള്ള അടുത്ത ലക്ഷ്യസ്ഥാനം. ( നാസിക് റെയിൽവേ സ്റ്റേഷനിൽ നിന്നും ത്രയംബകേശ്വർ ബസ് കിട്ടാൻ പാടാണ് അതിനാൽ റെയിൽവേ സ്റ്റേഷനിൽ മുന്നിലുള്ള ബസ് സ്റ്റേഷനിൽ നിന്നും ബസ് കയറി( CBS) സെൻട്രൽ ബസ് സ്റ്റേഷനിൽ പോയിട്ട് അവിടുന്ന് പോകാനാണ് എളുപ്പം. CBS ലേക്ക് ഒരാൾക്ക് 20 രൂപയാണ് ചാർജ്.CBS നിന്നും ത്രയംബകേശ്വർ ലേക്ക് 29 കിലോമീറ്റർ ദൂരമുണ്ട് 40 രൂപയാണ് ചാർജ്).

അങ്ങനെ സിബിഎസ് ബസ് സ്റ്റേഷനിൽ നിന്നും ആറ് മണിക്കുള്ള ത്രയംബകേശ്വർ ബസ്സിൽ കയറി. ത്രയംബകേശ്വർ അടുക്കുന്തോറും പല മലനിരകൾ കണ്ടു തുടങ്ങി പെട്ടെന്ന് തന്നെ മഴയും പെയ്യാൻ തുടങ്ങി. അങ്ങനെ ആ കോരിച്ചൊരിയുന്ന മഴയത്ത് ബസ് ത്രയംബകേശ്വർ എത്തിച്ചേർന്നു.
മഴ കുറയുന്ന ലക്ഷണം ഒന്നും ഇല്ല റൂം ബുക്ക് ചെയ്തതും ഇല്ല. 😬 അങ്ങനെ ഒരു ചേട്ടനോട് ചോദിച്ചപ്പോൾ അടുത്തുള്ള Gajanam maharaj sanstion ആശ്രമത്തിൽ മുറി കിട്ടും എന്നു പറഞ്ഞു. പിന്നെ ഒന്നും നോക്കിയില്ല ഒരു ആട്ടോ പിടിച്ച് നേരെ അങ്ങോട്ട് വിട്ടു. അവിടെ എത്തിയപ്പോൾ ആണ് അറിയുന്നത് അവിടെ ഫാമിലിക്ക് മാത്രമേ റൂം കിട്ടുകയുള്ളൂ. പെട്ടെന്ന് ഒരു ഫാമിലി ഉണ്ടാക്കാൻ പറ്റാത്തതിനാൽ അവിടെ നിന്നും പുറത്തിറങ്ങി😂. അങ്ങനെ റൂം കിട്ടാതെ വായ്നോക്കി നടന്നപ്പോഴാണ് അതിനടുത്ത് തന്നെ ഭഗവതി ലോഡ്ജ് എന്ന ഒരു ബോർഡ് കണ്ടത്. നേരെ അവിടെ ചെന്ന് കയറി രണ്ടു റൂം അങ്ങനെ 700 രൂപയ്ക്ക് ഒപ്പിച്ചു. അങ്ങനെ കുളിച്ചു റെഡിയായി പുറത്തുവന്ന ആലു പൊറോട്ടയും കഴിച്ച് പിറ്റേന്ന് രാവിലെ പോകാനുള്ള ആട്ടോ പറഞ്ഞു സെറ്റ് ചെയ്തു. അങ്ങനെ രാവിലെ 5 മണിക്ക് വരാം എന്ന് പറഞ്ഞു ആട്ടോ ചേട്ടൻ പോയി🙂

അങ്ങനെ പിറ്റേ ദിവസം രാവിലെ നേരത്തെ എഴുന്നേറ്റു ഒരു ചായയും കുടിച്ചു കൊണ്ട് നിന്നപ്പോൾ ആട്ടോ ചേട്ടൻ എത്തി അവിടെ നിന്നും ഹർഷ വാടി എന്ന ഗ്രാമത്തിലേക്ക് 14 കിലോമീറ്റർ ദൂരമുണ്ട് രാവിലെ മൂന്ന് മണി മുതൽ ഓട്ടോ കിട്ടും. ഓട്ടോ ചാർജ് ഒരു വാക്ക് 500 രൂപയാണ് അത് കുറവാണ് എന്ന് പിന്നീട് മനസിലായി റോഡ് പലയിടത്തും മോശമാണ് പക്ഷേ പോകുന്ന വഴി നല്ല ഭംഗിയാണ് കാണാൻ കേട്ടോ 😍ചേട്ടൻ കൃത്യമായി ട്രാക്കിംഗ് തുടങ്ങുന്ന സ്ഥലത്ത് എത്തിച്ചു തന്നു🙂

വലിയ വികസനം ഒന്നുമില്ലാത്ത മനോഹരമായ ഒരു ഗ്രാമമാണ് ഹർഷ വാടി അവിടെയുള്ളവർക്ക് ഹിന്ദി ചിലർക്കൊക്കെ അറിയാം കൂടുതലും മറാട്ടി ആണ് സംസാരിക്കുന്നത് അങ്ങനെ നമ്മൾ നടന്നു തുടങ്ങി രണ്ടു മൂന്നു കിലോമീറ്റർ നടന്നാലേ ആ പടിയുടെ അടുത്ത് എത്തുകയുള്ളൂ. നടക്കുന്തോറും ഹർഷ വാടിയുടെ ഭംഗി കൂടിക്കൂടി വന്നു. നടക്കുന്ന വഴി കുറെ ചെറിയ ഓലകടകൾ കണ്ടു പക്ഷേ അതൊക്കെ 9 മണിക്ക് ശേഷമേ തുറക്കൂ അങ്ങനെ നടന്നു നടന്നു വളരെ കാലമായി കാണാൻ കൊതിച്ച ആ കോട്ടയുടെ മുന്നിലെത്തി.

തിങ്കളാഴ്ച ആയതിനാലും രാവിലെ ആയതിനാലും നമ്മൾ മാത്രമേ അപ്പോൾ അവിടെ ഉണ്ടായിരുന്നുള്ളൂ. കൂടെ വന്നവർ താഴെയിരുന്നു ഫോട്ടോ എടുക്കുന്ന സമയം ഞാൻ ആ പടികൾ കയറാൻ തുടങ്ങി. പകുതിവരെ കയറിയപ്പോൾ വലിയ പ്രശ്നം ഒന്നും തോന്നിയില്ല അതിനാൽ തിരികെ ഇറങ്ങി. കൂടെ വന്ന രുദ്രയുടെ കയ്യിൽ ഫോൺ കൊടുത്തിട്ട് കയറുന്ന ഒരു വീഡിയോ എടുക്കാൻ പറഞ്ഞു പിന്നെ ഒരു ഓട്ടമായിരുന്നു പകുതി കഴിഞ്ഞപ്പോൾ ആണ് മനസ്സിലായത് ആദ്യപകുതി കയറുന്നതിനും പാടാണ് പിന്നെയുള്ളത് കയറാൻ. പടികൾക്ക് ഉയരം കൂടുതലാണ്. അങ്ങനെ ഒരു വിധം മുകളിൽ കയറി ഒരു ആസ്മ രോഗിയെ പോലെ വലിച്ചു വലിച്ചു കുറെ നേരം അവിടെ ഇരുന്നു. 🥵🥵പിന്നീട് വീഡിയോ കണ്ടപ്പോൾ ആണ് മനസ്സിലായത് ഒരു മിനിറ്റ് കൊണ്ടാണ് ഞാൻ അത് കയറിയത് എന്ന്. പിന്നെയും താഴെയിറങ്ങി അത് ഓടി ഇറങ്ങിയാൽ എന്റെ കാര്യത്തിൽ തീരുമാനം ആകും എന്ന് അറിയാവുന്നത് കൊണ്ട് പതുക്കെ ഇറങ്ങി😬😁

കുറച്ചുനേരം താഴെയിരുന്നു റെസ്റ്റ് എടുത്തതിനുശേഷം കൂട്ടുകാരുടെ കൂടെ പിന്നെയും കയറിത്തുടങ്ങി. കയറുന്തോറും കാണുന്ന ഭംഗി പറയാൻ വാക്കുകൾ ഇല്ല. അങ്ങനെ ആ ഓറഞ്ച് കോട്ടയുടെ അടുത്തെത്തി പിന്നീട് ആണ് മനസ്സിലായത് ഇപ്പോൾ കയറിയതിനേക്കാൾ കൂടുതൽ ഇനിയും കയറാൻ ഉണ്ട് എന്ന്. അങ്ങനെ ഒരു വിധം മുകളിൽ എത്തി മുകളിൽ താഴെ ഉള്ളത് പോലെ ഒരു ചെറിയ കോട്ട ഉണ്ട് 🙂

ഹരിഹർ ഫോർട്ട് നെ പറ്റി പറയുകയാണെങ്കിൽ മുൻപിലുള്ള ആ പടികൾ അല്ലാതെ വേറെ ഒരു വഴിയും അതിന്റെ മുകളിൽ കയറാൻ പറ്റില്ല. ബാക്കി മൂന്നു സൈഡും സൂയിസൈഡ് പോയിന്റ് പോലെയാണ് 😱😱
മുകളിൽ കയറിയപ്പോൾ ആണ് മനസ്സിലായത് അതിനുമുകളിൽ ധാരാളം കുളങ്ങളും ഒരു ക്ഷേത്രവും കൂടാതെ വേറെ ഒരു മലയും ഉണ്ട് എന്നത്. കൂടാതെ ഇതുവരെ കണ്ടിട്ടില്ലാത്ത ധാരാളം മനോഹരമായ പുഷ്പങ്ങളും ഉണ്ട്🌹🌷🌺🌻

അങ്ങനെ കുറെ നേരം അതിനു മുകളിൽ നിന്നും ഫോട്ടോസ് ഒക്കെ എടുത്തു തിരികെ വരാൻ തുടങ്ങിയപ്പോൾ ആണ് കുളത്തിലിറങ്ങി കുളിചാലോ എന്ന് തോന്നിയത് ഒന്നും നോക്കിയില്ല കുളത്തിലേക്ക് എടുത്തു ചാടി നീന്താൻ അറിയില്ല അത് വേറെ കാര്യം. അതിനാൽ കൂടുതൽ ആഴം ഉള്ളയിടത് പോയില്ല😬😂.
കുളിയും കഴിഞ്ഞ് അതിന്റെ മുകളിലുള്ള ഉയരമുള്ള മലയും വലിഞ്ഞു കയറി അവിടെ നിന്നുള്ള കാഴ്ച കണ്ടു തന്നെ അറിയേണ്ടതാണ്😍🤭. അവിടത്തെ കാറ്റാണ് കാറ്റ്😱

അവിടെ നിന്നും തിരികെ ഇറങ്ങുന്ന സമയത്താണ് മലപ്പുറത്തുനിന്നും ഉള്ള കുറച്ചു കൂട്ടുകാരെ കണ്ടുമുട്ടിയത്. അങ്ങനെ അവരുടെ കൂടെ നിന്നും ഫോട്ടോയെടുത്തു തിരികെ ഇറങ്ങി. ഇറങ്ങുന്ന വഴിയിൽ ആകെ ഒരു കട മാത്രമേ തുറന്നുള്ളൂ. അവിടെനിന്നും നാരങ്ങ വെള്ളവും ബിസ്ക്കറ്റും കഴിച്ചു. അങ്ങനെ ഒരു നാലു മണിയോടുകൂടി നമ്മൾ താഴെ എത്തി അതിനുശേഷം അടുത്തുള്ള ഒരു വീട്ടിൽ കാശുകൊടുത്ത് അപ്പോൾ ചപ്പാത്തിയും കറിയും ഉണ്ടാക്കി തന്നു അങ്ങനെ കുറച്ചുനേരം അവിടെ കിടന്നുറങ്ങി ആഹാരം കഴിച്ചു. തിരികെ പോകാനായി വണ്ടി ഒന്നും പറഞ്ഞിട്ടില്ല ആയിരുന്നു അപ്പോഴാണ് ഒരു പുല്ല് കൊണ്ടുപോകുന്ന ലോറി വന്നത്. അതിൽ കയറി കുറച്ചു ദൂരം പോയി. പിന്നെ ലോറി വേറൊരു വഴിക്ക് പോയി. 😕 അങ്ങനെ വായിനോക്കി നടക്കുമ്പോഴായിരുന്നു ഒരു കാർ വന്നത്. അങ്ങനെ അതിൽ കയറി നേരെ ത്രയംബകേശ്വർ ലേക്ക്🤭 7 മണിയോടുകൂടി നമ്മൾ ത്രയംബകേശ്വർ എത്തിച്ചേർന്നു. ❤💪🏻

Auto Number : Raju 9075140102

Bagavathi Lodge: 9552641090, 7083162807

Leave a Reply

Your email address will not be published. Required fields are marked *