ഉത്തരേന്ത്യയിലെ കൊറോണ ഓർമ്മകൾ

ഉത്തർ പ്രദേശിലെ ബനാറസ് (വാരണസി ) യിൽ നിന്നും ഡൽഹി ഡൽഹി ലക്ഷമാക്കി പോകാൻ ഒരുങ്ങിയതാണ് .

ആ സമയത്തു രാജ്യം എപ്പോവേണമെങ്കിലും ലോക്ക് ഡൗണിലേക് കടക്കും എന്ന വാർത്ത കേട്ട് കൊണ്ടേയിരിക്കുന്നു കൊൽക്കത്തയിൽ നിന്നും പരിചയപെട്ട യാത്രികൻ (Sanjeev Yadav )അയാളുടെ വാരണാസിയിലെ സുഹൃത്തിന്റെ വീട്ടിൽ താമസം ശെരിയാക്കി തന്നിരിക്കുന്നു ഒന്നോ രണ്ടോ ദിവസം അവിടെ തങി ക്ഷീണമൊക്കെ തീർത്തു വീണ്ടും യാത്ര തുടങ്ങാനാണു പ്ലാൻ മൂന്നോ നാലോ ദിവസത്തിനകം കാശ്മീരിൽ എത്താം പക്ഷെ തിരിച്ചു വരവിന്റെ കാര്യം സംശയമാണ് എന്ത്‌ ചെയ്യുമെന്ന് ചിന്ദിക്കുമ്പോഴൊക്കെ ഇറ്റലിയിലെ മരണ വാർത്തയും കർണാടക കാസർഗോഡ് റോഡ് അതിർത്തിയിലെ വീഡിയോകളുംമാണ് സംശയത്തിൽ നിന്നും തീരുമാനത്തിൽ എത്തിച്ചത് . ഇനി മുമ്പോട്ട് യാത്ര പറ്റില്ലാ എന്ന് ! അങ്ങനെ ഭൂമിയിലെ സ്വർഗമെന്ന് വിളിക്കുന്ന കാശ്മീരിനെ കാണാനുള്ള ഭാഗ്യം ഈ യാത്രയിൽ ഇല്ല എന്ന് ഞാനും സഹയാത്രികനും വിഷമതയോടെ മനസ്സിലാക്കി ഒരിക്കൽ കാശ്‌മീർ കണ്ടതല്ലേ എന്ന് പറഞ്ഞു ഞാൻ എന്നെ തന്നെ സ്വയം സാമാധാനിപ്പിച്ചു

ഇനി നാട്ടിലേക്കുള്ള തിരുച്ചു യാത്രയാണ് രാവിലെ തന്നെ വാരണാസിയിൽ നിന്നും യാത്ര തിരിച്ചു ബീഹാറും കടന്നു മധ്യപ്രദേശിന്റെ റിവ യാണ് ലക്ഷ്യസ്ഥാനം ഇരുകരയിലും അറ്റമില്ലാത്ത പാടങ്ങൾ ഇടയ്ക്കിടെ കൂട്ടമായി വരുന്നു ആട് മാടുകളും കൃഷിക്കാരും കാഴ്ചകൾ കാണുന്നതല്ലാതെ ഫോട്ടോ എടുക്കാൻ മനസ്സ് പറയുന്നില്ല . അങ്ങനെ ഈ കാഴ്ചകളും കണ്ടു ആറു വരിപ്പാതയിൽ നൂറേ നൂറിൽ വണ്ടി കുതിച്ചുകൊണ്ടേയിരിക്കുന്നു ഇടക്ക് ചായ കുടിക്കാനും മുഖം കഴുകാനും വണ്ടി നിർത്തും വീട്ടുകാരും കൂട്ടുകാരും തിരിച്ചു വരാൻ വേണ്ടി നിരന്തരം വിളിച്ചു കൊണ്ടേയിരിക്കുന്നു. അങ്ങനെ ഞങ്ങൾ ഒരു വൈകുന്നേരം ആകുമ്പോഴേക്കും റിവയിൽ എത്തി പ്രാദേശിച്ചതിലും കുറച്ചു നേരത്തെയാണ് റിവായിൽ എത്തിയത് കൂടെയുള്ളവൻ ചോദിച്ചു നമുക്ക് ഇന്ന് രാത്രി വണ്ടി ഓടിച്ചാലോ അങ്ങനെയെങ്കിൽ നമുക്ക് പിറ്റേന്ന് രാവിലെ നാഗ്പുർ എത്താം .

ഈ റൂട് അത്ര പന്തിയല്ലന്ന് തോന്നുന്നെങ്കിലും എത്രെയും പെട്ടന്ന് നാട്ടിലേക്ക് എത്തണം എന്നുള്ളത് കൊണ്ട് മുമ്പോട്ട് പോകാൻ തന്നെ തീരുമാനിച്ചു ചുരങ്ങളും കാടുകളും നിറഞ്ഞ പാത വഴിയിൽ നിറയെ കുരങ്ങുകൾ ഓടിക്കളിക്കുന്നുണ്ട് ചില കുരങ്ങുകളും മറ്റു വളർത്തു മൃഗങ്ങളും റോഡിൽ ജഡമായി കിടക്കുന്നു രണ്ടും കൽപ്പിച്ചു ഞങ്ങൾ യാത്ര ആരംബിച്ചു നേരം ഇരുട്ടാകുന്തോറും ഉൾ കാടുകളിലേക്ക് വണ്ടി പ്രവേശിച്ചു കൊണ്ടേയിരുന്നു ഇത് വരെ കണ്ട പോലെയല്ല റോഡ് ഇരുകരയിൽ ഇടക് ഇടക് ഉണ്ടായിരുന്ന ധാബകളും മറ്റു കടകളും ഇപ്പൊ വല്ലപ്പോഴും മാത്രം കാണാം വണ്ടി കളുടെ എണ്ണവും വളരെ കുറവാണ് ഇടയ്ക്കു ഇടക്ക് വരുന്ന ചരക്കു വണ്ടികൾ ഒഴിച്ച് മാറ്റുവാഹനങ്ങൾ തീരെയില്ലാതെയായി സമയയം കൂടുതൽ ഇരുട്ടിലേക്ക് കടക്കുന്നു കൂടാതെ തണുപ്പും വർധിച്ചു വന്നു വണ്ടി സൈഡിൽ ഒതുക്കി ഒരു ഷെട്ടർ കൂടിധരിച്ചു തണുപ്പു കൂടിക്കൊണ്ടേയിരിക്കുന്നു .

ഇത്രയും ദിവസം രാത്രി ആവുമ്പോഴേക്കും വണ്ടി ഒതുക്കി എവിടെയെങ്കിലും താമസിക്കലാണ് പതിവ് പക്ഷെ ഇപ്പൊ കോവിഡ് കാലമായത് ആളുകളോട് ഇടപെടാനും സംസാരിക്കാനും ഭയമാണ് മാക്സിമം താമസം ഒഴിവാക്കാൻ തന്നെയാണ് തീരുമാനം തണുപ്പും ഇരുട്ടും വര്ധിചിച്ചുകൊണ്ടിരിക്കുന്നു . അതിനിടയിൽ വിളിക്കാത്ത വന്ന മഴ ഞങ്ങള്ക് വെല്ലുവിളിയായി തണുപ്പും ഇരുട്ടും മഴയും ഞങ്ങളുടെ യാത്രയെ വെല്ലുവിളിച്ചു കൊണ്ടിരിന്നു ഇനിയും നാഗ്പുരിലെക് ഇരുന്നൂറിലേറെ കിലോമീറ്ററുണ്ട് എന്ത്‌ ചെയ്യും ? അടുത്തുള്ള പെട്രോൾ പമ്പിൽ കയറി പെട്രോൾ അടിച്ചു പോകാമെന്നു കരുതി അവിടെയെത്തുമ്പോ ഗൂഗിൾ പേ വർക്ക് ചെയ്യുന്നില്ല രാത്രി യാത്ര ആയത് കൊണ്ടു ഭക്ഷണം കഴിക്കാനുള്ളതൊഴിച്ചു പണം ഒന്നും കയ്യിൽ കരുതിയില്ല ഗൂഗിൾ പേ വാഴി പെട്രോൾ അടിക്കലാണ് പതിവ് . ഇതിനിടയിൽ atm ഉം വല്ലേറ്റും കാണാതെ പോയത് കൊണ്ട് ഗൂഗിൾ പേ തന്നെയാണ് ആശ്രയവും അപ്പൊ പമ്പ് ജീവനക്കാരൻ ഞങ്ങളോട് പറഞ്ഞു രാവിലെ അഞ്ചു മണിക് മുതലാളി വരുമെന്നും അയാളുടെ അക്കൗണ്ടിലേക് നിങ്ങങ്ങൾക് പണമയക്കമെന്നും അതുവരെ ഇവിടെ താമസിക്കാം എന്ന് പറഞ്ഞു രണ്ടും കൽപ്പിച്ചു ഞങ്ങൾ അതിനു സമ്മതിച്ചു .

അങ്ങനെ ന്നനഞ്ഞ വസ്ത്രവും തണുത്ത ശെരീരവുമായി ഡ്രൈവേഴ്സ് റസ്റ്റ് റൂമിലേക്ക്‌ ഞങ്ങൾ പൊയി ബാഗ് മറ്റും വണ്ടിയിൽ നിന്നും എടുത്ത് എങ്ങനെയെങ്കിലും ഒന്നും കിടക്കാം എന്നമട്ടിൽ ശരീരം തോർത്തി കിടന്നപ്പോ വീണ്ടും പെട്രോൾ പമ്പിലെ ജീവനക്കാരൻ വന്നു പറഞ്ഞു കുളിക്കാതെ കിടക്കാൻ പറ്റില്ല 😁 ഞാൻ തല ഉയർത്തി മലയാളിയോട് കുളിക്കാൻ പറയുന്ന നോർത്ത് ഇന്ത്യൻ നെ ശരിക്കൊന്നു ന്നോക്കി പുള്ളി കടുപ്പിച്ചു തന്നെയാണ് പറഞ്ഞത് എന്നിട്ട് വീണ്ടും പറഞ്ഞു കോറോണയുടെ സമയമാണ് എന്തായാലും കുളിക്കണം എന്ത്‌ ചെയ്യാൻ തണുത്ത വിറച്ച ശരീരം കൊണ്ട് കുളിച്ചു .

കുളിയൊക്കെ കഴിഞ്ഞു ഒന്നു കിടക്കാൻ ഒരുങ്ങുമ്പോ വീണ്ടും പുള്ളി വന്നു മാനേജർ വിളിക്കുന്നുണ്ടെന്ന് പറഞ്ഞു പേരും വിവരം കൊടുക്കാനാണെന്ന് കരുതി ഞാൻ അങ്ങോട്ട് ചെന്നു മാനേജർ ചെറു പുഞ്ചിരിയോടെ ഒരാൾക്കു നാന്നൂറ് രൂപ ആകുമെന്ന് പറഞ്ഞു ഞാൻ കിടക്കാൻ തന്ന സ്ഥലവും അയാളെയും ഒന്നു നോക്കി ശെരിക്കും ഞങ്ങളെ മുതലെടുക്കാനാണ് തീരുമാനും ഞാൻ ഒറ്റവാക്കിൽ വേണ്ട ഒരാള്ക് നൂർ ആണെങ്കിൽ ഞങ്ങൾക്‌ സമ്മദമാണെന്നു പറഞ്ഞു് ഇല്ല നിങ്ങൾ പൊയ്ക്കോളൂ എന്ന് അയാളും വീണ്ടും മാറാപ്പും കെട്ടി ഞങ്ങൾ പരസ്പരം ചിരിച്ചു വെറുതേ ഒന്നു കുളിക്കേണ്ടി വന്നും അതും ഇത്രക്കയൊക്കെ മഴ നനഞ്ഞിട്ടും

പിന്നെ ആകാശത്തേക്കുന്നോക്കി മഴ കുറഞ്ഞിരിക്കുന്നു ഞങ്ങൾ പെട്രോൾ പമ്പിനോട് ബൈ പറഞ്ഞു യാത്ര തുടർന്നു കുറച്ചു കഴിഞ്ഞപ്പോൾ വീണ്ടും മഴ വെല്ലുവിളിയായി എവിടെയെങ്കിലും ഇനി കിടന്നിട്ടേ ബാക്കി യാത്ര എന്ന് ഉറപ്പിച്ച് ബാഗും വസ്ത്രവും മുഴുവനും നനഞ്ഞിരിക്കുന്നു അങ്ങനെ അടുത്ത ധാബ ലക്ഷ്യമാക്കി വണ്ടി വിട്ടു അവിടെ പൊയി രണ്ടു പേർക്ക് കിടക്കാൻ സ്ഥലം തരുമോന്നു ചോദിച്ചു ഉടമസ്ഥൻ സന്തോഷത്തോടെ സ്വീകരിച്ചു ഞങ്ങൾ അവിടെ വിശ്രമിച്ചു രാവിലെ ഉണർന്നപ്പോൾ തന്നെ ഉടമസ്ഥനും പണിക്കാരും അവിടെ തീ കായുന്ന കാഴ്ചയാണ് കണ്ടത് ഓടി ചെന്ന് അവിടെ നിന്നു തീ കാഞ്ഞു പിന്നെ ഒരോ ചായക്ക് പറഞ്ഞു അതേ തീയിൽ തന്നെ ചായ ഉണ്ടാക്കി ഞങ്ങൾ എല്ലാവരും കുടിച്ചു ഒപ്പം ഇന്നലെ രാത്രി പെയ്ത മഴ ഇവിടെ യുള്ള കൃഷിക്ക് വലിയ നഷ്ടമുണ്ടായി എന്നും പറഞ്ഞു . ഞങ്ങൾ മിണ്ടാതെ അദ്ധേഹത്തിന്റെ വാക്കുകൾ ശ്രദ്ധിച്ചു എന്നിട്ടു കയ്യിൽ ഉണ്ടായിരുന്ന കുറച്ചു പൈസ കൊടുത്തു പുഞ്ചിരിയോടെ അയാൾ സ്വീകരിച്ചു താമസിക്കാൻ ഇടം തന്നതിൽ നന്ദിയും പറഞ്ഞു നാഗ്പുർ ലക്ഷമാക്കി വീണ്ടും വണ്ടി കുതിച്ചു

ജീവിതത്തിൽ ഇത്രയോളം സ്വപ്നം കണ്ടതും പ്രതീക്ഷിച്ചതും മായാ ഒരു യാത്ര വേറെ ഉണ്ടാവില്ല അത്രയോളം എന്റെ ഉറക്കം കിടത്തിയ ഒരു യാത്ര യായിരുന്നു ഇത്

മാസങ്ങളോളം നീണ്ടു നിന്ന സഞ്ചാരം ഓരോ ദിവസം കഴിയുമ്പോളും പ്രതീകഷിച്ചത് പോലെയല്ല ജീവിതം എന്ന അനുഭവങ്ങൾ തന്നത് ഈ യാത്രയാണ് കയ്യിലുള്ള കാശും സഞ്ചരിക്കുന്ന വണ്ടിയും ചതിച്ചപ്പോൾ ആത്മ വിശ്വാസം കൊണ്ട് ഏത് ദുർഘട പാതയും മുറിച്ചു കടക്കാമെന്ന് പടിപ്പിച്ചു തന്നത് ഈ യാത്രയിലൂടെയാണ് ഒരു മനുഷ്യന്റെ പുഞ്ചിരി ഒരു നേരത്തെ ഭക്ഷണം ഒരു രാത്രി കിടക്കാനുള്ള ഇടം ഇതിനൊക്കെ ജീവിതത്തിൽ എത്രത്തോളം പ്രധാന്യമുണ്ട് എന്ന് പഠിപ്പിച്ചു തന്നത് ഈ യാത്രയാണ് കണ്ട കഴിച്ചികളാൾക്കേറെ തിരിച്ചറിവുകൾ നൽകിയ യാത്ര

നന്ദി ഒരു പരിചയമില്ലെങ്കിലും വെറുതേ ഒന്നു പുഞ്ചിരിച്ചവർക്കു പോലും

By Abnu patla

Leave a Reply

Your email address will not be published. Required fields are marked *