900_കണ്ടി

⛈ ❣ #900_കണ്ടി ❣ ⛈ 💚♥️

By : Sharon Renil

ഇന്നലെ മഴയും കൊണ്ട് ഓരോ സർബത്തും കുടിച്ചിരിക്കുമ്പോഴാണ് 900 കണ്ടി ⛈ ചർച്ചയിലേക്ക് വരുന്നത് …ഒരുപാട് കേട്ടിട്ടുള്ള സ്ഥലമാണെങ്കിലും ഒന്ന് പോവ്വാൻ പറ്റിയിട്ടില്ല …, ഇനി ഫുൾ ടൈം നാട്ടിൽ തന്നെ സുഖം സുന്ദരം എന്നൊക്കെ പറഞ്ഞു വന്നിട്ട് നിന്ന് തിരിയാൻ നേരം കിട്ടിയിട്ടില്ല ഇതുവരെ 😬 …..എന്നാൽ പിന്നെ ഈ ഞായറാഴ്ച വെറുതേ ഉറങ്ങിക്കളയാതെ 900 കണ്ടിയിലേക്ക് ഒരു മൺസൂൺ ട്രിപ്പ് ആക്കാമെന്നു വെച്ചു ❣ ..അങ്ങനെ വാസുവേട്ടന്റെ പീട്യെന്റെ തിണ്ണയിൽ ഇരുന്നു പ്ലാൻ ഒക്കെ റെഡി ആക്കി നാളെ രാവിലെ 8 മണിക്ക് പുറപ്പെടാം …🙄

പണ്ടേ കാര്യങ്ങളൊക്കെ പ്ലാൻ അനുസരിച്ചു കറക്റ്റായി നടക്കുന്നത് കൊണ്ട് കൃത്യം 10.30 ക്ക് ജിതേഷിനെയും കുത്തിപ്പൊക്കി വണ്ടി സ്റ്റാർട്ട് ആക്കി 🤭 …കോഴിക്കോട് നിന്നും 90km അകലെയാണ് 900 കണ്ടി ….വയനാട് മേപ്പാടി റൂട്ട് വഴിയാണ് യാത്ര …..മൺസൂൺ ട്രിപ്പ് എന്നൊക്കെ പറഞ്ഞു ഡയലോഗ് അടിച്ചിട്ട് നല്ല പൊരിവെയിലത്താണ് യാത്ര പുറപ്പെട്ടത് 🥵 …….എന്തായാലും വണ്ടി മെല്ലെ ഞമ്മളെ താമരശ്ശേരി ചൊരം ഒക്കെ കടന്നു കുന്നും മലയും ലക്ഷ്യമാക്കി കുതിച്ചുകൊണ്ടിരുന്നു …🏍 പാവം ചെക്കനുണ്ടോ അറിയുന്നു ഉള്ള ഓഫ്‌റോഡ് ഒക്കെ കയറ്റി എക്സ്ട്രാ പണി ചെയ്യിപ്പിക്കാനുള്ള പോക്കാണിതെന്നു 🤭….ചുരമൊക്കെ കയറി വയനാടിന്റെ അടുത്തേക്ക് നീങ്ങും തോറും വെയിലൊക്കെ പേടിച്ചൊളിക്കാൻ തുടങ്ങിയപോലെ …..അന്തരീക്ഷം മെല്ലെ തണുപ്പിലേക്ക് മാറി തുടങ്ങി …കൂട്ടിനു ചാറ്റൽ മഴയും 🌦 …..രണ്ടു ഭാഗത്തും തേയില എസ്റ്റേറ്റുകളുടെ നടുവിലൂടെയാണ് റോഡ് ….ഫാമിലി ആയിട്ടും അല്ലാതെയും ഒക്കെ ഒരുപാട് ആളുകൾ മഴ ആസ്വദിക്കാനും ഒരാഴ്ചത്തെ ജോലി ഭാരങ്ങളൊക്കെ ഒന്ന് തീർത്തു കളയാനും ഇങ്ങനെ ഓരോ സ്ഥലങ്ങൾ ലക്‌ഷ്യം വെച്ച് പോയിക്കൊണ്ടിരുന്നു ..🚗 👨‍👨‍👦‍👦 …വീട്ടിലെ മുറിക്കുള്ളിൽ ഒതുങ്ങാതെ ഇങ്ങനെ യാത്രകളിലൂടെ ലോകത്തെ കാണുന്നതും ആസ്വദിക്കുന്നതും കാണുമ്പോൾ ഒരു സന്തോഷം ❣ ഒരു കാറിന്റെ പിൻ സീറ്റിലൂടെ എന്നെ ഒളികണ്ണിട്ടു കാണിച്ച ആ പിടുക്കാച്ചിയെ പോലെ 👶🏻 വരാൻ പോകുന്ന തലമുറ യാത്രകളിലൂടെ പഠിക്കട്ടെ ലോകത്തെ 😊 …..

വണ്ടി മെല്ലെ 900 കണ്ടിയോടു അടുത്തു ചെറിയ ചാറ്റൽ മഴയുണ്ട് .., കാടും മലയും അരുവിയും കയറി ഉള്ളോട്ട് പോകുന്ന ഒരു പാത അതാണ് സത്യത്തിൽ 900 കണ്ടി …ചില പ്രൈവറ്റ് റിസോർട്ടുകളിലായി അവിടെ 2-3 ദിവസം ചിലവഴിച്ചു എല്ലാം ആസ്വദിക്കാനുള്ള സംവിധാനങ്ങളൊക്കെയുണ്ട് … മുകളിലേക്കുള്ള യാത്രക്ക് പ്രധാനമായും ആശ്രയിക്കുന്നത് ജീപ്പാണ് …കുന്നും മലയും കയറാൻ അവനാണ് ബെസ്റ് 🔥 ..സ്വന്തം കാറുകളിൽ വന്നവരൊക്കെ അവിടെ നിന്നും ജീപ്പ് വാടകക്കെടുത്തു പോകുന്നുണ്ടായിരുന്നു …, ഓഫ്‌റോഡ് റൈഡിങ്ങിനു എന്റെ ചെക്കനും 🏍 ഒട്ടും പിന്നിൽ അല്ലാത്തത് കൊണ്ട് ഞാൻ എന്തായാലും ബൈക്ക് എടുത്തു പോകാമെന്നു വെച്ചു 😉….മഴക്കാലങ്ങളിൽ അങ്ങോട്ടുള്ള യാത്ര കുറച്ചു പാടാണെന്നു ഞാൻ എവിടെയോ വായിച്ചറിഞ്ഞിരുന്നു ..പോകുന്ന വഴിക്കുള്ള കല്ലും വെള്ളം ഒലിച്ചിറങ്ങിയുള്ള ചെളിയും കാരണം വണ്ടി സ്ലിപ് ആയി വീഴാനുള്ള സാധ്യത വളരെ കൂടുതലാണ് …എന്തായാലും ഞങ്ങൾ പതുക്കെ കയറാൻ തുടങ്ങി ..ഒന്ന് രണ്ടു ബൈക്കുകൾ തിരിച്ചിറങ്ങി വരുന്നുണ്ടാർന്നു …..ചാറ്റൽ മഴയുടെ ശക്തി മെല്ലെ മെല്ലെ കൂടി വന്നു ..കൂട്ടത്തിൽ കയറി പോകുന്ന വഴിയുടെ ശക്തി കുറഞ്ഞും വന്നു 😅 …..കുത്തിയൊലിച്ചു കിടക്കുന്ന റോഡിൽ ….മസ്സിൽ വീർപ്പിച്ചു പാഞ്ഞു വരുന്ന ജീപ്പുകളോട് മത്സരിച്ചു തന്നെ എന്റെ ചെക്കൻ മുകളിലേക്ക് കയറാൻ തുടങ്ങി …ഇടക്കൊന്നു ആടിയുലഞ്ഞെങ്കിലും ആള് സ്ട്രോങ്ങ് ആണ് 😎…..മുകളിലേക്ക് കയറി പോകും തോറും കാടിന്റെ ഭംഗി കൂടി കൂടി വന്നു …ചുറ്റിനും ചീവിടിന്റെ ശബ്ദവും കോരിച്ചൊരിയുന്ന മഴയും ..🌧…..എല്ലാം ആസ്വദിച്ചു മെല്ലെ മെല്ലെ മുകളിലോട്ട് കയറിപോകുമ്പോഴാണ് ഫോറെസ്റ് ഗാർഡിന്റെ ജീപ്പ് മുകളിൽ നിന്നും വന്നത് , കൂട്ടത്തിൽ ഒരു ചോദ്യവും ആടി പാടി മക്കൾ എങ്ങോട്ടാ ??!! ഇനിയങ്ങോട്ട് പോണ്ട മെല്ലെ വണ്ടി തിരിച്ചു ഇറക്കിക്കോ .., ഞാനൊന്നു ആസ്വദിച്ചു വരുവാർന്നു എന്റെ പൊന്നു സാറേ എന്നും മനസ്സിൽ പറഞ്ഞു കൊണ്ട് വണ്ടി മെല്ലെ ഞങ്ങൾ തിരിച്ചിറക്കാൻ തുടങ്ങി 😫…..

കുത്തിയൊലിച്ചു വരുന്ന വെള്ളത്തിൽ വഴി പോലും മനസ്സിലാവാതെ ആ കല്ലിൽ കൂടി വണ്ടി തിരിച്ചിറക്കാൻ നല്ലോണം പാട് പെട്ടു 😐 …ഇനിയങ്ങോട്ട് പോണ്ട എന്ന് അവര് പറഞ്ഞത് എന്താണെന്നു ഇപ്പോഴാണ് എനിക്ക് മനസ്സിലായത് …സാറ് ദൈവാണു സാറേ ദൈവം 😇……., എങ്ങനെയൊക്കെയോ ആഞ്ഞു പിടിച്ചു താഴെ എത്തുമ്പോഴേക്ക് വണ്ടി ഒരു വഴിക്കായിണ്ടായിരുന്നു ..🏍 ചെക്കൻ ഇപ്പോൾ പറയുന്നുണ്ടാവും മൊതലാളി ഒരു ചെറ്റയാണ് മൊതലാളി ഒരു ചെറ്റ 😐 …..സോറി മുത്തേ ഒരു ” ഫുൾ ജാർ ” പെട്രോൾ 500 ഉർപ്യക്ക് അനക്ക് ഞാൻ വാങ്ങി തരുന്നുണ്ട് 😘😘…..

അങ്ങനെ ചെക്കനേയും ഹാപ്പി ആക്കാമെന്ന വാക്കും കൊടുത്തു താഴേക്ക് ഇറങ്ങി വരുമ്പോൾ ഞാൻ ഒന്നുറപ്പിച്ചു ..ഇനിയും വരുന്നുണ്ട് ഞാൻ നിന്നെ കാണാൻ ” 900 കണ്ടി ❣” ഒരു 2-3 ദിവസം നിന്ന് നിന്റെ സൗന്ദര്യം മുഴുവൻ കാണാൻ …ഇനിയും വരുമെന്ന വാക്കും കൊടുത്തു ഞങ്ങൾ മെല്ലെ തിരിച്ചിറങ്ങി ഞമ്മളെ കോയിക്കോടേക്ക് 💞

Leave a Reply

Your email address will not be published. Required fields are marked *