കുശുമ്പി കുറുമ്പി

രചന രോഹിത….

രാവിലെ തന്നെ അച്ചൂന്റെ ചവിട്ടി കുലുക്കി കൊണ്ടുള്ള വരവ് കണ്ടപ്പോഴേ ഞാനൂഹിച്ചു എന്തോ പന്തികേടിനുള്ള വരവാണത് ന്ന്… വന്ന പാടെ എന്നെ അമർത്തിയൊന്നു നോക്കി കൊണ്ട് ചോദിച്ചു..

“ഞാനാരാ വിഷ്‌ണു ഏട്ടന്റെ??”

“നിനക്കെന്താടി അംനെഷ്യം പിടിപെട്ടോ? അതോ അൽഷിമേഴ്‌സോ? ”

“കളിക്കാണ്ട് പറയുന്നുണ്ടോ , ഞാൻ ആരാ ഏട്ടന്റെ ന്ന്??”

“നീ എന്റെ അമ്മാവന്റെ പുന്നാര സന്തതി,പോരെ??”….

“അത്രേള്ളൂ??”….

“ടി പുല്ലേ, രാവിലെ തന്നെ മനുഷ്യനെ മെനക്കെടുത്താണ്ട് പൊക്കോണം.. നിക്ക് നിന്നെ പോലെ തെണ്ടി തിരിഞ്ഞു നടന്നാ പോരാ.. കോളേജില് സമയത്തിന് എത്തണം…”

“ഓ!! പൊയ്ക്കോ, ആരാധികമാര് കാത്തിരിക്കുന്നുണ്ടാകും… വല്യ എഴുത്തുകാരനല്ലേ?? കോളേജിലെ പെൺ പിള്ളേര് മൊത്തം ഇയാൾടെ പുറകിലാണല്ലോ….. നേരം വൈകിയ അവർക്കൊക്കെ വിഷമാവും… ”

“അത് ശരിയാ.. നിന്റെ ക്ലാസ്സിലെ ആ ശ്രീക്കുട്ടി പ്പോ മെസ്സേജ് അയച്ചേ ള്ളു… വേം വായോ ഏട്ടാ ന്നും പറഞ്ഞോണ്ട്??”

“ശ്രീകുട്ടിയോ? അവൾടെ പേര് ശ്രീ ലക്ഷ്മി ന്നാ.. ന്തിനാ പ്പൊ ഒരു കുട്ടിം കോലും ഒക്കെ??…”

“അതെയ്!!.നാണല്യാലോ ഏട്ടന് ഇങ്ങിനെ പൈങ്കിളി കഥോളൊക്കെ എഴുതി നടക്കാൻ??”

“ഇല്യാല്ലോ കുട്ടി….”

“ഈ കഥയെഴുതുന്നതൊക്കെ നല്ലതാ!!! പക്ഷെ ഈ പ്രണയ കഥ തന്നെ എഴുതണം ന്ന് എന്താ ഇത്ര നിർബന്ധം?? അതാ ഈ പെൺപിള്ളേരൊന്നും പിന്നാലെന്ന് മാറാതെ പിടി കൂടണെ.. കുറച്ചു സീരിയസ് ആയിട്ടുള്ള വല്ല വിഷയോം തിരഞ്ഞെടുത്തൂടെ?? ന്നാ ഏട്ടന് നല്ല അഭിനന്ദനങ്ങൾ ഇനീം കിട്ടും…””

“അതിനു എനിക്ക് അഭിനന്ദനങ്ങള് വേണം ന്ന് ആരാ പറഞ്ഞെ കുട്ട്യേ…?? നല്ല പ്രണയ കഥകൾ എഴുതുന്നോണ്ടെ എത്ര പെണ്പിള്ളേരാ ദിവസോം കാന്റീനിൽ ഒപ്പമിരുന്നു ചായ കുടിക്കാനും, ചായേടെ പൈസ കൊടുക്കാനും, വർത്താനം പറഞ്ഞിരിക്കാനും കോളേജിൽ നിന്ന് വന്നാ ചാറ്റ് ചെയ്യാനുമൊക്കെ വരുന്നേ ന്ന് അറിയോ?? എനിക്ക് അതൊക്കെ മതി”….

“കൊല്ലും ഞാൻ ദുഷ്ട്ടാ…. നിർത്തിക്കോണം ഇന്ന് തൊട്ട് കഥയെഴുത്തും തേങ്ങാക്കൊലേം ഒക്കെ….. പെണ്പിള്ളേരോട് മിണ്ടാനും കൊണിയാനുമാണല്ലേ ഈ കഥയെഴുത്തും കാര്യങ്ങളും ഒക്കെ… അപ്പൊ ഞാൻ ആരാ?? … ”

പെയ്യാൻ വെമ്പി നിന്നിരുന്ന കാർമേഘം പോലെ അവളുടെ മുഖം കറുത്തിരുണ്ടു… ആ കണ്ണുകളിൽ നിന്നും എന്നോടുള്ള പ്രണയത്തിന്റെ നീർമുത്തുകൾ കണ്ണുനീരായി പ്രവഹിച്ചു…..

“അപ്പൊ ഞാൻ ഏട്ടന് ആരുമല്ലേ??”

അവളുടെ കണ്ണുനീര് മാത്രം എനിക്ക് സഹിക്കില്ല….

“എന്റെ കുശുമ്പി പാറു, നീയല്ലേ എന്റെ എല്ലാമെല്ലാം…. !! നിന്റെ ഈ കുശുമ്പ് കാണാനല്ലേ ഞാൻ ഇതൊക്കെ പറഞ്ഞെ?? നീയിങ്ങനെ കുശുമ്പ് കാണിച്ചോണ്ട് വരുമ്പോ ഇണ്ടല്ലോ കെട്ടിപിടിച്ചൊരുമ്മ തരാൻ തോന്നും”….

അവളെ കെട്ടിപ്പിടിച് ഒരു മുത്തം കൊടുക്കാൻ തുടങ്ങിയതും ,പെണ്ണെന്റെ കയ്യിലൊരു കടി കടിച്ചിട്ട് കുതറി മാറി പൊട്ടിച്ചിരിച്ചോണ്ട് പറഞ്ഞു….

“അയ്യടാ !!ഇതൊക്കെ കല്യാണം കഴിഞ്ഞിട്ട് മതി…. ഞാൻ അമ്മായിയെ വിളിക്കണോ… ”

“പോടീ കുശുമ്പി”….

“അതെ, ഞാൻ കുശുമ്പി തന്നെയാ….എനിക്കിത്തിരിയല്ല ,നല്ല കുശുമ്പുണ്ട്‌… വിഷ്ണുഎട്ടൻ എന്റെ മാത്രാ…. എന്റെ മാത്രം….വേറാർക്കും ആ സ്നേഹം പകുത്തു നൽകാൻ എനിക്കിഷ്ടല്ല….കേട്ടോ….” അതും പറഞ്ഞു എന്റെ കയ്യിൽ നിന്നും ഫോണും തട്ടി പറിച്ചോണ്ട് ഓരോട്ടം…..

“ആ ശ്രീലക്ഷ്മിക്ക് ഞാൻ കാണിച്ചു കൊടുക്കുന്നുണ്ട്,എന്റെ ഏട്ടന് മെസ്സേജ് അയച്ചു കളിക്കുന്നോ??”….

“ടി, ഫോൺ തന്നിട്ട് പോടീ….

“ഈ നമ്പർ ഡിലീറ്റ് ആക്കീട്ട് തരാം… ഹും…”

“ടി,അതിലവളുടെ നമ്പറെ ല്യാ പൊട്ടിക്കാളി.. നിന്നെ ചൂടാക്കാനുള്ള എന്റെ ഒരു നമ്പർ ആയിരുന്നില്ലേ അത്…. ആ ഫോണിങ് താ…”

“ആണോ?? ന്നാ സോറി ട്ടോ ഏട്ടാ, ന്നാലും ഞാനൊന്നു നോക്കട്ടെ… വേറെ വല്ല പെൺപിള്ളേരും മെസ്സേജ് അയച്ചാലോ?… ”

“അമ്പടി കുശുമ്പി…അവിടെ നിക്കെടി”….

അവളുടെ പിന്നാലെ ആ വീട് മുഴുവൻ ഓടുമ്പോഴും മനസ്സ് ചിരിക്കുകയായിരുന്നു ഈ കുശുമ്പി കുറുമ്പിയെ എനിക്ക് സ്നേഹിക്കാൻ കിട്ടിയല്ലോ എന്നോർത്തോണ്ട്……

ശുഭം…

രോഹിത….

രചനകൾ ഇഷ്ടപെട്ടാൽ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കൂ കഥ ഷെയർ ചെയ്തും ലൈക് ചെയ്തും കമന്റ് ചെയ്തും കൂടാതെ നിങളുടെ രചനകൾ പേജിൽ ഉൾപെടുത്താൻ പ്രണയകഥകൾ ഫേസ്ബുക് പേജിലേക് അയക്കാവുന്നതാണ്

Leave a Reply

Your email address will not be published. Required fields are marked *