മൂക്കുത്തിയെ പ്രണയിച്ചവൻ

രചന അബിയാ ബൈജു

പതിവില്ലാതെ ആദിയുടെ അഞ്ചു മിസ്സ്ഡ് കാൾ കണ്ടപ്പോൾ സംശയവും, പരിഭവവും അണപൊട്ടി എന്നിൽ,,,,, കുറെ നാളുകൾക്കു ശേഷം,,,,, ഓർമ്മിപ്പിക്കാൻ വേണ്ടി ഒരു കാൾ,,,, എന്തിനാവും????? നൂറു ചോദ്യങ്ങൾ തലച്ചോറിലുടെ മിന്നി മറഞ്ഞു !!!!

ഞാൻ തിരിച്ചു വിളിച്ചു, ഹലോ……. ഡി ഞാനാ ആദി,, നിനക്ക് സുഖമാണോ???? അവന്റെ ചോദ്യം കേട്ടപ്പോൾ എനിക്ക് ദേഷ്യമാണ് വന്നത്!!!! ഓ…. ഇത്രയും നാൾ എവിടാരുന്നു നീ? ഞാൻ ചത്തോ അതോ ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും തിരക്കാൻ തോന്നിയില്ലല്ലോ നിനക്ക്,,, എനിക്ക് പരമ സുഖമാണ്,,,, ഫോൺ വെച്ചിട്ടു പോടാ, ഒരു കൂട്ടുകാരൻ വന്നിരിക്കുന്നു, ചങ്ക് ആണ് എന്നൊക്കെ പറഞ്ഞവനാ….. നിനക്ക് പുതിയ കുട്ടുകാരെ കിട്ടിക്കാണും,,, എന്നെ വിട്ടേക്ക്, !!!!!

ഡി സോറി,, പറ്റിപ്പോയി,, കുറച്ചു തിരക്കിൽ ആയിരുന്നു,, “അഖി ” എന്റെ പൊന്നു മോളെ സോറി…. അവന്റെ “അഖി ” എന്ന വിളി എന്നിലെ ദേഷ്യക്കാരിയെ അടക്കി നിർത്താൻ കഴിയുമെന്ന്, മറ്റു ആരെക്കാളും നന്നായി അവനു അറിയാം, കാരണം അഹല്യ എന്ന എന്നെ അഖി എന്ന് വിളിക്കുന്നവർ എന്റെ ഏറ്റവും പ്രിയപ്പെട്ടവർ ആണ് എന്നത് തന്നെ !!!!വിശേഷങ്ങൾ പറഞ്ഞു ഫോൺ വെക്കാൻ തുടങ്ങുമ്പോൾ അവൻ പറഞ്ഞു ഞാൻ നിനക്ക് ഒരു മെയിൽ അയച്ചിട്ടുണ്ട്, ഇപ്പോൾ തന്നെ നോക്കു !!!!!

അതൊരു ഫ്ലൈറ്റ് ടിക്കറ്റ് ആയിരുന്നു,,, “ഹൈദരാബാദ് ടു കൊച്ചി” “എയർ ഏഷ്യ ” നാളെ പുലർച്ചെ നാലുമണിക്ക് ആണ് ഫ്ലൈറ്റ്,,,, ഒരുപാട് സംശയത്തോട് ഞാൻ അവനെ വിളിച്ചു,,,, എന്താടാ ഇത്???? വെൽക്കം ടു കേരള,,, ” മിസ് അഹല്യ ” ഡാ കളിക്കാതെ കാര്യം പറ എന്താ ഇത്???? എന്റെ മോൾ പെട്ടന്നു ഒരു ലീവ് എടുത്തു വാ,,, !അത്ര തന്നെ,,, എന്റെ ചോദ്യങ്ങൾക്കു ഒന്നും അവൻ ഉത്തരം തന്നില്ല,,, വന്നേ പറ്റു,,,, ഇല്ലെങ്കിൽ പിന്നെ ഞാൻ മരിച്ചു എന്ന് നീയും കരുതിക്കോ !എന്നെ നിനക്ക് വിശ്വാസം ഉണ്ടെങ്കിൽ,,, നമ്മുടെ ഫ്രണ്ട്ഷിപ്പിൽ വിശ്വാസം ഉണ്ടെങ്കിൽ നീ വരും,,, അല്ലെങ്കിൽ ഇനി നമ്മൾ തമ്മിൽ കാണില്ല,,, സത്യം !!!!!അവൻ ഫോൺ കട്ട്‌ ചെയ്തു !

എന്ത് ചെയ്യണം എന്നറിയാതെ പകച്ചുപോയി നിമിഷം,,,, ആദിയെ എനിക്ക് വിശ്വാസം ആണ്, മറ്റു ആരെക്കാളും,,, സ്വന്തം അമ്മയെയും പെങ്ങളെയും ജീവന് തുല്യം സ്നേഹിക്കുന്ന അവനു എന്നെ പോലെ ഒരു ഫ്രണ്ടിനെ സംരക്ഷിക്കാൻ കഴിയും എന്ന് എനിക്ക് ഉറപ്പായിരുന്നു…. പെട്ടന്ന് ഒരു ലീവ് കിട്ടുക എളുപ്പം അല്ലായിരുന്നു എന്നിട്ടും.. കുറെ കഷ്ടപ്പെട്ട് ലീവ് ഒപ്പിച്ചു പിറ്റേന്നു രാവിലെ തന്നെ ഫ്ലൈറ്റ് കേറി,,,, കൊച്ചിയിൽ കൃത്യംആറു മണിക്ക് എത്തി,,,, പുറത്തു ആദി കാത്തു നില്പുണ്ടായിരുന്നു !!!!! അവനെ കണ്ടപ്പോൾ ഒരു സമാധാനം !!!

എന്നെ കണ്ടതും അവൻ പൊട്ടി ചിരിച്ചു,,, എന്താടി…. നിന്നെ ഞാൻ കൊല്ലാൻ കൊണ്ട് പോകും പോലെ,,, ഒന്നു ചിരിക്കു അഖി.. ഡാ ടെൻഷൻ അടിപ്പിക്കാതെ കാര്യം പറ എന്ന???? എന്താ നിന്റെ പ്ലാൻ????

നിനക്ക് എന്നെ വിശ്വാസം ഉണ്ടോ???? അവൻ ചോദിച്ചു ! വിശ്വാസം ഉണ്ട് എന്നും പറഞ്ഞു എവിടെ പോകുന്നു എന്ന് പോലും അറിയാതെ????? സംശയത്തോടെ ഞാൻ ചോദിച്ചു????? ഒരു ഉറപ്പ് ഞാൻ നിനക്ക് തരുന്നു…..എന്റെ അരികിൽ എല്ലാ അർത്ഥത്തിലും നീ സുരക്ഷിത ആയിരിക്കും !പോരെ???? അവന്റെ വാക്കുകൾ എനിക്ക് വിശ്വാസം ആയിരുന്നു !

കുറച്ചു കഴിഞ്ഞു രാഹുലും ഭാര്യ അഞ്ജലിയും വന്നു ഞങ്ങളെ പിക്ക് ചെയ്യാൻ,,, ആദിയുടെ അടുത്ത ഫ്രണ്ടും ഭാര്യയും,,, അവരുടെ വീട്ടിൽ….. ജീവിതത്തിൽ ഏറ്റവും സന്തോഷം തോന്നിയ ദിവസം ഇന്നായിരുന്നു !

ടി… ഒന്നു കണ്ണ് അടച്ചേ,,, ആദി പറഞ്ഞു !ഇനി തുറന്നോ,,, എനിക്ക് നേരെ ഒരു കവർ നീട്ടി ആദി,,,, തുറന്നു നോക്കിയപ്പോൾ ഒരു കിടിലൻ സാരി,,,, ആഹാ കൊള്ളാലോ,,, നിനക്ക് ഇഷ്ടായോ??? പിന്നെ ഇഷ്ടായി, ഞാൻ പറഞ്ഞു, ആ എന്ന പോയി ഉടുത്തിട്ടു വാ !ഇപ്പോൾ ഞെട്ടിയത് ഞാൻ ആയിരുന്നു, എന്തിനു???? എനിക്ക് സാരി ഒന്നും ഉടുക്കാൻ അറിയില്ല ! സാരമില്ല,,, അഞ്ജലി അവളെ ഒന്നു സാരി ഉടുപ്പിക്കു !

എത്ര ചിന്തിച്ചു നോക്കിയിട്ടും ഇവരുടെ പ്ലാൻ എന്താണ് എന്ന് മനസ്സിൽ ആകുന്നില്ല !അഞ്ജലി പോലും ഒന്നും വിട്ടു പറയുന്നുമില്ല ! ഒരുങ്ങി ഇറങ്ങി വരുമ്പോൾ ഞാൻ കണ്ടത് ലാവണ്ടർ കളർ ഷർട്ടും അതിന്റെ കരയുള്ള വെള്ളമുണ്ടും ഉടുത്തു സുന്ദരൻ ആയ ആദി,,,,

എന്ത് ചോദിച്ചാലും ഒന്നും പറയില്ല,,,, പിന്നെ കാത്തിരുന്നു മനസ്സിൽ ആക്കുക…. അവിടെ നിന്നും ഞങ്ങളുടെ യാത്ര തുടങ്ങി.. ഒരുപാട് വിശേഷം പറഞ്ഞു അവൻ യാത്രയിൽ ഉടനീളം,,, ഇടക്ക് ടി എനിക്ക് ഉറക്കം വരുന്നു എന്നും പറഞ്ഞു അവൻ ഒന്നു മയങ്ങി,,, എന്നെ വിട്ടു പിറകിലേയ്ക് ഓടിമറയുന്ന വഴിയോര കാഴ്ചകൾ നോക്കി ഞാൻ ഇരുന്നു !

“ആദിനാഥ്‌ “എന്ന ആദി എന്റെ ഏക ഫ്രണ്ട് ആണ്,,, എന്നെ പോലെ തന്നെ പ്രണയ നഷ്ടം ഉള്ളയാൾ,, ഒരുപാട് വ്യത്യാസങ്ങൾ ഉള്ളവർ പക്ഷെ ആ പൊരുത്തക്കേടുകൾ ആകും ഞങ്ങളുടെ ഫ്രണ്ട്ഷിപ്പിനു കാരണം…!

മൂക്കുത്തിയെ പ്രണയിച്ചവൻ,,, അവന്റെ ഭാവി വധു സങ്കല്പം കേട്ടു ഞാൻ ഒരുപാട് ചിരിച്ചിട്ടുണ്ട്, മൂക്കുത്തി ഉള്ള പെണ്ണ്,,,, അവൾക്കൊപ്പം ഇരുന്നു വെള്ളം അടിക്കണം അത്രേ,,, ഒപ്പം ഇരുന്നു അവളും ഒന്ന് അടിച്ചാൽ അതിലും വലിയ സന്തോഷം വേറെ ഇല്ലത്രേ,,,, വെള്ളമടിക്കുമ്പോൾ ടച്ചിങ്‌സിന് ആ മൂക്കുത്തി മതിയത്രെ,,,,, അവന്റെ ആഗ്രഹങ്ങൾ കേട്ടു ഞാൻ ചിരിച്ചു ചാകാറുണ്ട്.. .

ഓർമ്മകൾ ഓടിമറയുമ്പോൾ ഉറക്കത്തിൽ നിന്നും ഉണർന്നു അവൻ ഡ്രൈവറോട് ചോദിച്ചു,,, എത്താറായോ ചേട്ടാ??? ആ പത്തു മിനിറ്റ് കൂടെ,,,,, കാർ ഒരു വലിയ ഹോട്ടലിന്റെ മുൻപിൽ നിന്ന്, സംശയത്തോടെ ഇരിക്കുന്ന എന്നെ നോക്കി ആദി പറഞ്ഞു അഖി… ഇറങ്…. കാറിൽ നിന്നും ഇറങ്ങിയ ഞാൻ ആ ആ വലിയ പോസ്റ്റർ ഫോട്ടോ കണ്ടു നടുങ്ങി….. “നിതിൻ വെഡ് വിത്ത്‌ അർച്ചന “!!!!എന്റെ എല്ലാ സംശയങ്ങൾക്കും ഉള്ള ഉത്തരം ആയിരുന്നു ആ ഫോട്ടോ !

രണ്ടു വർഷം ഞാൻ മനസിൽ കൊണ്ട് നടന്ന മുഖം,,, എന്റെ ഇഷ്ടം അതുപോലെ അറിഞ്ഞിട്ടും പെട്ടന്നൊരു നാൾ എന്നെക്കാൾ നല്ലൊരു പെണ്ണിനെ കണ്ടപ്പോൾ,,, അവളുടെ പണം കണ്ടപ്പോൾ ഒരു വാക്കുപോലും പറയാതെ പോയ ആൾ,,, ഇങ്ങനെ ഒരു കൂടി കാഴ്ച ഞാനും ആഗ്രഹിച്ചിരുന്നു,,, എന്നെ വിളിക്കാത്ത അവന്റെ കല്യാണത്തിന് പോണം,,, അതും എന്നെ മനസിലാകുന്ന ഒരാളുടെ കൈയ്യും പിടിച്ചു,,,, എന്നിട്ട് അവനോടു പറയണം,,,, ചങ്ക് പറിച്ചു സ്നേഹിച്ചിട്ടും എന്നെ മനസിലാകാതെ പോയ നിന്നെ ഓർത്തു ഞാൻ ചാകാൻ ഒന്നും പോണില്ല,, ജീവിച്ചു തന്നെ കാണിക്കും ഞാൻ…

പക്ഷെ വാക്കുകൾ എല്ലാം തൊണ്ടയിൽ ഉടക്കി,,,, വരന്റെ വേഷത്തിൽ നിന്ന അവനെ കണ്ടപ്പോൾ,,,, ഞാൻ ആദിയുടെ കൈയിൽ മുറുകെ പിടിച്ചു, ആദി എന്റെ കൈ എടുത്തു മാറ്റിയപ്പോൾ സംശയത്തോടെ ഞാൻ അവന്റെ മുഖത്തേക്ക് നോക്കി,,,, കള്ള ചിരിയോടെ അവൻ എന്റെ കൈയിൽ പിടിച്ചു മുൻപോട്ടു നടന്നു.. സ്റ്റേജിൽ കയറി “നിതിന് “ആദി കൈ കൊടുത്തു കോൺഗ്രാറ്സ്‌ പറഞ്ഞു, ഹലോ നിതിൻ….. എന്റെ പേര് ആദി,,,, എന്നെ നിതിന് അറിയില്ല,, പക്ഷെ എനിക്ക് നിതിനെ നന്നായിട്ടു അറിയാം,,,, നിതിന്റെ കല്യാണം അറിഞ്ഞ അന്ന് തിരുമാനിച്ചതാ ഇവളെയും കൂട്ടി ഇവിടെ വരണമെന്ന് !ഏതായാലും കണ്ടതിൽ സന്തോഷം !”അഖി “നീ എന്താ ഒന്നും മിണ്ടാത്തെ നിതിന് കോൺഗ്രാറ്സ്‌ പറ .. ഞാൻ കൈകൊടുത്തു,,,, എന്റെ കൈയിൽ പിടിക്കുമ്പോൾ നിതിന്റെ കൈകൾ വിറക്കുന്നുണ്ടായിരുന്നു,,,,

പോരാൻ ഇറങ്ങുമ്പോൾ ആദി പറഞ്ഞു നമുക്ക് ഒരു സെൽഫി എടുത്തു പിരിഞ്ഞാലോ നിതിൻ,,,,, സെൽഫിക് നിക്കുമ്പോൾ ആദി അവന്റെ കൂളിംഗ് ഗ്ലാസ്‌ എടുത്തു എനിക്ക് നേരെ നീട്ടി,,,, എന്നെ അവനോടു ചേർത്ത് നിർത്തി അടിപൊളി ഒരു സെൽഫി…. അപ്പോൾ ശെരി നിതിൻ,,,, ഞങ്ങൾ എന്തായാലും കഴിച്ചിട്ടേ പോകു…… ഒരു ജേതാവിനെ പോലെ അവൻ എന്റെ കൈയ്യും പിടിച്ച ഇറങ്ങി !!!!!

യാത്രയിൽ ഉടനീളം ഞാൻ ഒന്നും സംസാരിച്ചില്ല,,, സോറി “അഖി “… നീയും ഇതുപോലെ ഒരു പ്രതികാരം ആഗ്രഹിച്ചിട്ടുണ്ടാവും എന്ന് ഞാൻ കരുതി,,,,,, !!!

കൊച്ചിയിൽ നാലുമണിക് തിരിച്ചു വന്നു ഞങ്ങൾ,,,, ഡി എന്തെങ്കിലും ഒന്നു പറയടി,,,,, അല്ലെങ്കിൽ എന്റെ ചെകിട് നോക്കി ഒന്നു പൊട്ടിക്,,,,, നീ മിണ്ടാതെ പോകുമ്പോൾ ഞാൻ എങ്ങനെ… ഉത്തരം പറയാതെ ഞാൻ ബാഗും എടുത്തു നടന്നു,,,,,, അവൻ എന്റെ യാത്ര കാണാതിരിക്കാൻ വിദുരതിയിലേയ്ക്കും നോക്കി നിന്ന് !

ഓടിവന്നു അവനെ കെട്ടിപിടിച്ചു കവിളിൽ ഒരു ഉമ്മ കൊടുത്തു, ഞാൻ പറഞ്ഞു.. ജീവിതത്തിലെ തോറ്റു പോയതാ ഞാൻ,,,,, ഇന്ന് ജയിച്ചു. നാണം കൊണ്ട് അവന്റെ മുഖം ചുവന്നു… എന്ത് പറയണം എന്നറിയാതെ കുറച്ചു നിമിഷങ്ങൾ,,,,, ഒരു പാട് നന്ദി പറഞ്ഞു തീരും മുൻപ് അവൻ എന്നെ കെട്ടിപിടിച്ചു,,,, ശെരിക്കും അപ്പോൾ ഞെട്ടിയത് ഞാൻ ആയിരുന്നു !

പകച്ചു നിന്ന എന്റെ കാതിൽ അവൻ പറഞ്ഞു, ഡി സോറി…. അവളെ ഒന്നു കാണിക്കാൻ വേണ്ടിയാ…. ആരെ????? എന്നെ തേച്ചിട്ടു പോയ അവളും അവളുടെ കെട്ടിയോനും ദാ വരുന്നുണ്ട് !എയർപോർട്ടിൽ നിന്നും ഇറങ്ങി വന്ന അവൾ ആ കാഴ്ച കണ്ടു ഞെട്ടി… വേദനയോടെ ആദിയെ നോക്കിയ ആ പെൺകുട്ടിയെ കണ്ടപ്പോൾ നിധിൻ കുറ്റബോധത്തോടെ എന്നെ നോക്കിയ അതെ നോട്ടമാണ് എനിക്ക് ഓർമ വന്നത്,,, ഒപ്പം എന്റെ ചിലവിൽ അവൾക്കിട്ട് ഒരു പണി ആദിക് കൊടുക്കാൻ പറ്റിയല്ലോ എന്ന സന്തോഷം !!!

തിരിച്ചു ഡ്യൂട്ടിയിൽ കയറിയ എന്നെ കണ്ടു അന്ന് എല്ലാരും ഞെട്ടി കാരണം ഞാനും കുത്തിയിരുന്ന് ഒരു “മൂക്കുത്തി “!ചോദിച്ചവരോടൊന്നും ഉത്തരം പറയാതെ നടക്കുമ്പോൾ മനസ് പറഞ്ഞു.. ആദി…… നീ മാത്രം അല്ല ഇപ്പോൾ ഞാനും പ്രണയിക്കുന്നു ഈ” മൂക്കുത്തി “!!!!!!!!!

രചന അബിയാ ബൈജു

Leave a Reply

Your email address will not be published. Required fields are marked *