‘എടി കൃഷ്ണ നിനക്കെന്നെ ഇഷ്ടപ്പെടാൻ കാരണമെന്താ..’

രചന : ധനു ധനു

ഇതുകേട്ട് അവളെന്നോട് പറഞ്ഞു..’അതുനിന്റെ കുരുത്തക്കേടും കുറുമ്പും കണ്ടിട്ട് തന്നെയാ മാക്രി..

നീയെന്റെ പുറകെനടന്നു കാട്ടിക്കൂട്ടിയ ഓരോ കുരുത്തക്കേടും കുറുമ്പും ഞാനോർത്തു ചിരിക്കാറുണ്ട്..

അപ്പോഴൊക്കെ എനിക്കൊരുപാട് സന്തോഷം തോന്നാറുണ്ട്..

ആ സന്തോഷം എന്നും നമ്മുടെ ജീവിതത്തിൽ ഉണ്ടാവാൻ ഞാനെന്നും ദൈവത്തോട് പ്രാർത്ഥിക്കാറുണ്ട്…

ഏതൊരു പെണ്ണും ആഗ്രഹിക്കുന്നൊരു കാര്യമാണ്. തന്നെ സ്നേഹിക്കുന്ന മനസ്സിലാക്കുന്നൊരു ജീവിതപങ്കാളിയെ കിട്ടണമെന്ന്..

പക്ഷെ എനിക്കുകിട്ടിയതോ ഈ മരമാക്രിയെയും…’

‘ഓഹോ എന്നാ നീയെന്നെ ഡിവോഴ്‌സ് ചെയ്തോടി ഉണ്ടകണ്ണി..’

ഇതുകേട്ട് അവളെന്റെ ചെവിയിൽ പിടിച്ചിട്ടു പറഞ്ഞു..’എടാ മാക്രി ഡിവോഴ്‌സ് ചെയ്യാൻ നിയെപ്പോഴാ എന്നെ കെട്ടിയെ..’

‘അതുപിന്നെ നിന്നെ കെട്ടിയിട്ടുള്ള കാര്യമാ ഞാൻ പറഞ്ഞത്..’

‘അങ്ങനെ വല്ല പ്ലാനും ഉണ്ടെങ്കിൽ മോൻ അത് മനസ്സിൽവെച്ചോ. വീട്ടിൽ അമ്മികല്ലും ആട്ടുകല്ലുമൊക്കെ ഉണ്ടല്ലോ അല്ലെ..

അതെടുത്തു തലയിലിടും ഞാൻ..’

പടച്ചോനെ അവൾ ചെയ്താലും ചെയ്യും എന്റെയല്ലേ പെണ്ണ്..

ഞാനൊരുചിരിയോടെ അവളോട് പറഞ്ഞു..’ന്റെ കൃഷ്ണ ഞാൻ ചുമ്മാ പറഞ്ഞതാ..’

ഇതുകേട്ട് അവളൊരു ചിരിയോടെ പറഞ്ഞു..അന്ത ഭയം ഇറുക്കട്ടും..

അവളുടെ ആ തമിഴ് കേട്ടപ്പോ ഞാനവളെ ചേർത്തുപിടിച്ചിട്ടു പറഞ്ഞു..

‘എൻ ഇദയവും നിതാനടി എൻ ഉയിരും നിതാനടി അത് പിരിയുംവറെ നാം വാഴ്‌വോമടി…

ഇതുകേട്ട് അവളെന്നെ അന്തംവിട്ടു നോക്കിയിട്ടു ചോദിച്ചു..ഇതെത് സിനിമയിലെ ഡയലോഗാണെന്ന്..

നിഷ്കളങ്കമായ അവളുടെ ആ ചോദ്യത്തിന് ഞാനിങ്ങനെ ഉത്തരം പറഞ്ഞു..

ഇത് നമ്മുടെ കഥയിലെ ഡയലോഗാണെന്ന്…

ഇങ്ങനെ ചെറിയ ചെറിയ പിണക്കങ്ങളും ഇണക്കങ്ങളും തമാശകളും കുറുമ്പും കുസൃതിയുമൊക്കെ നിറഞ്ഞതാണ് ഞങ്ങളുടെ പ്രണയം…

എന്നും ഈ പ്രണയം വിടർന്നുനിൽക്കട്ടെ ഭംഗിയായി…

സ്നേഹത്തോടെ …

രചന : ധനു ധനു

Leave a Reply

Your email address will not be published. Required fields are marked *