വീണുടഞ്ഞ പ്രതീക്ഷകള്‍

രചന :- Younas Muhammad‎

ആദീ ..ആളുകള്‍ ശ്രദ്ധിക്കുന്നൂ.. നീയൊന്ന് പതുക്കേ പറ..

ശ്രദ്ധിക്കട്ടെ എല്ലാവരും ശ്രദ്ധിക്കട്ടെ.. നിന്‍റെ ഈ വൃത്തികെട്ട സ്വഭാവം എല്ലാവരുമറിയട്ടെ..

ആദീ പ്ലീസ് നിനക്ക് പറയാനുള്ളത് മുഴുവന്‍ കേള്‍ക്കാന്‍ ഞാന്‍ നിന്നുതരാം.. പക്ഷേ ഇവിടെ വെച്ച് വേണ്ട…

എന്താ ഞാന്‍ പറഞ്ഞപ്പോള്‍ നിനക്ക് വേദനിച്ചോ .. ഞാന്‍ പറഞ്ഞത് നീ ചെയ്ത കാര്യങ്ങളാ..

ഈ നിന്നെ വിശ്വസിച്ചല്ലേടി പാവം ഞാനെന്‍റെ അമ്മയോടും അച്ഛനോടും പറഞ്ഞ് നമ്മുടെ വിവാഹത്തിന് സമ്മതം മേടിച്ചത്.. അ എന്നോടാ നീയിത് ചെയ്തത്..

ഞാനെന്ത് ചെയ്തെന്നാ ആദി പറയുന്നത്.. ഇത്രയും പേരുടെ മുന്നില് വെച്ച് ഇങ്ങിനെയോക്കെ പറയാന്‍ ഞാനെന്ത് തെറ്റാ ചെയ്തത്..

ചെയ്തതൊന്നും തെറ്റായി നിനക്ക് തോന്നില്ല കാരണം… ഞാനൊന്നും പറയുന്നില്ല..

പറ ആദി.. ഞാനെന്താ ചെയ്തത് എന്നെനിക്കറിയണം.. ഒരു തെറ്റും ചെയ്യാത്ത എന്നെ ഈ കോഫീ ഷോപ്പില്‍ വിളിച്ച് കൊണ്ട് വന്ന് ഇങ്ങിനെയൊക്കെ പറയുമ്പോള്‍ അത് കേട്ടിരിക്കാന്‍ അല്‍പം ബുദ്ധിമുട്ടുണ്ട്.. എനിക്കുമുണ്ട് അന്തസും അഭിമാനവും…

നിനക്കെന്ത് അന്തസും അഭിമാനവുമാണെടി.. അങ്ങിനെയുള്ളവളാണ് നീ എന്ന് ഞാന്‍ വിശ്വസിച്ചിരുന്നു എന്‍റെ കൂട്ടുകാരന്‍ നിന്നെക്കുറിച്ച് പറയുന്നത് വരെ…

പക്ഷേ ഇന്നത് എനിക്കില്ല.. എന്നെ പറ്റിച്ച നീയിനി രക്ഷപ്പെടുമെന്ന് കരുതണ്ട..

ആദീ.. എന്താ നിന്‍റെ കൂട്ടുകാരന്‍ എന്നേകുറിച്ച് പറഞ്ഞത്.. നിന്‍റെ കൂട്ടുകാരനായത് കൊണ്ട് മാത്രമാണ് ഞാനവനോട് മിണ്ടുന്നത് .. അവന്‍ പറഞ്ഞത് അവന്‍റെ ആഗ്രഹത്തിന് ഞാന്‍ നിന്ന് കൊടുത്തില്ലന്നോ അല്ലങ്കില്‍ അവന് കൊടുക്കാത്തത് ഞാന്‍ മറ്റാര്‍ക്കെങ്കിലും കൊടുത്തെന്നോ…

കൊടുക്കാത്തത് കൊണ്ടാണോടി നീ ഞായറാഴ്ചകളില്‍ ആ വീട്ടിലോട്ട് കയറിപോയി വൈകുന്നേരം വരെ അവിടെ കഴിയുന്നത്..

അങ്ങിനെ വല്ലവരുടേയും വേസ്റ്റ് ചുമക്കാന്‍ എന്നേ കിട്ടില്ല..

ആദീ… ഇനി നീ ഒരക്ഷരം പറയരുത്..

ദേശ്യപ്പെട്ട് നിഷ ഇരിപ്പിടത്തില്‍ നിന്നും എഴുനേറ്റ് പുറത്തേക്ക് നടന്നു…

ആദീ അവളെ തടഞ്ഞൂ..

പറഞ്ഞിട്ട് പോയാമതി .. ഇന്നെനിക്ക് രണ്ടിലൊന്ന് അറിയണം… ഒന്നുമില്ലേലും എന്‍റെ പെണ്ണായിട്ട് മണിയറയിലേക്ക് വരുന്നത് ഞാനും സ്വപ്നം കണ്ടിട്ടുള്ളതാ… ആ എനിക്കറിയണം

എന്താ നിനക്കറിയേണ്ടത്..നിഷ അവനോട് ചോദിച്ചൂ..

ഞാന്‍ ഞായറാഴ്ചകളില്‍ എന്തിനാണ് അയാളുടെ വീട്ടില്‍ പോകുന്നതെന്ന്…

അത് നിന്‍റെ കൂട്ടുകാരന്‍ പറഞ്ഞതിന് തന്നെ.. നിഷ തലയില്‍ കൈവെച്ച് ആ കസേരയിലിരുന്നു…

അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകാന്‍ തുടങ്ങി..

ആദീ ഈ കാലമത്രയും എന്‍റെ ശരീരത്തിനോടും മനസ്സാക്ഷിയോടും ഞാനൊരു തെറ്റും ചെയ്തിട്ടില്ല .. ഒരാളേയും മോഹിച്ചിട്ടില്ല ആദി വന്ന് എന്നെ പെണ്ണ് കണ്ട് ഇഷ്ടമാണെന്ന് പറയുന്നത് വരെ…

പക്ഷേ ആദി ഇഷ്ടമാണെന്ന് പറഞ്ഞതിന് ശേഷം ഞാനെന്‍റെ മനസ്സിനോട് തെറ്റ് ചെയ്തു..

ആദിക്കായ് മാത്രം ഞാനത് മാറ്റിവെച്ചൂ.. ആദിയുടെ കൂടെ നടക്കാനും ഇരിക്കാനും കൊതിച്ചു..

നിന്‍റെ നെഞ്ചോട് ചേര്‍ന്നുറങ്ങാനും മരണം വരെ നിന്നോട് കൂടെ ജീവിക്കാനും മോഹിച്ചു അതാണ് ഞാന്‍ ചെയ്ത തെറ്റ്..

ആദി എങ്ങിനെ എന്നെ കുറ്റപ്പെടുത്തിയാലും ഞാന്‍ ക്ഷമിക്കും പക്ഷേ ഒരു പെണ്ണിനും സഹിക്കാന്‍ പറ്റാത്ത ഒന്നുണ്ട് അതവളുടെ മാനമാണ്.. അതും നിന്നെ വിശ്വസിച്ച് കൂടെ ജീവിക്കാന്‍ തയ്യാറായ നീ തന്നെ പറഞ്ഞപ്പോള്‍…

ഒരു വിവാഹത്തിന് പെണ്ണ് മാത്രമാണോ പരിശുദ്ധയാവേണ്ടത് ..അവളുടെ ശരീരശുദ്ധി മാത്രമാണോ വേണ്ടത്.. പുരുഷന് അതൊന്നും ആവശ്യമില്ലേ…

രാവിലെ പോയാല്‍ പാതിരാത്രി വരെ ആദി എവിടെ പോകുന്നു എന്ത് ചെയ്യുന്നൂ എന്ന് ഞാന്‍ ചോദിച്ചിട്ടുണ്ടോ .. മറ്റൊരു പെണ്ണിന്‍റെ ചൂടും ചൂരും അറിഞ്ഞിട്ടില്ലാന്ന് പറയാന്‍ പറ്റുമോ ആദിക്ക് .. എന്നിട്ടും എന്നെ വിവാഹം കഴിക്കാന്‍ വന്ന ആദി എന്‍റെ എല്ലാമെല്ലാമാണെന്ന് ഞാന്‍ വിശ്വസിച്ചില്ലേ.. ഈ വിവാഹത്തിന് സമ്മതമാണെന്ന് പറഞ്ഞില്ലേ…

പക്ഷേ ആദിയോ .. കൂട്ടുകാരന്‍ വന്ന് പറഞ്ഞപ്പോഴേക്ക് എല്ലാം വിശ്വസിച്ച്.. ഒരു വീട്ടില്‍ നിന്ന് ഇറങ്ങി വരുന്നത് കാണുമ്പോഴേക്ക് അവള്‍ മറ്റൊരാളുമായി കിടക്കാന്‍ പോയി എന്നാണോ..

നിഷാ.. പതുക്കെ പറ…

അദിക്ക് കൊള്ളുന്നുണ്ടല്ലേ..

എന്‍റെ മാനത്തെ ഇത്രേം ആളുകളുടെ മുന്നില്‍ വെച്ച് വലിച്ച് കീറിയപ്പോള്‍ എവിടാര്‍ന്നു നിങ്ങടെ അഭിമാനം..

ഒന്നോര്‍ത്തോ പെണ്ണിനുമുണ്ട് മാനവും അഭിമാനവും അന്തസുമൊക്കെ അത് നിങ്ങള്‍ പുരുഷന്‍മാരേക്കാളും …

എന്‍റെ മാനം അതെന്‍റെ കയ്യിലാണ് അത് നഷ്ടപ്പെടണമെങ്കില്‍ ഇ നിഷ തന്നെ വിചാരിക്കണം..

ഇനി ഒരു കാര്യം കൂടെ .. എന്‍റെ എല്ലാം നഷ്ടപ്പെട്ടവളായിട്ടല്ലേ നീ കാണുന്നത് എങ്കില്‍ ഒന്നൂടെ അറിഞ്ഞോ..

ഒരുകാലത്ത് തുടര്‍പടനം നടത്താന്‍ ഗതിയില്ലാതെ കോളേജ് ജീവിതം അവസാനിപ്പിക്കേണ്ട അവസ്ഥയില്‍ നില്‍ക്കുമ്പോള്‍ ഒരമ്മയുടെ സ്ഥാനത്ത് നിന്ന് വേണ്ട ഉപദേശങ്ങളും പണവും തന്ന് സഹായിച്ച എന്‍റെ ടീച്ചറുണ്ട്..

ഇന്നാ ടീച്ചര്‍ ആക്സിഡന്‍റില്‍ ഒരുഭാഗം തളര്‍ന്ന് കിടപ്പിലാണ് ആ ടീച്ചറിനെ നോക്കാനാ എല്ലാ ഞായറാഴ്ച്ചയും ഞാന്‍ അവിടെ പോകുന്നത്..

അങ്ങിനെയെങ്കിലും ആ ടീച്ചറിനോടുള്ള കടപ്പാടിന് തിരിച്ചോരു പ്രത്യുപകാരം…

പക്ഷേ ആ ടീച്ചറോട് ഞാന്‍ പറഞ്ഞതെല്ലാം ഒരു സ്വപ്നമായിരുന്നെന്ന് പറയേണ്ടി വരുമെന്ന ഒരു വിഷമം ഉണ്ട് മനസ്സില്‍ .. കാരണം ടീച്ചറോട് ഞാന്‍ പറഞ്ഞിരുന്നു എന്‍റെ എല്ലാം ആദിയാണെന്ന് .. വിവാഹം കഴിഞ്ഞ് ഞങ്ങള്‍ രണ്ടുപേരും ടീച്ചെറെ വന്ന് കാണുമെന്ന്..

സാരല്ല ജീവിതത്തില്‍ നമ്മള്‍ വിചാരിക്കാത്ത പലതും വന്നും ചേരും ഇതും അങ്ങിനെയാവട്ടെ…

ആദീ കൂട്ടുകാരനേ വിശ്വസിക്കണം എന്ന് കരുതി കൂടെ കഴിയാന്‍ ആഗ്രഹിച്ചവളെ അവിശ്വസിക്കരുത്..

ഒരു കാര്യം കൂടി… ഇനി എനിക്കായ് ഒരുക്കിയ മണിയറയിലേക്ക് വരാന്‍ എനിക്ക് താല്‍പര്യമില്ല മാനസീകമായി ഞാനതില്‍ നിന്നും പിന്‍മാറി..

എനിക്ക് പകരം നിനക്കാ മണിയറയിലേക്ക് മറ്റോരാളെ കിട്ടിയേക്കാം അപ്പോ അവളെ സംശയത്താല്‍ ഇതുപോലെ ആളുകളുടെ മുന്നില്‍ കൊണ്ട് വന്നു അവളുടെ മാനത്തേ ഒരു ചോദ്യത്തിന്‍റെ മുനയില്‍ നിര്‍ത്തരുത്.. അവളൊരു പെണ്ണാണ് മാനം അവള്‍ക്കുമുണ്ട് ഒരാളേ ഇഷ്ടത്തോടെ മനസ്സില്‍ കൊണ്ടുനടക്കുന്ന ഒരു പെണ്ണിന് മറ്റൊരാള്‍ക്ക് വേണ്ടി പാ വിരിച്ച് കാത്തിരിക്കാന്‍ കഴിയില്ല…

എല്ലാം പറഞ്ഞ് അവളുടെ വിരലില്‍ ആദി അണിയിച്ച മോതിരം അവന് മുന്നില്‍ അഴിച്ച് വെച്ച് നടന്നകലുമ്പോള്‍ ഒന്ന് തിരികേ വിളിക്കാന്‍ പോലുമാകാതെ ആദി അവിടെ തളര്‍ന്നിരിക്കുകയായിരുന്നൂ….

രചന :- Younas Muhammad‎

Leave a Reply

Your email address will not be published. Required fields are marked *