ആ”മൗന”ത്തിനോടുപോലും എനിക്ക് ഇന്ന് പ്രണയമാണ്…..

രചന :-അശ്വതി അശോക്

മൗനം

അമ്മു,… ഇന്ന് നിന്നെ കാണാൻ ഒരു കൂട്ടർ വരുന്നുണ്ട് വേഗം ready ആയി നിക്ക്,,,,, പിന്നെ കാണാൻ വരുന്നത് വല്യവീട്ടിൽനിന്നാ പറഞ്ഞില്ല ന് വേണ്ട ചെറുക്കൻ ഊമയാ

ഊമയോ……..

അതെ പിന്ന്നെ എന്താ നീ വിചാരിച്ച നിന്റെ സൗന്ദര്യം കണ്ട് വന്നതാണെന്നോ പിന്നെ………….. അച്ഛൻ നിനക്കു തരാൻ ഇവിടെ ഒന്നും കരുതിവെച്ചിട്ടില്ലല്ലോ അപ്പോ ഇത് തന്നെ വല്യ കാര്യം ന് വെച്ച് പോയി ഒരുങ്ങാൻ നോക്ക്

അത് ന്റെ രണ്ടാനമ്മയാ ഭാനുവമ്മ ന്റെ ‘അമ്മ മരിച്ചപ്പോ എന്നെ നോക്കാൻ വേണ്ടിയാ അച്ഛൻ അവരെ വിവാഹം കഴിച്ചത് അന്ന് തുടങ്ങിയതാ ഈ പോര് ഒരു മോളുണ്ട് ഭാനുവമ്മക് മാളു ന്റെ കുഞ്ഞനുജത്തി എന്നെ വല്യ ഇഷ്ടവാ ഇപ്പോ അവൾക് ഒരു നല്ല വിവാഹാലോചന വന്നിട്ടുണ്ട് ചേച്ചിയെ നിർത്തിയിട്ടു അനുജത്തിയെ കെട്ടിക്കുന്നു ന് നാട്ടുകാരെക്കൊണ്ട് പറയിക്കാതിരിക്കാനാ ഇപ്പോ ഈ കല്യാണം എനിക്ക് വന്ന പല നല്ല ആലോചനകളും ഭാനുവമ്മ തന്നെ മുടക്കി ഇപ്പോ അയാൾ ഊമ ആയെന്റെ ആയിരിക്കും ഇത്ര സന്തോഷം

ഈ പെണ്ണിത് എന്ത് എടുക്കുവാ…… പുറത്തു ഭാനുവമ്മ ബഹളം തുടങ്ങി

മാളു തന്ന ചായയുമായി പുറത്തേക്കു ചെന്നു അവർ ഒരു അമ്മയും മകനും മാത്രേ ഉള്ളു , അയാളുടെ മുഖത്ത് നോക്കാതെ ചായ കൊടുത്തു ആ അമ്മയെ കണ്ടപ്പോ മുഖം തിരിക്കാൻ തോന്നിയില്ല ചിരിച്ചു ……. ഇനി ന്തേലും സംസാരിക്കാൻ ഉണ്ടേൽ…… .

അയാൾ ഊമയല്ലേ ന്താ ഇത്ര സംസാരിക്കാൻ ദേഷ്യം ഉള്ളിൽ കടിച്ചമർത്തി പണമില്ലാത്ത ന്റെ അവസ്ഥ മുതലെടുക്കാൻ വന്ന അയാളോടുള്ള വെറുപ്പാരുന്നു മനസ്സ് മുഴുവൻ ആലോചിച് തീരും മുന്നേ അയാൾ അകത്തേക്കു വന്നു എന്നോട് എന്തോ ആംഗ്യം കാണിച്ചു അത് എനിക്ക് മനസ്സിലായില്ല ന് അറിഞ്ഞിട്ടാവണം ഫോൺ എടുത്ത് അതിൽ ടൈപ്പ് ചെയ്തു കാണിച്ചു

കുട്ടിയുടെ സമ്മതത്തോടെയാണോ അതോ തൻറെ അമ്മയുടെ നിര്ബദ്ധമാണോ

ഓഹ് ന്യൂ ജനറേഷൻ ഊമ ആണ് ഉള്ളിലെ ദേഷ്യംപിന്നേം കൂടി എന്തേലും മിണ്ടും മുന്നേ അയാളുടെ ‘അമ്മ അവിടേക്കു വന്നു അയാൾ അമ്മയുടെ കയ്യിൽ പിടിച് ഒന്ന് ചിരിച്ചിട്ട് പുറത്തേക് ഇറങ്ങി

അമ്മക് മോളെ ഇഷ്ടായി …… മോള് നന്നായി ആലോചിച്ചിട്ട് ഒരു തീരുമാനം പറഞ്ഞാൽ മതി , ഭാനുനെ നിക് അറിയാം അതുകൊണ്ടാ ഞാൻ നേരിട്ട് ചോദിച്ചത്

ഇവിടുത്തെ കാര്യങ്ങളൊക്കെ അറിഞ്ഞിട്ട് ന്റെ മോന് ഒരു പെണ്ണിനെ വിലക്ക് വാങ്ങാൻ വന്നതല്ല പലരും അവന്റെ സ്വത്തും പണവുംകണ്ട് സമ്മതം പറഞ്ഞിട്ടുണ്ട് അങ്ങനെ ഒരു ജീവിതം ന്റെ കുഞ്ഞിന് വാങ്ങിക്കൊടുക്കാൻ മനസ്സ് വന്നില്ല മോളുടെ കാര്യം പറഞ്ഞപോഴേ ഇഷ്ടായി കണ്ടപ്പോ അത് കൂടുവേം ചെയ്തു മോള് നന്നായി ആലോചിച്ചു ഒരു തീരുമാനം പറഞ്ഞാൽ മതി.

ആ അമ്മയെ നിക് ശെരിക്കും ഇഷ്ടായി ന്റെ അമ്മയെപോലെ അച്ഛന്റെയും മാളൂന്റെയും മുഖം ഓർത്തപ്പോ സമ്മതം മൂളി അപ്പോഴും അയാളോട് ഉള്ളിൽ വെറുപ്പ് മാത്രം ആയിരുന്നു രണ്ട് ആഴ്ചക്കുള്ളിൽ കല്യാണം നടത്തണം പിന്നെ എല്ലാം പെട്ടന്നായിരുന്നു താലി കെട്ടുമ്പോൾ പോലും ഞാനാ മുകത്ത് നോക്കിയില്ല ആ വീട്ടിൽ വലതുകാൽ വെച്ച് കേറുമ്പോൾ ഒരുതരം മരവിപ്പ് ആണ് തോന്നിയത് അമ്മയെപോലെ സ്നേഹമുള്ള രണ്ട് ചേച്ചിമാരും അവരുടെ മക്കളും അവിടെ ഉണ്ടാരുന്നു കുറച്ചു സമയം കൊണ്ട് ഞങ്ങൾ കൂട്ടായി , അന്ന് രാത്രി ചേച്ചി എന്നെ അയാളുടെ മുറിയിൽ പറഞ്ഞ് വിടുമ്പോൾ മനസ്സിൽ പിന്നെയും അയാളോട് ദേഷ്യം തോന്നി പോരാത്തതിന് ഇന്നലെ വീട്ടിലെ തിരക്ക് കഴിഞ്ഞു വൈകി ഉറങ്ങിയതിൻറെ ക്ഷീണവും അയാൾ മുറിയിൽ ഇരിപ്പുണ്ടാരുന്നു ഒന്നും മിണ്ടാതെ മാറിനിന്നു അയാൾ അടുത്ത് വന്നു എന്തൊക്കെയോ ആംഗ്യം കാണിക്കുന്നുണ്ട് ഞാൻ മുഖത്ത് നോക്കാതെ തല കുനിഞ്ഞു നിന്നു ഉറക്ക ക്ഷീണം തല നന്നായിട്ടു വേദനിക്കുന്നുണ്ട്‌ എനിക്ക് മനസ്സിലായില്ല എന്ന് അറിഞ്ഞിട്ടാവണം അയാൾ എനിക്ക് ഒരു മൊബൈൽ തന്നു എന്നിട്ട് അതിൽ ടെക്സ്റ്റ് ചെയ്തു

ഇത് നിനക്കുള്ളതാ

മ്മ്മ്മ്മ്മ്

നല്ല ഉറക്ക ക്ഷീണം ഉണ്ടല്ലേ

മ്മ്മ്മ്

എങ്കിൽ നീ ഉറങ്ങിക്കോ

ഇത്രയും പറഞ്ഞ് അയാൾ റൂമിൽ നിന്നും പോയി

വല്ലാത്തൊരു സമാധാനം കിടന്നതേ ഓർമ്മയുള്ളൂ രാവിലെ എണീക്കുമ്പോൾ അയാൾ എന്നെക്കാൾ മുന്നേ എണീറ്റിരുന്നു

അടുക്കളയിൽ ചെന്നപ്പോൾ അമ്മ ചായ ഉണ്ടാക്കി വെച്ചിരുന്നു

മോളെ ഇത് അവനു കൊണ്ടുപോയി കൊടുക്കു

ഞാൻ ചായ കൊടുത്തു നോക്കാതെ തിരിച്ചു നടന്നു

അപ്പോഴാ അവരെല്ലാരും മിണ്ടുന്നതു കണ്ടത് അവർക്ക് അയാളുടെ ഓരോ ചലനവും അറിയാവുന്ന പോലെ

ൻറെ നോട്ടം കണ്ടിട്ട് ആവണം അമ്മ ൻറെ അടുത്ത് വന്നത്

മോളു ന്താ ഈ നോക്കുന്നെ

ഇവിടെ എല്ലാർക്കും അവൻ പറയുന്നത് അറിയാം പണ്ട് അവൻ പഠിക്കാൻ തുടങ്ങിയപ്പോൾ എന്നും പഠിപ്പിച്ചത് ഇവിടെ വന്നു പറയും ഞങ്ങൾക്ക് മനസ്സിലായില്ലേ അവനു വല്യ വിഷമവും അങ്ങനെ ഞങ്ങളും പഠിച്ചു അവന്റെ ഭാഷ ഞങ്ങൾ മാത്രം അല്ല അവന്റെ കൂട്ടുകാർക്കും അവനെ അറിയാവുന്ന നാട്ടുകാരും അവനു അവന്റെ അച്ഛന്റെ സ്വഭാവം ആ കിട്ടിയത് എല്ലാരോടും സ്നേഹം മാത്രേ ഉള്ളു പക്ഷെ ദൈവം ൻറെ കുഞ്ഞിന് ശബ്ദം കൊടുത്തില്ല

പറഞ്ഞതും അമ്മയുടെ കണ്ണ് നിറഞ്ഞു ഞാൻ ആ കൈ ചേർത്ത് പിടിച്ചു ഇനി ൻറെ മോളാ അവനു കൂട്ട് ആ വാക്കുകൾ ൻറെ നെഞ്ചിൽ കൊണ്ടു ഉള്ളിൽ ഒരു വിങ്ങൽ ഞാൻ റൂമിൽ വരുമ്പോൾ അയാൾ എനിക്ക് പ്രീയപ്പെട്ട എഴുത്തുകാരുടെ ബുക്ക്‌ അടുക്കി വെക്കുന്നു , എന്നെ കണ്ടപ്പോൾ ഒന്ന് ചിരിച്ചു ഇത് എങ്ങനെ മനസ്സിലായി എന്ന ചോദ്യത്തിന് വീട്ടിൽ വന്നപ്പോൾ കണ്ടു ന്ന് റിപ്ലൈ വന്നു

ഉള്ളിൽ ഒരു മഞ്ഞുമല ഉരുകി തുടങ്ങിയിരുന്നു

പിറ്റേന്ന് എന്റെ വീട്ടിൽ പോവുമ്പോൾ എന്നെക്കാളുംഉത്സാഹം അയാൾക് ആരുന്നു അച്ഛനും ഭാനു അമ്മയും നല്ല സ്നേഹത്തോടെ പെരുമാറി അയാൾ തിരിച്ചും എനിക്ക് മാത്രം ആയിരുന്നു ഈ അകൽച്ച

പക്ഷെ അയാൾ എന്നെ ഓരോ തവണയും ഞെട്ടിച്ചു , ൻറെ ഇഷ്ടങ്ങൾ പറയാതെ തന്നെ അറിഞ്ഞു ചെയ്തു ഒരിക്കൽ പോലും ആ മുഖത്ത് നോക്കി സംസാരിക്കാൻ ഞാൻ ശ്രെമിചില്ല അത് കൊണ്ട് തന്നെ എന്നോട് ഒന്ന് മിണ്ടാൻ അയാൾക്കു കഴിഞ്ഞില്ല

എന്റെ അനുവാദം ഇല്ലാതെ ൻറെ ശരീരം ഒന്ന് സ്പർശിക്കുവാൻ പോലും ശ്രെമിക്കാത്ത അയാളോട് ബഹുമാനവും പുറമെ കാണിച്ചില്ല എങ്കിലും ഉള്ളിൽ ഒരു ഇഷ്ടം തോന്നി തുടങ്ങിയിരുന്നു

മാളുന്റെ കല്യാണം ഒരു ഏട്ടന്റെ സ്ഥാനത്തു നിന്ന് നടത്തുമ്പോൾ ന്റെ ഉള്ളിലും അയാൾ എന്ന് മാറി ഏട്ടൻ എന്ന സ്ഥാനം നേടിയിരുന്നു . ഒരിക്കൽ പോലും മിണ്ടാത്തത് കൊണ്ടാവാം എനിക്ക് മിണ്ടാനും നോക്കാനും ഒരു മടി തോന്നി. കല്യാണക്കാര്യംഎല്ലാം ഓടി നടന്നു ചെയ്യുന്നത് കണ്ടിട്ട് പലരും പറയുന്നത് കേട്ടു

ഊമ അയാൽ ന്താ എല്ലാ കാര്യവും ഭംഗി ആയി ചെയുന്നുണ്ട് ഒരു മോനെ പോലെ അമ്മുന്റെ ഭാഗ്യവാ……..

ശെരിയാ എന്റെ ഭാഗ്യവാ ന്റെ ഏട്ടൻ പക്ഷെ ആ ഭാഗ്യം ഞാൻ തിരിച്ചറിയാൻ വൈകി…. പിന്നെ എങ്ങനെ എങ്കിലും ഒന്ന് മിണ്ടണം ന്നു ആരുന്നു . പക്ഷെ ആ തിരക്കിനിടയിൽഎത്ര നോക്കിയിട്ടു0 അത് നടന്നില്ല.

അപ്പോഴാ ന്റെ കൂട്ടുകാരി ചിന്നു ഏട്ടനോട് ന്തോ ചോദിക്കുന്നതു കണ്ടത് അവളെ മനസ്സിലാക്കാൻ ഏട്ടൻ പാടുപെടുന്നുണ്ട് ഏട്ടന്റെ മൊബൈൽ ഇവിടെ മറന്നു വെച്ചേക്കുന്നേ……

അതും എടുത്തു അടുത്ത് ചെന്നു

എടി നീ എവിടാരുന്നു എന്റെ കല്യാണത്തിന് വന്നില്ലല്ലോ

sryyy അമ്മു ഞാൻ ഇവിടെ ഇല്ലാരുന്നു ഞാൻ മാളു എവിടെ ന്നു തിരക്കുവാരുന്നു

എടി ഇതാണ് ന്റെ കെട്ടിയോൻ എൻറെ ഏട്ടൻ

മനു ന്ന് അല്ലെ പേര് അമ്മ പറഞ്ഞു

മാളു ആ മുറിയിൽ ഉണ്ട് നീ പോയി കാണു……

തിരിഞ്ഞു നോക്കുമ്പോൾ എന്നെ തന്നെ നോക്കി നിക്കുന്ന ഏട്ടനെയാ കണ്ടത് ഒരു കണ്ണിറുക്കി ചിരിച്ചിട്ട് ആ ഫോൺ പോക്കറ്റിൽ വെച്ച് കൊടുത്തു. ഒന്ന് മിണ്ടിയപ്പോ ഒരു ധൈര്യം ഉള്ളിൽ ഒരു കുളിരും

പിന്നെ ന്റെ കണ്ണുകൾ ആ തിരക്കിലും ഏട്ടനെ തിരയുവായിരുന്നു. ഇടക്ക് ആ നോട്ടം ഏട്ടനും മനസ്സിലാവുന്നുണ്ട്.

എല്ലാരും ഊണ് കഴിക്കാൻ വിളിക്കുമ്പോഴും ഞാൻ ഏട്ടൻ വരുന്നതും നോക്കി ഇരുന്നു തിരക്ക് കഴിഞ്ഞു വന്നപ്പോൾ അടുത്ത് പോയിരുന്നു കഴിച്ചു , ഉള്ളിൽ പറയാൻ ആവാത്ത അത്ര സന്തോഷം . വൈകിട്ടു തിരക്കെല്ലാം കഴിഞ്ഞു പന്തൽ പണിക്കർ, സദ്യ അങ്ങനെ ഓരോ ആളിനും ഏട്ടൻ കാശു കൊടുത്തു, ബാക്കി അച്ഛന്റെ കയ്യിൽ ഏല്പിക്കുമ്പോൾ അച്ഛന്റെ കണ്ണുകൾ സന്തോഷം കൊണ്ട് നിറയുന്നതു ഞാൻ കണ്ടു

അതോടെ എല്ലാ സങ്കടങ്ങളും അണപൊട്ടി ന്റെ അടുത്ത് വന്നു ന്തിനാ കരയുന്നത് എന്ന് ആംഗ്യം കാണിച്ചപ്പോൾ ആ കാലുപിടിച്ചു ഞാൻ മാപ്പ് പറഞ്ഞു , എന്നെ ഏട്ടൻ ചേർത്ത് പിടിക്കുമ്പോൾ ഞാൻ അറിയുകആയിരുന്നു ആ സ്നേഹം

പിന്നീട് ഞങ്ങളുടെ നാളുകളായിരുന്നു പിണക്കവും സന്തോഷവും കത്തികയറുന്ന പ്രണയവും

നാളെ ന്റെ ഏട്ടന്റെ പിറന്നാളാണ് ഇപ്പോ സമയം 11 58

ഉറക്കത്തിൽ വിളിക്കുന്നത് ദേഷ്യം ആയോണ്ട് ഒരു കൈ അകലെ നിന്നാ വിളിച്ചത് ഏട്ടാ ഏട്ടാ എണീക്കു…….

എണീക്കുമ്പോൾ ദേഷ്യം കാണാംആ മുഖത്ത് ആ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു 12:00 HAPPY BIRTHDAY ETTA ഇതാണ് ന്റെ ഗിഫ്റ്റ് ഒരു മുണ്ടും ഷർട്ടും ആ

എന്നോട് എന്തൊക്കെയോ പറയാൻ ഫോൺ തിരയുമ്പോൾ ഏട്ടന്റെ അതെ ഭാഷയിൽ ആംഗ്യം കാണിച്ചു ചോദിച്ചു ഇത് ന്താ നോക്കുന്നെ ഞെട്ടി നോക്കുമ്പോൾ ആ ചെവിയിൽ ചേർന്നു നിന്നു പറഞ്ഞു

ഞാനും പഠിച്ചു മാഷേ

ഒന്ന് കൂടെ ഉണ്ട് അതെ നമ്മുടെ ഇടയിലേക്ക് ഒരു പുതിയ ആള് വരാൻ പോവാ

എന്നെ ചേർത്ത് പിടിക്കുമ്പോൾ സന്തോഷം കൊണ്ട് ചുവന്ന ആ മുഖം പെട്ടന്ന് തന്നെ മാറി

നമ്മുടെ കുഞ്ഞും എന്നെ പോലെ ആയിരിക്കുവോ…. ആ കൈകൾ പറഞ്ഞു തീരും മുന്നേ ഞാൻ അത് ചേർത്ത് പിടിച്ചു ആ നെഞ്ചോടു ചെന്നിരുന്നു

എന്ത് ആയാലും എനിക്ക് സന്തോഷം മാത്രേ ഉള്ളു

കാരണം

ആ”മൗന”ത്തിനോടുപോലും എനിക്ക് ഇന്ന് പ്രണയമാണ്…..

രചന :-അശ്വതി അശോക്

Leave a Reply

Your email address will not be published. Required fields are marked *