പെങ്ങളാണ് താരം (അവസാന ഭാഗം)

രചന :-ധനു ധനു

(അവസാന ഭാഗം)

തേപ്പുകാരിയുടെ കല്യാണത്തിന് പോകുന്ന വഴിയ്ക്ക് ചിന്നു എന്തൊക്കെയോ പ്ലാൻ ചെയ്തിട്ടുണ്ട് എന്നോടൊന്നും പറയുന്നുമില്ല..

ഇനി കല്യാണവീട്ടിൽ പോയിട്ട് അവൾ എന്തുപണിയാണാവോ ഒപ്പിക്കുന്നത് ഒരുപിടിയുമില്ലാ..

എല്ലാം വരുന്നപോലെ കാണാം..

കാറിലിരുന്നുകൊണ്ടു ഞാൻ അവളെയും അവളുടെ കൂട്ടുകാരെയും നോക്കി…

എല്ലാവരും നല്ല ഹാപ്പിയാണ് ചിരിച്ചും കളിച്ചും എന്നെ കളിയാക്കിയും..

അവർ ആഘോഷിക്കുകയാണ് ന്റെ കാമുകിയുടെ കല്യാണം.

ഒടുവിൽ ഞാനും അവരുടെ ആഘോഷത്തിൽ പങ്കുചേരാൻ തീരുമാനിച്ചു..

എന്നെ വേണ്ടതാവൾക്കുവേണ്ടി ഞാനെന്തിന് വിഷമിക്കണം എന്നെ സ്നേഹിക്കാനും സന്തോഷിപ്പിക്കാനും എന്റെ ചിന്നുവും കൂട്ടുകാരുമുണ്ട്..

അവർ മതിയെനിക്ക് എന്തായാലും ആ തേപ്പുകാരിക്ക് നല്ലൊരു പണികൊടുക്കണം ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത പണി…

അങ്ങനെയൊരു പണി എങ്ങനെ കൊടുക്കുമെന്നാലോചിച്ചിട്ടു ഒരു പിടിയും കിട്ടുന്നില്ല.

ഇനി ഫുഡിൽ ഉപ്പിട്ട് കൊടുത്താലോ.. ഗിഫ്റ്റ് ബോക്സിൽ പാമ്പിനെ പിടിച്ചിട്ടു കൊടുത്താലോ..

അല്ലെങ്കിൽ താലിക്കെട്ടുന്ന സമയത്തു അവളുടെ അടുത്തേക്ക് തവളെയെ പിടിച്ചിട്ടാലോ..

ഇങ്ങനെ കുറെ പണികളെകുറിച്ചൊക്കെ ഞാൻ ചിന്തിച്ചു നോക്കി പക്ഷെ ഇതൊക്കെ പഴയ പണികളല്ലേ ഇതൊന്നും ഇപ്പോ എൽക്കില്ല..

അതുകൊണ്ടു പുതിയ വല്ല പണിയും ഒപ്പിക്കണം..

ഞാൻ പതിയെ ചിന്നുവിനോട് ചോദിച്ചു അവളുടെ പ്ലാനിങ് എന്താണെന്നു..

അവളൊരു ചിരിയോടെ പറഞ്ഞു അതൊക്കെ സസ്പെൻസ് ആണെടാ നിനക്ക് കാണുമ്പോൾ മനസ്സിലാകും..

പിന്നെ ഞാനാ സസ്പെൻസ് ചോദിച്ചു പൊളിക്കാൻ നിന്നില്ല..

അങ്ങനെ വൈകാതെ ഞങ്ങൾ കല്യാണവീടിനുമുന്നിലെത്തി ഇറങ്ങാൻ നേരം ചിന്നുപറഞ്ഞു..

ഡാ ഏട്ടാ ആ കൂളിംഗ് ഗ്ലാസ്സെടുത്തു മുഖത്തുവെച്ചിട്ട് സ്റ്റെയിലായിട്ട് അങ്ങോട്ട് ഇറങ്ങ്..

ഞാൻ അങ്ങോട്ട് ഇറങ്ങിയതും ചിന്നുവും അവളുടെ കൂട്ടുകാരും എന്റെ ഇരുവശത്തായി വന്നുനിന്നു.. എന്നിട്ട് അവരെന്നോട് ചോദിച്ചു ഏട്ടാ സംഭവം കളറായില്ലേ എന്ന്..

എങ്ങനെ കളറാവാതിരിക്കും ആറു സുന്ദരികൾക്കിടയിൽ ഒരു ആൺകുട്ടി അതും പൊളി ലുക്കിൽ.

ഞാനൊരു ചിരിയോടെ അവരോടു പറഞ്ഞു..പൊളിച്ചു ന്റെ പെങ്ങൾസ് പൊളിച്ചടുക്കി..

എന്നിട്ടാ പൊളി ലുക്കിൽ തന്നെ തേപ്പുകാരിയുടെ മുന്നിലേക്ക് നടന്നു.

അവിടെ ചെന്നപ്പോ ആ തേപ്പുകാരി അണിഞ്ഞൊരുക്കി സ്റ്റേജിലിരിക്കുകയാണ്..

താലികെട്ടാനുള്ള സമയമായിട്ടില്ല ചെക്കനും കൂട്ടരും വരാൻ ഇനിയും സമയമുണ്ട്..

അതുകൊണ്ടു ഞങ്ങൾ ആറുപേരും നിരത്തിയിട്ടിരിക്കുന്ന ചെയറിൽ നിരന്നിരുന്നു…

അങ്ങനെ ഇരുന്നാൽ മാത്രം പോരല്ലോ അവൾക്കൊരു പണികൊടുക്കേണ്ടേ..

ഞാൻ പതുക്കെ ചിന്നുവിനോട് ചോദിച്ചു..പണി കൊടുക്കാമെന്നു പറഞ്ഞിട്ട് നിയെന്താ ചിന്നു മിണ്ടതിരിക്കുന്നതെന്ന്..

ഇതുകേട്ട് അവളെന്നോട് പറഞ്ഞു..ഡാ ചെക്കാ നിയൊന്നു അടങ്ങി ഇരിക്ക് പണിയൊക്കെ നമുക്ക് കൊടുക്കാം..

ചിന്നുവിന്റെ ഈ ഡയലോഗ് കേട്ട് എനിക്ക് ദേഷ്യംവന്നു ഞാനവളോട് പറഞ്ഞു..

‘പണികൊടുക്കാ പണികൊടുക്കാ എന്നു പറഞ്ഞിട്ട് നീയും നിന്റെ കൂട്ടുകാരും ബിരിയാണി കഴിക്കാൻ വന്നതാണല്ലേ..’

ഇതുകേട്ട് അവളെന്നെ നോക്കി ചിരിക്കുകയാണ്..

ആ ചിരികണ്ട് ദേഷ്യംപിടിച്ചിരിക്കുമ്പോഴാണ് കല്യാണ ചെക്കന്റെ കടന്നുവരവ്..

ആ വരവുകണ്ടപ്പോ എനിക്കുതോന്നി പൂരപറമ്പിൽ മേളത്തിന് വന്നതാണെന്ന്…

കൊട്ടും മേളവുമൊക്കെയായി ഇവർക്കെന്താ പ്രാന്താണോ എന്നുതോന്നിപോയി..

എന്റെ പിറുപിറുക്കൽ കേട്ടാണ് ചിന്നു എന്നോട് പറഞ്ഞത്..ഡാ ചെക്കാ കണ്ണുതുടച്ചിട്ടു ആ കൂളിംഗ് ഗ്ലാസ്സെടുത്തു വെക്കാൻ..

അപ്പോഴാണ് മനസ്സിലായത് ഞാനറിയാതെ തന്നെ എന്റെ കണ്ണുനിറഞ്ഞുപോയെന്ന് എങ്ങനെ നിറയാതിരിക്കും.

സ്നേഹിച്ചപെണ്ണു മറ്റൊരാളുടെ സ്വന്തമാകുന്നത് കണ്ടുനിൽക്കേണ്ട അവസ്ഥ വരുമ്പോൾ…

പക്ഷെ താലികെട്ടുന്ന സമയത്തു ഞാൻ പൊട്ടിച്ചിരിക്കുകയാണ് ചെയ്തത് എന്താണ് സംഭവമെന്നുവെച്ചാൽ..

മുഹൂർത്ത സമയത്തു ചെക്കൻ താലികെട്ടാൻ ഒരുങ്ങിയതും എല്ലാവരെയും ഞെട്ടിച്ചുകൊണ്ട്

അമ്പലത്തിലെ വെടിവഴിപാടുപോലെ പൊട്ടി ഒരു വെടി..

അതിൽ തന്നെ ചെക്കന്റെ കൈയിലെ താലി അങ്ങോട്ട് താഴെപോയി..

പിന്നെ അങ്ങോട്ട് ചറ പറ ന്നാണ് പടക്കം പൊട്ടിയത്..

പിന്നെ കാണുന്നത് ചെക്കൻ മുണ്ടും മടക്കിക്കുത്തി ഓടുന്നതാണ്..

തേപ്പുകാരിയാണെങ്കിൽ ചെവിയും പൊത്തിപ്പിടിച്ചു കരയുകയാണ്…

ഇതുചെയ്തത് ആരാണെന്നറിയില്ല ഞാൻ ചിന്നുവിനെ നോക്കി..

അവളും ആ രംഗം കണ്ടു ചിരിക്കുകയാണ് എന്തായാലും അവൾ ഇതുപോലുള്ള കുരുത്തക്കേടൊന്നും കാണിക്കില്ല എന്നാണ് എന്റെ വിശ്വാസം…

എന്തായാലും എനിക്ക് സന്തോഷമായി ആ തേപ്പുകാരിക്ക് അങ്ങനെതന്നെ വേണം..

ആ സമയത്ത് അവളുടെ മുഖമൊന്നു കാണേണ്ടതു തന്നെയായിരുന്നു..ശരിക്കും ചമ്മിപോയി..

അവസാനം അവിടെത്തെ തിക്കും തിരക്കും കഴിഞ്ഞ് ചെക്കൻ അവളെ താലികെട്ടി..

ഞങ്ങളാണെങ്കിൽ വയറുനിറച്ചു ബിരിയാണിയും കഴിച്ച് തേപ്പുകാരിക്കൊരു ഹാപ്പി മാരീഡ് ലൈഫും പറഞ്ഞ്.

വീട്ടിലേക്കു മടങ്ങി പോകുന്നവഴിയ്ക്കു കല്യാണവീട്ടിലെ ചെക്കന്റെ ഓട്ടത്തിന്റെ കാര്യം പറഞ്ഞ് ചിരിക്കുന്നതിനിടയിലാണ് ചിന്നു എന്നോട് പറഞ്ഞു..

ഡാ ഏട്ടാ എനിക്കൊരു അഞ്ചുർ രൂപവേണമെന്ന്..

എന്തിനാണെന്ന് ചോദിച്ചപ്പോ അവള് പറഞ്ഞു ..വെടിക്കെട്ട് ഗോപാലേട്ടന് കൊടുക്കാനാണെന്നു..

അപ്പോഴാണ് എനിക്ക് മനസ്സിലായത് ആ പണിയൊപ്പിച്ചത് ന്റെ പുന്നാരപെങ്ങളാണെന്നു..

കാറിൽ വെച്ച് ഞാനൊന്നും പറഞ്ഞില്ല വീട്ടിലെത്തിയിട്ടു ചോദിക്കാമെന്നുവിചാരിച്ചു ഞാൻ കാത്തിരുന്നു…

അങ്ങനെ ചെറിയൊരു യാത്രയ്ക്കുശേഷം ഞങ്ങൾ വീട്ടിലെത്തി…

കാറിൽ നിന്നിറങ്ങി നേരെ ഉമ്മറ തിണ്ണയിൽ പോയിരുന്നു രണ്ടാളും..

എന്നിട്ട് അവളെന്റെ മുഖത്തേക്ക് നോക്കി ചിരിച്ചിട്ടു ചോദിച്ചു..

ഡാ ഏട്ടാ കല്യാണം പൊളിച്ചില്ലേ..

ഇതുകേട്ട് ഞാനവളോട് ചോദിച്ചു. എടി കാന്താരി നിയാണോ ആ പണിയൊപ്പിച്ചത്..

അവളൊരു ചിരിയോടെ പറഞ്ഞു . എന്റെ ഏട്ടനുവേണ്ടി ഇതല്ല ഇതിന്റെ അപ്പുറം ഞാൻ ചെയ്യും..

ആ തേപ്പുകാരിക്ക് ഇതിനേക്കാൾ വലിയൊരു പണി ഞാൻ വേറെ കൊടുത്തിട്ടുണ്ട്..

ഇതിലും വലിയ പണിയോ..’

അതെ… ഏട്ടൻ വാട്സാപ്പ് ഒന്ന് തുറന്നുനോക്ക്.. ഞാനെന്റെ വാട്സാപ്പ് തുറന്നുനോക്കിയപ്പോ ഞെട്ടിപ്പോയി.. വേറൊന്നുമല്ല വൈറൽ വീഡിയോ കല്യാണചെക്കന്റെ നെട്ടോട്ടം..എന്നാ ക്യാപ്ഷനോടെ..

കല്യാണവീട്ടിലെ ആ വീഡിയോയും… ഞാനാ വീഡിയോ കണ്ടശേഷം ചിന്നുവിന്റെ മുഖത്തേക്ക് നോക്കി..

അപ്പോ അവളൊരു നൈസ് ചിരി ചിരിച്ചിട്ടു പറഞ്ഞു..

‘നിന്നെ തേച്ചവളുടെ കല്യാണം ഈ ലോകം മുഴുവൻ കണ്ടുചിരിക്കട്ടെ… അതുകണ്ട് നീയും ചിരിക്കണം..

നമ്മളെ വേണ്ടാത്തവർക്കുവേണ്ടി കാത്തിരിക്കാതെ നമ്മുടെ കൂടെയുള്ളവർക്കുവേണ്ടി ജീവിക്കട ചെക്കാ..

നമ്മളെ ചതിച്ചവരെ നോക്കി ചിരിക്കാനുള്ളൊരു അവസരം കിട്ടുമ്പോൾ അത് നീ പാഴാക്കാതെ ചിരിക്കട ഏട്ടാ…

അവളുടെ ആ ഡയലോഗ് കേട്ട് ഞാനവളെ ചേർത്തുപിടിച്ചിട്ടു പറഞ്ഞു..ന്റെ പെങ്ങളാണ് താരം..

ഇന്നെനിക്ക് സങ്കടം വരുമ്പോഴൊക്കെ ഞാനാ തേപ്പുകാരിയുടെ കല്യാണവിഡിയോ കണ്ടു ചിരിക്കാറുണ്ട്…

ആ തേപ്പുകാരിയും അവളുടെ വൈറൽ വീഡിയോ കണ്ടുകാണും .

ഇന്നത്തെ കാലത്തു ഇതിലും വലിയ പണി വേറെയുണ്ടോ ചങ്ങാതിമാരെ.. നമ്മളെ തേച്ചവരെ നോക്കി ഈ ലോകം മുഴുവൻ ചിരിക്കുന്നത് കാണുമ്പോൾ നമുക്കൊരു സന്തോഷമല്ലേ..

ഈ സന്തോഷം എനിക്ക് തന്ന എന്റെ പെങ്ങളാണ് ശരിക്കും താരം…

പിന്നെ ഒരു കാര്യംകൂടെ പറയാനുണ്ട് നമ്മളെ തേച്ചിട്ടുപോയവർ അവരുടെ കല്യാണത്തിന് വിളിച്ചാൽ ഉറപ്പായും പോകണം..

എന്നിട്ട് മറക്കാനാവാത്തൊരു പണിയും കൊടുക്കണം അതല്ലേ അതിന്റെയൊരു ശരി..

നമ്മളെ കരയിപ്പിച്ചിട്ടു അവർ അങ്ങനെ സന്തോഷിക്കേണ്ട അല്ലെ..

( സമയം കുറവും തിരക്കും കാരണം പെട്ടെന്ന് എഴുതി തീർത്തതാണ് തെറ്റുകുറ്റങ്ങൾ ക്ഷമിക്കണേ കൂട്ടുകാരെ…ഇനി അടുത്ത വീക്കിൽ നല്ലൊരു കഥയുമായി വരാം..)

സ്നേഹത്തോടെ…:

രചന :-ധനു ധനു

Leave a Reply

Your email address will not be published. Required fields are marked *