പെങ്ങളാണ് താരം part 1

രചന…ധനു ധനു

മൂടിപുതച്ചുറങ്ങുന്ന എന്റെ തലയിൽ ഒരു ബക്കറ്റ് വെള്ളമെടുത്തൊഴിച്ചിട്ടു അവൾ അങ്ങോട്ട് ഓടിഒളിച്ചു…

വേറെ ആരുമല്ല ന്റെ കുരുത്തംകെട്ടാ പെങ്ങൾ തന്നെ..

വന്ന ദേഷ്യത്തിന് അവളെ അങ്ങോട്ട് കൊന്നുകളഞ്ഞാലോ എന്നുവരെ തോന്നിപ്പോയി..

എങ്ങനെ തോന്നാതിരിക്കും അതുപോലുള്ള പണികളല്ലേ അവളെനിക്കു തരുന്നത്..

പറഞ്ഞിട്ട് കാര്യമില്ല പെങ്ങളായി പോയില്ലേ സഹിക്കാ അല്ലാതെ വേറെ വഴിയില്ലലോ..

പക്ഷെ എന്തൊക്കെ പറഞ്ഞാലും ചെയ്താലും അവളുടെ ആ കുറുമ്പും കുസൃതിയുമൊക്കെ എനിക്കും ഒരുപാടു ഇഷ്ടമാ..

അതങ്ങനെയാ വീട്ടിലൊരു പെങ്ങളുണ്ടാകുന്നത് വലിയൊരു ഭാഗ്യമാണ്..

ആ ഭാഗ്യം എന്താണെന്നുവെച്ചാൽ എന്തൊക്കെ കുരുത്തക്കേട് കാണിച്ചാലും നമുക്ക് കട്ട സപ്പോർട്ടയിരിക്കും നമ്മടെ പെങ്ങൾ.. അത് സ്നേഹത്തിന്റെ കാര്യത്തിലായാലും മറ്റുള്ളവർക്ക് കൊടുക്കുന്ന പണിയുടെ കാര്യത്തിലായാലും..

പണിയുടെ കാര്യം പറഞ്ഞപ്പോഴാ ഓർത്തത് എനിക്കുകിട്ടിയ എട്ടിന്റെ പണിയുടെ കാര്യം..

ആ പണിയെന്താണെന്നു ചോദിച്ചാൽ പറയാം… ഞാനൊരു പെണ്ണിനെ ആത്മാർഥമായി സ്നേഹിച്ചിരുന്നു അവളെന്നെയും സ്നേഹിച്ചിരുന്നു..

അവളെനിക്കു കല്യാണക്കുറി തരുന്നവരെ ആ കല്യാണക്കുറി കണ്ട് ഞാനൊന്നു ഞെട്ടിപോയി. ആ ഞെട്ടൽ കണ്ടപ്പോ..

അവളെന്നോട് പറഞ്ഞു..ധനു എന്നോട് ക്ഷമിക്കണം നിനക്ക് എന്നെക്കാളും നല്ലൊരു പെൺകുട്ടിയെ കിട്ടും എന്റെ കല്യാണത്തിന് ഉറപ്പായും വരണമെന്നും.

ഇതുകേട്ട് എന്റെ മനസ്സുപറഞ്ഞു വരാടി തേപ്പുകാരി നിന്റെ കല്യാണം ഞാൻ ശരിയാക്കി തരുന്നുണ്ട്..

മനസ്സ് അങ്ങനെ പറഞ്ഞെങ്കിലും ഞാനൊന്നും മിണ്ടിയില്ല കാരണം അപ്പോഴേക്കും എന്റെയുള്ളിലെ നിരാശ കാമുകൻ പുറത്തേക്കുവന്നിരുന്നു.

കൂടെയൊരു പാട്ടും..തേച്ചില്ലേ പെണ്ണെ തേച്ചില്ലേ പെണ്ണെ തേപ്പുപെട്ടിപോലെ തേച്ചിട്ടെന്നെ…

ഈ സംഭവം നടന്നദിവസം പതിവിലും വൈകിയാണ് ഞാൻ വീട്ടിലേക്കു കയറിച്ചെന്നത്…

ചെന്നപാടെ റൂമിലേക്ക് നടന്നു വാതിലടച്ചു കുറ്റിയിട്ടു..

തേപ്പുകിട്ടിയ വിഷമത്തിൽ എന്തൊക്കെയോ ചിന്തിച്ചുകൂട്ടി ചെറുതായൊന്നു മയങ്ങിപ്പോയി..

ആ സമയത്താണ് വാതിൽ മുട്ടുന്ന ശബ്‌ദം കേട്ടത് ഞാനെണീറ്റ് വാതിൽ തുറന്നപ്പോ ന്റെ പുന്നാരപെങ്ങളാണ്.. എന്റെ മുഖം കണ്ടതും അവളെന്നോട് ചോദിച്ചു.. നിന്റെ മുഖത്ത് എന്താടാ തേനീച്ച കുത്തിയോ..’

ഇതുകേട്ട് കട്ടകലിപ്പിൽ ഞാനവളോട് പറഞ്ഞു..

‘നിയൊന്നു പോയെ ചിന്നു മനുഷ്യന് പ്രാന്ത് പിടിച്ചിരിക്കുമ്പോഴാ അവളുടെയൊരു..’

‘ഡാ ചെക്കാ സീൻ കാണിക്കല്ലേ വിശക്കുന്നുണ്ടെങ്കിൽ വന്നുകഴിക്ക് അച്ഛൻ പൊറോട്ടയും ചിക്കനും വാങ്ങിയിട്ട് വന്നിട്ടുണ്ട്..

ഇനി നിനക്ക് വേണ്ടെങ്കിൽ നിന്റെ പൊറോട്ടയും ചിക്കനും ഞാൻ കഴിച്ചോളാടാ…

ആഹാ അതുവേണ്ട ഞാൻ കഴിച്ചോളാം എന്റെ പൊറോട്ടയും ചിക്കനും.. നീ പോടീ പിത്തകാളി..

അങ്ങനെ അവളോട് വഴക്കിട്ട് ടെബിളിൽ ചെന്നിരുന്ന് പൊറോട്ടയിൽ നോക്കിയപ്പോ..

ദേ പൊറോട്ടയ്ക്കു ആ തേപ്പുകാരിയുടെ അതെ ഛായ..പിന്നെ ഒന്നും നോക്കിയില്ല പിച്ച് ചീന്തി അങ്ങോട്ട് കഴിച്ചു..

എന്റെ തീറ്റകണ്ടിട്ടാണ് അടുത്തിരുന്ന് ചിന്നുപറഞ്ഞത്..പതുക്കെ കഴിക്കടാ ചെക്കാ അല്ലെങ്കിൽ അടച്ചുചാവും..

ചാവുന്നെങ്കിൽ ചാവട്ടെ നിനക്കെന്താടി പ്രശ്നം…’

പെട്ടെന്നുള്ള എന്റെ ഈ ഡയലോഗ് കേട്ട് അവൾക്ക് ഫീൽ ചെയ്തെന്നു മനസ്സിലായി അവളുടെ കണ്ണുനിറയുന്നത് ഞാൻ കണ്ടു..

ഒന്നും മിണ്ടാതെ അവളെണീറ്റ് പോയി..

അപ്പോഴത്തെ ദേഷ്യത്തിന് പറഞ്ഞതാണെങ്കിലും ചിന്നുവിന് ഒരുപാടു വിഷമമായി കാണും…

അന്നുരാത്രി എനിക്ക് ഉറങ്ങാനെ കഴിഞ്ഞില്ല തേപ്പുകിട്ടിയ വിഷമവും ചിന്നുവിനെ കരയിപ്പിച്ച വിഷമവും.. അങ്ങനെ തിരിഞ്ഞു മറിഞ്ഞും കിടന്ന് എങ്ങനെയോ ഉറങ്ങിപ്പോയി.

പിറ്റേന്ന് രാവിലെ എണീറ്റ് ചായകുടിക്കാൻ അടുക്കളയിൽ ചെന്നപ്പോ..

ചിന്നു അവിടെയിരുന്നു ചായകുടിക്കാണ് എന്നെകണ്ടിട്ടും അവളെന്നെ മൈൻഡ് ചെയ്തില്ല..

അല്ലെങ്കിൽ എന്നെ കണ്ടപാടെ തുടങ്ങും ഓരോന്ന് പറഞ്ഞ് കളിയാക്കാൻ..

ഇന്നിപ്പോ അവളെന്നോട് മിണ്ടാതിരുന്നപ്പോ എനിക്ക് ശരിക്കും വിഷമമായി..

ചായകുടിക്കാൻ അടുക്കളയിലേക്കു ചെന്ന ഞാൻ ചായകുടിക്കാതെ തിരിച്ച് പോകുന്നത് കണ്ട്.

അമ്മ എന്നോട് ചോദിച്ചു..നിനക്ക് ചായവേണ്ടേ എന്ന്..

ഞാനൊന്നും മിണ്ടാതെ ഉമ്മറ തിണ്ണയിൽ പോയിരുന്നു..

അപ്പോഴാണ് വീണ്ടും എന്റെയുള്ളിലെ നിരാശകാമുകൻ പുറത്തേക്കു വന്നത്..

നാളെ സ്നേഹിച്ചപെണ്ണിന്റെ കല്യാണമാണ് താലികെട്ടുന്നത് മറ്റൊരുത്തനും..

അങ്ങനെ എന്തിക്കെയോ ചിന്തിച്ചുക്കൂട്ടി അവിടെയിരിക്കുമ്പോഴാണ് ചിന്നു എന്റെ അടുത്തുവന്നിരുന്നത്..

അവളുടെ പിണക്കമൊക്കെ മാറിയെന്നു തോന്നുന്നു..

പക്ഷെ ഞാനവളെ മൈൻഡ് ചെയ്തില്ല അതുകണ്ട് അവളെന്റെ മുഖത്തേക്ക് നോക്കും എന്നിട്ട് തിരിഞ്ഞിരുന്നു ചിരിക്കും..

വീണ്ടും എന്റെ മുഖത്തേക്കുനോക്കും എന്നിട്ട് തിരിഞ്ഞിരുന്നു ചിരിക്കും..

അങ്ങനെ അവളുടെ ആ നിഷ്കളങ്കമായി ചിരിക്കുമുന്നിൽ എനിക്ക് അധികനേരം പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല ഞാനും ചിരിച്ചുപോയി..

ആ ചിരിയിൽ ഒരുപാടു സ്നേഹം കുസൃതിയും കുറുമ്പുമൊക്കെ ഉണ്ടായിരുന്നു..

ഞാനവളെ ചേർത്തുപിടിച്ചിട്ടു ഒരു സോറി പറഞ്ഞു..

അതോടെ തീർന്നു ഞങ്ങളുടെ പിണക്കം അവളുടെ ഈ സ്നേഹത്തിനുമുന്നിൽ ആരാണ് തോറ്റുപോകാത്തത്..

ഇന്നലെ നടന്നതൊക്കെ ഞാനവളോട് തുറന്നു പറഞ്ഞു. എല്ലാം കേട്ടശേഷം അവളെന്നോട് പറഞ്ഞു..

‘നമ്മൾ നാളെ കല്യാണത്തിന് പോകുന്നു വയറുനിറച്ച് ബിരിയാണി കഴിക്കുന്നു..

എന്നിട്ട് നിന്നെ തേച്ചവൾക്കൊരു പണികൊടുക്കുന്നു നേരെ വീട്ടിലേക്ക് വരുന്നു ഒക്കെ അല്ലെ..’

ഡബിൾ ഒക്കെ മോളെ..’

പിറ്റേന്ന് രാവിലെ കല്യാണത്തിന് പോകാനുള്ള തിക്കും തിരക്കും കഴിഞ്ഞ് രണ്ടാളും റെഡിയായി..

ബൈക്ക് സ്റ്റാർട്ട് ചെയ്തപ്പോ ചിന്നുപറഞ്ഞു..ഡാ ഏട്ടാ നമുക്ക് കാറിൽ പോകാമെന്നു…

ഇതുകേട്ട് ഞാനവളോട് പറഞ്ഞു അടുത്തപൂരത്തിന് കാർ വാങ്ങിയിട്ട് അതിൽ പോയാൽ മതിയോ എന്ന്..

അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു ഏട്ടൻ ആ ഫോണൊന്നു തന്നെ..

എന്റെ ഫോൺ വാങ്ങി അവൾ ആർക്കോ വിളിക്കുന്നുണ്ടായിരുന്നു.. അതുകഴിഞ്ഞു ഒരു പത്തുമിനിറ്റ് കഴിഞ്ഞതും ഒരു ഇന്നോവ കാർ വീടിനുമുന്നിൽ വന്നു നിന്നു..

ഞാനൊരു ഞെട്ടലോടെ ചിന്നുവിന്റെ മുഖത്തേക്ക് നോക്കി..

അവളൊരു ചിരിയോടെ എന്നെയുംകൂട്ടി ആ കാറിനടുത്തേക്കു നടന്നു..

ഡോർ തുറന്നപ്പോ അതിനകത്തു ചിന്നുവിനെപോലെ നാലെണ്ണം കൂടെ ദൈവമേ ഇവളിത് എന്തുഭാവിച്ചാ..

ഞാനെല്ലാവരെയും ഒന്ന് നോക്കി എന്റെ നോട്ടംകണ്ടപ്പോ ആ പെങ്ങൾസ് പറഞ്ഞു..ഞങ്ങളൊക്കെ ചിന്നുവിന്റെ ഫ്രണ്ട്സാ ഏട്ടാ…

മനസ്സിലായി എന്നാഭാവത്തിൽ ഞാൻ തലയാട്ടി..

ന്റെ പുന്നാരപെങ്ങൾ എനിക്കുവേണ്ടി കോട്ടേഷനു തുടങ്ങിയോ..

ഞാനും ചിന്നുവും ആ കാറിൽകേറി ന്റെ കാമുകിയുടെ വീട്ടിലേക്കുവിട്ടു..

അവളുടെ കല്യാണം കൂടാനും അവൾക്കൊരു പണികൊടുക്കാനും..

എല്ലാത്തിനും സപ്പോർട്ടായിഎന്റെ ചിന്നുവും….

(തുടരും..)

രചന…ധനു ധനു

Leave a Reply

Your email address will not be published. Required fields are marked *