സ്നേഹമർമ്മരം…ഭാഗം 49

ഭാഗം..49

മനുവിന്റെ ഓഫീസിൽ നിന്ന് ധ്രുവ് നേരെ വീട്ടിലേക്കാണ് പോയത്……..

ഫയലുകളെല്ലാം തലങ്ങും വിലങ്ങും മറിച്ച് നോക്കി…തലയിൽ കൂടി പുക വന്നതല്ലാതെ കാര്യമായ പുരോഗതിയൊന്നും വന്നില്ല…..

ഈശ്വരാ………ഞാനെന്ത് ചെയ്യും………മൊബൈലുണ്ടായിരുന്നെങ്കിൽ യുട്യൂബില് നോക്കാമായിരുന്നു……

കുഞ്ഞാറ്റയുടെ പാൽപുഞ്ചിരിയും ജാനിയുടെ പേടമാൻ മിഴികളും മാത്രമാണ് ഉള്ളിൽ……

അവരെ കാണണം…..എന്ന ചിന്ത മാത്രം……. അതുകൊണ്ട് ബിസിനസ് ഒന്നും തലയിൽ കയറുന്നില്ല…..

അച്ഛൻ തന്നെ ആ വഴിയിലോട്ട് ഒന്ന് നോക്കാൻ കൂടി സമ്മതിച്ചിട്ടില്ല…..കിച്ചുവാണ് ബിസിനസിന് എപ്പോഴും മുന്നിൽ…….

കൈയിലിരുന്ന ഫയലുകൾ നിലത്തേക്ക് തുറന്ന് വച്ച് തറയിലേക്ക് കിടന്നു….ശ്യൂന്യത ഉള്ളിൽ നിറയുന്ന പോലെ….തോറ്റു പോകുമോ………

ഉള്ളിൽ മനുവിന്റെ മുഖവും വാക്കുകളും തെളിഞ്ഞു……അറിഞ്ഞതാണ്……..മനുവേട്ടന്റെ കഥ……ജീവിതസാഹചര്യങ്ങൾ അതിജീവിച്ച് വിജയിച്ച കഥ….

പക്ഷെ അദ്ദേഹത്തിന് താങ്ങായി ഒരു കുടുംബം തന്നെയുണ്ടായിരുന്നു…….തനിക്കോ….

വാതിലിൽ ആരോ മുട്ടുന്നത് കേട്ടപ്പോൾ തുറന്ന് കിടന്ന ഫയലോക്കെ സൈഡിലേക്ക് മാറ്റി….ധ്രുവ് എഴുന്നേറ്റു…

വാതിൽ തുറന്നപ്പോൾ മുന്നിൽ പങ്കുവാണ്……വാലു പോലെ കിച്ചുവും……

“ഏട്ടനെന്താ ഹോസ്പിറ്റലിൽ പോകാത്തെ…… ഏട്ടനെ കാണാൻ ഞങ്ങള് ഹോസ്പിറ്റലിൽ പോയി…….

അപ്പോഴാ അറിഞ്ഞെ….ഏട്ടൻ രണ്ട് ദിവസം ലീവാണെന്ന്….”

കിച്ചു പറഞ്ഞു കൊണ്ട് ഇരിക്കാൻ കസേരയ്ക്കായി ചുറ്റും പരതി……

നിലം ശൂന്യമാണ്…….അരികത്തായി ഒരു ഷീറ്റും പില്ലോയും മാത്രം……..

കിച്ചുവിന്റെ കണ്ണുകൾ നിറഞ്ഞു…….ഒപ്പം പങ്കുവിന്റെയും…..

അത്രയും സൗകര്യങ്ങളിൽ ജീവിച്ച ഒരു മനുഷ്യൻ…..ഇന്ന്…..ആരുമില്ലാതെ…ഒന്നുമില്ലാതെ……….

പക്ഷേ അവരൊന്നും മിണ്ടിയില്ല……..ധ്രുവിന്റെ സങ്കോചം മനസ്സിലാക്കിയത് പോലെ രണ്ടുപേരും നിലത്തേക്കിരുന്നു…..

“ഞാൻ….ലീവെടുത്തു….ബിസിനസ്……”

കിച്ചുവിന്റെ മുഖത്ത് നോക്കാൻ ധ്രുവിനും വിഷമം തോന്നി…

തന്നെ ഈ നിലയിൽ കാണാൻ അവൻ ഒരിക്കലും ആഗ്രഹിക്കില്ല…..അത്രയും പാവമാണ് കിച്ചു….

“അതൊക്കെ പോട്ടെ……ചന്തുവേട്ടൻ പെട്ടെന്ന് റെഡിയാക്….നമുക്ക് ഒരിടം വരെ പോണം……”

സാഹചര്യം ലഘൂകരിക്കാൻ എന്ന പോലെ പങ്കു ഇടപെട്ടു…….

“എവിടേക്കാ പങ്കൂ……ഞാൻ കുറച്ചു തിരക്കിലാണ്…….”

“തിരക്കൊക്കെ നമുക്ക് തത്കാലം മാറ്റി വയ്ക്കാം……ഇതൊരു പ്രധാനപ്പെട്ട കാര്യമാണ്……..”

പങ്കു നിർബന്ധിച്ച് പറഞ്ഞപ്പോൾ ധ്രുവ് പിന്നെ എതിര് പറഞ്ഞില്ല…..

റൂമിന്റെ മറ്റൊരു സൈഡിൽ സൂക്ഷിച്ചിരുന്ന പെട്ടി തുറന്ന് ഒരു ഷർട്ട് എടുത്തു……ടീഷർട്ട് മാറ്റി…..ഷർട്ടിട്ടു…..

മുടി കൈകൊണ്ട് തന്നെ ഒതുക്കി വച്ചു…..വലതു കൈ കൊണ്ട് മുഖമൊന്ന് അമർത്തി തുടച്ചു…….

“പോകാം……”

ധ്രുവ് റെഡിയായി ….

കിച്ചുവിന് വിങ്ങൽ പോലെ എന്തോ വന്ന് മൂടി…….

‘നേരത്തെയൊക്കെ……. ഷർട്ടിൽ ഒരു ചുളിവ് വീണാൽ മാറ്റിയിടുന്ന ഏട്ടനാണ്…….. വില കൂടിയ പെർഫ്യൂം മാത്രമേ ഉപയോഗിക്കൂ…..നല്ലതുപോലെ വസ്ത്രം ധരിച്ച് നടക്കാൻ ഇഷ്ടമുള്ള ആളാണ്…… ജെന്റിൽമാൻ ലുക്കാണ് ഏട്ടൻ റെഡിയായി വരുമ്പോൾ…..

ഇപ്പോൾ….എന്റെ ഏട്ടൻ….’

കിച്ചു നെടുവീർപ്പോടെ ഓർത്തു……..

പങ്കുവിന്റെ കാറിലാണ് അവർ പോയത്………

എവിടേക്കാണെന്ന് ധ്രുവ് എത്ര ചോദിച്ചിട്ടും പങ്കുവും കിച്ചുവും പറഞ്ഞില്ല……..

ഏതോ വലിയ ബിൽഡിംഗിന്റെ മുന്നിൽ കാർ നിർത്തിയതും ധ്രുവ് മനസ്സിലാകാതെ ചുറ്റും നോക്കി…….

“ചന്തുവേട്ടാ…….വാ…..”

പങ്കു വിളിച്ചത് കേട്ട് ധ്രുവ് ആകാംക്ഷയോടെ കാറിൽ നിന്നിറങ്ങി……..

ഏതോ വലിയ ഓഫീസ് കെട്ടിടമാണ്………. താഴത്തെ റിസപ്ഷനിൽ നിന്ന് അകത്തേക്ക് നടക്കുമ്പോൾ ഓരോ ഹാളിലായി എന്തോ സെമിനാർ നടക്കുന്നുണ്ട്…..

പങ്കുവും കിച്ചുവും മുൻപേ നടക്കയാണ്…………. ഇടയ്ക്ക് ആരെയോ കണ്ട് അവര് സംസാരിക്കുന്നത് കണ്ടെങ്കിലും ധ്രുവിന്റെ ശ്രദ്ധ അങ്ങേയറ്റത്തെ ഹാളിൽ നടുക്കായി എന്തോ പ്രസന്റേഷൻ നടത്തുന്ന ഒരു പെൺകുട്ടിയിൽ പതിഞ്ഞു…..

1)market research ……..

2)profile the target market ….

3)identify the unique proposition……..

3)develop the business brand……

4)choose the marketing avenues(ways)…..

5)set the goals and budget …..

6)nurture the loyal customers …..

7)monitor and review……

ബിസിനസിന്റെ ഓരോ പാഠങ്ങളും അവളിൽ നിന്ന് അവന്റെ മനസ്സിലേക്ക് പാഞ്ഞുകയറി…….

ഓരോന്നിനെ കുറിച്ചും അവൾ വിവരിക്കുന്നുണ്ട്…………ഇടയ്ക്കിടെ പ്രൊജക്ടിന്റെ ഡെമോയും കാണിക്കുന്നുണ്ട്…….

പങ്കുവും കിച്ചുവും തന്നെ മനപ്പൂർവ്വം ഇങ്ങോട്ട് കൊണ്ട് വന്നതാണ്………ബിസിനസ് എന്താണെന്ന് മനസ്സിലാക്കാൻ………..

ഓരോ ഹാളിലായി അവന് വേണ്ടത്രയും കാര്യങ്ങൾ ഉള്ളിൽ പതിപ്പിച്ചു……

പങ്കുവിന്റെ എന്തോ ആവശ്യം കഴിഞ്ഞ് അവിടെ നിന്നിറങ്ങിയപ്പോൾ ഏകദേശം ഉച്ചയായിരുന്നു……..

നല്ലൊരു ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറുമ്പോഴും ധ്രുവിന് മനസ്സിലായിരുന്നു…..

എല്ലാം തനിക്ക് വേണ്ടിയാണ്……….രണ്ടുപേരും പ്ലാൻ ചെയ്തതാണ്……

വൈകുന്നേരമായപ്പോൾ ധ്രുവിനെ റൂമിൽ ആക്കിയിട്ട് അവര് മടങ്ങിപ്പോയി……..

ധ്രുവ് ബിസിനസ് ഫയലുകൾ എടുത്ത് വിശദമായി പഠിച്ചു……ഇപ്പോൾ അകം ശൂന്യമല്ല……..എന്തൊക്കെയോ ചെയ്യാനുള്ളത് പോലെ…..

മനസ്സിൽ തെളിഞ്ഞു വന്നതും അറിഞ്ഞതുമൊക്കെ ചേർത്ത് അവൻ ഓരോന്നായി തന്റെ കടമ്പകൾ ഒക്കെയും ചെയ്തു തീർത്തു……

ഇടയ്ക്ക് മനു വിളിച്ചിരുന്നു……..

വാക്കുകളിൽ കൂടി ആത്മവിശ്വാസം ആവോളം പകർന്നു തന്നിട്ടുണ്ട്………

ജാനിയും അമ്മുവും കുഞ്ഞാറ്റയെ കുളിപ്പിക്കുവാണ്………

ചെറിയ ടവൽ ഉടുപ്പിച്ച് എണ്ണൊക്കെ തേച്ചു പിടിപ്പിച്ച്…….

കുട്ടിക്കുറുമ്പി മൂന്ന് അമ്മമാർക്കിടയിൽ മതിയാവോളം സ്നേഹത്തിൽ നീന്തിത്തുടിക്കയാണ്……

അമ്മുവിന് വലിയ ഉത്സാഹമാണ് കുഞ്ഞാറ്റയ്ക്ക് ഓരോന്ന് ചെയ്തു കൊടുക്കാൻ…..

കൗസല്യയും അവരുടെ അരികിലായി ഇരിപ്പുണ്ട്….

ഇപ്പോൾ കൗസല്യയും കുഞ്ഞാറ്റയും വലിയ അടുപ്പമാണ്……..

ജാനി സോപ്പ് തേച്ച് കൊടുക്കുമ്പോൾ അത് പിടിച്ച് മേടിക്കാൻ ശ്രമിക്കുന്നുണ്ട് കുറുമ്പി……..

മൂന്നുപേരും കുഞ്ഞാറ്റയിൽ ലയിച്ചിരിക്കുമ്പോൾ അവളുടെ കുസൃതികളിൽ മനം നിറച്ച് ഒരാൾ കൂടി ആ ചുവരിനപ്പുറം മറഞ്ഞു നിന്നിരുന്നു…..

ആ കണ്ണുകൾ നിറഞ്ഞിരുന്നു…….പിതൃവാത്സല്യത്താൽ ആ മനം നിറഞ്ഞിരുന്നു……

മധുവിന് ഓടിച്ചെന്ന് മോളെ വാരിയെടുത്തു ഉമ്മകൾ കൊണ്ട് മൂടാൻ തോന്നി……. ഇപ്പോൾ ഇങ്ങനെയാണ്….ഒളിഞ്ഞും തെളിഞ്ഞുമൊക്കെ മധു കുഞ്ഞാറ്റയെ നോക്കി നിൽക്കും……..

രഘുറാമിന് കൊടുത്ത വാക്കുകൾ ഓർക്കുമ്പോൾ വല്ലാത്തൊരു വിങ്ങലാണ്…….

തിരികെ കൊടുക്കാൻ കഴിയില്ല കുഞ്ഞാറ്റയെ………ആർക്കും……ധ്രുവ് പോലും ഇനിയെന്റെ കുഞ്ഞിനെ കാണില്ല…..

എന്റെ ചോരയാണ്…….അവൾക്ക് ഈ ലോകത്ത് ആകെയുള്ള അവകാശി ഞാൻ മാത്രമാണ്…….

അയാൾ ശക്തമായ തീരുമാനത്തോടെ തിരിഞ്ഞ് അകത്തേക്ക് നടന്നു……..

പൂർത്തിയായ ഫയലുകളിൽ തലോടി ധ്രുവും കുഞ്ഞാറ്റയുടെ ഓർമകളിൽ ആയിരിന്നു…..

തിരിച്ചു വേണം……..മോളെ കാണാതെ കഴിയുന്നില്ല……

കുഞ്ഞിനെ ചുറ്റിപ്പറ്റി ആയിരുന്നല്ലോ തന്റെ ജീവിതം പോലും…

ജാനിയോടുള്ള പ്രണയവും അതിനൊപ്പം വിങ്ങുന്നുണ്ട്………..താനും ജാനിയും എന്റെ മോളും……….

സ്വർഗ്ഗമായിരിക്കും ആ ജീവിതം……

സുന്ദരസ്വപ്നത്തിന്റെ നിർവൃതിയോടെ ആ പൊളിഞ്ഞ നിലത്തേക്ക് അവൻ നിവർന്നു കിടന്നു…..

മനു രാവിലെ തന്നെ ഓഫീസിൽ എത്തിയിരുന്നു………

ഇന്നാണ് ധ്രുവിന്റെ പ്രസന്റേഷൻ………ധ്രുവിനെക്കാളും ടെൻഷൻ മനുവിനാണ്…..

കുടുംബജീവിതത്തിന്റെ വില മനുവിനോളം അറിയുന്ന ആള് വേറെയില്ലല്ലോ……..

ധ്രുവും സമയത്തിന് തന്നെ എത്തി…… മനുവിനെ കണ്ടപ്പോൾ അവന് കുറച്ചു ആശ്വാസം തോന്നി……….

കൃത്യം പത്ത് മണിയ്ക്ക് തന്നെ മീറ്റിങ് തുടങ്ങി…….

“ഓകെ മിസ്റ്റർ ധ്രുവ്………..തന്റെ പ്രസന്റേഷൻ കണ്ടിട്ട് ഞങ്ങൾ തീരുമാനം പറയാം…..

അതിൽ ഒരാൾ പറഞ്ഞത് കേട്ട് ഉണ്ടായിരുന്ന ധൈര്യവും ചോരുന്നത് പോലെ തോന്നിയവന്…..

ഇതുവരെയില്ലാത്ത ഒരു വെപ്രാളം………. ഇതിൽ തോറ്റുപോയാൽ തകരുന്നത് തന്റെ ജീവിതമാണ്……

തോറ്റുപോയാൽ ഒരു ഭീരുവിനെ പോലെ തന്നെ സ്വയം മരണം വരിക്കാൻ തീരുമാനിച്ച് ഉറപ്പിച്ചതാണ്………

കൈയിൽ ഒരു നനുത്ത സ്പർശനം പൊതിയുന്ന പോലെ തോന്നിയപ്പോൾ ധ്രുവ് ഞെട്ടലോടെ ഓർമയിൽ നിന്നുണർന്നു…..

മനുവായിരുന്നു…

ധ്രുവിന്റെ കൈകളിൽ അവൻ അമർത്തിപ്പിടിച്ചു…

കണ്ണുകൾ കൊണ്ട് ധൈര്യമായിരിക്കാൻ പറഞ്ഞു…..

ധ്രുവ് ശ്വാസം ആഞ്ഞുവലിച്ച് ആശ്വസിച്ചു…..

മനസ്സിൽ കുഞ്ഞാറ്റയുടെ പാൽപുഞ്ചിരിയും ജാനിയുടെ പ്രണയനോട്ടവും മാത്രം………..

അവൻ ആത്മവിശ്വാസത്തോടെ പ്രസന്റേഷന് തയ്യാറായി……..

പ്രസന്റേഷൻ തുടങ്ങിയപ്പോഴും അവന് വളരെ ഉത്സാഹത്തോടെ തന്നെ കൈകാര്യം ചെയ്തു…..

ഒരു മണിക്കൂർ നീണ്ടു നിന്ന ചർച്ചയ്ക്ക് ശേഷവും അവരുടെ മുഖം തെളിയാത്തത് മനുവിനെ ടെൻഷനടിപ്പിച്ചു….

എങ്കിലും ധ്രുവിനെ വിഷമിപ്പിക്കാതിരിക്കാൻ അവൻ മുഖത്ത് പുഞ്ചിരി വരുത്തി നിന്നു…………

മീറ്റിങ് കഴിഞ്ഞിട്ടും ആരുമൊന്നും മിണ്ടിയില്ല…..

കുറച്ചു നേരം നിശബ്ദമായി തന്നെ കടന്നു പോയി…

“ശരി മിസ്റ്റർ ധ്രുവ്……

ഞങ്ങള് ഡിസ്കസ് ചെയ്തിട്ട് പിന്നെ അറിയിക്കാം………”

അയാളങ്ങനെ പറയുമ്പോൾ പ്രതീക്ഷയോടെയിരുന്ന ധ്രുവിന്റെ മുഖം മങ്ങി…….

മനുവിന്റെ മുഖത്തെ നിരാശ ധ്രുവിന്റെ ഉള്ളിൽ ഭയം നിറച്ചു…..

ഉച്ചയായപ്പോഴേക്കും വന്നവരെല്ലാം മടങ്ങിപ്പോയി…….

ഒരു മറുപടി പോലും അവർ പറയാതെ പോയത് ധ്രുവിന്റെ പ്രതീക്ഷകളെയാകെ തകർത്തു…

മനുവിനും അവനെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയില്ലായിരുന്നു……..

എല്ലാം പ്രതീക്ഷകളും നഷ്ടപ്പെട്ടാണ് ധ്രുവ് വീട്ടിലേക്ക് തിരികെ പോയത്………

മനുവും ആകെ നിരാശയിലായിരുന്നു………

പാവം…….ഒരുപാട് പ്രതീക്ഷയോടെ കാത്തിരുന്നതാ……….

പങ്കുവും കിച്ചുവും കാര്യമറിഞ്ഞ് വിഷമിച്ചു പോയി…….

അവർക്കും ഒന്നും ചെയ്യാൻ പറ്റാത്ത സാഹചര്യമാണ്…….

മാധവന്റെ ആളുകൾ ധ്രുവിന് പുറകേയുണ്ട്……. ആരെങ്കിലും ധ്രുവിനെ സഹായിക്കുന്നോ എന്ന് തിരക്കാൻ…….

എല്ലാ കാര്യങ്ങളും കറക്ടായി അയാൾ അറിയുന്നുണ്ട്………

ഒരു ചെറിയ കാരണം മതി മാധവൻ ചിലപ്പോൾ ജാനിയെയും കുഞ്ഞിനെയും ധ്രുവിന്റെ ജീവിതത്തിൽ നിന്ന് എന്നേക്കുമായി അകറ്റാൻ…..

പങ്കു മതിലിന്റെ മുന്നിൽ നിന്ന് നിസ്സഹായതയോടെ ലെച്ചുവിനെ നോക്കി…..

“ഒന്ന് പെട്ടെന്ന് ചാട്……..ആരെങ്കിലും വരും….🤗..”

ലെച്ചു പ്രോത്സാഹിപ്പിച്ചു…….

“ടീ……..പറ്റുന്നില്ലെടീ…..കൈയും കാലും വിറയ്ക്കുന്നു😫………

മതില് ചാടാനൊക്കെ നേരത്തെ പഠിച്ചിരുന്നെങ്കിൽ എന്നേ നിന്നെ ഞാൻ കട്ടെടുത്തേനെ😜…..”

പങ്കുവിന്റെ വാക്കുകൾ കേട്ട് ലെച്ചുവിന്റെ മുഖത്ത് ചുവപ്പ് പടർന്നു……

ജാനിയുടെ വീട്ടിലെ മതില് ചാടാൻ വന്നതാണ് ഭാര്യയും ഭർത്താവും കൂടി…..

ധ്രുവിന്റെ കാര്യം അറിഞ്ഞത് മുതൽ പങ്കുവിന് വല്ലാത്ത വിഷമം…….

ജാനിയെ ഒന്ന് കാണണം…..കിടന്നിട്ട് ഉറക്കം വരുന്നില്ല…….

അപ്പോൾ ലെച്ചുവാണ് പറഞ്ഞത്..അന്നത്തെ പോലെ നമുക്ക് മതില് ചാടിയാലോന്ന്……

“ശ്രീയേട്ടാ……ശ്രമിച്ചു നോക്ക്….പറ്റും…..”

പങ്കു പകപ്പോടെ അവളെ നോക്കി…..

“ഭർത്താവിനെ മതില് ചാടാൻ പ്രോത്സാഹിപ്പിക്കുന്ന ആദ്യത്തെ ഭാര്യ നീയായിരിക്കും ലെച്ചൂ………….”

പങ്കുവിന് ലെച്ചുവിനെ ഓർത്തു അഭിമാനം…..,

“ഈ ശ്രീയേട്ടൻ….,😒……

ഞാനിപ്പോ ചാടി കാണിച്ചു തരാം……..”

ലെച്ചു പാവാട തെല്ലൊന്നു പൊക്കിപ്പിടിച്ച് മതിലിലേക്ക് വലിഞ്ഞു കയറി……… മുകളിൽ ചെന്ന് കൈകൾ ബലമായി മതിലിൽ പിടിച്ച് പങ്കുവിനെ തിരിഞ്ഞു നോക്കി……

പങ്കു ഷോക്കടിച്ചത് പോലെ അന്തംവിട്ടിരിക്കയാണ്……….

“ടീ………മിണ്ടാപ്പൂച്ചപോലെ നടന്നിട്ട്…..😳……

നിനക്ക് ഇതിൽ നല്ല എക്പീരിയൻസ് ഉള്ള പോലെ………😒….”

ലെച്ചുവിന് അവന്റെ നില്പ് കണ്ട് ചിരി വന്നു……

“ഞാനേ….നാട്ടിൻപുറത്ത് വളർന്ന കുട്ടിയാ…..

മരത്തിൽ വലിഞ്ഞു കേറിയൊക്കെ നല്ല ശീലമുണ്ട്😎…..”

ലെച്ചു അഭിമാനത്തോടെ പറഞ്ഞത് കേട്ട് പങ്കു നെഞ്ചിൽ കൈ വച്ച് ആശ്വസിച്ചു…….

“ഞാൻ തെറ്റിദ്ധരിച്ചെടീ പെണ്ണേ………☺️..”

ലെച്ചു നീട്ടിയ കൈകളിൽ പിടിച്ച് കൊണ്ട് അവനും വലിഞ്ഞു കേറാൻ നോക്കി…….

ലെച്ചു അപ്പുറത്തെ സൈഡിലേക്ക് മതിലിലൂടെ ഊർന്നിറങ്ങിയപ്പോൾ പങ്കു നിലതെറ്റി തറയിലേക്ക് വീണു…….

പെട്ടെന്ന് കേട്ട ഒച്ചയിൽ ആരോ മുറ്റത്തേക്ക് ടോർച്ചടിക്കുന്നത് കണ്ട് പങ്കു ലെച്ചുവിനെയും കൊണ്ട് മരത്തിന്റെ പിന്നിലേക്ക് മറഞ്ഞു നിന്നു….

ടോർച്ചിന്റെ വെട്ടം നിലച്ചതും രണ്ടുപേരും സ്റ്റെപ്പ് വഴി മുകളിലേക്ക് കയറി……..

പങ്കു ഒരു കല്ലെടുത്ത് ജാനിയുടെ ജനലിലേക്ക് എറിഞ്ഞതും ശബ്ദം കേട്ട് ജാനിയുടെ മുറിയിലെ ലൈറ്റ് തെളിഞ്ഞു……..

പങ്കുവും ലെച്ചുവും ടെറസ്സിൽ ജാനിയെയും കാത്തിരുന്നു……

ഇത്തിരി സമയം കഴിഞ്ഞപ്പോൾ ജാനി കുഞ്ഞുമായി ടെറസ്സിലെത്തി…..

ധ്രുവിനെ കാണാൻ പ്രതീക്ഷയോടെ ഓടി വന്ന ജാനി പങ്കുവിനെയും ലെച്ചുവിനെയും മാത്രം കണ്ട് നിരാശയോടെ തല കുനിച്ചു……

പങ്കുവിനും മനസ്സിലായി അവൾ ധ്രുവിനെ കാണാൻ അത്രയും ആഗ്രഹിക്കുന്നുണ്ടെന്ന്….

ആദ്യത്തെ വിഷമം മാറിയതും ജാനി ഓടിപ്പോയി പങ്കുവിനെ കെട്ടിപ്പിടിച്ചു…….അവന്റെ നെഞ്ചിൽ മുഖം ചേർത്ത് വിതുമ്പിക്കരഞ്ഞു…..

പങ്കുവിന്റെ കണ്ണുകളും നിറഞ്ഞു…….ഒരു കൈ കൊണ്ട് അവൻ അവളെ ചേർത്ത് പിടിച്ചു…….

“ജാനീ………കരയല്ലേ പെണ്ണേ……..എനിക്ക് സഹിക്കുന്നില്ല……”

പങ്കു വിങ്ങലോടെ പറഞ്ഞ് കൊണ്ട് അവളുടെ നെറ്റിയിൽ വാത്സല്യത്തോടെ ചുണ്ട് ചേർത്തു……

അവരുടെ സ്നേഹം കണ്ടിട്ട് ലെച്ചുവിന്റെ കണ്ണും നിറഞ്ഞു…….

ജാനി കരയുന്നത് കണ്ട് വിതുമ്പുന്ന കുഞ്ഞാറ്റയെ ലെച്ചു ഇടയിൽ നിന്ന് പതിയെ പൊക്കിയെടുത്തു……..

“പങ്കൂ………എന്റെ ചന്തുവേട്ടൻ…….”

വിതുമ്പലിൽ വാക്കുകൾ മുറിഞ്ഞു പോയി…..

“നിനക്ക് കാണണോ…….മ്……..”

പങ്കു ആർദ്രമായി ചോദിച്ചത് കേട്ട് ജാനി പ്രതീക്ഷയോടെ വിടർന്ന കണ്ണുകളോടെ അവനെ നോക്കി……

“ഞാൻ കൊണ്ടു പോകാം നിന്നെ…….നേരം വെളുക്കുന്നതിന് മുൻപേ നമുക്ക് തിരിച്ചു വരാം……”

പങ്കു പറയുമ്പോൾ ജാനിയുടെ മുഖം സന്തോഷം കൊണ്ട് വിടർന്നിരുന്നു……

“അത് നടക്കില്ലല്ലോ പങ്കൂ…..😡…….”

പുറകിൽ മാധവന്റെ ശബ്ദം കേട്ട് മൂന്നുപേരും ഞെട്ടി തിരിഞ്ഞു നോക്കി……

ദേഷ്യത്തിൽ വലിഞ്ഞു മുറുകിയ മുഖവുമായി മാധവൻ……….

“ഓഹോ………അവൻ പറഞ്ഞ് വിട്ടതായിരിക്കും നിന്നെ😡……..

ആണാണെങ്കിൽ അവനോടു പറഞ്ഞ വാക്ക് പാലിക്കാൻ പറ……….”

മാധവൻ ദേഷ്യത്തിൽ അലറി…….

“എന്നെ ആരും പറഞ്ഞു വിട്ടതല്ല…..😡….

ഓർമ വച്ച നാള് മുതൽ ഞാനും ജാനിയും പിരിഞ്ഞിരുന്നിട്ടില്ല………

ഇപ്പോൾ അവളെയൊന്ന് കാണണമെങ്കിൽ എനിക്ക് ഇങ്ങനെ വരേണ്ടി വന്നു……

എല്ലാം അങ്കിളിന്റെ വാശി കാരണം…….

തെറ്റ് ചെയ്തത് മുഴുവൻ അങ്കിളാണ്…….

എന്നിട്ട് ശിക്ഷ വിധിക്കുന്നത് മറ്റുള്ളവർക്ക്😡 …….”

പങ്കുവും ദേഷ്യത്തിൽ തന്നെയാണ് അത്രയും പറഞ്ഞത്……

“നീ എനിക്ക് നേരെ പറയാൻ മാത്രം വളർന്നു അല്ലേ പങ്കൂ……..

നിന്റെ അച്ഛനും ഇപ്പോൾ അവന്റെ പക്ഷം ചേർന്ന് എന്നെ തോൽപ്പിക്കാൻ ശ്രമിക്കുവാണ്……

അവൻ……ആ ധ്രുവ്…..എല്ലാവരെയും മയക്കിയെടുത്തു…….😡….”

ജാനി ദേഷ്യം അടക്കിപ്പിടിച്ച് നിൽക്കയാണ്…….

ചിലപ്പോൾ പൊട്ടിത്തെറിച്ചു പോകും……

“ജാനിയുടെ ഭർത്താവാണ് ചന്തുവേട്ടൻ…….

അങ്കിള് അത് മറന്നു പോകുന്നു………😡”

പങ്കുവും വിട്ട് കൊടുത്തില്ല….

“അത് എനിക്ക് പറ്റിയ ഒരബദ്ധം……….

എന്റെ ജാനി പോലും അവന്റെ പിടിയിൽ അകപ്പെട്ട് പോയി…..

അവളെന്നോടൊന്ന് മിണ്ടിയിട്ട് എത്ര നാളായെന്നറിയോ……

അവൻ……അവൻ മാത്രമാണ് കാരണം….

അവനോടു ഒരുങ്ങിയിരുന്നോളാൻ പറ😡😡……..

വെറുതെ വിടില്ല ഞാനവനെ😡😡😡😡”

വാശിയോടെ പറഞ്ഞിട്ട് അയാൾ ലെച്ചുവിന്റെ കൈയിലിരുന്ന കുഞ്ഞിനെ ബലമായി വലിച്ചെടുത്തു…..

കരയുന്ന കുഞ്ഞിനെയും കൊണ്ട് പങ്കുവിനെ ഒന്നമർത്തി നോക്കി….അയാൾ താഴേക്ക് പോയി….

ജാനി പങ്കുവിനെ വെപ്രാളത്തോടെ നോക്കിയിട്ട് മധുവിന്റെ പുറകേ താഴേക്കോടി….

കുഞ്ഞിനെ മധു എന്തെങ്കിലും ചെയ്യുമോന്ന് അവൾ ഭയന്ന് പോയി……..

നിരാശയോടെ പങ്കുവും ലെച്ചുവും അവിടെ നിന്ന് മടങ്ങി…….

ദിവസങ്ങൾ ഓരോന്നായി പെട്ടെന്ന് കടന്നു പോയി…..മൂന്ന് മാസം പരസ്പരം കാണാതെ ധ്രുവും ജാനിയും വേദനയോടെ കഴിച്ചു കൂട്ടി……

ധ്രുവിന് ബിസിനസിന്റെ ആൾക്കാരുടെ ഭാഗത്ത് നിന്ന് മറുപടിയൊന്നും കിട്ടിയില്ല……..

അവൻ പല ഹോസ്പിറ്റലിലും രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ജോലി ചെയ്തു……

എങ്കിലും പത്ത് കോടി എന്ന അവന്റെ സ്വപ്നം അകന്നു തന്നെ നിന്നു……..

തുടരും…..

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

മാവേലിയൊന്നുമല്ല……….ചില പ്രത്യേക സാഹചര്യങ്ങളിൽ late ആവുന്നതാണ്…..

ആരും വഴക്ക് പറയരുത്…….ഈ കഥ തുടങ്ങിയതിൽ പിന്നെ എന്തോ……….പല തടസ്സങ്ങളും…….

Leave a Reply

Your email address will not be published. Required fields are marked *