ക്യാമ്പസിലെ ചെഗുവേര, ഭാഗം 15 വായിക്കൂ…

രചന: മിഖായേൽ

പിറ്റേദിവസം അതിരാവിലെ അലാറത്തിന്റെ പോലും സഹായമില്ലാതെ ഞാൻ ചാടിപ്പിടഞ്ഞെഴുന്നേറ്റു..രാവിലെയുള്ള breakfast പോലും കഴിയ്ക്കാൻ നില്ക്കാതെ കോളേജിലേക്ക് ഒരോട്ടമായിരുന്നു…കാരണം അന്നായിരുന്നു എല്ലാവരും കാത്തിരുന്ന ആ ദിവസം….ഞങ്ങടെ ക്യാമ്പസ് ഇലക്ഷൻ…..

കോളേജ് കവാടത്തിന് മുന്നിൽ തന്നെ പോലീസുകാർ തടിച്ചു കൂടി നില്പ്പുണ്ടായിരുന്നു… ഞാൻ സംഗീതേടെ കൈയ്യും പിടിച്ച് അകത്തേക്ക് കയറി….ഞങ്ങടെ പാർട്ടീടെ ചേട്ടന്മാരും ചേച്ചിമാരും എനിക്കുള്ള ബാഡ്ജുമായി waiting ലായിരുന്നു…അത് വാങ്ങി സഖാവിനെ ഞാൻ ചുറ്റുമൊന്ന് പരതി…ആളെ അവിടെയെങ്ങും കണ്ടെത്താൻ കഴിഞ്ഞില്ല…

വൃന്ദ ചേച്ചി….ദേവേട്ടൻ…അല്ല ഘോഷ്…സഖാവിനെ കണ്ടില്ലല്ലോ… എവിടെ…??

ഞാനതും ചോദിച്ച് ബാഡ്ജ് ഷാളിലേക്ക് പിൻചെയ്തു വച്ചു…

ഘോഷ്…!!റൂമിലാണ്…ഇൻ ഏജന്റ് ഘോഷാ…!!ഈ ക്യാമ്പസിലെ എല്ലാവരുടേയും മനസ് കൃത്യമായി അറിയാവുന്നത് ഘോഷിന് മാത്രമല്ലേ…..

സഖാവിനെ കാണാതെ വോട്ട് ചെയ്യാൻ പോയതിൽ ചെറിയൊരു വിഷമം തോന്നിയിരുന്നു… പിന്നെ അതെല്ലാം മാറ്റി ക്ലാസിലേക്ക് കയറി…. സഖാവ് റൂമിൽ തന്നെയുണ്ടായിരുന്നു…സഖാവും ഹർഷനും മുസാഫിറും ഒരേ ബെഞ്ചില് ചെറിയൊരു അകലം പാലിച്ചായിരുന്നു ഇരുന്നത്….ഞാനും സംഗീതയും ബാലറ്റ് പേപ്പറും വാങ്ങി ഇരു വശങ്ങളിലേക്ക് ചെന്നു നിന്നു….ആ പേപ്പറിൽ എന്റെ പേരിന് നേരെ വോട്ട് ചെയ്യുമ്പോ കൈയ്യോക്കെ നന്നായി വിറച്ചിരുന്നു…വളരെ ശ്രദ്ധയോടെ മുഴുവൻ സീറ്റിലും വോട്ട് ചെയ്ത് അത് ഭംഗിയായി മടക്കി ബാലറ്റ് പെട്ടിയിലിട്ടപ്പൊഴാ ശരിയ്ക്കും ശ്വാസം നേരെ വീണത്….

എല്ലാം കഴിഞ്ഞ് പുറത്തേക്കിറങ്ങിയപ്പോഴേക്കും സംഗീതയും എനിക്കൊപ്പം പുറത്തേക്ക് ഇറങ്ങിയിരുന്നു….!!! പിന്നെ പ്രിൻസിപ്പാളും മറ്റ് അധ്യാപകരും കാണാതെ ഒളിച്ചു നിന്ന് കുറച്ചു പേരോട് വോട്ട് ചെയ്യാൻ പറഞ്ഞു…. അത്രയും സമയവും കോളേജിൽ ഭയങ്കര നിശബ്ദത നിറഞ്ഞു നിൽക്ക്വായിരുന്നു….കൃത്യം 1.30 ആയതും വോട്ടിംഗ് സമയം അവസാനിച്ചു എന്ന് പറഞ്ഞു കൊണ്ടുള്ള അനൗൺസ്മെന്റ് ക്യാമ്പസാകെ മുഴങ്ങി കേട്ടു…..

2 മണി മുതൽ വോട്ടെണ്ണൽ ആരംഭിക്കും എന്നു കൂടി പറഞ്ഞതും എനിക്കാകെ ഒരുതരം വെപ്രാളമായി…ജയിക്കുമോ ഇല്ലയോ എന്ന പേടിയ്ക്കപ്പുറം ദേവേട്ടൻ വല്ല പ്രശ്നത്തിനും പോകുമോ എന്ന ഭയമായിരുന്നു ഉള്ള് നിറയെ….

അതും ആലോചിച്ചു നിന്നപ്പോഴാ മനസ് നിറഞ്ഞ പുഞ്ചിരിയോടെ സഖാവ് ക്ലാസിൽ നിന്നും പുറത്തേക്കിറങ്ങി വരുന്നത് കണ്ടത്…സഖാവിനെ കണ്ടതും എല്ലാവരും ഒരുപോലെ അവിടേക്ക് ഓടിയടുത്തു… എല്ലാവർക്കും വോട്ടിംഗ് ശതമാനവും തോതും അറിയാനുള്ള ടെൻഷനായിരുന്നു… സഖാവ് അതിനെല്ലാം സന്തോഷത്തോടെ മറുപടി നല്കി…അതിൽ നിന്നും ജയിക്കാൻ പോകുന്നത് ഞങ്ങള് മാത്രമാണെന്ന് നൂറ് ശതമാനം ഉറപ്പായിരുന്നു…

ഫുഡ് കൊണ്ടു വന്നോ… ഞാൻ പറഞ്ഞിരുന്നല്ലോ..!!!

സഖാവ് ജിഷ്ണു ചേട്ടനോട് ചോദിച്ചു…!!!

ആ…എത്തിയിട്ടുണ്ടെടാ..അവരെ അകത്തേക്ക് കടത്തി വിടില്ല… അതുകൊണ്ട് ഞാൻ ക്ലാസിൽ വാങ്ങി വച്ചു… എല്ലാവർക്കും ഉള്ളതുണ്ട്…

അന്നത്തെ ഫുഡ് പാർട്ടി വകയായിരുന്നു… എല്ലാവർക്കും വേണ്ടി പുറത്ത് നിന്നും വരുത്തിച്ചതായിരുന്നു…. അങ്ങനെ എല്ലാവരും ഫുഡ് കഴിയ്ക്കാനായി പിരിഞ്ഞു…

എനിക്കും സംഗീതയ്ക്കുമുള്ള ഫുഡ് വാങ്ങി ഞങ്ങളൊരു ബെഞ്ചിലേക്ക് ചെന്നിരുന്നു… എനിക്കാകെ ടെൻഷൻ കയറീട്ട് ഒരു വറ്റ് പോലും കഴിയ്ക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു… സംഗീത രസവും മോരും സാമ്പാറും എല്ലാം പൊട്ടിച്ചൊഴിച്ച് കുഴച്ച് തട്ടാൻ തുടങ്ങി…അത് കണ്ട് motivated ആയി ഞാനും ചോറിലേക്ക് രസവും മിൻകറിയും എടുത്ത് കമഴ്ത്തി…ചോറ് ഒരു സൈഡിൽ നിന്നും കുഴച്ച് കഴിയ്ക്കാനായി ഉരുള ഉരുട്ടിയതും ഒരു കൈ എന്റെ പൊതിയിലേക്ക് പതിഞ്ഞു…

എന്റെ നോട്ടം ആ കൈയ്യുടെ ഉടമയിലേക്ക് പാഞ്ഞു….ആ ആളെ കണ്ടതും എന്റെ ബാല്യവും,കൗമാരവുമെല്ലാം പകച്ച് പണ്ടാരമടങ്ങിപ്പോയി…മറ്റാരുമല്ല…നമ്മുടെ ചെഗുവേര തന്നെ….

ആ…പറയെടാ…ഇല്ല…തുടങ്ങീല്ല…ഇപ്പൊഴേ ഇല്ല…2മണിയ്ക്ക്…രാകേഷേ..നീ എപ്പോ വരും…കഴിഞ്ഞോ…പാർട്ടി ഓഫീസിന്റെ സൈഡില്…ആ… ഞാൻ അടുക്കി വച്ചിട്ടുണ്ട്…നീ അത് മുഴുവനും എടുത്തിങ്ങ് പോന്നോളൂ…വേണ്ട..സഖാവിനോട് പറഞ്ഞാൽ മതി…

സഖാവ് വലിയ ഫോൺ വിളിയിലായിരുന്നു…അതിന്റെ കൂടെ വലതു കൈ എന്റെ പൊതീലുള്ള ചോറും ഇളക്കി നില്പ്പും…ഞാൻ കണ്ണും മിഴിച്ച് ആ മുഖത്തേക്ക് തന്നെ നോക്കി ഇരുന്നു പോയി… പെട്ടെന്ന് സഖാവ് എന്റെ മുഖത്തേക്ക് ലുക്ക് വിട്ടു…എന്താന്ന് പുരികമുയർത്തി ആക്ഷനിട്ടതും ഞാൻ ചുമൽ കൂച്ചി ഒന്നുമില്ലാന്ന് പറഞ്ഞു…. പെട്ടെന്ന് സഖാവിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി മൊട്ടിട്ടു…ആള് ആ പുഞ്ചിരിയെ അതിസമർത്ഥമായി ഒളിപ്പിച്ച് എന്നോട് കഴിയ്ക്കാനായി കണ്ണ് കാണിച്ചു….

പിന്നെ അധികം അമാന്തിച്ച് നില്ക്കാതെ ഞാനും ആ പൊതിയുടെ ഒരു ഭാഗത്തിൽ നിന്നും ഉരളയുരുട്ടിയെടുക്കാൻ തുടങ്ങി…. സംഗീത അത് കണ്ട് എന്നോട് എന്തൊക്കെയോ കണ്ണ് കാണിച്ച് ആക്കി ഇളിയ്ക്ക്യായിരുന്നു…ആ ഇളി എന്നെ കളിയാക്കാൻ ആണെങ്കിലും അത് കണ്ടപ്പോ ശരിയ്ക്കും എനിക്ക് ചെറിയ തോതിൽ സന്തോഷമൊക്കെ തോന്നി….

ഒരു പിടി ചോറ് വാരി വായിലേക്ക് വച്ച് സഖാവ് കോള് കട്ട് ചെയ്ത് പോക്കറ്റിലേക്ക് തിരുകി ബഞ്ചിൽ എനിക്ക് ഓപ്പോസിറ്റായി ഇരുന്നു….

ഫുഡ് എങ്ങനെയുണ്ട്…!!! ടേസ്റ്റുണ്ടോ…???

സഖാവിന്റെ ആ ചോദ്യം കേട്ട് ഞാൻ മുഖമുയർത്തി ഒന്ന് നോക്കി…

ന്മ്മ്മ്.. കൊള്ളാം…!!!

പുറത്ത് നിന്നും വരുത്തിയതല്ലേ…അഭി ഏർപ്പാടാക്കിയതാ…!!!

അത് പറഞ്ഞതും സഖാവിന്റെ മൊബൈൽ വീണ്ടും റിംഗ് ചെയ്തു…ചോറ് കുഴച്ചു കൊണ്ടു തന്നെ സഖാവ് ആ കോള് അറ്റന്റ് ചെയ്തു…

ആ…ഇല്ല സഖാവേ…തുടങ്ങീട്ടില്ല…കുഴപ്പമൊന്നുമില്ല സഖാവേ…ആ…ശരി…വിളിയ്ക്കാം…

സഖാവ് അത്രയും പറഞ്ഞ് കോള് കട്ട് ചെയ്ത് ഡസ്കിലേക്ക് വച്ചു….

റിസൾട്ട് വന്ന് കഴിഞ്ഞാൽ ദീപൂന്റെ കൂടെ പെട്ടെന്ന് ഈ കോമ്പൗണ്ട് വിട്ട് പോകണം കേട്ടോ…അവൻ എല്ലാരേം പാർട്ടി ഓഫീസിൽ ആക്കും…പ്രകടനം കഴിഞ്ഞ് അവിടെ ഇരുന്നാൽ മതി… ഞാൻ അച്ഛനോട് വിളിച്ചു പറഞ്ഞിട്ടുണ്ട്…അല്പം ലേറ്റാകുംന്ന്…. പേടിയുണ്ടെങ്കിൽ wait ചെയ്യണംന്നുമില്ല…ഇതും കഴിഞ്ഞ് ഉടനെ പൊയ്ക്കോ…. ഞാൻ റിസൾട്ട് അറിയിച്ചേക്കാം….അതല്ല വൈകിട്ടുള്ള പ്രകടനം വരെ wait ചെയ്യാമെങ്കിൽ…..

സാരല്ല… ഞാൻ wait ചെയ്തോളാം….!!!

അത് കേട്ടതും സംഗീതേടെ ഭാഗത്ത് നിന്നും ശ്ശ്…ശ്ശ്..ന്നുള്ള ശബ്ദം കേട്ടു…അത് കേട്ടതും സഖാവും ഞാനും ഒരുപോലെ അവളെ നോക്കി…

എന്താടീ…???

എനിക്ക് നേരത്തെ വീട്ടിൽ പോണം… അച്ഛൻ വഴക്ക് പറയും….!!! നീലു പ്ലീസ്…

ഞാനതു കേട്ട് എന്ത് വേണംന്ന് അറിയാതെ ആകെ confusion ലായി…

ചേട്ടാ…ഇവള് നിൽക്കും… എനിക്ക് പോണം… വീട്ടിൽ അച്ഛൻ വഴക്ക് പറയും…അതാ…

അവളതും പറഞ്ഞ് കഴിപ്പ് നിർത്തി എഴുന്നേറ്റു….

ഓക്കെ.. അങ്ങനെ ആണെങ്കിൽ രണ്ടാളും പൊയ്ക്കോ… റിസൾട്ട് നാളെ അറിയാല്ലോ…!!

എനിക്കത് കേട്ടപ്പോ എന്തോ ഒരു വിഷമം തോന്നി… കോളേജിൽ നിന്ന് തന്നെ റിസൾട്ട് അറിയണംന്ന് ഒരു കൊതി തോന്നിയിരുന്നു…

ഞാൻ… ഞാനിവിടെ നിന്നോട്ടേ… റിസൾട്ട് അറിഞ്ഞിട്ട് പൊയ്ക്കോളാം….!!!

സഖാവ് അതുകേട്ട് എന്റെ മുഖത്തേക്ക് നോക്കി…

ഇവിടെ നിൽക്കാനാ ഇഷ്ടമെങ്കി നിന്നോ.. പക്ഷേ റിസൾട്ട് അറിഞ്ഞ് കഴിഞ്ഞാൽ ഉടനെ അഭിയ്ക്കോ രാഗേഷിനോ ഒപ്പം പെട്ടെന്ന് പ്രകടനത്തിന് ഇറങ്ങിക്കോണം…അത് കഴിഞ്ഞ് ലേറ്റായാൽ അവര് പാർട്ടി ഓഫീസിൽ കൊണ്ടാക്കും… അവിടെ wait ചെയ്താൽ മതി…

ഞാനതിനെല്ലാം തലയാട്ടി കൊടുത്തിരുന്നു… അപ്പോഴേക്കും സംഗീത എനിക്ക് യാത്ര പറഞ്ഞ് ബാഗും തൂക്കി ഇറങ്ങാൻ തുടങ്ങിയിരുന്നു….

ഡീ…നീലു.. ഞാൻ പോകുവാണേ…!!! താഴെ പൈപ്പില് ചെന്ന് കൈകഴുകിക്കോളാം…ദേ നീ ഈ വെള്ളം വെച്ചോ…!!!

അവളതും പറഞ്ഞ് അവൾടെ കൈയ്യിൽ ഉണ്ടായിരുന്ന ബോട്ടിൽ എനിക്ക് നേരെ നീട്ടി തന്നു…ഞാനത് കൈനീട്ടി വാങ്ങി ഡസ്കിന് പുറത്തേക്ക് വച്ചു….

റിസൾട്ട് അറിയുമ്പോഴേ വിളിച്ചു പറയണേ…ഇനീം താമസിച്ചാൽ സരയൂ പോകും…അതാ ഞാൻ… പിന്നെ ഞാൻ വല്യച്ഛനോട് പറഞ്ഞോളാം നീ ലേറ്റാകുംന്ന്…

അവള് തിടുക്കപ്പെട്ട് എന്തൊക്കെയോ പറഞ്ഞ് ക്ലാസിന് പുറത്തേക്ക് നടന്നു….

അവള് യാത്ര പറഞ്ഞു പോകുമ്പോഴും ഡസ്കിൽ വച്ചിരുന്ന മൊബൈൽ സഖാവ് ഇടയ്ക്കിടെ എടുത്ത് ഡിസ്പ്ലേയിലേക്ക് നോക്കുന്നുണ്ടായിരുന്നു…ഞാനതു കണ്ട് മൊബൈലിലേക്ക് ഏറുകണ്ണിട്ട് നോക്കി… ആ സമയം തന്നെയായിരുന്നു വളരേ യാദൃശ്ചികമായി സഖാവ് മുഖമുയർത്തി എനിക്ക് നേരെ ലുക്ക് വിട്ടത്….ആ നോട്ടം കണ്ടപ്പോഴേ ഞാൻ പഴേ പൊസിഷനിലേക്ക് ചേഞ്ചായി ഫുഡ് കഴിയ്ക്കാൻ തുടങ്ങി….

എന്റെ മൊബൈൽ ഒന്ന് സൂക്ഷിച്ചു വച്ചേക്കാമോ നീ… ഞാനിപ്പോ കൗണ്ടിംഗിന് പോകും….അപ്പോ അവിടെ മൊബൈൽ ഒന്നും allowed ആയിരിക്കില്ല….ദേ 2 മണിയാകാൻ പോകുന്നു….

സഖാവ് അത്രയും പറഞ്ഞ് മൊബൈൽ എനിക്ക് നേരെ നീട്ടി വച്ചു… അത്യാവശ്യം വലിപ്പമുള്ളൊരു സ്മാർട്ട് ഫോൺ ആയിരുന്നു…ഞാനത് കണ്ടപാടെ സഖാവിന് സമ്മതം മൂളി ഡസ്കിൽ നിന്നും മൊബൈൽ കൈയ്യിലെടുത്ത് വച്ചു….

ആരെങ്കിലും വിളിച്ചാൽ അറ്റന്റ് ചെയ്യണ്ട…!!

ന്മ്മ്മ്..ശരി….!!!

പിന്നെ ദേ ഇത് കൂടി കൈയ്യിൽ വച്ചോ ഞാൻ വാങ്ങിക്കോളാം…അഥവാ എന്നെ കണ്ടില്ലെങ്കിൽ പാർട്ടി ഓഫീസിലോ അല്ലെങ്കിൽ ജിഷ്ണൂന്റെ കൈയ്യിലോ കൊടുത്തിരുന്നാൽ മതി..!!!

ന്മ്മ്മ്..ശരി….

ഞാനെല്ലാറ്റിനും സമ്മതം മൂളി രണ്ടാമതായി തന്ന വാച്ചും കുറച്ചു ക്യാഷും കൂടി കൈയ്യില് വാങ്ങി ഇരുന്നു… അപ്പോഴേക്കും സഖാവ് കഴിപ്പ് നിർത്തി എഴുന്നേറ്റിരുന്നു….

മതിയാക്കിയോ…??

ന്മ്മ്മ്..മതി…നീ കഴിയ്ക്ക്…!!

സഖാവ് അതും പറഞ്ഞ് നടന്നതും ഞാൻ സഖാവ് പോകുന്ന വഴിയേ ആകാംഷയോടെ ലുക്ക് വിട്ടിരുന്നു…ക്ലാസിന്റെ വാതിൽപ്പടി കടന്നതും ഞാനെന്റെ complete concentration ഉം മൊബൈലിലേക്ക് വിട്ടു…ഇടത് കൈ കൊണ്ട് തിടുക്കപ്പെട്ട് ഞാനാ മൊബൈൽ ഓൺ ആക്കി scroll ചെയ്തു നോക്കി….അപ്പൊഴാ സ്ക്രീൻ locked ആണെന്ന് മനസിലായത്.. ഡിസ്പ്ലേയിൽ കണ്ടത് ഇ.എം.എസ്സിന്റെ ഒരു pic ഉം….പിന്നെ unlock ചെയ്യാൻ എന്റെ വഴിയ്ക്ക് കുറേ പരിശ്രമിച്ചു നോക്കി….ഒന്നും വിജയം കണ്ടില്ല…അവിടേം തോൽക്കാൻ തയ്യാറാവാതെ ഞാൻ വീണ്ടും ഒരു വട്ടം കൂടി try ചെയ്തു നോക്കി…

അത് finger print lock ആണ്…എന്റെ വിരലടയാളം വേണം അത് unlock ചെയ്യണമെങ്കിൽ…!!!

ജനലരികിൽ ഇരുന്നത് കൊണ്ട് സഖാവിന് എന്റെ ചെയ്തികൾ പുറത്ത് നിന്ന് വളരെ വിശദമായി തന്നെ കാണാൻ കഴിയുന്നുണ്ടായിരുന്നു….ഞാനാകെ ചമ്മി നാണംകെട്ട അവസ്ഥയിലുമായി എന്നു വേണം പറയാൻ…..സഖാവ് ഉള്ളിലൊന്ന് ചിരിയ്ക്കും പോലെ എന്നെ ഒന്ന് നോക്കി അധികം ക്രോസ് വിസ്താരം നടത്താൻ നിൽക്കാതെ പുറത്തേക്ക് നടന്നു….

ആ നാണക്കേട് കാരണം ഉള്ളിലുള്ള വിശപ്പ് പോലും കെട്ടുപോയ അവസ്ഥയായിരുന്നു…. പിന്നെ ചോറ് അധികം കുഴച്ചിരിയ്ക്കാതെ കഴിപ്പ് മതിയാക്കി ഞാൻ എഴുന്നേറ്റ് കൈകഴുകാനായി നടന്നു…… കൈകഴുകി വന്ന് ബാഗും തൂക്കി പുറത്തേക്ക് ഇറങ്ങിയപ്പോഴേക്കും വോട്ട് കൗണ്ട് ചെയ്യാൻ തുടങ്ങിയിരുന്നു…. കുറേപ്പേർ കൗണ്ടിംഗ് ഏജന്റായി ക്ലാസ് റൂമിൽ തന്നെയായിരുന്നു… ഉള്ളിൽ നടക്കുന്നതൊന്നും പുറത്തേക്ക് അറിയാൻ കഴിയാത്ത അവസ്ഥയും….

ഞാൻ ടെൻഷനടിച്ച് അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നത് കണ്ട് ഒടുക്കം ആര്യൻ ചേട്ടൻ തന്നെ വന്ന് സമാധാനിപ്പിച്ചു…പോലീസ് ജീപ്പും പരിവാരങ്ങളും കോളേജ് ഗേറ്റിന് വലയം തീർത്ത് നിൽപ്പുണ്ടായിരുന്നു….ഓരോ ശ്വാസ നിശ്വാസങ്ങളും നിശബ്ദതയിൽ അലിഞ്ഞു ചേരുകയായിരുന്നു…. ചുറ്റും പ്രകൃതി തീർക്കുന്ന ശബ്ദ വ്യതിയാനങ്ങൾ മാത്രം….!!! അവിടെയുണ്ടായിരുന്ന നിശബ്ദത തന്നെയായിരുന്നു എന്നെ ഏറ്റവും കൂടുതൽ ടെൻഷനാക്കിയതും….

സമയം ഏതാണ്ട് മൂന്നര കടന്നതും ചുറ്റും നിന്ന ചേട്ടന്മാരും ചേച്ചിമാരും കൂടി കൊടികളും ബാനറുകളും നിവർത്തിയെടുക്കാൻ തുടങ്ങി…ഇടതു വശം മാറി മിടിയ്ക്കുന്ന ഹൃദയം പോലെ ആ ക്യാമ്പസ് ഒന്നടങ്കം ഒരു പാർട്ടിയ്ക്ക് വേണ്ടി മാത്രമേ തുടിയ്ക്കൂ എന്ന് അവർക്ക് ഉത്തമ ബോധ്യമുണ്ടായിരുന്നു…. അതുകൊണ്ട് തന്നെ ഓരോ ചുണ്ടിലും പുഞ്ചിരി മൊട്ടിട്ടിരുന്നു….

ഞാൻ ആകാംക്ഷയോടെ വോട്ടെണ്ണൽ റൂമിലേക്ക് കണ്ണും നട്ട് നിന്നു…. പെട്ടെന്ന് റൂമിനകത്ത് നിന്നും ചെറിയ ശബ്ദങ്ങളും അലർച്ചകളും കേട്ടു…അത് കേട്ട് എല്ലാവരും ഒരുപോലെ റൂമിലേക്ക് നോട്ടം പായിച്ച് നിന്നു….. ഇലക്ഷൻ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ബീന ടീച്ചറും ചിത്ര ടീച്ചറും റൂമിൽ നിന്നും ഇറങ്ങി വരുന്നത് കണ്ട് എല്ലാവരും അവർക്കടുത്തേക്ക് പാഞ്ഞു….

ചിത്ര ടീച്ചറേ…എങ്ങനെയുണ്ട്…???

ഇതൊക്കെ ചോദിക്കാനുണ്ടോ…എല്ലാ സീറ്റിലും നിങ്ങടെ പാർട്ടി തന്നെയാടോ…ചെയർമാനും വൈസുമൊക്കെ തൂത്ത് വാരി… ഞങ്ങള് പോട്ടേ…പോട്ടേ.. വിട്ടേക്ക് മക്കളേ… അവിടെ തുടങ്ങീട്ടുണ്ട്…

ചിത്ര ടീച്ചറും ബീന ടീച്ചറും അതും പറഞ്ഞ് എല്ലാവരേയും വകഞ്ഞ് മാറ്റി കോളേജിന് പുറത്തേക്ക് നടന്നു….

പെട്ടെന്നാണ് ഒരു അനൗൺസ്മെന്റ് ക്യാമ്പസാകെ മുഴങ്ങി കേട്ടത്….

Dear students… 2013-14 വർഷത്തെ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ എല്ലാ സീറ്റിലും സ്റ്റുഡന്റ്സ് ഫെഡറേഷൻ തിരഞ്ഞെടുത്തിരിക്കുന്നതായി അറിയിക്കുന്നു… ചെയർമാൻ സ്ഥാനത്തേക്ക് ആര്യൻ…..

ബാക്കി അനൗൺസ്മെന്റ് കേൾക്കാൻ പോലും അനുവദിക്കാതെ അവിടെ വലിയൊരു കൈയ്യടിയും ബഹളവും ഉയർന്നു കേട്ടു… ഒപ്പം ബാനറുകളും കൊടികളും ഉയർത്തി വച്ച് മുദ്രാവാക്യം വിളി ഉയരാൻ തുടങ്ങി…അപ്പോഴും എന്റെ കണ്ണുകൾ പരതിയത് സഖാവിന്റെ വരവിനെ മാത്രമായിരുന്നു…

പുറത്ത് സന്തോഷപ്രകടനങ്ങൾ തുടങ്ങി വച്ചതും കൗണ്ടിംഗ് റൂമിൽ നിന്നും വലിയൊരലർച്ചയും ശബ്ദങ്ങളും ഉയർന്നു കേട്ടു…. എല്ലാവരും ഒരുപോലെ സഖാവിനായി wait ചെയ്ത് റൂമിലേക്ക് കണ്ണും നട്ട് നിന്നതും റൂമിൽ നിന്നും ഊക്കോടെ പുറത്തേക്ക് തള്ളി എറിയപ്പെട്ടത് ഹർഷനായിരുന്നു…. അപ്പോഴേക്കും ക്യാമ്പസിൽ പ്രിൻസിപ്പാൾ റൂമിൽ നിന്നുള്ള അനൗൺസ്മെന്റും പുറത്തെ പോലീസ് വണ്ടീടെ സൈറനും മുഴങ്ങി കേട്ടു…..

students എല്ലാവരും എത്രയും പെട്ടെന്ന് ക്യാമ്പസ് വിട്ടു പോകണം എന്നായിരുന്നു അനൗൺസ്മെന്റ്… അവ്യക്തമായ ആ അനൗൺസ്മെന്റ് തിരക്കിനും ബഹളത്തിനും ഇടയിൽ ഞാൻ മനസിലാക്കിയിരുന്നു….രാകേഷേട്ടൻ ഞങ്ങളെ കൂട്ടി പുറത്തേക്ക് പോകാൻ തിടുക്കം കൂട്ടിയപ്പോഴേ ഒരടി അകത്ത് നടക്കുന്നുണ്ടെന്ന് മനസിലായി….

മനസില്ലാമനസ്സോടെ ഞാൻ രാകേഷേട്ടനൊപ്പം മെയിൻ കവാടത്തിനടുത്തേക്ക് നടന്നതും പിന്നിൽ നിന്നും വലിയൊരു അലർച്ചയും ബഹളങ്ങളും മുഴങ്ങി കേട്ടു…. ഞാൻ പരിഭ്രാന്തിയോടെ തിരിഞ്ഞു നോക്കിയതും അതുവരെ എനിക്ക് പരിചിതമല്ലാത്ത സഖാവിന്റെ മറ്റൊരു മുഖമായിരുന്നു അവിടെ കണ്ടത്….

മുണ്ട് മുറുകെ മടക്കി കുത്തി മുടിയൊക്കെ ചിതറിയുലഞ്ഞ് കൈയ്യിൽ ഹോക്കി സ്റ്റിക്കുമായി ഹർഷന് നേരെ പാഞ്ഞടുത്ത സഖാവിന്റെ മുഖം കണ്ട് ഞാൻ അടിമുടി വിറച്ചു നിന്നുപോയി….

നീലൂ…വന്നേ… പെട്ടെന്ന് പുറത്തിറങ്ങ്…വേഗം…

രാകേഷേട്ടൻ എന്റെ കൈയ്യിൽ ബലമായി പിടിച്ചു വലിച്ച് എന്നെ പുറത്തേക്ക് നടത്തിച്ചു… പക്ഷേ എന്റെ കണ്ണുകൾ സഖാവിലേക്ക് തന്നെ ഒതുങ്ങി…

ഹർഷനെ തലങ്ങും വിലങ്ങും പ്രഹരമേൽപ്പിച്ച് തളർത്തുകയായിരുന്നു ചെഗുവേര….തറയിൽ വീണു കിടന്ന അവന്റെ കോളറിൽ പിടുത്തമിട്ട് തൂക്കിയെടുത്ത് ഭിത്തിയോട് ചേർത്തതും അവന്റെ അനുയായികളായുള്ള ആറേഴെണ്ണം സഖാവിന്റെ കൈയ്യിലും കഴുത്തിലുമായി പിടിമുറുക്കി….പിന്നെയവിടൊരു ബലപ്രയോഗം തന്നെ നടക്ക്വായിരുന്നു…. സഖാവിന് മുന്നിൽ നിന്ന ഹർഷന് ഒരണുവിട പോലും മോചനം നല്കാതെ അവന്റെ തിരുനെറ്റിയിലേക്ക് സഖാവ് സ്വന്തം നെറ്റിയാൽ ആഞ്ഞിടിച്ചു….കൂടെ പിറകെ നിന്നവന്മാരെയെല്ലാം ശക്തിയോടെ കുടഞ്ഞെറിഞ്ഞു…അത്രയും ആയതും പോലീസും മുഴുവൻ force ഉം ക്യാമ്പിലേക്ക് ഓടിയടുത്തു…അത് കാണേണ്ട താമസം സഖാവിനൊപ്പം കൂടിയിരുന്ന കൂട്ടാളികൾക്കൊപ്പം ഞങ്ങടെ കൂടെ നിന്ന കുറേ ചേട്ടന്മാരും കൂടി പ്രതിരോധം തീർത്തു….പോലീസിന്റെ കൈയ്യിലെ ലാത്തിവടികളെപ്പോലും നിഷ്പ്രയാസം ചുഴറ്റി എറിഞ്ഞ് സഖാവ് ഹർഷനേയും ഗ്യാങ്ങിനേയും നിലം പറ്റിയ്ക്കുകയായിരുന്നു….

രാകേഷേട്ടൻ അപ്പോഴും എന്നെ പുറത്തേക്ക് കൂട്ടാനായി പാടുപെടുകയായിരുന്നു…രാകേഷേട്ടന്റെ പ്രയത്നങ്ങളെ അവഗണിച്ച് കണ്ണിമ ചിമ്മാതെ ഞാൻ സഖാവിന്റെ മുഖത്തെ രൗദ്രഭാവത്തെ നോക്കി കണ്ടു….ഒരുവേള സഖാവിന്റെ ലക്ഷ്യം കൊടിമരത്തിൽ പാറിപ്പറന്നിരുന്ന ഹർഷന്റെ പാർട്ടീടെ കൊടിയിലേക്ക് പാഞ്ഞു… സഖാവ് ഉള്ളിൽ കത്തിയെരിഞ്ഞ ദേഷ്യത്തെ കണ്ണുകളിലേക്കാവാഹിച്ച് ആ കൊടിമരത്തെ ലക്ഷ്യമാക്കി പാഞ്ഞു….അപ്പൊഴേക്കും ആകാശം കാർമേഘങ്ങളാൽ മൂടിക്കെട്ടി ചുറ്റുപാടും ഇരുട്ട് പരന്നിരുന്നു തുടങ്ങിയിരുന്നു… ശക്തിയോടെ വീശിയടിച്ച കാറ്റിനെപ്പോലും പാടെ അവഗണിച്ച് സഖാവ് ആ കൊടിമരത്തിലെ പതാക അഴിച്ചെടുത്ത് വായിൽ കടിച്ചു പിടിച്ചു….അതേസമയം തന്നെ ജിഷ്ണു ചേട്ടൻ എറിഞ്ഞു കൊടുത്ത തൂവെള്ളക്കൊടി കൊടിമരത്തിലേക്ക് കെട്ടി ഉയർത്തി….ആ മുഹൂർത്തത്തിനെ ധന്യമാക്കും വിധം മഴത്തുള്ളികൾ പെരുമഴയായി പെയ്തിറങ്ങി…

ആ സമയം തന്നെ ഒരു പോലീസുകാരൻ സഖാവിന് പിന്നിൽ ലാത്തി വീശാൻ ലക്ഷ്യമാക്കി പാഞ്ഞടുത്തു….ലാത്തി ഓങ്ങിയ സമയം തന്നെ സഖാവിന്റെ ദൃഷ്ടി അയാളിലേക്ക് തിരിഞ്ഞു….നെറ്റിയിലേക്ക് വീണു കിടന്ന ഇടതൂർന്ന മുടിയിഴകൾ ഈറൻ വർഷിക്കുന്നുണ്ടായിരുന്നു…..അയാളുടെ കൈയ്യിലെ ലാത്തി വാങ്ങി മുട്ടുകാലിൽ വച്ചു തന്നെ അത് രണ്ടായി ഒടിച്ച് ദൂരെ എറിഞ്ഞതും അയാള് സഖാവിന് നേരെ കൈയ്യോങ്ങാൻ തുടങ്ങി….ആ കൈകളെ തടുത്തു നിന്ന കാഴ്ചയെ വിദൂരമാക്കും വിധം രാകേഷേട്ടൻ എന്നെ ഒരൂക്കോടെ പുറത്തേക്ക് വലിച്ചു നടന്നു…

പുറത്തുണ്ടായിരുന്ന ജീപ്പിലേക്ക് കയറുമ്പോഴും എന്റെ മനസാകെ കലുഷിതമായിരുന്നു…ഒരു സമാധാനവും ഇല്ലാത്ത അവസ്ഥയായിരുന്നു….

ബാഗിൽ കരുതിയിരുന്ന സഖാവിന്റെ മൊബൈലിൽ കൈ ചേർക്കുമ്പോഴും കണ്ണുനീർ നിയന്ത്രണം വിട്ട് പെയ്തൊഴിയുകയായിരുന്നു….

ലൈക്ക് കമൻറ് ചെയ്യണേ…

തുടരും….

രചന: മിഖായേൽ

Leave a Reply

Your email address will not be published. Required fields are marked *