വിവാഹജീവിതത്തിൽ ഏറ്റവും അത്യാവശ്യവും സൗഹൃദമാണ്…

രചന: ക്രിസ്മരിയ

കെട്ടിച്ചെന്നുകേറിയ വീട്ടിൽ അടുക്കളക്കാരിയുടെ വേഷം മതി എന്നത് മനസിലായത്, ചെന്ന് കേറിയ അന്ന് തന്നെ കൈയിൽ ഇങ്ങനെ നഖം വളർത്താൻ ഇവിടെ പറ്റുവേല എന്ന് നിർബന്ധം പിടിച്ച അമ്മായിഅമ്മയിലൂടെ ആയിരുന്നു.

പിന്നീട് ഓരോന്ന് ഓരോന്നായി അവർ പറഞ്ഞു പഠിപ്പിച്ചുകൊണ്ടിരുന്നു. നൈറ്റി ഇട്ടാൽ മതി അല്ലങ്കിൽ അവരുടെ മകളുടെ പഴയ ഉടുപ്പ് ഉണ്ട് അത് മതി പുതിയത് ഒന്നും ഇവിടെ വാങ്ങാൻ പറ്റില്ല എന്നും,വീട്ടിലെ ആണുങ്ങൾ തുടരെ തുടരെ കാപ്പിചോദിക്കുബോൾ, കഴിച്ചിട്ടുപോകുന്ന പാത്രങ്ങൾ കഴുകിവെയ്ക്കാൻ തുടങ്ങി എന്തിന് അവർ കഴിക്കുന്നപാത്രങ്ങൾപോലും ഗർഭിണി ആയ എന്റെമുന്നിൽ പുളിച്ചു നാറികിടന്നിരുന്ന നാളുകൾ ഓർക്കുബോൾ എന്റെ ശരീരത്തുകൂടി അട്ട ഇഴയുന്നപോലെ ഇപ്പോളും തോന്നും.

അമ്മായി അപ്പന്റെ അ ടി വസ്ത്രം മുതൽ മുഷിഞ്ഞ വസ്ത്രങ്ങൾ എല്ലാം എന്നെക്കൊണ്ട് കഴുകിച് ഇതൊക്കെ വന്നുകേറിയ പെണ്ണുങ്ങൾ ചെയ്യേണ്ടതാണെന്ന് പറഞ്ഞു അവർ മാറിയിരുന്നപ്പോ ആന്മാഭിമാനം എന്റെ ചെകിട് അടിച്ചു പൊള്ളിച്ചുകൊണ്ടിരുന്നു മിണ്ടാൻ കഴിയാതെ എല്ലാം ഉള്ളിൽ അടക്കിപിടിച്ചു. ഗർഭിണിയുടെ അവശതകൾ വന്ന് തുടങ്ങിയപ്പോ തുണി അലക്കാൻ എനിക്ക് വയ്യാതെയായി അന്ന് മുതൽ എന്റെ കെട്ടിയോൻ സ്വന്തം തുണികളും എന്റെ തുണികളും കഴുകുന്നത് വലിയ പ്രശ്നം ആയിക്കണ്ടു മകൻ പെൺങ്കോന്തൻ ആണെന്ന് പറയുന്നത് ഞാൻ മാത്രം കേട്ടതാവില്ല.

ആദ്യരാത്രി കഴിഞ്ഞിട്ടുള്ള നാളുകൾ ശരീരത്തിന്റെ വേദനകളും അവശതകളും എന്തിന് കാലൊന്ന് എടുത്ത് വെച്ച് നടക്കാൻപോലും കഴിയാതെ കട്ടിലിൽ ചുരുണ്ടു കൂടി കിടന്നപ്പോ അവളെ പഠിപ്പിച്ചുവിട്ടതാ, കുടുബത്തുജീവിക്കുന്ന പെണ്ണുങ്ങൾ നേരം വെളുത്താൽ എഴുന്നേൽക്കും വീട്ടുജോലികൾ ചെയ്യ്തു തീർക്കും,എന്ന് തുടങ്ങി വായിൽ തോന്നിയത് വിളിച്ചുകൂവി സമാധാനം ഇല്ലാതാക്കിയിരുന്ന നാളുകൾ പെണ്ണുങ്ങൾ അന്നും ഇന്നും അനുഭവിച്ചിട്ടുണ്ട്. ഞാനും.

കല്യാണം കഴിഞ്ഞു എല്ലാപെൺകുട്ടികൾക്കും പുറത്ത് ആരോടും പറയാതെ ഒതുക്കെണ്ടുന്നതാണ് ഈ വേദനകൾ എന്ന് കരുതരുത്. ഭർത്താവിനോപ്പം ഒരു മുറിയിൽ നഗ്നരായി ഇണച്ചേർന്നാലും പകൽവെട്ടത്ത് നാണം കാരണമോ ഭയമോ കാരണമോ,എനിക്ക് വേദനയാണ് ഒട്ടും പറ്റുന്നില്ല ശരീരം ആദ്യമായി മറ്റൊരു ശടീരത്തോട് ചേരുന്നതിന്റെ വിഷമതകൾ പറഞ്ഞു ഭർത്താവിനെ മനസിലാക്കണം. എന്നാൽ അത് പറയാൻ പലരും മടിക്കാറുണ്ട്. ആരോടും ഒന്നും പറയാതെ പെൺകുട്ടികൾ കെട്ടിയോൻ വീട്ടുകാരുടെ കളിയാക്കലുകൾ നാണംകെടുത്തലുകൾ ഒക്കെ തുടക്കകാലങ്ങളിൽ അഭിമുഖീകരിക്കാറുണ്ട്. അവിടെയും കുറ്റവും കുറവും പെണ്ണിന് തന്നെയാണ് എന്നതാണ് സത്യം . അത് മാറ്റുക തന്നെവേണം.

മകളെ പഠിപ്പിക്കുന്നത് ഒന്നും മകനെ പഠിപ്പിക്കേണ്ടുന്നവ തന്നെയാണെന്ന് അച്ഛനും അമ്മയും ഓർക്കാറേ ഇല്ല.പലരും വീടുകളിൽ പഠിപ്പിച്ചിട്ടില്ല പഠിപ്പിക്കാറില്ല.അല്ലങ്കിൽ നിർബന്ധം ആയിട്ടും ഇത് ചെയ്യണം എന്ന് ശാസിച്ചിട്ടില്ല. അത് അവരുടെ തെറ്റ് തന്നെയാണ്. അതൊക്കെ വന്നുകേറുന്ന പെണ്ണുങ്ങൾ മാറ്റിയിട്ടുണ്ടാവും ഇല്ലങ്കിൽ മാറ്റും.അപ്പോൾ കിടന്ന് നിലവിളിക്കരുത് ഇത്രനാൾ നീയൊന്നും ചെയ്തില്ല ഇപ്പോൾ ചെയ്യുന്നുവല്ലോ എന്ന് പറഞ്ഞോണ്ട്. .. മറ്റൊരിടത്ത്തേയ്ക്ക് സ്വസ്ഥം ആയി ഞങ്ങൾ താമസം തുടങ്ങികഴിഞ്ഞപ്പോളും കഥാനായകൻ ആയ എന്റെ കെട്ടിയോൻ പതിവ് ശീലങ്ങൾ തുടർന്നുകൊണ്ടിരുന്നു.

സഹിക്കുന്നതിന് ഒരു പരിധി ഉണ്ട് അടുക്കളയിൽ മാത്രം അല്ല കുഞ്ഞിനെ നോക്കുന്നതിൽ മുതൽ എന്നെ സഹായിച്ചേ പറ്റൂ.

കഴിക്കുന്ന പാത്രം കഴുകിവെയ്ക്കാനും, കഴിക്കുന്നയിടം വൃത്തിയാക്കാനും ഞാൻ നിർബന്ധം പിടിച്ചു കുറെ വഴക്കുണ്ടാക്കി എനിക്ക് ഒരിക്കലും നിങ്ങളുടെ വീട്ടിൽ ചെയ്തപോലെ ഇനിപറ്റില്ല എന്ന് പറഞ്ഞു.

ആദ്യമൊക്കെ കെട്ടിയോന് ബുദ്ധ്മുട്ട് തന്നെയായിരുന്നു.ചെയ്യ്തു ശീലിപ്പിച്ചിട്ടില്ല ചെയ്യ്തിട്ടില്ല അതിന്റെതായ പ്രശ്നങ്ങൾ. എനിക്കും കുറച്ചു പാവം തോന്നി അത് കണ്ടപ്പോൾ ഒക്കെ. പക്ഷെ ഞാൻ ചെയ്യില്ല എന്ന് സ്വയം പറഞ്ഞു.ജീവിതകാലം മുഴുവൻ ഞാൻ ഇത് ചെയ്തുകൊണ്ടേയിരിക്കണം എനിക്കതിനു കഴിയില്ല എന്നും തീരുമാനിച്ചു. ഞാൻ കഴിച്ചാൽ എന്റെ പാത്രങ്ങൾ ഞാൻ കഴുകിവൃത്തിയാക്കുന്നടത്തോളം ഭർത്താവിനും സ്വയം ചെയ്യാം.ചെയ്യണം.

കറിയും ചോറും വെച്ച പാത്രങ്ങൾ ഞാൻ കഴുകിയില്ലേൽ കഴുകണം കുഞുങ്ങളുടെ തുണികൾ സ്വയം ഇട്ടുമാറിയ വസ്ത്രങ്ങൾ ഒക്കെ സ്വയം കഴുകാനും മുറ്റം മുതൽ അടുക്കളവരെ തൂക്കാനും തുടയ്ക്കാനും ബാത്രൂം കഴുകാനും എന്റെ കെട്ടിയോൻ പഠിച്ചു. ഞാൻ പഠിപ്പിച്ചു. പെൺങ്കോന്തൻ ആണ് എന്റെ കെട്ടിയോൻ എന്ന് പറയുബോ ഇതൊക്കെ കുറേക്കാലം മിണ്ടാതെ നിന്ന് ചെയ്തോണ്ടിരുന്ന ഞാൻ ആൺങ്കോന്ത ആയിരുന്നോ എന്ന് ഒരുത്തരും ചോദിച്ചു കേട്ടില്ലല്ലോ ? അത് പെണ്ണിന് പറഞ്ഞേക്കുന്നെ പണിയാണ് പോലും. രാവിലെ മുതൽ രാത്രി വരെ ജോലികഴിഞ്ഞു വരുന്ന കെട്ടിയോന്മാർ വീട്ടിൽ വന്നു കുറച്ചു നേരം വിശ്രമിക്കുബോ പോലും പെണ്ണിന് അടുക്കളയിലെ തിരക്ക് ഒഴിഞ്ഞിട്ട് ഉണ്ടാവില്ല.അവിടെ രണ്ടുപേർക്കും പരസ്പരം സഹായിക്കാം. ,** ഇനി #ബെഡ്റൂമിലേയ്ക്ക് പോയാൽ രാത്രി കെട്ടിയോൻ വന്ന് തുണിമാറ്റി കാര്യം സാധിച്ചു എഴുന്നേറ്റ് പോകുബോളും തളർന്നു ഷീണിച്ചു അയാൾക്ക് അടിയിൽ ചില കേമന്മാർ പറയും പോലെ #വെട്ടിയിട്ടവാഴപോലെകിടക്കാൻ പറ്റുന്നുള്ളൂ. അത് മാത്രേ അവൾക്കറിയൂ ഭർത്താക്കന്മാരെ ഭാര്യമാരും സന്തോഷിപ്പിക്കണം സുഖിപ്പിക്കണം ഇതൊന്നും ഒരുത്തിക്കും കഴിയില്ല എന്ന് പറയുന്ന ഈ കേമന്മാർ ഭാര്യയെ സഹായിക്കാനോ അല്ലങ്കിൽ ബെഡ്‌റൂമിൽ അവൾക്കൊപ്പം കുറച്ചു നേരം മിണ്ടാനോ, കുറച്ചു നേരം ഇഷ്ട്ടമുള്ള പാട്ടുകൾ കേൾക്കാനോ അവളെ സ്നേഹത്തോടെ തലോടാനോ. അന്നന്നത്തെ ഓരോകാര്യങ്ങളും പരസ്പരം പറയാനോ നേരം കണ്ടെത്തണം.

രാവിലെമുതൽ വൈകുന്നേരംവരെ കഴുതപണിയെടുക്കുബോലെ പണിയെടുത്ത് വീട്ടിൽ വന്നു ആഹാരം കഴിച്ചു ഉറങ്ങാൻ നേരം ആകുബോ ഭാര്യയെ ഭോഗിച്ചു സ്വയം ആനന്ദം കണ്ടെത്തി ഉറക്കത്തിലേക്കുപോകുന്നവർ ആവാതെയിരിക്കുക.

പെണ്ണിന് കുറച്ചു സമയം കൊടുത്ത് അവളുടെ ശരീരവും മനസും നിങ്ങൾക്കൊപ്പം വരുന്ന സമയം വേണം സെക്സ് ലേയ്ക് കടക്കാൻ. ഇതൊക്കെ ഇനിയുള്ള നാളുകൾ ഭർത്താക്കന്മാരും, ഇനി വിവാഹജീവിതത്തിലേക്ക് പോകുന്ന ചെറുപ്പക്കാരും ജീവിതത്തിൽ പ്രവർത്തിച്ചു മാറ്റങ്ങൾക്കൊണ്ടുവരുക കടമ /ഉത്തരവാദിത്തം അത് ഭാര്യയ്ക്ക് ഒപ്പം ഭർത്താവിനും ഉണ്ടാവണം അല്ലാതെ ഭാര്യയ്ക്ക് മാത്രം തീറെഴുതി കൊടുക്കുന്നത് എന്തിനാണ് എന്ന് ഓരോപെണ്ണും ഇനിയും ഉറക്കെ ചോദിക്കാൻ ഇടവരുത്തരുത്.

ഓർക്കുക അടിമ ഉടമ ബന്ധം ബന്ധനം ആയിരിക്കും. എന്നാൽ പരസ്പര സൗഹൃദം എന്നേക്കും നിലനിൽക്കും എത്രപിണങ്ങിയാലും അടുത്ത്തേയ്ക്ക് ഓടിവരാൻ ഉള്ള മാന്ത്രീക ശക്തി അതിനുണ്ട് വിവാഹജീവിതത്തിൽ ഏറ്റവും അത്യാവശ്യവും സൗഹൃദമാണ്…

ഇഷ്ടമായെങ്കിൽ ഷെയർ ചെയ്യുക…

രചന: ക്രിസ്മരിയ

Leave a Reply

Your email address will not be published. Required fields are marked *