ഇതിനാണോ അഞ്ചെട്ട് വർഷം പ്രണയിച്ച് നടന്നിട്ട് എൻ്റെ വീട്ടുകാർ എതിർത്തിട്ടും ഞാൻ നിൻ്റെ കൂടെ ഇറങ്ങി വന്നത്.

രചന: സനൽ SBT

“ഒരു പെണ്ണിന് സന്തോഷം എന്ന് വെച്ച് കഴിഞ്ഞാൽ സെ- ക്സ് ഓഫ് ദ ലൈഫ് എന്നാണോ നീ കരുതി വെച്ചിരിക്കുന്ന് .അതിങ്ങനെന്നും രാത്രി ക്യാപ്സൂൾ പരുവത്തിൽ എനിക്ക് തന്നാൽ ഞാൻ ജീവിതത്തിൽ ഹാപ്പിയായിട്ട് ഇരിക്കും എന്ന് നിന്നോടാരാ പറഞ്ഞത്., ”

“ഭദ്രാ നീ എന്തൊക്കെയാണ് ഈ വിളിച്ച് പറയുന്നത് എന്ന് നിനക്ക് വല്ല ബോധവും ഉണ്ടോ? ”

” ഐ നോ എനിക്ക് അറിയാം ഇനിയും നിന്നോട് ഇത് പറയാതിരിക്കാൻ വയ്യ മഹി”

” നിനക്ക് ഇവിടെ എന്താ പ്രശ്നം ?എന്തിൻ്റെ കുറവാ നിനക്ക് ഇവിടെ ഞാൻ വരുത്തിയിട്ടുള്ളത്. മൂന്ന് നേരം ആഹാരം തരുന്നില്ലേ. . ഇടാനും ഉടുക്കാനും ഡ്രസ്സ് വാങ്ങിത്തരുന്നില്ലേ. സോപ്പ് ചീപ്പ് കണ്ണാടി എന്ന് തുടങ്ങി നിനക്കുള്ള മേക്കപ്പ് ബോക്സ് വരെ ഞാനല്ലേ വാങ്ങിത്തരുന്നത്. ”

” ഓഹോ ഇതൊക്കെ വാങ്ങിത്തന്നാൽ ഞാൻ ലൈഫിൽ ഹാപ്പിയാവുമോ?”

” പിന്നെ നിനക്ക് എന്തിൻ്റെ ഹാപ്പിനെസ്സ് ആണ് ഈ വീട്ടിൽ ഇല്ലാത്തത്. വാരിക്കോരി സ്നേഹം തരുന്ന ഒരു അച്ഛനും അമ്മയും ഇല്ലേ. കുസൃതി കാട്ടാനും വാശി പിടിക്കാനും നമുക്ക് രണ്ട് മക്കൾ ഇല്ലേ. ഒന്നും പോരാത്തതിന് തൻ്റെ എല്ലാ ആവശ്യങ്ങളും നിറവേറ്റിത്തരാൻ ഞാൻ ഇല്ലേ. പിന്നെ എന്താ നിൻ്റെ പ്രശ്നം. ”

” മഹി നന്മൾ തമ്മിൽ ഒന്ന് മിണ്ടിയിട്ട് ഇന്നേക്ക് എത്ര ദിവസം ആയി.”

” അത് അത് പിന്നെ കുറച്ച് ദിവസം ആയി.”

” ഹാ അതാ നിനക്ക് ഇപ്പോ എന്നെ വേണ്ടാ എന്ന് തോന്നുന്നുണ്ടോ. ? അതോ പണ്ട് നമ്മൾ പുസ്തകത്തിൻ്റെ ഇടയിൽ മാനം കാണാത്തെ പൂഴ്ത്തി വെച്ച ഒരു മയിൽപീലി തുണ്ട് മാത്രമായോ ഞാൻ നിനക്ക് .”

” ഭദ്രാ ഇതെല്ലാം വേണം എന്ന് വിചാരിച്ചിട്ടാണോ? എൻ്റെ ജോലിത്തിരക്ക് നിനക്കും അറിയാവുന്നതല്ലേ.”

” എത്ര തിരക്ക് ഉണ്ടെങ്കിലും എവിടെ പോയാലും ദിവസം മൂന്ന് നേരം നീ എന്നെ വിളിച്ചിരിരുന്ന ഒരു കാലം ഉണ്ടായിരുന്നു നമുക്ക്.”

” ഇപ്പോ അതു പൊലെയല്ല എൻ്റെ സ്വിറ്റുവേഷൻ .നിനക്ക് അത് പറഞ്ഞാ മനസ്സിലാവില്ല.”

” അതെ എനിക്ക് ഒന്നും മനസ്സിലാവില്ല ഞാൻ കൊച്ചു കുട്ടി ആണല്ലോ . ഇതിനാണോ അഞ്ചെട്ട് വർഷം പ്രണയിച്ച് നടന്നിട്ട് എൻ്റെ വീട്ടുകാർ എതിർത്തിട്ടും ഞാൻ നിൻ്റെ കൂടെ ഇറങ്ങി വന്നത്.”

” അതിനിപ്പോ എന്താ എന്നിട്ട് ഞാൻ നിന്നെ കെട്ടിയില്ല. നമ്മുക്ക് രണ്ട് പിള്ളേരും ആയില്ലേ.”

” മഹി നീ ഒരു പാട് മാറിയിരിക്കുന്നു. പണ്ട് നന്മൾ കോളേജിൽ പഠിക്കുന്ന കാലത്ത് എൻ്റെ പുറകെ നടന്നിരുന്ന ആ പഴയ മഹിയെ അല്ല ഇപ്പോ നീ .അല്ലെങ്കിലും സ്വന്തമായിക്കഴിഞ്ഞാൽ പിന്നെ എന്തിനും നന്മൾ അത്ര വില കൊടുക്കാറില്ലല്ലോ അല്ലേ. ”

” പെണ്ണിന് കണ്ട നോവലുകൾ ഒക്കെ വായിച്ച് കൂട്ടിയിട്ടുള്ള ഭ്രാന്താണ് മുഴു ഭ്രാന്ത്.”

” അതെ എനിക്ക് ഭ്രാന്താണ് നിന്നോടുള്ള അടങ്ങാത്ത ഭ്രാന്ത് അതാ ഞാൻ ആഗ്രഹിക്കുന്ന സമയത്ത് നിന്നെ കിട്ടാതെ വരുമ്പോൾ എൻ്റെ ഈ ഭ്രാന്ത് പൂക്കുന്നത്.”

” ഭദ്രാ നീ നിൻ്റെ ലിമിറ്റേഷൻസ് കടക്കുന്നു.”

” ഹോ ഒരു ഭാര്യക്ക് ഭർത്താവിനോട് സംസാരിക്കാൻ ലിമിറ്റേഷൻ ഒക്കെയുണ്ടോ? പറ”

” ആ ചില സമയത്ത് ഉണ്ട്.”

” എന്നിട്ടാണോ താൻ എൻ്റെ കഴുത്തിൽ താലി കെട്ടുന്നതിന് മുൻപ് ദിവസം നാല് വിളിച്ച് പുഷ്പിച്ചിരുന്നത്. വാവേ നീ എന്ത് എടുക്കുവാ ഒറ്റയ്ക്കാണോ ഞാൻ വരണോ .മോളൂസേ ഏട്ടൻ കുളിപ്പിച്ച് തരണോ ഹോ എന്തൊക്കെയായിരുന്നു അപ്പോ ഈ പറഞ്ഞതൊന്നും അതിൽ പെടില്ലേ. ”

” ഇതൊക്കെ പ്രേമിച്ച് നടക്കുന്ന സമയത്ത് എല്ലാ ആണുങ്ങളും പറയുന്നതാ നീ അത് വിട്.”

” ഹും. എനിക്ക് ഇപ്പോ നിന്നോട് തോന്നുന്നത് വെറും പുച്ഛം മാത്രമാണ്. ”

” ഭദ്രാ ചുമ്മാ നീ എന്നെ ചൂട് പിടിപ്പിക്കല്ലേ .”

” നിനക്ക് ഇപ്പോ ഞാൻ ആരാന്ന് അറിയോ വീട്ടിലെ ജോലികൾ ഒക്കെ ചെയ്യാനും പിള്ളാരെ നോക്കാനും ഉള്ള ഒരു വേലക്കാരി. രാത്രി ഒരു പത്തു മണി കഴിഞ്ഞാൽ നിൻ്റെ എല്ലാ കഴപ്പും തീർക്കാനുള്ള ഒരു സെക്സ് ടോയ് അത്ര ഉള്ളൂ ഞാൻ നിനക്ക്. ”

” ഭദ്രാ നീ എൻ്റെ കയ്യകലത്തീന്ന് മാറി നിന്നോ ഇന്നെ വരെ ഞാൻ നിന്നെ തല്ലിയിട്ടില്ല ഇന്ന് മിക്കവാറും അത് ഉണ്ടാവും.”

” ഹും ഒരു പെണ്ണ് തൻ്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് എന്താന്ന് അറിയോ മഹിക്ക് ?”

” ഇല്ല എന്നാ പറ.”

” ഭർത്താവിൻ്റെ പ്രസൻസ് സന്തോഷം വരുമ്പോഴും സങ്കടം വരുമ്പോഴും സ്വന്തം ഭർത്താവ് കൂടെ ഉണ്ട് എന്ന വിശ്വാസം വേണം അവൾക്ക്. നമ്മൾ ഒരുമിച്ച് ഇരുന്ന് ഒന്ന് ദക്ഷണം കഴിച്ചിട്ട് എത്ര നാളായി എന്ന് അറിയോ നിനക്ക് .ഓണം വിഷു പെരുന്നാള് ക്രിസ്തുമസ് ന്യൂയറ് എന്ന് വേണ്ടാ എല്ലാ വിശേഷ ദിവസങ്ങളും ഞാനും എൻ്റെ മക്കളും ഒറയ്ക്കിരുന്നാ ഈ വീട്ടിൽ ഭക്ഷണം കഴിക്കാറുള്ളത് നീ നിൻ്റെ സുഹൃത്തുക്കളുമായിട്ട് പുറത്തും . ”

” അത് പിന്നെ എനിക്ക് അവരുടെ കൂടെ അപ്പോഴല്ലേ ഒന്ന് എൻജോയ് ചെയ്യാൻ പറ്റുന്നത് ?”

” അപ്പോ നിനക്ക് വേണ്ടി ഞാനും എൻ്റെ മക്കളും ഞങ്ങളുടെ സന്തോഷം വേണ്ടാന്ന് വെക്കണോ?”

” ഞാൻ പറഞ്ഞതിന് അങ്ങിനെ ഒരു അർത്ഥം ഇല്ല.”

” എത്ര വർഷം ആയി നീ എൻ്റെ കൂടെ കിടക്കുന്നു അറ്റ്ലിസ്റ്റ് ആ ദിവസങ്ങൾ എനിക്ക് എന്ത് സംഭവിക്കുന്നു എന്ന് നീ ഓർത്തിട്ടുണ്ടോ? ഒരിക്കലെങ്കിലും നിനക്ക് വേദനയുണ്ടോ എന്ന് നീ എന്നോട് ചോദിച്ചിട്ടുണ്ടോ?”

” ഭദ്രാ ഇതൊക്കെ ഇപ്പോ ഒരു പ്രശ്നം ആണോ എല്ലാ മാസവും എല്ലാ സ്ത്രീകൾക്കും ഉണ്ടാവുന്നതല്ലേ.”

” മഹി നിനക്ക് ഇതൊന്നും ഒരു പ്രശ്നം അല്ലായിരിക്കാം പക്ഷേ എൻ്റെ ഉള്ളിലും ഉണ്ട് സ്നേഹം കൊതിക്കുന്ന ഒരു പെൺ മനസ്സ് അതിനെ തൃപ്തിപ്പെടുത്തുന്നതിൽ നീ പണ്ടേ പരാജയപ്പെട്ടു .അല്ലാതെ കിടപ്പറയിൽ ആണത്തം കാണിക്കുന്നവനൊന്നും സത്യം പറഞ്ഞാൽ ഒരാണല്ല. ഒരു പെണ്ണിൻ്റെ മനസ്സും ആഗ്രഹങ്ങും പറഞ്ഞറിയിക്കാതെ കാണാൻ കഴിയണം അവനാണ് യദാർത്ഥ ആണ് .”

” അതെ നിന്നോട് ഈ വിഷയത്തിൽ തർക്കിക്കാൻ ഞാൻ ആളല്ല എനിക്ക് വെറെ പണിയുണ്ട്.”

” നിൻ്റെ ഈ ദേഷ്യവും സങ്കടവും ഒക്കെ മാറി കഴിയുമ്പോൾ പറ്റുവാണേൽ എനിക്ക് ഒരു കട്ടൻ ഇട്ട് താ ഞാൻ ആ ഡ്രോയിങ്ങ് റൂമിൽ കാണും . ഹാ പിന്നെ നാളെ സൺഡേയല്ലേ നമ്മുക്ക് പിള്ളാരേയും കൂട്ടി ഒരു ഔട്ടിങ്ങിന് പോകാം കുറച്ച് ഷോപ്പിംങ്ങ് , ഒരു സിനിമ പിന്നെ വൈകീട്ട് ബീച്ചിൽ ഒരു കറക്കം എന്താ അത് പോരെ. ”

” ഹും.”

ഭദ്ര പുച്ഛഭാവത്തോടെ മഹിയെ ഒന്ന് നോക്കി ചിരിച്ചു.

NB : ഫ്രീഡം അറ്റ് മിഡ്നൈറ്റ് കണ്ട ഹാങ്ങ് ഓവറിൽ ഇരുന്ന് എഴുതിയതാണ്. ഒരു പക്ഷേ എല്ലാ സ‌ത്രീകളും സ്വന്തം ജീവിതത്തിൽ ഇത്തരം കൊച്ചു കൊച്ചു സന്തോഷങ്ങൾ ആഗ്രഹിക്കുന്നവരായിരിക്കും അല്ലേ. പക്ഷേ പല ഭർത്താക്കൻന്മാരും ഇതൊന്നും കാണുന്നില്ല എന്നതാണ് സത്യം . പണത്തിന് പുറകേയും തിരക്ക് പിടിച്ച ജീവിതത്തിന് പുറകേയും ഓടുമ്പോൾ ഒന്നോർക്കുക കുറെ ദൂരം മുൻപോട്ട് പോയി കഴിഞ്ഞ് തിരിഞ്ഞ് നോക്കുമ്പോൾ ഒന്നും മിച്ചം ഉണ്ടാകില്ല. ശൂന്യം ആയിരിക്കും വെറും ശൂന്യം ലൈക്ക് കമന്റ് ചെയ്യണേ…

രചന: സനൽ SBT

Leave a Reply

Your email address will not be published. Required fields are marked *