ക്യാമ്പസിലെ ചെഗുവേര, തുടർക്കഥ ഭാഗം 17 വായിക്കൂ…

രചന: മിഖായേൽ

അങ്ങനെ അല്ലറചില്ലറ ചോദ്യങ്ങൾ ചോദിച്ചും പറഞ്ഞും ഞങ്ങള് എന്റെ വീടിന്റെ മുന്നിലേക്ക് വന്നു നിന്നു… വാതിൽക്കൽ തന്നെ അച്ഛൻ നില്പുണ്ടായിരുന്നു….വണ്ടി മുറ്റത്തേക്ക് ചെന്നു നിന്നതും ഞാൻ പതിയെ വണ്ടിയിൽ നിന്നും ഇറങ്ങി നിന്നു.. ബുള്ളറ്റിന്റെ ശബ്ദം കേട്ടെന്ന പോലെ അമ്മയും ഉമ്മറത്തേക്ക് വന്നു നിന്നു….ഞാനല്പം പേടിയോടെ ആയിരുന്നു വണ്ടിയിൽ നിന്നും ഇറങ്ങിയത്…അച്ഛന്റേയും അമ്മടെയും expressions കണ്ടിട്ട് ശരിയ്ക്കും ഒന്നും മനസിലാക്കാനും കഴിഞ്ഞില്ല… ഞാൻ തിരിഞ്ഞ് ദേവേട്ടനെയൊന്ന് നോക്കി…

ദേവേട്ടൻ ഇറങ്ങുന്നില്ലേ…വരൂ…വീട്ടില് കയറീട്ട് പോകാം…

വീട്ടില് കയറീട്ടേ പോകുന്നുള്ളൂ… വീട്ടുമുറ്റത്തും ഗേറ്റിന് മുന്നിലും ഡ്രോപ്പ് ചെയ്തു പോവാൻ ഞാൻ നിന്റെ boy friend അല്ല…ഞാനൊരു സഖാവാ..!!! പാർട്ടി ഞങ്ങൾക്ക് കൃത്യമായ ചില ഉത്തരവാദിത്തങ്ങൾ ഏൽപ്പിച്ചു തന്നിട്ടുണ്ട്…അത് പൂർണമാകണമെങ്കിൽ നിന്നെ ഇവിടെ കൊണ്ടു വിടുന്നതിനൊപ്പം അങ്കിളിനെ കണ്ട് സത്യാവസ്ഥ കൂടി ബോധിപ്പിക്കണം….

സഖാവ് അത്രയും പറഞ്ഞ് ഒരു പുഞ്ചിരിയോടെ ബുള്ളറ്റിൽ നിന്നും ഇറങ്ങി… അപ്പോഴേക്കും അച്ഛൻ ഒരു ചിരിയൊക്കെ പാസാക്കി മുറ്റത്തേക്ക് ഇറങ്ങി വന്നിരുന്നു…

ക്ഷമിക്കണം അങ്കിൾ…!!പറഞ്ഞതിലും അല്പം ലേറ്റായിപ്പോയി… ഇലക്ഷൻ കഴിഞ്ഞപ്പോ കോളേജില് ചെറിയൊരു അടി നടന്നു… പിന്നെ അതിന്റെ പിറകേ ആയിരുന്നു…

അതൊക്കെ ഞാൻ ടീവിയില് കണ്ടിരുന്നു… പക്ഷേ കണ്ടത് വച്ച് നോക്കിയാ അതൊരു ചെറിയ അടി ആയിരുന്നില്ലാന്ന് മാത്രം…!!!

അച്ഛൻ ചെറിയൊരു നർമം കലർത്തി പറഞ്ഞൊന്ന് ചിരിച്ചപ്പോഴാ ശരിയ്ക്കും എന്റെ ശ്വാസം നേരെ വീണത്…!!!അത് കണ്ട് അമ്മയും ഒന്ന് പുഞ്ചിരിച്ച് നിന്നു…

എന്തായാലും ഇത്രയിടം വരെ വന്നതല്ലേ…. അകത്തേക്ക് വരൂ..!!! പാർട്ടിയുമായി ബന്ധമില്ലാതിരുന്ന എന്റെ മോളെ രാഷ്ട്രീയം പഠിപ്പിച്ച നേതാവല്ലേ…!!!വരൂ.. അകത്തേക്കിരിക്കാം….!!

ഞാൻ കരുതിയത് ദേവേട്ടൻ എന്തെങ്കിലും കാരണം പറഞ്ഞ് ഒഴിയുമെന്നായിരുന്നു… പക്ഷേ എന്റെ ചിന്തകളെ പാടെ തെറ്റിച്ചു കൊണ്ട് ദേവേട്ടൻ അച്ഛനൊപ്പം അകത്തേക്ക് നടന്നു…അമ്മയും അവരുടെ കൂട്ടത്തിൽ ചേർന്നതും ഞാൻ മാത്രം ഒറ്റയായി മുറ്റത്ത് പ്ലിംഗായീന്ന് വേണം പറയാൻ… പിന്നെ അതൊന്നും മുഖത്ത് കാണിക്കാതെ ഞാനും അവർക്ക് പിന്നാലെ വച്ച് പിടിച്ചു…

ഹാളിലെ സോഫയിലേക്ക് ദേവേട്ടനെ ക്ഷണിച്ചിരുത്തി അച്ഛൻ കത്തിയടി സ്റ്റാർട്ട് ചെയ്തതും ഞാൻ എന്റെ റൂമിലേക്ക് കയറി ബാഗ് വച്ച് വന്നു….അമ്മ അപ്പോഴേക്കും ചായയിടാനുള്ള വട്ടം കൂട്ടുകയായിരുന്നു…അച്ഛന്റെ സംസാരം കേട്ട് റൂമിൽ നിന്നും ഞാൻ മെല്ലെ ഹാളിലേക്ക് വന്ന് നിന്നു….

മോൻ ഈ വർഷം കൂടിയേയുള്ളൂ അവിടെ…ല്ലേ…???

ന്മ്മ്മ്…അതേ അങ്കിൾ…

ഡിഗ്രി കഴിഞ്ഞ് എന്താ പ്ലാൻ…?? രാഷ്ട്രീയത്തിലേക്ക് സജീവമാകാനാണോ…??

ഏയ്…ഇല്ല അങ്കിൾ… രാഷ്ട്രീയം എനിക്ക് പണ്ട് മുതലേ ഇഷ്ടമായിരുന്നു… ബാലസംഘം മുതൽ പാർട്ടി പ്രവർത്തനം തുടങ്ങിയതാ..അതും അച്ഛൻ കാരണം…. പിന്നെ ആ ആവേശം ഉള്ളിൽ നിന്നും പോയിട്ടില്ല….പക്ഷേ രാഷ്ട്രീയത്തിന്റെ സ്ഥാനമാനങ്ങൾ പ്രതീക്ഷിച്ച് ഒരിയ്ക്കലും പാർട്ടിയിൽ പ്രവർത്തിക്കരുതെന്ന് അച്ഛനെപ്പോഴും പറഞ്ഞു തരുമായിരുന്നു… ഇപ്പോ കോളേജ് ടൈമിലല്ലേ ഇങ്ങനെ ഫ്രീയായി രാഷ്ട്രീയത്തിലൊക്കെ ഇടപെടാൻ കഴിയൂ… എല്ലാം കഴിഞ്ഞ് ക്യാമ്പസിൽ നിന്നും ഇറങ്ങുമ്പോൾ ഓർത്തിരിക്കാനും എന്തെങ്കിലും വേണമല്ലോ….

അത് ശരി…അപ്പോ പ്രതിഫലങ്ങളോ സ്ഥാനമാനങ്ങളോ ആഗ്രഹിക്കാത്ത കമ്മ്യൂണിസ്റ്റാ ല്ലേ…!!!അത് നല്ലതാ മോനേ…ഇപ്പോ ഇങ്ങനെയുള്ള നേതാക്കളെ കിട്ടാനാണ് ബുദ്ധിമുട്ട്…

അച്ഛൻ പഴയ പ്രത്യയശാസ്ത്രങ്ങളിൽ വിശ്വസിച്ചിരുന്ന ആളായിരുന്നു അങ്കിൾ… അതുകൊണ്ട് ഇ.എം.എസ്സിന്റെയും, ഏ.കെ.ജിയുടേയും ആശയങ്ങളായിരുന്നു എനിക്കും പറഞ്ഞു തന്നത്…!!! അതുകൊണ്ട് ആ ആശയങ്ങൾ തന്നെയാ എനിക്കും പ്രിയം… അതുകൊണ്ട് രാഷ്ട്രീയത്തിൽ നിന്നും സമ്പാദ്യം കണ്ടെത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല… ആരോഗ്യമുള്ള മനസും ശരീരവുമുണ്ടെങ്കിൽ എന്തും നമുക്ക് നേരായ വഴിയിൽ സമ്പാദിയ്ക്കാം… പക്ഷേ അപ്പോഴും നമ്മളെല്ലാവരും ഈ സമൂഹത്തിൽ ജീവിയ്ക്കുന്നവരാണ് എന്ന ബോധ്യമുണ്ടായാൽ മതി… ചുറ്റുപാടും ഉണ്ടാകുന്ന അനീതികൾ കാണുമ്പോൾ എതിർക്കാനുള്ള വാക്കും…കാലിടറുന്നവർക്ക് കൈതാങ്ങാവാനുള്ള മനസും….അതുണ്ടാവും എന്നും..

വിശാലമായ മനസുള്ളവർക്കേ ഇങ്ങനെയൊക്കെ ചിന്തിക്കാൻ കഴിയൂ മോനേ… ഞാനും പണ്ട് പഠിയ്ക്കുന്ന കാലത്ത് അല്പം വിപ്ലവവീര്യമുള്ള കൂട്ടത്തിലായിരുന്നു… പിന്നെ വീട്ടിലെ ചുറ്റുപാടും,അച്ഛന്റെ കർക്കശ സ്വഭാവവും കാരണം എല്ലാം ഉപേക്ഷിച്ചു…!!! പക്ഷേ ഇപ്പോഴും ഇലക്ഷനായാൽ ആ പഴയ ചൂട് ചങ്കില് കിടന്ന് കത്തിയെരിയും…!!!

അച്ഛന്റെ വാക്കുകൾ കേട്ട് പുഞ്ചിരിയോടെ ഇരിക്ക്യായിരുന്നു സഖാവ്… അപ്പോഴേക്കും അമ്മ അടുക്കളയിൽ നിന്ന് ചായയുമായി വന്നു…

അയ്യോ..ആന്റീ…ചായ വേണ്ടായിരുന്നല്ലോ…!! ഞങ്ങള് ഇവിടേക്ക് വരും വഴി കഴിച്ചിട്ടാ വന്നത്…

അമ്മ അതുകേട്ട് എന്നെയൊന്ന് നോക്കി…ഞാനതിന് പുരികം കൊട്ടി വച്ച് എന്താന്നുള്ള മട്ടിലൊന്ന് ചോദിച്ച് പേടിപ്പിച്ചതും അമ്മ മുഖം തിരിച്ചു നിന്നു…

ഉച്ചയ്ക്ക് അല്പം നേരത്തെ ആയിരുന്നു എല്ലാവരും ഫുഡ് കഴിച്ചത്… ഇലക്ഷന്റെ ടെൻഷൻ ആയിരുന്നില്ലേ…നന്നായി ആരും ഒന്നും കഴിച്ചിരുന്നില്ല… ഞാൻ പാർട്ടി ഓഫീസിലെത്തിയപ്പോ കുറേ ലേറ്റാവുകേം ചെയ്തു… എന്റെ മൊബൈൽ ഞാൻ ഇവൾടെ കൈയ്യിൽ കൊടുത്തിരുന്നു….ഞാൻ വരും വരെ പാർട്ടി ഓഫീസിൽ wait ചെയ്തതല്ലേ…വിശപ്പായിട്ടുണ്ടാവുംന്ന് കരുതി…..അപ്പോ തോന്നി എന്തെങ്കിലും കഴിച്ചിട്ടാവാം ഇവിടേക്ക് വരുന്നതെന്ന്…!!!

അത് സാരല്ല മോനേ…ഇവളിവിടെ വന്നിട്ട് ഇതുവരെ അതിനെപ്പറ്റി ഒരക്ഷരം മിണ്ടീല്ല… അതുകൊണ്ടാ ഞാനൊന്ന് നോക്കിയത്…

ഹോഹോ… അതിന് ഞാനിവിടെ വന്നിട്ട് അതിനും വേണ്ടി നേരമായില്ലല്ലോ…ദേ ആ റൂമ് വരെ ഒന്ന് പോയി വന്ന സമയമല്ലേ ആയുള്ളൂ…

ഓർക്കാപ്പുറത്ത് സഖാവ് മുന്നിലുള്ള കാര്യം പോലും ഒന്ന് സ്മരിക്കാതെ ഞാൻ പതിവ് രീതിയിൽ കത്തിച്ചു വിട്ടു…. പിന്നെയാ ആ മാന്യവ്യക്തീടെ മുഖം ശ്രദ്ധിച്ചത്…ആള് എന്നെയും അമ്മയേയും മാറിമാറി നോക്കി ഇരിക്ക്വായിരുന്നു…കൂടെ ചെറിയൊരു പുഞ്ചിരിയും…ആ നേരം കൊണ്ട് അമ്മ എന്നെ ഇരുത്തിയൊന്ന് നോക്കിയിട്ട് ടേബിളിലേക്ക് കായ വറുത്തതും പിന്നെ കുറച്ചു പലഹാരങ്ങളും നിരത്തി വെച്ചു…

ആന്റി ഇതൊന്നും വേണ്ടിയിരുന്നില്ല…!!

സഖാവ് വിനയത്തോടെ എന്തൊക്കെയോ പറഞ്ഞൊഴിയാൻ തുടങ്ങി…അമ്മ അതിലൊന്നും പിടികൊടുക്കാതെ കഴിപ്പിക്കാനും തുടങ്ങിയതും അച്ഛനതിന് സപ്പോർട്ടായി… പിന്നെ വേറെ വഴിയില്ലാതെ ഗ്ലാസിൽ നിന്നും പകുതിയോളം ചായ സഖാവിന് കുടിയ്ക്കേണ്ടി വന്നു…ഞാനതെല്ലാം കണ്ട് ഹാളിന്റെ ഒരു മൂലയില് കൂടി…

എങ്കില് ശരി അങ്കിൾ…ഇറങ്ങട്ടേ…!!!

സഖാവ് കപ്പ് ടേബിളിലേക്ക് വച്ച് എഴുന്നേറ്റതും അച്ഛനും സഖാവിനൊപ്പം എഴുന്നേറ്റ് നിന്നു… സഖാവ് പുറത്തേക്ക് നടക്കാൻ ഭാവിച്ചപ്പോഴാ ഞാൻ സഖാവിന്റെ നെറ്റിയിലെ ചെറിയൊരു മുറിവ് കണ്ടത്… പെട്ടെന്ന് ഉള്ളില് എന്തോ ഒരു ടെൻഷൻ തോന്നി… ഞാൻ അത് വീണ്ടും വീണ്ടും എത്തി വലിഞ്ഞ് നോക്കി നിന്നു…അച്ഛനും അമ്മയ്ക്കും യാത്ര പറഞ്ഞ് ഇറങ്ങുന്നതിനിടയിൽ സഖാവ് എന്റെ ആ നോട്ടം ശ്രദ്ധിയ്ക്കുന്നുണ്ടായിരുന്നു… ഞാൻ നെറ്റിയിലേക്ക് വിരൽ തൊട്ട് സഖാവിനോട് എന്ത് പറ്റിയെന്ന് ആക്ഷനിട്ടതും സഖാവ് നെറ്റിയിലേക്ക് മെല്ലെ കൈ ചേർത്ത് നോക്കി….

പിന്നെ അത് കാര്യമാക്കാത്ത മട്ടിൽ പടിക്കെട്ടിൽ കിടന്ന ചെരുപ്പിട്ട് അച്ഛനും അമ്മയ്ക്കും ഒരിക്കൽ കൂടി യാത്ര പറഞ്ഞ് സഖാവ് മുറ്റത്തേക്ക് ഇറങ്ങി നടന്നു… ഞാനപ്പോഴേക്കും റൂമിലേക്ക് ഓടിച്ചെന്ന് ഒരു bandaid എടുത്ത് വന്നു…ബുള്ളറ്റ് വളച്ചെടുത്ത് നിന്ന സഖാവിനരികിലേക്ക് ഞാൻ കൈയ്യിൽ കരുതിയ bandaid മായി ചെന്നു നിന്നു…അച്ഛനും അമ്മയും എനിക്കൊപ്പം മുറ്റത്ത് തന്നെയുണ്ടായിരുന്നു…

ഞാൻ കാര്യം സ്മൂത്തായി ഡീൽ ചെയ്യാനായി bandaid അച്ഛന്റെ കൈയ്യിലേക്ക് കൊടുത്ത് കാര്യം പറഞ്ഞു… കേൾക്കേണ്ട താമസം അച്ഛൻ തന്നെ അത് സഖാവിന്റെ കൈയ്യിലേക്ക് കൊടുത്ത് നെറ്റിയിൽ ഒട്ടിയ്ക്കാൻ ആവശ്യപ്പെട്ടു… ആദ്യം എന്തൊക്കെയോ പറഞ്ഞൊഴിയാൻ നോക്കിയെങ്കിലും പിന്നെ വേറെ വഴിയില്ലാതെ എന്റെ മുഖത്തേക്ക് നോക്കി തന്നെ സഖാവത് നെറ്റിയിൽ ഒട്ടിച്ചു വച്ചു… ഞാനതില് സമാധാനം കണ്ടെത്തി നിന്നതും സഖാവ് വണ്ടി സ്റ്റാർട്ട് ചെയ്തു…

ഇനി ഒരാഴ്ചത്തേക്ക് ക്ലാസുണ്ടാവില്ല…!! ഇന്നത്തെ അടി കാരണം കോളേജ് അടച്ചു.. ഒരാഴ്ചത്തേക്ക് ആ വഴി വരണ്ടാന്നാ തീരുമാനം..!!

സഖാവ് അതും പറഞ്ഞ് വണ്ടി മുന്നോട്ട് എടുത്തു…പോകും മുമ്പ് അച്ഛനും അമ്മയ്ക്കും നേരെ ഒരു പുഞ്ചിരി സമ്മാനിച്ച് യാത്രയും പറഞ്ഞിട്ടായിരുന്നു പോക്ക്….. പക്ഷേ കോളേജിൽ പോകാൻ കഴിയില്ലല്ലോ എന്ന വിഷമത്തിലായിരുന്നു ഞാൻ….

നല്ല പയ്യൻ ല്ലേ… അച്ഛൻ അമ്മയോട് പറയുന്നത് കേട്ട് ഞാൻ മനസിൽ ഒന്ന് സന്തോഷിച്ച് അകത്തേക്ക് നടന്നു..

രാത്രി ഉറങ്ങാൻ കിടക്കുമ്പോ അന്ന് നടന്ന ഓരോ സംഭവങ്ങളും ഓർത്തപ്പോഴേ ചുണ്ടിൽ അറിയാതെ ഒരു പുഞ്ചിരി വിരിഞ്ഞു… പിറ്റേന്ന് രാവിലെ ഉറക്കമുണർന്നപ്പോഴേ അത് ചൂടോടെ സംഗീതേടെ കാതിൽ എത്തിച്ചു…അവള് എന്തൊക്കെയോ +ve sign പറഞ്ഞ് മൂപ്പിച്ചപ്പോ ശരിയ്ക്കും മനസില് ദേവേട്ടനോടുള്ള ഇഷ്ടം കൂടിക്കൂടി വന്നു….അവൾടെ സപ്പോർട്ടും കൂടി ആയതും എങ്ങനെയെങ്കിലും ദേവേട്ടനോട് ഇഷ്ടം തുറന്നു പറയാൻ തന്നെ തീരുമാനിച്ചു… പക്ഷേ കഷ്ടകാലത്തിന് കോളേജ് ഒരാഴ്ചത്തേക്ക് അടച്ചിട്ടും പോയില്ലേ… പിന്നെ ആ ഒരാഴ്ച വീട്ടിലും വല്യച്ഛന്റെ വീട്ടിലുമായി കയറിയിറങ്ങി തീർത്തു… ഒടുവിൽ ഒരാഴ്ച നീണ്ട റെസ്റ്റിന് ശേഷം ഞാൻ കോളേജിൽ പോയി തുടങ്ങി… മുമ്പ് പോയതിലും ഐശ്വര്യമായി ഒരുങ്ങിയായിരുന്നു അന്ന് കോളേജിലേക്ക് പോയത്…കാരണം അന്നത്തെ ദിവസത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ടായിരുന്നു….എന്താണെന്നല്ലേ…!!!

അന്നായിരുന്നു ഞങ്ങടെ കോളേജിലെ യൂണിയന്റെ സത്യപ്രതിജ്ഞ… രാവിലെയായിരുന്നു പ്രോഗ്രാം തീരുമാനിച്ചിരുന്നത്… ക്ലാസിലേക്ക് കയറിയപ്പോഴായിരുന്നു ജിഷ്ണു ചേട്ടൻ വന്ന് വിളിച്ചത്….അത് കേട്ടപാടെ ഞാൻ ചേട്ടനോടൊപ്പം നടുമുറ്റത്തേക്ക് നടന്നു… സെമിനാർ ഹാളിൽ വച്ചായിരുന്നു പ്രോഗ്രാം… വിജു കുമാർ സാർ ചൊല്ലിത്തന്ന സത്യവാചകം ചൊല്ലി അന്ന് ഔദ്യോഗികമായി ഞങ്ങൾ യൂണിയൻ ഏറ്റെടുത്തു… കണ്ടുനിന്ന കൂട്ടത്തിൽ ഏറ്റവും സന്തോഷം സഖാവിന്റെ മുഖത്ത് തന്നെയായിരുന്നു… പക്ഷേ സഖാവിന്റെ മുഖം ഓരോ തവണ അടുത്ത് കാണുമ്പോഴും എന്റെ ഹൃദയമിടിപ്പ് പോലും ഏറിവരുന്നുണ്ടായിരുന്നു… എങ്ങനെയെങ്കിലും എന്റെ മനസിലുള്ള കാര്യങ്ങൾ സഖാവിനെ അറിയിക്കണം എന്നൊരു ചിന്ത മാത്രമായിരുന്നു ഉള്ളിൽ…അതിനു വേണ്ടി സഖാവിനെ തനിച്ചൊന്ന് കിട്ടാനായി ഞാൻ മനസറിഞ്ഞ് പ്രാർത്ഥിച്ച് നിന്നു…..

പെട്ടെന്നാ സത്യപ്രതിജ്ഞ കഴിഞ്ഞിറങ്ങുമ്പോ സഖാവ് വാതിൽക്കൽ ഒറ്റയ്ക്ക് നില്ക്കുന്നത് കണ്ടത്… ഞാൻ തിടുക്കപ്പെട്ട് അവിടേക്ക് നടന്നതും സഖാവ് മൊബൈൽ ചെവിയോട് ചേർത്ത് വച്ച് പുറത്തെ തൂണിന് മറവിലേക്ക് ചെന്നു നിന്നു….ആ പരിസരത്തെവിടെയും ആരുമില്ലാത്തതു കൊണ്ട് ഞാൻ പതിയെ സഖാവിന് തൊട്ടടുത്തേക്ക് ചെന്നു നിന്നു…

പെട്ടന്നായിരുന്നു അത് സംഭവിച്ചത്…മറ്റൊന്നുമല്ല..സഖാവിന് അഭിമുഖമായി ഒരു പെണ്ണ് നില്പുണ്ടായിരുന്നു…അവൾടെ മുഖം കണ്ടപ്പോ സഖാവ് മൊബൈൽ ചെവിയിൽ നിന്നും മെല്ലെ മാറ്റി വച്ചു…അവള് സഖാവിനോട് എന്തൊക്കെയോ സംസാരിക്കാൻ വേണ്ടിയുള്ള waiting ലായിരുന്നു…. ഞാനതു കണ്ട് അല്പം പിന്നിലേക്ക് മറഞ്ഞു നിന്ന് അവരുടെ സംസാരത്തിന് കാതോർത്തു…

ന്മ്മ്മ്…എന്താ അക്ഷര…??നീ എന്താ ഇവിടെ..??

എനിക്ക്… എനിക്ക് സഖാവിനോടൊന്ന് സംസാരിക്കണം… അല്പം സീരിയസാ…

സഖാവ് അതുകേട്ട് കോള് കട്ട് ചെയ്ത് പോക്കറ്റിലേക്ക് തിരുകി…

ഞാൻ…ഞാനൊരുപാട് ആലോചിച്ചു…ഇത് പറയണോ വേണ്ടയോന്ന്.. പക്ഷേ… പറയാതിരിക്കാൻ മനസനുവദിക്കുന്നില്ല…!!സഖാവേ… എനിക്ക്… ഞാൻ….

അവള് അത്രയും പറഞ്ഞതും ദേവേട്ടൻ കൈ ഉയർത്തി പറയാൻ വന്ന കാര്യത്തെ തടുത്തു…

വേണ്ട…പറയണ്ട…നീ എന്താ പറയാൻ പോകുന്നതെന്ന് നിന്നേക്കാൾ വ്യക്തമായി എനിക്കറിയാം… നിനക്ക് എന്നെ ഈ ക്യാമ്പസിൽ വച്ച് കണ്ടുള്ള പരിചയമേയുള്ളൂ….അതും നീ ഇപ്പോ first year ആയിട്ടേയുള്ളൂ….ഈ പ്രായത്തിന്റെ ഓരോ തോന്നലുകൾ മാത്രമാ ഇതൊക്കെ…

അല്ല സഖാവേ…അങ്ങനെയല്ല..!! ഞാൻ പറഞ്ഞില്ലേ… ഞാൻ ഒരുപാട് ആലോചിച്ചുറപ്പിച്ചിട്ടാ…!!!

മതി…ഇനി ഒന്നും പറയണ്ട… എന്നെക്കുറിച്ച് എന്തറിഞ്ഞിട്ടാണ് നീ ഇപ്പോ എന്റെ മുന്നിൽ ഇങ്ങനെയൊക്കെ പറയുന്നതെന്ന് സാധാരണ ഗതിയിൽ ചിന്തിച്ചാൽ മനസിലാകും….കാരണം പ്രായം കൊണ്ടും അനുഭവങ്ങൾ കൊണ്ടും നിന്നേക്കാൾ നാലഞ്ച് വയസ് മൂത്തതാണ് ഞാൻ…ഇത് നിന്റെ പ്രായത്തിലുള്ള മിക്ക പെൺകുട്ടികളിലും തോന്നുന്ന ഒരു teenage infatuation മാത്രമാണ്… എന്തൊക്കെയോ മനസിൽ ചിന്തിച്ചു കൂട്ടി അതിനെ ഊതിവീർപ്പിക്കാൻ നോക്കും.. ഒടുക്കം ഒന്നുമില്ലാന്ന് അറിയുമ്പോൾ അതോർത്ത് വിഷമിയ്ക്കും..ഇവിടേം അത് തന്നെയാ നടന്നത്…

അല്ല… സഖാവേ… അങ്ങനെ അല്ല…!!!

മോളേ നീ ചെറിയ കുട്ടിയാ… പ്ലസ്ടു കഴിഞ്ഞ് ഒരു ക്യാമ്പിലേക്ക് കാലെടുത്ത് വച്ചിട്ടേയുള്ളൂ… അപ്പോ ഈ ക്യാമ്പസിൽ വന്നിട്ട് ആദ്യമായി നിന്നെ വരവേറ്റ മുഖം എന്റേതായിരുന്നു…ആ ഒരൊറ്റ reason ൽ നിന്നും ഉണ്ടായ ഇഷ്ടം…!!അത് മാത്രമാണിത്…നിന്നേക്കാൾ മുതിർന്ന ഒരാണിനോട് തോന്നിയ വെറും infatuation…ഇതിനെ real love എന്നൊന്നും പറയാൻ പറ്റില്ല…ഇപ്പോ അക്ഷര ഇവിടെ വന്നിരിക്കുന്നത് പഠിക്കാനല്ലേ…അതിന് preference കൊടുക്ക്…അത് കഴിഞ്ഞ്.മനസിന് ആവോളം പക്വതയായി എന്ന് തോന്നുന്ന time ൽ ഉചിതമായ ഒരാളെ കണ്ടെത്താൻ ശ്രമിയ്ക്ക്..

സഖാവ് പറഞ്ഞതെല്ലാം കേട്ടപ്പോ ശരിയ്ക്കും അത് എനിക്കുള്ള മറുപടി പോലെയായിരുന്നു തോന്നിയത്…കാരണം അക്ഷരയ്ക്ക് മുമ്പ് അതേ കാര്യം തന്നെ സഖാവിനെ അറിയിക്കാൻ വ്യഗ്രത കാട്ടിയത് ഞാനായിരുന്നു… ഒറ്റ നിമിഷം കൊണ്ട് അത്രയും വാക്കുകൾ നെഞ്ചിലേക്ക് തറഞ്ഞ് കേറുകയായിരുന്നു…. പിന്നെ നേരാംവണ്ണം ക്ലാസ് അറ്റന്റ് ചെയ്യാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു ഞാൻ…

കോളേജും, സ്റ്റുഡന്റ്സും എല്ലാം പഴയ ശാന്തമായ അന്തരീക്ഷത്തിലേക്ക് തിരിച്ചെത്തുമ്പോഴും ഇളകി മറിയുന്ന ഒരു കടലായ് മാറുകയായിരുന്നു എന്റെ മനസ്…ഒന്നിലും സന്തോഷം കണ്ടെത്താൻ കഴിയാത്ത അവസ്ഥ… നേരത്തെ ആണെങ്കിൽ വോട്ട് ചോദിക്കലും ക്യാമ്പെയ്നും ഒക്കെയായി ഏത് സമയം സഖാവിനൊപ്പം ആയിരുന്നു… പിന്നെ പിന്നെ സഖാവിനെ നേരെ ചൊവ്വേ ഒന്ന് കാണാൻ പോലും കഴിയാതായി…മാഞ്ചുവട്ടിലും വരാന്തയിലുമൊക്കെയായി ഇടയ്ക്കൊക്കെ ഒന്ന് കണ്ടാലായി….അതും നേരിട്ട് കണ്ടാൽ ഒരു പുഞ്ചിരി മാത്രം….കുറേനാള് ഇലക്ഷനും ബഹളവുമായി പുറത്ത് കറങ്ങി നടന്നതുകൊണ്ട് പിന്നെയുള്ള ദിവസങ്ങൾ ഒരു hour ക്ലാസിൽ കഴിച്ചു കൂട്ടുന്നത് തന്നെ ബോറായി തുടങ്ങി…

അങ്ങനെയിരിക്കുമ്പോഴാ ക്ലാസിൽ ഇന്റേണൽ മാർക്ക് തരുന്നത്…ക്ലാസിൽ കുറേനാൾ കയറിയില്ലെങ്കിലും എല്ലാ സബ്ജെക്ടിനും അത്യാവശ്യം നല്ല മാർക്ക് വാങ്ങി ഞാൻ എല്ലാവരുടേയും പ്രീയങ്കരിയായി…അവിടേം എനിക്ക് ശത്രുവായി HOD ഗിരിജാ കുമാരി ടീച്ചർ അവതരിച്ചു….പുള്ളിക്കാരി അത്യാവശ്യമായി ഒരു PTA വിളിച്ചു ചേർത്തു….വലിയ ആളും ബഹളവും ഒന്നുമില്ലായിരുന്നു….ഞാനും അച്ഛനും ടീച്ചറും പിന്നെ പ്രിൻസിപ്പാളും മാത്രം…ഒരു ചെറിയ PTA…😜😜

വീട്ടിൽ നിന്നും കുറേ കാലുപിടിച്ചിട്ടൊക്കെയായിരുന്നു അച്ഛനെ കോളേജിലേക്ക് കൂട്ടിക്കൊണ്ടു വന്നത്… കോളേജിലേക്ക് കയറിയ പാടെ കണ്ടു കവാടത്തിന് മുന്നില് കൂട്ടുകാരോട് സംസാരിച്ചു നിന്ന സഖാവിനെ….ആ മുഖം അന്നൊരു ദിവസത്തേക്ക് കാണരുതേന്നുള്ള എന്റെ ആത്മാർത്ഥമായ പ്രാർത്ഥനയ്ക്ക് മുന്നിൽ ആണിയടിച്ചു കൊണ്ടായിരുന്നു സഖാവിന്റെ ആ നില്പ്….അച്ഛനെ കണ്ടതും സഖാവ് ഞങ്ങൾക്കരികിലേക്ക് ഓടിയടുത്തു…

എന്താ അങ്കിൾ…എന്താ ഇവിടെ…???PTA ഉണ്ടോ…??

ഒരുപാട് നാളുകൾക്കു ശേഷം സഖാവിന്റെ ശബ്ദമൊന്ന് കേട്ട സന്തോഷത്തിലായിരുന്നു ഞാൻ…. പക്ഷേ മറുപടി പറയാൻ നേരം ഞാനല്പം പിന്നിലേക്ക് മാറി നിന്നു…

അത്…മോനേ…നിങ്ങടെ HOD ഒരു സ്പെഷ്യൽ PTA വിളിച്ചിരിക്ക്യാ…എന്തിനാണെന്ന് അറിയില്ല… ചിലപ്പോ ഇവള് രാഷ്ട്രീയത്തിന് ഇറങ്ങിയതുകൊണ്ടാവും…!!? എന്തായാലും ചെല്ലട്ടേ…അറിയാല്ലോ…!!!

അതിന് രാഷ്ട്രീയത്തിന് ഇറങ്ങുന്നതൊക്കെ അവരവരുടെ ഇഷ്ടമല്ലേ അങ്കിൾ…അതിന് ചോദ്യം ചെയ്യേണ്ട കാര്യമെന്താ… പിന്നെ attendance shortage ആവാണ്ടിരിക്കാൻ ഇലക്ഷന് വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും attendance ഉം വാങ്ങി കൊടുത്തിട്ടുണ്ട്…

എന്താണോ…ആവോ…!!!

എന്തെങ്കിലും harsh ആയി സംസാരിച്ചാൽ പറയണേ അങ്കിൾ…ഞാനവിടേക്ക് വരാം… അവർക്ക് അല്ലെങ്കിലും politics എന്ന് കേട്ടാലേ അലർജ്ജിയാ…അതാവും….!!!

ന്മ്മ്മ്… എന്തായാലും അന്വേഷിച്ചു നോക്കാം…

അച്ഛൻ അത്രയും പറഞ്ഞ് എന്നേം കൂട്ടി നടന്നതും സഖാവിന്റെ നോട്ടം എന്റെ മുഖത്തേക്ക് വീണു…ഞാൻ പെട്ടെന്ന് സഖാവിൽ നിന്നും മുഖം തിരിച്ച് അച്ഛന് പിറകെ വച്ചു പിടിച്ചു… HOD ടെ റൂമിൽ വച്ചായിരുന്നു മീറ്റിംഗ്…ഞങ്ങൾ ഡോറിൽ മുട്ടി വിളിച്ചതും അകത്തേക്ക് വരാനായി HOD അനുവാദം തന്നു….അച്ഛൻ സീറ്റിലേക്ക് ഇരുന്നതും ടീച്ചർ കണ്ണട ഒന്നുകൂടി കണ്ണിലേക്ക് ചേർത്ത് വച്ച് അച്ഛനെയും എന്നേം ഒന്ന് നോക്കി…

നീലാംബരീടെ അച്ഛനാണല്ലേ…!!!

ന്മ്മ്മ്..അതേ മേഡം…!!!

ഞാൻ എന്തിനാണ് നിങ്ങളെ വിളിപ്പിച്ചതെന്ന് മനസിലായോ…???

ഇല്ല മേഡം…!!!

നീലാംബരി ഈ ഡിപ്പാർട്ട്മെന്റിലെ മിടുക്കിയായ ഒരു കുട്ടിയായിരുന്നു… പക്ഷേ ഈ ഇടയായി നീലാംബരിയ്ക്ക് ക്ലാസിൽ കയറാനോ, പഠിത്തത്തിൽ ശ്രദ്ധിക്കാനോയുള്ള സമയമില്ല…. സർവ്വ നേരവും ഇയാൾക്ക് രാഷ്ട്രീയം കളിച്ച് നടക്കാനാ ഇഷ്ടം…!!! അതിന് വേണ്ടി ക്ലാസ് കട്ട് ചെയ്ത് പാർട്ടീടേം പാർട്ടിക്കാരുടേയും പിറകേ നടക്ക്വാ… നിങ്ങൾ അച്ഛനമ്മമാരൊക്കെ അറിഞ്ഞിട്ടാണോ ഈ കലാപരിപാടികൾ….???

അച്ഛൻ അതുകേട്ട് എനിക്ക് നേരെ മുഖം തിരിച്ചു നോക്കി…. ഞാൻ ഒന്നും മിണ്ടാതെ അച്ഛനേയും ടീച്ചറിനേയും മാറിമാറി നോക്കി ചെയറിന് പിന്നിലായി നിൽക്ക്വായിരുന്നു…. (തുടരും…) ലൈക്ക് കമന്റ് ചെയ്ത് സപ്പോർട്ട് ചെയ്യണേ…

രചന: മിഖായേൽ

Leave a Reply

Your email address will not be published. Required fields are marked *