തന്റെ ജീവിതം അസ്തമിക്കുകയാണെന്ന് അവൾക് തോന്നി…

രചന: Ishanka ks

എന്നെ അറിയാതെ….

എനിക്ക് ഒരു പെണ്ണിനെ വേണം…കൂടെ പൊറുപ്പിക്കാനല്ല…പകരം എന്റെ കുഞ്ഞിനെ ഉദരത്തിൽ ചുമക്കാൻ….

എന്താ നി റെഡിയാണോ…അത്രയും പറഞ്ഞ് അവൻ തന്റെ മുമ്പിൽ ഇരിക്കുന്ന ദേവിയെ നോക്കി….

കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ഇരിക്കുന്ന ആ പെണ്കുട്ടി അവന്റെ വാക്കുകൾ കേട്ട് ഞെട്ടി….

നിനക്കു സമ്മധമാണെങ്കിൽ ഈ പണം എടുക്കാം ഇല്ലെങ്കിൽ വേറെ മാർഗം നോക്കിക്കോ അത്രയും പറഞ്ഞ അവളെ പരിഹസിച്ചു…..

മേലേടത്തെ വിശ്വനാഥന്റെയും അരുന്ധത്തിയുടെയും ഒരേ ഒരു മകൾ…എത്ര പെട്ടെന്നാണ് തങ്ങളുടെ സന്തോഷം എല്ലാം നഷ്ടമായത്…

എല്ലാവർക്കും പരിഹാസമായിരുന്നു അനാഥ ചെറുകനായ ഋഷിയെ…സ്കൂളിൽ വെച്ച് എത്രത്തോളം കുട്ടികൾ കളിയാകുന്നേ കേട്ടിരിക്കുന്നു…അങ്ങനെയുള്ള ആ ഋഷിയുടെ മുമ്പിലാണ് താൻ ഇന്ന് അഭിമാനം പണയം വെക്കാൻ പോകുന്നത്…കാരണം എന്റെ അമ്മയാണ്..എനിക്ക് ഏറ്റവും വലുത് അമ്മയാണ്…കടം കയറി അച്ഛൻ മരിച്ചപ്പോഴും കൂട്ടായിയുണ്ടായിരുന്നത് അമ്മയായിരുന്നു..ഇന്ന് അമ്മയെ എങ്കിലും തനിക്കു രക്ഷിക്കണം….

ഇന്ന് ഡോക്ടർ ആയപ്പോൾ എല്ലാരോടും പകയാണ്..താനും അവന്റെ നോക്കി പുച്ഛിച്ചിട്ടുണ്ട്..ഒരിക്കൽ പോലും കൂട്ടുകൂടാൻ ശ്രമിച്ചോട്ടില്ല…

എന്താ നിന്റെ തീരുമാനം..എനിക് വേറെ ജോലിയുണ്ട്….അവന്റെ ശബ്ദം കേട്ടപ്പോൾ അവൾ ഞട്ടി അവനെ നോക്കി..ശേഷം ആ പണം തന്റെ കൈകളിൽ എടുത്ത മരുന്ന് മേടിച്ചു…

ഒരു ആശ്വാസവക്ക് പകരുവാൻ പോലും തനിക്ക് ആരുമില്ല…ഒറ്റപ്പെട്ടു പോയ ഒരു ജന്മം…സ്വയം പുച്ഛിച്ചു… *****

ദേവി വരു എന്നും പറഞ്ഞ തന്റെ കയ്യും പിടിച്ച റിഷി അവിടുന്ന് നടന്നു പോകുമ്പോൾ തന്റെ മനസ്സ് മരിച്ചിരുന്നു…

അവന്റെ കൂടെ കാറിൽ ഇരിക്കുമ്പോൾ രണ്ടു പേരും തീർത്തും നിശബ്ദംമായിരുന്നു….

ഇറങ്ങ് എന്ന ഋഷിയുടെ ശബ്ദം കേട്ടപ്പോഴാണ് അവൾ അവനെ നോക്കുന്നത്..ഒരു നിമിഷം രണ്ടുപേരുടെയും കണ്ണുകൾ കൊരുത്തു എന്നാൽ പെട്ടന്ന് തന്നെ അവൾ തന്റെ മുഖം അവനിൽ നിന്ന് മറച്ചു…

വാ..എഴുനേൾക്ക്..അത്രയും പറഞ്ഞ് അവൾ ഒരു ഇരുനില വീടിന്റെ അകത്തേക്ക് പോയി..അവിടെ തന്നെ കുറച്ചു നേരം നിന്നു പിന്നെ പതിയെ ആ വീട്ടിൽ കയറി…

ഞാൻ ഒന്ന് ഫ്രഷായിട്ടു വരാം..താൻ ആ റൂം ഉപയോഗിച്ചോ അത്രയും പറഞ്ഞ് അവൻ മുകിലെക്ക് കയറി പോയി..തന്റെ ജീവിതം അസ്തമിക്കുകയാണെന്ന് അവൾക് തോന്നി താൻ ഫ്രഷ് ആയി വന്നപ്പോഴേക്കും തന്നെ പുറകിൽ നിന്ന് രണ്ടു കയ്യിൽ ചെറുത്തു പിടിച്ചിരുന്നു… പിന്നീട് തന്നെ ചുണ്ടുകൾ സ്വന്തമാക്കി പിന്നീട് തന്നെയും..ഒന്ന് പ്രതികരിക്കാൻ പോലും തനിക്കു സാധിക്കില്ലായിരുന്നു..കണ്ണീർ വാർക്കാൻ മാത്രമേ എനിക് സാദിച്ചുള്ളു…

പിന്നീടും ഇതു തന്നെ തുടർന്ന്..തന്റെ ജീവിത്തം തന്നെ അസ്തമിച്ചതായി അവൾക്ക് തോന്നി….അതിനേറെ കൂടെ എന്തിനോ വേണ്ടി തന്റെ കഴുത്തിൽ ഒരു ലോഹ കഷ്ണവും കെട്ടി തൂക്കി…

അങ്ങനെ അവളെ തേടി ഒരു വർത്തവും എത്തി…എന്റെ വയറ്റിൽ ഒരു കുഞ്ഞി ജീവൻ വളരുന്നുണ്ടെന്ന്…കേട്ടപ്പോൾ ഒരു നിർവികാരമായിരുന്നു…ഈ കുഞ്ഞ് അതിനെ തനിക്കു സ്നേഹിക്കാൻ സാധിക്കുമോയെന്നായിരുന്നു അവൾക്ക് സംശയം…. ഋഷിക്ക് വളരെ സന്തോഷമായിരുന്നു…എന്നാൽ എനിക്ക് എന്റെ ജീവിതമല്ലേ തകർന്നത്..എന്നാൽ അതിലും വലുത് തന്റെ ‘അമ്മ തന്നെയാണ് …അതേ തന്റെ ‘അമ്മ തന്നെയാണ് വലുത്..ഞാൻ ചെയ്തത് ശരി തന്നെയാണെന്ന് അവൾ മനസിൽ ഉറപ്പിച്ചു

❤️💗💖💙💜

എന്നാൽ പിന്നീട് അവളുടെ അമ്മയും അവളെ വിട്ട് പോയിരുന്നു..അത് ദേവിയെ സമ്പദിച്ച് അത് വലിയ ഷോക്ക് തന്നെയായിരുന്നു…താൻ ഇത്രയും സഹിച്ചതെല്ലാം അമ്മകക്ക് വേണ്ടി..എന്നിട് ‘അമ്മ…

അവൾക് ഒരു നിർവികാരിത മാത്രമായിരുന്നു പിന്നീട്..ഋഷിയോട് ഒന്ന് സംസാരിക്കുക പോലും ഇല്ല..മൗനത്തെ കൂട്ടുപിടിച്ച ദിവസങ്ങൾ..അവൾക്ക് ഋഷി എന്തേലും നൽകിയാൽ മാത്രം കഴിക്കും…നിശബ്ദതയെ അവൾ സ്നേഹിക്കാൻ പഠിച്ചിരുന്നു…. എന്നാൽ അവൻ തന്റെ കുഞ്ഞിനെ ഒന്ന് തൊടാൻ വരുമ്പോൾ അവന്റെ കൈകൾ അവൾ തന്നിൽ നിന്ന് അടർത്തി മറ്റും…തന്റെ കുഞ്ഞിന് താൻ മാത്രം മതി എന്ന പോലെ..

അങ്ങനെ വളരെ വേദന സഹിച്ച ദേവി തന്റെ മോന് ജന്മം നൽകി..അന്നാണ് പിന്നീട് അവളുടെ ചുണ്ടുകളിൽ പിന്നീട് ഒരു പുഞ്ചിരി വിരിഞ്ഞത്…പിന്നീട് അവൾ തന്റെ കുഞ്ഞിന്റെ കുടെയായിരുന്നു…ഋഷിക് പോലും അവനെ അവൾ കൊടുക്കില്ലർന്നു…ഋഷിക്ക് തീർത്തും അത്ഭുദമായിരുന്നു ദേവി….എന്നാൽ എപ്പോഴോ തന്റെ കുഞ്ഞിനെ സ്നേഹിച്ച അവന്റെ അച്ഛനെയും സ്നേഹിക്കാൻ അവൾ തുടങ്ങിയിരുന്നു..ഇല്ലെങ്ങിൽ ഒരു പക്ഷെ അവന്റെ ഡയറിയിൽ നിന്നും അവന്റെ പ്രണയം താനാണെന്ന് അറിഞ്ഞതിനാൽ ആയിരിക്കും….

ദേവി….ദേവി…

അപ്പോഴേക്കും ദേവി അവിടെ എത്തിയിരുന്നു…

എന്റെ കുഞ്ഞിനെ നി എനിക്ക് തന്നു..ഇനി നിനക്കു ഇവിടുന്നു പോകാം..അത്രയും കുസൃതിയോടെ അവൻ പറഞ്ഞു…

ആദ്യം ഒന്നു ഞെട്ടി എങ്കിലും..ഞാൻ എന്റെ കുഞ്ഞിനെയും അവന്റെ അച്ഛനെയും വിട്ട് എവിടെയും പോകില്ല ..അത്രയും പറയുമ്പോൾ അവളുടെ കണ്ണും നിറഞ്ഞിരുന്നു…

അവൻ ഞെട്ടലോടെ വളെ നോക്കി..എന്തിനാ പെണ്ണേ ഞാൻ നിന്നെ അത്രയും വേദനിപ്പിച്ചില്ലേ…അത്രയും പറഞ്ഞപ്പോഴേക്കും ഋഷിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു..

ദേവി അവന്റെ വാ പൊത്തി.. എനിക്ക് അറിയാം ഈ മനസിൽ എന്നോട് നിറയെ സ്നേഹമണ്ണെന്നു..അതുകൊണ്ടാലെ എന്നും ഞാൻ ഉറങ്ങി കഴിയുമ്പോൾ എന്റെ കാലുകളിൽ വീണ് മാപ്പുചോദിക്കുന്നെ…

എന്റെ ഈ ചെക്കനെയും നമ്മടെ മോനെയും മതിയെനിക്ക്..എന്നും പറഞ്ഞ് അവന്റെ മീശ പിടിച്ച വലിച്ച് അവൾ അകത്തേക്ക് ഓടി..

ഒരു ചിരിയോടെ അവൾക്ക് അടുത്തേക്ക് അവനും നടന്നു… ശുഭം… ലൈക്ക് കമന്റ് ചെയ്യണേ…

രചന: Ishanka ks

Leave a Reply

Your email address will not be published. Required fields are marked *