അമ്മയുടെ നിർബന്ധത്തിനു വഴങ്ങിയാണ് ഞാൻ നിന്നെ കെട്ടിയത്…

രചന : Vijay shreya kannan

എടാ മോനേ നിനക്ക് അവളെയും കൊണ്ട് പുറത്തൊക്കെ ഒന്നു പൊയ്ക്കൂടെ ? കല്യാണം കഴിഞ്ഞിട്ട് ഒരു ദിവസം അല്ലേ ആയിട്ടുള്ളു

അമ്മാ നിങ്ങൾ നിങ്ങള കാര്യം നോക്കി പോ…. അരുൺ അമ്മയെ ആട്ടിയോടിച്ചു

വേണ്ടമ്മേ എനിക്ക് വേണ്ടി അമമ ചേട്ടനോട് വഴക്കിടണ്ട. വൃന്ദ പറഞ്ഞു

അരുൺ അവളെ ഒന്നു രൂക്ഷമായി നോക്കിയിട്ട് ബൈക്കുമെടുത്ത് പുറത്തേക്ക് പോയി

എന്താ മോളെ നിങ്ങൾ തമ്മിൽ എന്തേലും പ്രശ്നമുണ്ടോ ?

ഇല്ലമ്മേ..

അവൻ അല്ലേലും ഒരെടുത്തു ചാട്ടക്കാരനാണ് മോളത് കാര്യമാക്കണ്ട

ഉം ശരി അമ്മേ..

വൃന്ദ കുറച്ച് കറുപ്പാണേലും കാണാൻ നല്ല ഐശ്വര്യമാണ്. രണ്ടു പേരുടേയും വീട്ടുകാർ തമമിൽ തീരുമാനിച്ചു നടത്തിയ കല്യാണമായിരുന്നു. പെട്ടെന്നു നടത്തിയ കല്യാണമായിരുന്നതിനാൽ രണ്ടാളും തമ്മിൽ നന്നായിട്ട് മനസ്സിലാക്കിയിരുനില്ല .

നേരം വൈകിയപ്പോൾ അരുൺ വന്നു.

മോള് ചെന്നവനെ കഴിക്കാൻ വിളിക്ക്.

ഏട്ടാ ചോറിടട്ടേ ?

അവളുടെ ചോദ്യത്തിന് ചെവികൊടുക്കാതെ അവൻ മുറിയിലേക്ക് പോയി .

മോള് വന്നു കഴിക്ക് അവനിങ്ങനെയാ.

വേണ്ടമ്മേ എനിക്ക നല്ല വിശപ്പില്ല.

എന്നാൽ മോള് പോയി കിടന്നോ ബാക്കി പാത്രങ്ങളൊക്കെ അമമ കഴുകി വച്ചോളാം. അങ്ങനെ അവൾ മുറിയിലേക്ക് ചെന്നു.

ഏട്ടാ ഞാൻ എന്ത് തെറ്റ് ചെയതിട്ടാ എന്നോട് ഇത്ര ദേഷ്യം ? കാര്യം എന്താണെന്നെങ്കിലും പറയ്

“എനിക്ക് നിന്നെ ഇഷ്ടമല്ല അത്ര തന്നെ കാര്യം. എനിക്ക് ഈ കല്യാണത്തിനു ഒട്ടും താൽപര്യം ഇല്ലായിരുന്നു അമ്മയുടെ നിർബന്ധത്തിനു വഴങ്ങിയാണ് ഞാൻ നിന്നെ കെട്ടിയത് ആരൊക്കെ ഉപയോഗിച്ചിട്ടു കളഞ്ഞാണെന്നാർക്കറിയാം എന്തായാലും ഞാൻ ഈ ആഴ്ച തന്നെ മടങ്ങി പോകും പിന്നെ ഈ നശിച്ച മുഖം കാണണ്ടല്ലോ ”

അവൾ എല്ലാം നഷ്ടപ്പെട്ടവളെ പോലെ ഒരു മുലക്കിരുന്നു കരഞ്ഞു താൻ കണ്ട സ്വപനങ്ങൾ എല്ലാം അവളെ നോക്കി ചിരിക്കുന്നതു പോലെ തോന്നി.

പിറ്റേന്ന് നേരം വെളുത്ത ഉടൻ തന്നെ അവൾ അവളുടെ വീട്ടിലേക്ക്‌ പുറപ്പെടാൻ ഒരുങ്ങി

മോളേ നീയിതെങ്ങോട്ടാ ഈ രാവിലെ ?

അമ്മ എന്നോട് ക്ഷമിക്കണം ഞാൻ എന്റെ വീട്ടിലേക്ക് പോകുന്നു സഹിക്കുന്നതിനും ക്ഷമിക്കുന്നതിനും ഒരു പരിധി ഇല്ലേ അമ്മേ

വീണ്ടും ഞാൻ ഈ വീട്ടിൽ ഒറ്റയ്ക്കാവുകയാണ് അല്ലേ മോളെ ? ആ അമമയുടെ കണ്ണുകൾ ഈറനണിഞ്ഞു

എനിക്ക് വേറെ വഴി ഇല്ല അമ്മേ എന്നെ പോകാൻ അനുവദിക്കണം

ഉം മോള് പൊയ്ക്കോ.. അല്ല പോയിട്ട വാ…

അരുൺ എഴുന്നേറ്റ് വന്നിട്ട് അമ്മയോട് ചായ ചോദിച്ചു

അമമ കണ്ണുകൾ തുടച്ചു കൊണ്ട് ചോദിച്ചു നിനക്ക ഒരു ഭാര്യ ഉണ്ടല്ലോ അവൾ എവിടെ

അവൾ പോയെന്നെനിക്കറിയാം നിങ്ങൾ ചായ ഉണ്ടെങ്കിൽ താ

അമ്മ ഒന്നും പറയാതെ അടുക്കളയിലേക്ക് പോയി

ദിവസങ്ങൾ കടന്നു പോയി

ഒരു ദിവസം രാവിലെ അമ്മ ചന്തയിൽ പോയി മീൻ വാങ്ങി വന്നു. കതക് തുറക്കാൻ അരയിൽ നിന്നും താക്കോൽ എടുത്തു പെട്ടെന്ന് തല കറക്കം വന്നു അമ്മ തലയടിച്ച് തറയിൽ വീണു.

അയൽവക്കത്തെ ബന്ധുക്കൾ ചേർന്ന് അമ്മയെ ആശുപത്രിയിൽ എത്തിച്ചു. തല പൊട്ടിയിട്ടുണ്ട് . ബോധം ഇതു വരെ വന്നിട്ടില്ല. ഒരു സർജറി വേണമെന്ന് ഡോക്ടർ പറഞ്ഞു

അരുണിന്റെ ഫോണിൽ വിളിച്ചിട്ട് എടുത്തില്ല.

അവസാനം വൃന്ദയെ വിളിച്ചു അങ്ങനെ അവൾ അശുപത്രിയിൽ എത്തി. പൈസയുടെ കാര്യം വന്നപ്പോൾ ബന്ധുക്കൾ കൈമലർത്തി

വൃന്ദ ഡോക്ടറെ കണ്ടു

ഡോക്ടർ അമ്മയെ എങ്ങനെയും രക്ഷിക്കണം സർജറിക്കുള്ള പണം 11 മണിക്ക് മുൻപ് ഞാൻ അടച്ചോളാം ഇതും പറഞ്ഞ് അവൾ പുറത്തേക്ക് പോയി.

കുറച്ച് സ്വർണം കൊണ്ട് പണയം വച്ച് അവൾ പണമടച്ചു

അമ്മയെ സർജറിക്ക് കയറ്റി

വൃന്ദ ഫോണെടുത്ത് അരുണിനെ വിളിച്ചു. അവൻ ഫോൺ കട്ട് ചെയ്തു

സർജറി കഴിഞ്ഞു അമ്മയെ ICU വിലേക്ക് മാറ്റി

വൃന്ദ ഇല്ലാത്തതു കൊണ്ട് അരുൺ നേരത്തെ വീട്ടിൽ വന്നു. കതക് അടച്ചിട്ടിരിക്കുന്നത് കണ്ട് ബന്ധുവീട്ടിൽ കാര്യം തിരക്കി. കാര്യമറിഞ്ഞപ്പോൾ അവന്റെ നെഞ്ച് കത്തി

അരുൺ നേരെ ആശുപത്രിയിലെത്തി

ICU വിന്റെ മുൻപിൽ ഇരിക്കുന്ന വൃന്ദയെ കണ്ട് അരുൺ വീണ്ടും ഞെട്ടി.

തെല്ലൊരു ഭയത്തോടെ അരുൺ അവളോട് ചോദിച്ചു

അ… അമ്മ…

നിങ്ങളെന്തിനാ അമ്മയെ തിരക്കുന്നത് ? ബന്ധങ്ങളുടെ വില അറിയാവുന്നവർക്കാണ് അമ്മയുടെ വില അറിയാവുന്നത്.

പെട്ടെന്ന് ICU തുറന്ന് ഒരു നേഴ്സ വിളിച്ചു.

വൃന്ദാ.. ഡോക്ടർ വിളിക്കുന്നു.

വൃന്ദയുടെ കൂടെ അരുണും ഡോക്ടറുടെ അടുത്ത് ചെന്നു.

”ഇതാരാ ” ? ഡോക്ടർ ചോദിച്ചു

ഭർത്താവാണ് ഡോക്ടർ വ്യന്ദ പറഞ്ഞു

നിങ്ങൾ ഉണ്ടായിട്ടാണോ ഇവിടെ എല്ലാത്തിനും ഈ കുട്ടിയെ ഇട്ടോടിച്ചത്. തക്ക സമയത്ത് ഈ കുട്ടി പണമടച്ച് സർജറി ചെയതത് കൊണ്ട് അമ്മ രക്ഷപെട്ടു.

അരുണിന്റെ കണ്ണുകൾ നിറഞ്ഞു

കുറച്ച്‌ കഴിയുമ്പോൾ ബോധം തെളിയും. അപ്പോൾ അമ്മയെ കാണിക്കാം

ശരി ഡോക്ടർ.

രണ്ടാളും വെളിയിൽ വന്നു.

അരുൺ അവളുടെ കൈകൾ പിടിച്ച് അവന്റെ കണ്ണുകളിൽ വച്ചു

മാപ്പ്.. നിന്നെ ഒന്നും മനസ്സിലാക്കാൻ പോലും ഞാൻ ശ്രമിച്ചില്ല. നിന്നെ കെട്ടുന്നതിന് മുൻപ് എന്നെ ഒരുത്തി വ ഞ്ചിച്ചു. അതിനു ശേഷം എനിക്ക് പെണ്ണ് എന്ന വർഗത്തോടെ വെ റുപ്പായി. എല്ലാ പെണ്ണും അവളെ പോലെ ആണെന്ന് ഞാൻ വിചാരിച്ചു.

നീ എന്നെ തോല്പിച്ചു കളഞ്ഞു.

അന്ന് നിങ്ങൾ എന്നോട് പറഞ്ഞില്ലേ ആരൊക്കെയോ ഉപയോഗിച്ചിട്ട് കളഞ്ഞു എന്ന്. അത് നിങ്ങളുടെ വായിൽ നിന്നും കേട്ടപ്പോൾ എനിക്ക്… എനിക്ക് എന്നെത്തന്നെ കത്തിക്കാനാ തോന്നിയത്.

ഞാൻ നിന്റെ കാല് പിടിക്കാം എല്ലാം മറക്കണം.

കാലൊന്നും പിടിക്കണ്ട എനിക്ക് ഒരു പിണക്കവുമില്ല.

എന്നാൽ എന്റെ കൂടെ വാ അമ്മയെ കാണാൻ നമ്മളെ ഒരുമിച്ച് കാണുന്നതായിരിക്കും അമ്മയ്ക്ക് ഏറ്റവും സന്തോഷം

ഉം ശരി വാ അമ്മയെ കാണാൻ പോകാം. രണ്ടു പേരും ICU വിനകത്തേക്ക് പോയി.

ലൈക്ക് ചെയ്ത് വിലയേറിയ അഭിപ്രായങ്ങൾ കമന്റ് ചെയ്യണേ…

രചന : Vijay shreya kannan

Leave a Reply

Your email address will not be published. Required fields are marked *