ക്യാമ്പസിലെ ചെഗുവേര, തുടർക്കഥ ഭാഗം 18 വായിക്കൂ…

രചന: മിഖായേൽ

അച്ഛൻ അതുകേട്ട് എനിക്ക് നേരെ മുഖം തിരിച്ചു നോക്കി…. ഞാൻ ഒന്നും മിണ്ടാതെ അച്ഛനേയും ടീച്ചറിനേയും മാറിമാറി നോക്കി ചെയറിന് പിന്നിലായി നിൽക്ക്വായിരുന്നു….

മേഡം ചോദിച്ച ചോദ്യത്തിന് ഞാൻ ഉത്തരം നല്കാം… അതിന് മുമ്പ് ഞാനൊരു കാര്യം ചോദിക്കട്ടെ….ഇവൾടെ internal ഉം main exam ഉം കഴിഞ്ഞല്ലോ..main exam ന്റെ റിസൾട്ട് വന്നിട്ടില്ല… പക്ഷേ internal റിസൾട്ട് ക്ലാസിൽ പറഞ്ഞിരുന്നു… ആ റിസൾട്ടിൽ ഇവൾടെ പഠനത്തിൽ വല്ല പോരായ്മകളും ഉള്ളതായി മേഡത്തിന് തോന്നുന്നുണ്ടോ…..

ടീച്ചർ അതുകേട്ട് എന്റെ exam റിസൾട്ട് എടുത്ത് പരിശോധിച്ചു…

Exam ൽ വലിയ പോരായ്മകൾ ഉള്ളതായി തോന്നുന്നില്ല… പക്ഷേ ഈ ഡിപ്പാർട്ട്മെന്റിന് ചില നിബന്ധനകളുണ്ട്…വളരെ അച്ചടക്കത്തോടെയാണ് ഈ ഡിപ്പാർട്ട്മെന്റിലെ കുട്ടികൾ പഠിയ്ക്കുന്നത്…അതിനൊരു മാറ്റം വരുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല…

ഈ ഡിപ്പാർട്ട്മെന്റിൽ പഠിക്കുന്ന എന്റെ മോള് അവൾക്ക് താൽപര്യം എന്നു തോന്നിയ രാഷ്ട്രീയ പ്രവർത്തനം തിരഞ്ഞെടുത്തതിൽ ഒരു parent എന്ന നിലയ്ക്ക് എനിക്ക് തെറ്റുപറയാൻ തോന്നുന്നില്ല…കാരണം ഒരു ക്യാമ്പസിൽ നിന്നും പഠിച്ചിറങ്ങുന്നവർ ഒരിക്കലും ടീച്ചേഴ്സും,ഗവൺമെന്റ് എംബ്ലോയീസും മാത്രമാവാൻ വിധിയ്ക്കപ്പെട്ടവരല്ലല്ലോ…!!!ഈ നാട്ടിലെ മന്ത്രിമാരും MLA മാരും എല്ലാം ഇതുപോലെയുള്ള ക്യാമ്പസുകളിലെ product അല്ലേ….ഈ ക്യാമ്പസിന് തന്നെ പറയാനില്ലേ വളരെ അടിത്തറയുള്ള ഒരു രാഷ്ട്രീയ പാരമ്പര്യം… അങ്ങനെയുള്ള ഒരു ചരിത്രമുറങ്ങുന്ന ഈ ക്യാമ്പസിൽ പഠിയ്ക്കുന്ന എന്റെ മോള് ഇവിടുത്തെ രാഷ്ട്രീയ പാർട്ടിയിൽ പ്രവർത്തിയ്ക്കുന്നത് ഒരു പോരായ്മയല്ല മേഡം… അതിന്റെ പേരിൽ അവൾ പഠനത്തിൽ പിറകോട്ട് പോകുന്നുണ്ടെങ്കിൽ അതൊരു പോരായ്മയാണ്… പക്ഷേ ഇവിടെ അങ്ങനെയൊരു കേസും ഉണ്ടായിട്ടില്ല…

പിന്നെ മേഡം നേരത്തെ പറഞ്ഞത്… രാഷ്ട്രീയം കളിച്ചൂന്ന്…!!! രാഷ്ട്രീയം ഒരിയ്ക്കലും കളിയ്ക്കാനുള്ളതല്ല മേഡം..അത് ഒരു കടമയാണ്… രാഷ്ട്രത്തിനെ സംബന്ധിച്ച ബോധം..അത് ചിലർ പ്രത്യക്ഷത്തിൽ പ്രകടിപ്പിയ്ക്കും ചിലർ ഉള്ളിൽ കൊണ്ടു നടക്കും… ഇവിടെ ഇതുവരെയും രാഷ്ടീയ നിരോധനം ഏർപ്പെടുത്തിയിട്ടുള്ളൊരു കോളേജല്ല… അതുകൊണ്ട് തന്നെ എന്റെ മോള് രാഷ്ട്രീയത്തിൽ ഇടപെടുന്നതിൽ ഒരു തെറ്റും തോന്നുന്നില്ല…

അച്ഛൻ അത്രയും പറഞ്ഞതും ടീച്ചറിന്റെ മുഖം ഓടിക്കറുത്തു..ദേഷ്യമടക്കാൻ കഴിയാതെ അവര് പല്ല് ഞെരിച്ചിരുന്നു…

നിങ്ങൾക്ക് നിങ്ങളുടെ മകളെ രാഷ്ട്രീയത്തിൽ വിടാം.. പക്ഷേ അത് ഈ ഡിപ്പാർട്ട്മെന്റിൽ പഠിച്ചു കൊണ്ടിരിക്കുമ്പോ വേണ്ട..എന്ന് മാത്രമേ ഞാൻ പറഞ്ഞുള്ളു…

അതെന്താ മേഡം ഈ ഡിപ്പാർട്ട്മെന്റ് ഈ കോളേജിന്റെ ഭാഗമല്ലേ…!!! ഈ കോളേജിന് ഇല്ലാത്ത ഒരു നിയമം ഡിപ്പാർട്ട്മെന്റിന് മാത്രമായി ഏത് നിയമസംഹിതയിലാണ് നിഷ്കർഷിച്ചിരിക്കുന്നത്… ഇത് unparliamentary ഒന്നുമല്ലല്ലോ മേഡം…!!! ഇവിടെ പൂർണമായും രാഷ്ട്രീയം നിരോധിയ്ക്കട്ടേ…അതുവരെയും ഇങ്ങനെയുള്ള തീരുമാനത്തിനെ അംഗീകാരിക്കാൻ കഴിയില്ല മേഡം….!!

അത്രയും കേട്ടതും ടീച്ചർക്ക് മതിയായി..അവരുടെ ഇരുത്തി മൂളലിൽ എല്ലാം അടങ്ങിയിട്ടുണ്ടായിരുന്നു… പിന്നെ അധികനേരം അവിടെയിരുന്ന് മുഷിയാതെ ഞങ്ങള് പുറത്തേക്ക് ഇറങ്ങി…വരാന്തയിലൂടെ പുറത്തേക്ക് നടക്കും വഴി സഖാവ് ഞങ്ങൾക്ക് അഭിമുഖമായി വന്നു….

എന്താ അങ്കിൾ… എന്തെങ്കിലും problem…!!!

അച്ഛന്റെ performance കണ്ട് അടിമുടി ഞെട്ടി വനാനപ്പോഴായിരുന്നു സഖാവിന്റെ ആ ചോദ്യം… അതുകേട്ട് അച്ഛൻ വളരെ സിംപിളായി മറുപടി പറഞ്ഞു നിന്നു…. അച്ഛനും കൂടി എനിക്ക് സപ്പോർട്ടായതോടെ എനിക്ക് കോളേജിൽ പാർട്ടി പ്രവർത്തനങ്ങൾക്ക് പൂർണസ്വാതന്ത്ര്യമായി…. അതിനിടയിൽ എതിർപ്പുമിയി ഗിരിജ ടീച്ചർ മാത്രം…. അങ്ങനെ ക്ലാസും, അടിച്ചു പൊളിയുമായി നടക്കുമ്പോഴാ യൂണിയൻ inauguration വന്നത്….

ഒരാഴ്ചയിലെ അടച്ചിടലും പിന്നെയുള്ള രണ്ടാഴ്ച ക്ലാസും കഴിഞ്ഞപ്പോഴേക്കും യൂണിയൻ inauguration ന് വേണ്ടിയുള്ള തീരുമാനങ്ങളൊക്കെ വന്നു തുടങ്ങി….അതിനു വേണ്ടി സ്പെഷ്യൽ മീറ്റിംഗും ചർച്ചകളും മുറയ്ക്ക് നടന്നു… അങ്ങനെ യൂണിയന്റെ മുഴുവൻ തീരുമാന പ്രകാരം കുരീപ്പുഴ ശ്രീകുമാറിനെയാണ് യൂണിയൻ inauguration വേണ്ടി ക്ഷണിച്ചത്….അപ്പോഴും ആർട്ട്സ് ക്ലബ്ബ് ഇനാഗുറേറ്റ് ചെയ്യാനായി ആര് വേണം എന്ന ചർച്ചയിൽ തീരുമാനം ആയില്ല….

പിന്നെ എല്ലാവരുടേയും വട്ടമേശ സമ്മേളനം കഴിഞ്ഞതും ആർട്ട്സ് ക്ലബ്ബ് ഉദ്ഘാടനം നമ്മുടെ മസിലളിയനെക്കൊണ്ട് ചെയ്യിപ്പിക്കാമെന്ന് ഔദ്യോഗിക തീരുമാനം വന്നു….അതിൽ എല്ലാവരും ഒരുപോലെ happy ആയി…. അങ്ങനെ ആകെ മൊത്തം ആഘോഷമായി ഞങ്ങള് യൂണിയൻ ഇനാഗുറേഷനെ വരവേറ്റു…അതിനു വേണ്ടി കോളേജും അണിയിച്ചൊരുക്കിയിരുന്നു….

ഞങ്ങൾ യൂണിയൻ മെമ്പേർസ് ആയതു കൊണ്ട് വളരെ നേരത്തെ തന്നെ കോളേജിൽ ഹാജർ വച്ചു….വലിയ ആഘോഷമൊക്കെ ആയതുകൊണ്ട് ദാവണിയുടുത്തായിരുന്നു ഞാനന്ന് കോളേജിലേക്ക് പോയത്… എനിക്ക് കൂട്ടായി സംഗീതയും ദാവണി തന്നെയായിരുന്നു ധരിച്ചത്…മെയിൻ കവാടം കടന്ന് അകത്തേക്ക് കയറിയതും വളരെ വലിയ തിരക്കോടെ അങ്ങോട്ടുമിങ്ങോട്ടും ഓടി നടക്കുന്ന സഖാവിനെയായിരുന്നു കണ്ടത്….ആ കാഴ്ച കണ്ടതും ഞാൻ നേരെ സഖാവിനടുത്തേക്ക് ചെന്നു നിന്നു….ആരോടോ എന്തൊക്കെയോ നിർദ്ദേശങ്ങൾ കൊടുത്തു കൊണ്ട് സഖാവ് നേരെ തീരിഞ്ഞു നിന്നത് എന്റെ നേർക്കും… തിടുക്കപ്പെട്ട് തിരിഞ്ഞ സഖാവിന്റെ മുഖം ആ നിമിഷം എന്നിലേക്ക് മാത്രമായി ഒതുങ്ങി… പക്ഷേ അത് മനസിലാക്കാൻ ഒരവസരം തരാത്ത വിധത്തിൽ സഖാവ് പെട്ടെന്ന് മുഖം മാറ്റി മറ്റാരോടോ സംസാരിക്കാൻ ഭാവിച്ചു….അതു കണ്ടപ്പോ ശരിയ്ക്കും ദേഷ്യവും സങ്കടവും എല്ലാം ഒരുപോലെ തോന്നി….ഞാനാ ദേഷ്യത്തിൽ സഖാവിന്റെ മുന്നിൽ നിന്നും ഓഡിറ്റോറിയത്തിനടുത്തേക്ക് വച്ചു പിടിച്ചു….

ഏയ്… നീലാംബരി.. അവിടെ നിന്നേ…!!!

പെട്ടെന്ന് പിന്നിൽ നിന്നും സഖാവിന്റെ വിളി വന്നു…!!! ഞാനതു കേട്ട് നടത്തം പതിയെ slow ചെയ്തു…. അപ്പോഴേക്കും സഖാവ് ഞങ്ങൾക്കരികിലേക്ക് നടന്നടുത്തിരുന്നു…

ദാ ഇത് പിൻ ചെയ്തോളൂ…യൂണിയന്റെ ബാഡ്ജാണ്….!!!

സഖാവ് അതും പറഞ്ഞ് ബാഡ്ജ് എനിക്ക് നേരെ നീട്ടി തന്നു…ഞാനത് സഖാവിന്റെ മുഖത്ത് പോലും നോക്കാതെ കൈയ്യിൽ വാങ്ങി വച്ചു… പക്ഷേ അന്ന് പതിവില്ലാതെ സഖാവിന്റെ നോട്ടം എന്നിലേക്ക് മാത്രമായി ഒതുങ്ങി… ഇടയ്ക്ക് ഞാനൊന്ന് പാളി ആ മുഖത്തേക്ക് നോക്കുമ്പോഴെല്ലാം സഖാവിന്റെ ചുണ്ടിൽ ചെറിയോരു പുഞ്ചിരി തത്തിക്കളിയ്ക്കുന്ന പോലെ ഫീൽ ചെയ്യുന്നുണ്ടായിരുന്നു…

ഇന്നെന്താ ആകെയൊരു മാറ്റം… യൂണിയൻ പ്രോഗ്രാം ആയതുകൊണ്ടാണോ…????

സഖാവിന്റെ ആ ചോദ്യം കേട്ട് ഞാൻ മുഖമുയർത്തി അത്ഭുതത്തോടെ ആളെയൊന്ന് നോക്കി…. പിന്നെ പതിയെ ഒന്ന് തലയാട്ടി കൊടുത്തു….!!!

എങ്കില് ഒരു കാര്യം ചെയ്യ്…. Inauguration കഴിയുമ്പോ first program ഈ കോളേജിന്റെ arts club secretary ടെ വക തന്നെ ആയിക്കോട്ടെ…!!!

അയ്യോ…അത് ഞാനല്ലേ….!!!

അതേ… നിന്റെ ഒരു പാട്ടുണ്ടാവും..ഏതാണെന്ന് വച്ചാൽ തീരുമാനിച്ച് ഒന്ന് തയ്യാറായി നിൽക്കണം…കവിതയാണെങ്കിൽ അത്രയും നല്ലത്…..😁

സഖാവ് അത്രയും പറഞ്ഞ് ഒന്ന് പുഞ്ചിരിച്ച് നടന്നകന്നു… ഞാൻ അന്തംവിട്ടവിടെ തന്നെ നിന്നു പോയി…അതുവരെയും തോന്നാതിരുന്ന ടെൻഷനായിരുന്നു പിന്നെ മനസ് നിറയെ…ഏത് പാട്ട് വേണം…എങ്ങനെ വേണംന്ന ചിന്ത വന്നതും ആകെ വെപ്രാളമായി… അതിനിടയിൽ എല്ലാവരുടേയും നിർബന്ധത്തിന് വഴങ്ങി നേരെ സ്റ്റേജിലേക്ക് ശ്രദ്ധ കൊടുക്കേണ്ടിയും വന്നു… ഇടയ്ക്കിടെ കാണുന്നവരെല്ലാം പാട്ടിന്റെ കാര്യം ഓർമ്മിപ്പിയ്ക്കും തോറും ഞാൻ നിന്ന് വിയർക്കാൻ തുടങ്ങി….ആകെയൊരു ശ്വാസംമുട്ടലായിരുന്നു മനസ് നിറയെ…..

എല്ലാവരും മെയിൻ ഓഡിറ്റോറിയത്തില് നിരന്നതും ചുറ്റുമുള്ള വലിയ ബോക്സുകളിൽ നിന്നും പാട്ട് മുഴങ്ങി കേൾക്കാൻ തുടങ്ങി….പാട്ടിന്റെ താളത്തിൽ എല്ലാവരും കൈകൊട്ടാൻ കൂടി തുടങ്ങിയതും കോളേജാകെ പ്രോഗ്രാമിന്റെ ആഘോഷത്തിമിർപ്പിലായി….

ഓഡിറ്റോറിയത്തിന്റെ ഒരുവശത്ത് ഹർഷനും ഗ്യാങും മറുവശത്ത് മുസാഫിറും ഗ്യാങും നിലയുറപ്പിച്ചിരുന്നു… പക്ഷേ പഴയ ശൗര്യമൊന്നും മുഖത്തുണ്ടായിരുന്നില്ലാന്ന് മാത്രം… അങ്ങനെ എല്ലാവരുടേയും കാത്തിരിപ്പിനൊടുവിൽ കുരീപ്പുഴ സാർ ഓഡിറ്റോറിയത്തിലേക്ക് പ്രവേശിച്ചു…സാറിനെ വരവേറ്റ് ഡയസിലേക്ക് ഇരുത്തുമ്പോൾ സ്റ്റുഡന്റ്സ് എല്ലാവരും ബഹുമാനത്തോടെ എഴുന്നേറ്റ് നിൽക്ക്വായിരുന്നു…. പിന്നെ സാറിന്റെ തന്നെ അനുവാദത്തിൽ എല്ലാവരും അതത് സീറ്റിലേക്കിരുന്നു….അപ്പോഴും ക്യാമ്പസ് ഒന്നടങ്കം തിരഞ്ഞത് സാക്ഷാൽ ഉണ്ണിമുകുന്ദന്റെ മുഖം മാത്രമായിരുന്നു….

കുരീപ്പുഴ സാറിന്റെ ഒരു ഗംഭീര പ്രസംഗത്തോടെ പ്രോഗ്രാം സ്റ്റാർട്ട് ചെയ്തതും students complete concentration ഉം പ്രോഗ്രാമിൽ തന്നെ നല്കിയിരുന്നു.. പെട്ടെന്നാണ് സഖാവ് ഡയസിന് ഒരു വശത്ത് നിന്നും കൈയ്യാട്ടി എന്നെ അവിടേക്ക് വിളിച്ചത്..അത് കണ്ടതും ഞാൻ തിടുക്കപ്പെട്ട് സഖാവിനടുത്തേക്ക് പാഞ്ഞു….

ദേ… ഉണ്ണിമുകുന്ദൻ എത്തിയിട്ടുണ്ട്….നീയും വേണം ആളെ കൂട്ടാൻ…. സ്റ്റേജിലേക്ക് ക്ഷണിച്ചിരുത്തും വരെ എന്റെ കൂടെ ഉണ്ടായിരിക്കണം….!!!

സഖാവ് അതും പറഞ്ഞ് എന്നെ കൂട്ടി നടക്കുമ്പോഴും ഉണ്ണിമുകുന്ദനെ നേരിട്ട് കാണുന്നതിലുള്ള excitement ലായിരുന്നു ഞാൻ….കോളേജ് കോമ്പൗണ്ടിൽ നിർത്തിയിട്ടിരുന്ന black colour C220 ൽ നിന്നും പുറത്തേക്കിറങ്ങിയ സാക്ഷാൽ ഉണ്ണിമുകുന്ദനെ കണ്ടതും ഞാൻ അടിമുടി ഞെട്ടി അവിടെ തന്നെ നിന്നു പോയി… പിന്നെ സഖാവ് പോയ വഴിയേ ഒരു ഞെട്ടലോടെ ആയിരുന്നു ഞാൻ നടന്നത്…. യൂണിയൻ അംഗങ്ങളെല്ലാം ചേർന്ന് നിന്ന് ഒരു ഫോട്ടോയും എടുത്ത ശേഷമാണ് ആളെ വേദിയിലേക്ക് ക്ഷണിച്ചിരുത്തിയത്…. അപ്പോഴേക്കും students ഒന്നടങ്കം കൈയ്യടിച്ചും വിസിലടിച്ചും ആളെ വരവേറ്റു..അതിനെയെല്ലാം പുഞ്ചിരിയോടെ സ്വീകരിച്ച് എല്ലാവർക്കും കൈ വീശിക്കാട്ടി ആള് ഡയസിലേക്ക് കയറി….അപ്പോഴും കുരീപ്പുഴ സാറിന്റെ പ്രസംഗം കത്തിക്കയറുന്നുണ്ടായിരുന്നു…. ഇടയ്ക്ക് മുഴങ്ങി കേട്ട ആരവങ്ങൾ ഒഴിയും വരെ മൈക്കിന് മുന്നിൽ ക്ഷമയോടെ നിന്ന കുരീപ്പുഴ സാറിനെ ഒന്ന് നമസ്കരിച്ച് നമ്മുടെ സിനിമാ താരം ചെയറിലേക്ക് ചെന്നിരുന്നു….

പിന്നെ അധികം വൈകാതെ തന്നെ പ്രസംഗവും ഉദ്ഘാടനവുമെല്ലാം വളരെ ഭംഗിയായി നടന്നു… കുരീപ്പുഴ സാർ യൂണിയനും ഉണ്ണിമുകുന്ദൻ ആർട്ട്സ് ക്ലബ്ബും Inaugurate ചെയ്തു…. ഇരുവരുടേയും പ്രസംഗവും കഴിഞ്ഞതും പ്രിൻസിപ്പാളിന്റെ അധ്യക്ഷതയിൽ തന്നെ പ്രോഗ്രാമിന്റെ first section അവസാനിപ്പിച്ചു….ഫിലീം സ്റ്റാറിനേയും കുരീപ്പുഴ സാറിനേയും യാത്രയാക്കി തിരിഞ്ഞു നടന്നപ്പോഴേക്കും പ്രോഗ്രാം അതിന്റെ അടുത്ത section ലേക്ക് കടന്നിരുന്നു….

മൈക്കിലൂടെ എന്റെ പേര് മുഴങ്ങി കേട്ടതും ഞാൻ ഓഡിറ്റോറിയത്തിലേക്ക് ഓടിയടുത്തു… സഖാവ് സൂചിപ്പിച്ചത് പോലെ പാട്ട് പാടാനായുള്ള announcement ആയിരുന്നു അത്….ഏത് പാട്ട് വേണംന്ന് ഒരുപാട് ആലോചിച്ചെങ്കിലും സഖാവിന്റെ ഇഷ്ടപ്രകാരം കവിത പാടാൻ തന്നെ തീരുമാനിച്ച് ഞാൻ ഡയസിലേക്ക് കയറി….മൈക്ക് കൈയ്യിലെടുത്തതും സ്റ്റേജിന്റെ കർട്ടൻ ഉയർന്നു പൊങ്ങിയിരുന്നു….

ആദ്യമൽപം പേടി തോന്നിയെങ്കിലും ഞാൻ രണ്ടും കല്പിച്ച് പാടാൻ തന്നെ തീരുമാനിച്ച് മൈക് ഉയർത്തി പിടിച്ചു….അപ്പോൾ മനസിൽ വന്നത് ഒരുപാട് തവണ മൂളി നടന്ന ഒരു കവിതയായിരുന്നു…അത് പാടിതുടങ്ങുമ്പോൾ ആദ്യം കാണേണ്ട മുഖം സഖാവിന്റേതാകണേ എന്ന് മനസിൽ പ്രാർത്ഥിച്ച് ഞാൻ പാടി തുടങ്ങി…

നാളയി പീതപുഷ്പങ്ങൾ കൊഴിഞ്ഞിടും പാതയിൽ നിന്നെ തിരഞ്ഞുറങ്ങും… കൊല്ലപ്പരീക്ഷ എത്താറായി സഖാവെ കൊല്ലം മുഴുക്കെ ജയിലിലാണോ…? —(2)

എന്റെ ചില്ലയിൽ വെയിലിറങ്ങുമ്പോ ൾ… എന്ത്കൊണ്ടോ പൊള്ളിടുന്നിപ്പോൾ താഴെ നീയുണ്ടായിരുന്നപ്പോൾ… ഞാനറിഞ്ഞില്ല വേനലും വെയിലും. നിന്റെ ചങ്ക് പിളർക്കുന്ന മുദ്ര‐ വാക്യമില്ലാത്ത മണ്ണ് മടുത്തു ഞാൻ…

നാളയി പീതപുഷ്പ്പങ്ങൾ കൊഴിഞ്ഞിടും പാതയിൽ നിന്നെ തിരഞ്ഞുറങ്ങും.. കൊല്ലപ്പരീക്ഷ എത്താറായി സഖാവെ കൊല്ലം മുഴുക്കെ ജയിലിലാണോ…. —(2)

എത്ര കാലങ്ങളായി ഞാനിട്ട എത്ര പൂക്കാലം എന്നെ തൊടാതെപോയി… നിന്റെ കൈപ്പട നെഞ്ചിൽ പടർന്നനാൾ എന്റെ വേരിൽ പെടിഞ്ഞു വസന്തം. നീ തനിച്ചിരിക്കാറുള്ളിടത്ത്… എന്റെ പീതപുഷ്പങ്ങളാറി കിടക്കുന്നു. നാളയി പീതപുഷ്പങ്ങൾ കൊഴിഞ്ഞിടും പാതയിൽ നിന്നെ തിരഞ്ഞുറങ്ങും… കൊല്ലപ്പരീക്ഷ എത്താറായി സഖാവെ കൊല്ലം മുഴുക്കെ ജയിലിലാണോ…? —(2)

തോരണങ്ങളിൽ സന്ധ്യചേക്കേറുന്നു. പുമരങ്ങൾ പെയ്ത് തോരുന്നു… *പ്രേമമായിരുന്നു എന്നിൽ സഖാവെ… പേടിയായിരുന്നെന്നും പറഞ്ഞിടാൻ… വരും ജന്മമുണ്ടെക്കിൽ ഈ പൂമരം… നിന്റെ ചങ്കിലെ പെണ്ണായി പിറന്നിടാം… *

അത്രയും പാടി മുഴുവിച്ച് കണ്ണ് തുറന്നു നോക്കിയപ്പോൾ ഓഡിറ്റോറിയത്തിന് ഒത്ത നടുവിലായി സ്റ്റുഡന്റ്സിനൊപ്പം നിൽക്കുന്ന സഖാവിന്റെ മുഖത്തേക്കായിരുന്നു എന്റെ ആദ്യ നോട്ടം പാഞ്ഞത്…. സഖാവ് എന്റെ കവിത മുഴുവനും കേട്ട് നെഞ്ചിന് മീതെ കൈ കെട്ടി വച്ച് ഒരു പുഞ്ചിരിയോടെ നിൽക്ക്വായിരുന്നു….

തുടരും….. ലൈക്ക് കമന്റ് ചെയ്യാൻ മടി കാണിക്കല്ലേ…

രചന: മിഖായേൽ

Leave a Reply

Your email address will not be published. Required fields are marked *