പെണ്ണേ എല്ലാം ഉണ്ടായിട്ടും നമ്മുക്ക് നമ്മുടേത് എന്ന് പറയാൻ ഇപ്പോ നിനക്ക് ഞാനും എനിക്ക് നീയും മാത്രേ ഉള്ളു…

രചന : Diffin PM

“കണ്ണേട്ടാ..” അച്ചു വിളിച്ചു കൊണ്ട് റൂമിലേക്ക് കേറി..

“എന്നാടി പെണ്ണേ..”

അവൾ റൂം മുഴുവനും നോക്കി ആളെ കണ്ടില്ല..

“ഇത് എവിടെയാ.. അശിരീരി മാത്രേ ഉള്ളോ..”

“ഞാൻ ദാ ഇവിടെ ഉണ്ട് ന്റെ അച്ചു..”

എന്നും പറഞ്ഞു കണ്ണൻ കട്ടിലിന്റെ അടിയിൽ നിന്നും എഴുന്നേറ്റ് വന്നു..

“ഇതിന്റെ അടിയിൽ എന്താ പണി..”

“ഒന്നുല്ല.. ഫോൺ അടിയിലേക്ക് പോയപ്പോ എടുക്കാൻ കേറിയതാണേ.. നീ എന്തിനാ വിളിച്ചേ..”

“അല്ല നാളെയല്ലേ വാടക കൊടുക്കണ്ടേ..”

“ആഹാ.. ഞാൻ മറന്നു..”

കണ്ണൻ വേഗം തന്നെ പേഴ്സിൽ നിന്നും 5000 രൂപയെടുത്തു അവളുടെ കൈയിൽ കൊടുത്തു..

“കണ്ണേട്ടാ..”

“മ്മ്.. പറ..”

“ഞാൻ എത്രയായി പറയുന്നു ഒരു അഞ്ചു സെന്റ് സ്‌ഥലം വാങ്ങാൻ.. അവിടെ നമ്മുക്ക് ഒരു കുടില് കേട്ടിട്ട് ആണെങ്കിലും താമസിച്ച പോരെ.. മാസാമാസം കൊടുക്കുന്ന ഈ പൈസ നമ്മുക്ക് എടുത്തു വെക്കലോ.. ഇത് ഇങ്ങനെ വാടകക്ക്..”

“എല്ലാം റെഡിയാക്കും പെണ്ണേ.. എല്ലാം ഇട്ട് എറിഞ്ഞു എന്റെ കൂടെ പോന്നപ്പോ എനിക്ക് അറിയാം എല്ലാം അനുഭവിക്കാൻ തയ്യാറായാണ് നീ വന്നത് എന്ന്.. നിനക്ക് എല്ലാം സൗകര്യവും തരാൻ കഴിയില്ലെങ്കിലും ഇത്രയെങ്കിലും സൗകര്യം വേണ്ടെടി..”

“എന്നാലും ഏട്ടാ.. എനിക്ക് ഒന്നും വേണ്ട.. രാത്രിയാകുമ്പോ ഈ നെഞ്ചിൽ തല ചായ്ച്ചു കിടന്നു ഉറങ്ങിയാ മതി.. എന്ത് വന്നാലും ഓടി വന്നു ചാരൻ എനിക്ക് ഈ തോളുണ്ടല്ലോ.. അത് മതി ഏട്ടാ എനിക്ക് സന്തോഷത്തോടെ ജീവിക്കാൻ..”

“ന്റെ പെണ്ണേ എല്ലാം ഉണ്ടായിട്ടും നമ്മുക്ക് നമ്മുടേത് എന്ന് പറയാൻ ഇപ്പോ നിനക്ക് ഞാനും എനിക്ക് നീയും മാത്രേ ഉള്ളു.. നമ്മുക്കും ജീവിക്കണം എല്ലാരുടേം മുന്നിൽ നല്ല നിലയിൽ.. ഒന്നിനും കുറവില്ലാതെ.. നമ്മളെ കളിയാക്കിയവരുടെ മുന്നിൽ.. പുഞ്ചിച്ചു തള്ളിയവരുടെ മുന്നിൽ.. നമ്മുടെ വീട്ടുകാരുടെ മുന്നിൽ.. എല്ലാരുടേം മുന്നിലും നമ്മുക്ക് ജീവിക്കണം.. ജയിക്കണം പെണ്ണേ..”

എന്നും പറഞ്ഞു കണ്ണൻ അവളെ കൂട്ടി പുറത്തേക്ക് ഇറങ്ങി..

“നാളെ എനിക്ക് നേരത്തെ പോണം ട്ടോ.. വെളുപ്പിന്.. ഏട്ടൻ ഇപ്പോ വരാം..”

കണ്ണൻ വേഗം പുറത്തേക്ക് ഇറങ്ങി ബൈക്ക് സ്റ്റാർട്ട് ചെയ്തു.. അച്ചു അത് നോക്കി നിന്നു.. കൂട്ടി കൊണ്ട് വന്ന അന്ന് തുടങ്ങിയതാണ് ഈ ഓട്ടം എനിക്കും ഒന്നും ചെയ്യാൻ പറ്റുന്നില്ല.. പാവം.. കാണുമ്പോ സങ്കടം തോന്നുന്നു.. എല്ലാരേം നഷ്ടപ്പെടുത്തി എനിക്ക് വേണ്ടി.. ദൈവമേ കാത്തോണേ.. പുറത്തു പോയ കണ്ണൻ വേഗം തന്നെ എത്തി..

“എന്തെ കണ്ണേട്ടാ മുഖം വാടി ഇരിക്കണേ..”

“എന്റെയോ ഇല്ലല്ലോ.. നീ ചോറെടുക്ക് കഴിച്ചിട്ട് കിടക്കാം..”

എല്ലാം കഴിഞ്ഞു കിടക്കാൻ ചെന്നപ്പോഴും കണ്ണൻ ആകെ മൂഡ് ഓഫിൽ ആയിരുന്നു.. ഇടക്ക് ഫോണിലും സംസാരിക്കുന്നുണ്ട്.. അവളെ കണ്ടപ്പോൾ തന്നെ അവൻ വേഗം അവളുടെ അടുത്തേക്ക് ചെന്നു..

“എന്താ കണ്ണേട്ടാ.. എന്താ പറ്റിയേ.. എന്താ ഇങ്ങനെ ടെൻഷൻ..”

“ഒന്നുമില്ലെടി പെണ്ണേ.. വർക്കിന്റെ ടെൻഷൻ അല്ലാതെ ഒന്നുമില്ല.. നാളെ നേരത്തെ വിളിക്കണേ..”

“വിളിക്കാം ഏട്ടാ..” എന്നും പറഞ്ഞു അവൾ അവനോടു ഒട്ടി..

“കണ്ണേട്ടാ എണീക്ക്..” അച്ചു വിളിച്ചു..

“എത്ര നേരായി വിളിക്കുന്നു.. ദാ വേഗം പോയി ഫ്രഷായി വാ.. വെള്ളം ചൂടാക്കി വെച്ചിട്ട് ഉണ്ട്.. ഇട്ടോണ്ട് പോകാനുള്ള ഡ്രസ്സ് എടുത്തു വെച്ചിട്ടുണ്ട്.. ഞാൻ അടുക്കളയിലേക്ക് പോവാ.. വേഗം റെഡിയായി വാ.. അപ്പോഴേക്കും ഞാൻ ചായ ഇടാം..”

എന്നും പറഞ്ഞു അച്ചു അടുക്കളയിലേക്ക് ഓടി.. കണ്ണൻ വേഗം എണീറ്റ് റെഡിയായി ഇറങ്ങി.. അച്ചുന്റെ മുഖത്തേക്ക് നോക്കിയപ്പോ മുഖത്ത് ചെറിയ ഒരു വാട്ടം അത് മൈൻഡ് ആകാതെ അവൻ ഒരു ചിരിയും നൽകി ഇറങ്ങി.. അവൻ കണ്ണിൽ നിന്നും മറഞ്ഞപ്പോഴേക്കും അവളുടെ കണ്ണുകൾ തുളുമ്പി.. ഫോണിൽ മെസ്സേജ് ഒരുപാട് വരുന്നുണ്ട്.. എല്ലാം birthday വിഷസ് ആണ്.. എന്നിട്ടും കണ്ണേട്ടൻ ഒന്നും പറയാതെ പോയി.. ഒന്നും വേണ്ട.. ഒന്ന് വിഷ് ചെയ്തു ചേർത്ത് നിർത്തി ഒരുമ്മ തന്ന മതിയായിരുന്നു മനസ് നിറയാൻ.. സാരല്യ.. മറന്നതാകും.. അങ്ങനെ ആലോചിച്ചു നിൽക്കുമ്പോഴാണ് ഫോൺ റിംഗ് ചെയ്തത്.. നോക്കിയപ്പോ കണ്ണേട്ടനാണ്.. മറന്നിട്ട് പാവം വിളിക്ക.. അവൾ വേഗം ഫോൺ എടുത്തു..

“കണ്ണേട്ടാ..”

“നീ വൈകുന്നേരം റെഡിയായി ഇരിക്കണം ട്ടോ.. ഒരു വഴിക്ക് പോകാനുണ്ട്..” എന്ന് പറഞ്ഞതും കണ്ണൻ ഫോൺ കട്ട് ചെയ്തു.. ഫോണും നോക്കി അങ്ങനെ ഇരുന്നു.. സ്നേഹിക്കാൻ തുടങ്ങിയിട്ട് അഞ്ചു വർഷം കഴിഞ്ഞു ഇത് വരെ മറന്നിട്ട് ഇല്ല.. കല്യാണം കഴിഞ്ഞപ്പോ.. അവളുടെ മനസ് നീറി.. വൈകുന്നേരം കണ്ണന്റെ ബൈക്കിന്റെ സൗണ്ട് കേട്ടാണ് അച്ചു വാതിൽ തുറന്നത്..

“വാ.. കേറൂ..” മുറ്റത്ത് നിന്ന് തന്നെ അവൻ പറഞ്ഞു അവൾ വേഗം ചെന്ന് കേറി..

പോകുന്ന വഴി നോക്കി ഇരുന്നു..

“കണ്ണേട്ടാ.. നമ്മൾ എങ്ങോട്ടാ..”

“പറയാം..”

ബൈക്ക് ചെന്ന് നിന്നത് ഒരു ചെറിയ വീടിന്റെ മുന്നിൽ ആയിരുന്നു.. മുറ്റത്ത് ചെറിയ ഒരു പൂന്തോട്ടം.. ഒരു കുഞ്ഞിവീട്.. അവൾ കണ്ണന്റെ മുഖത്തേക്ക് നോക്കി..

“വാ..” എന്നും പറഞ്ഞു അവൻ മുന്നോട്ട് നടന്നു.. അപ്പോൾ സൈഡിൽ നിന്നും ഒരാൾ മുന്നോട്ട് വന്നു.. അവൾ നോക്കിയപ്പോ കുമാരേട്ടൻ..

“എന്താ കണ്ണാ ഇവള് അന്തം വിട്ട് നിക്കണേ..??” കുമാരേട്ടന്റെ ചോദ്യം കേട്ട് കണ്ണൻ ചിരിച്ചു..

“കുമാരേട്ടൻ അത് കൊടുക്ക്..”

അത് കേട്ട് കുമാരൻ അച്ചുന്റെ അടുത്തേക്ക് നടന്നു.. പോക്കറ്റിൽ നിന്നും താക്കോൽ എടുത്തു അവളുടെ കൈയിൽ കൊടുത്തു.. അത് വാങ്ങി അവൾ കണ്ണന്റെ മുഖത്തേക്ക് നോക്കി..

“ചെന്ന് തുറക്കടി പെണ്ണേ.. ഇങ്ങനെ നോക്കി നില്കാതെ..”

വിശ്വാസം വരാതെ അവൾ കണ്ണനെ തന്നെ നോക്കി നിന്നു..

” ചെല്ലെടി പെണ്ണേ..”

അവൻ അച്ചുനെ തള്ളി വിട്ടു.. അവൾ ചെന്ന് തുറന്നു അകത്തേക്ക് കേറിയതും അങ്ങനെയേ നിന്നു.. മുഴുവൻ അലങ്കരിച്ചു വെച്ചിരിക്കുന്നു.. മുന്നിൽ പിറന്നാൾ കേക്കും ഉണ്ട്.. അവൾ തിരിഞ്ഞു നോക്കിയപ്പോഴേക്കും കണ്ണൻ അവളുടെ അടുത്തേക്ക് വന്നു..

“ഏട്ടന്റെ അഞ്ചു വർഷത്തെ കഷ്ടപ്പാടാ.. ഒരു സർപ്രൈസ്‌ തരാൻ.. അല്ലാതെ എന്റെ അച്ചുന്റെ പിറന്നാൾ ഏട്ടൻ മറക്കുന്നു തോന്നുണ്ടോ.. ഹാപ്പി ആയില്ലേ..”

“ഡാ ദുഷ്ട്ടാ.. എന്നോട് തന്നെ..” എന്നും പറഞ്ഞതും അച്ചു അവന്റെ നെഞ്ചിലേക്ക് വീണു ഇടിക്കാൻ തുടങ്ങി..

കണ്ണൻ ചേർത്ത് പിടിച്ചു..

“നമ്മുടെ കൊട്ടാരം.. ഇനി വേണം നമ്മുക്ക് ഒന്ന് അടിച്ചു പൊളിക്കാൻ.. എല്ലാം മറന്നു ജീവിക്കാൻ..”

ഒരുപാട് ആഗ്രഹിച്ചതാണ് ഈ ഒരു നിമിഷം.. സ്വന്തമായൊരു വീട്.. അങ്ങനെ അതും ന്റെ കണ്ണേട്ടൻ നേടിയെടുത്തു.. അച്ചു കണ്ണനെ കെട്ടിപ്പിടിച്ചു.. കണ്ണൻ അവളെ ചേർത്ത് പിടിച്ചു കവിളിൽ അവന്റെ ചുണ്ടുകൾ ചേർത്തു..

“അതേ ഞങ്ങളും ഇവിടെ ഉണ്ടേ അത് മറക്കല്ലേ മോനേ..” എന്നും പറഞ്ഞു കണ്ണന്റെയും അച്ചുന്റെയും കൂട്ടുകാർ കേറി വന്നു.. അച്ചു ചമ്മലോടെ കണ്ണനെ മറഞ്ഞു.. അത് കണ്ടു എല്ലാരും ചിരിച്ചു.. ശുഭം.. ലൈക്ക് കമന്റ് ചെയ്യണേ…

രചന : Diffin PM

Leave a Reply

Your email address will not be published. Required fields are marked *