ക്യാമ്പസിലെ ചെഗുവേര, തുടർക്കഥ ഭാഗം 19 വായിക്കൂ…

രചന: മിഖായേൽ

“പ്രേമമായിരുന്നു എന്നിൽ സഖാവെ… പേടിയായിരുന്നെന്നും പറഞ്ഞിടാൻ… വരും ജന്മമുണ്ടെക്കിൽ ഈ പൂമരം… നിന്റെ ചങ്കിലെ പെണ്ണായി പിറന്നിടാം…”

അത്രയും പാടി മുഴുവിച്ച് കണ്ണ് തുറന്നു നോക്കിയപ്പോൾ ഓഡിറ്റോറിയത്തിന് ഒത്ത നടുവിലായി സ്റ്റുഡന്റ്സിനൊപ്പം നിൽക്കുന്ന സഖാവിന്റെ മുഖത്തേക്കായിരുന്നു എന്റെ ആദ്യ നോട്ടം പാഞ്ഞത്…. സഖാവ് എന്റെ കവിത മുഴുവനും കേട്ട് നെഞ്ചിന് മീതെ കൈ കെട്ടി വച്ച് ഒരു പുഞ്ചിരിയോടെ നിൽക്ക്വായിരുന്നു…ആൾക്കൂട്ടത്തിനിടയിൽ വേറിട്ടു നിന്ന ആ മുഖം വീണ്ടും വീണ്ടും ഞാൻ നോക്കി കാണുകയായിരുന്നു…. ആദ്യം കരുതിയത് സ്വപ്നമാകുമെന്നായിരുന്നു…. പിന്നെ ചുറ്റിലും ഉയർന്നു കേട്ട കൈയ്യടി ശബ്ദങ്ങളായിരുന്നു അത് യാഥാർത്ഥ്യമാണെന്ന് എന്നെ ഓർമ്മപ്പെടുത്തിയത്….. എല്ലാവരുടേയും അഭിനന്ദനങ്ങൾ ഏറ്റുവാങ്ങി വേദി വിട്ടിറങ്ങുമ്പോ സഖാവിനെ ആ ഓഡിറ്റോറിയത്തിന്റെ പരിസരത്ത് എവിടെയും കണ്ടിരുന്നില്ല…. ഇതെന്ത് ജിന്നാണോ ആവോ…..🤔🤔(ആത്മ)

എന്തൊക്കെയോ ചിന്തിച്ച് വേദിയ്ക്ക് പിന്നിലേക്ക് നടന്നതും അവിടെ എന്നേം കാത്തെന്ന പോലെ സ്റ്റെഫിൻ നില്പുണ്ടായിരുന്നു… ഞാൻ എന്നത്തേയും പോലെ അവനുനേരെ ചിരിച്ചു കാണിച്ചു നടന്നു ചെന്നു….

നിന്നെ എത്ര നാളായി നീലു ഇങ്ങനെയൊന്ന് അടുത്ത് കണ്ടിട്ട്…??? ആദ്യം തന്നെ ഇലക്ഷന് ജയിച്ചതിനുള്ള congratss…..

അവൻ എന്റെ കൈ ബലമായി പിടിച്ച് ഷെയ്ക്ക് ഹാന്റ് തന്നു….അത് വിടാൻ കൂട്ടാക്കാതെ ഒന്നു കൂടി ഒന്ന് ഉലച്ചു പിടിച്ചു…

പിന്നെ ഇത് ദേ നീ ഇപ്പോ പാടിയ പാട്ടിന്…. എനിക്ക് ഒരുപാട് ഒരുപാടിഷ്ടമായി…!!ഓരോ വരിയ്ക്കും എന്ത് ഫീലായിരുന്നു…!!

അഭിനന്ദനമെല്ലാം അറിയിച്ച് അവൻ കൈമെല്ലെ അയച്ചതും ഞാനവനെ തന്നെ ഒന്ന് നോക്കി നിന്നു…

ന്മ്മ്മ്…എന്താ നീ ഇങ്ങനെ നോക്കാനായിട്ട്…???

നീ എന്തിനാ നോമിനേഷൻ withdraw ചെയ്തത്..!! വോട്ടിന് നില്ക്കാൻ തീരുമാനിച്ചതല്ലേ നീ…പിന്നെ എന്തിനാ അത് വേണ്ടാന്ന് വച്ചത്…

ആര് പറഞ്ഞു നിന്നോട് ഇതെല്ലാം…???

അവൻ എനിക്ക് മുഖം തരാൻ കൂട്ടാക്കാതെ തിരിഞ്ഞു നിന്നു…അപ്പോഴും ഓഡിറ്റോറിയത്തിൽ programs തകർക്കുന്നുണ്ടായിരുന്നു…. പാട്ടും ബഹളവും ഉച്ചത്തിൽ മുഴങ്ങി കേട്ടു കൊണ്ടിരുന്നു….

അതൊക്കെ ഞാനറിഞ്ഞു….നീ കാര്യം പറ…നീ എന്താ വോട്ടിന് നില്ക്കാതിരുന്നത്…

അത്… എനിക്ക് താൽപര്യമില്ലായിരുന്നു നീലു…അതാ ഞാൻ..

ഇത് തന്നെയാണോ ശരിയ്ക്കുമുള്ള reason…അതോ മറ്റെന്തെങ്കിലും ആണോ…???

വേറെ എന്താ…വേറെ ഒന്നുമില്ല…!!! അതൊക്കെ പോട്ടെ…ഇത് നിന്നോട് പറഞ്ഞത് ഘോഷ്…ഘോഷ് സഖാവാണോ…???

പെട്ടെന്ന് എന്ത് മറുപടി പറയണംന്ന് എനിക്കറിയില്ലായിരുന്നു…ഞാനവന് മുന്നിൽ മൗനമായി തന്നെ നിന്നു….

നീലു…ഞാനൊന്ന് ചോദിച്ചോട്ടെ… ചോദിയ്ക്കുന്നത് തെറ്റാണെങ്കിൽ നീ എന്നോട് ക്ഷമിക്കണം… എനിക്ക് തോന്നിയ ഒരു പൊട്ടത്തരമായി കരുതിയാൽ മതി…അതല്ല ഞാൻ ചോദിയ്ക്കുന്നതിൽ എന്തെങ്കിലും വാസ്തവമുണ്ടെങ്കിൽ നീ എന്നോട് മറച്ചു വയ്ക്കാനും ശ്രമിക്കരുത്…

നീ എന്താ ഇത്രേം build-up തന്നൊക്കെ ചോദിയ്ക്കുന്നേ…അത്ര സീരിയസായ കാര്യമാണോ…

അതേ..അത്ര സീരിയസായ കാര്യമാ… അവനതും പറഞ്ഞ് എനിക്ക് മുന്നിൽ നിന്നും രണ്ടടി മുന്നോട്ട് നടന്നു…ഞാനവന്റെ ചോദ്യത്തിന് വേണ്ടി കാതോർത്തു നിൽക്ക്വായിരുന്നു…

നിനക്ക്….നീ ആരെയെങ്കിലും ആത്മാർത്ഥമായി പ്രണയിക്കുന്നുണ്ടോ….!!!

അതെന്താ സ്റ്റെഫിനേ അങ്ങനെയൊരു ചോദ്യം..???

ചോദ്യം ശരിയ്ക്കും ഇങ്ങനെയല്ല വേണ്ടത്… അധികം വളച്ച് കെട്ടാതെ ചോദിച്ചാൽ നീ ഘോഷ് സഖാവിനെ പ്രണയിക്കുന്നുണ്ടോ….????

ഞാനവന് മുന്നിൽ എന്ത് മറുപടി പറയണംന്നറിയാതെ ഒന്ന് പതറി….എന്റെ മൗനം പോലും അവന് ഉത്തരം കണ്ടെത്താനുള്ള മാർഗ്ഗങ്ങളായിരുന്നിരിക്കണം…. അതുകൊണ്ടാവും ഏറെനേരം കഴിഞ്ഞും മറുപടി ഒന്നും കിട്ടാതായപ്പോ അവനെന്റെ മുഖത്ത് നോക്കി നിർവ്വികാരതയോടെ ഒന്ന് പുഞ്ചിരിച്ച് നിന്നു….ആ പുഞ്ചിരിയിൽ തെളിഞ്ഞത് ഒരിക്കലും സന്തോഷമായിരുന്നില്ല എന്ന് അവന്റെ കണ്ണുകളും മുഖവും ഒരുപോലെ എനിക്ക് പറഞ്ഞു തന്നുകൊണ്ടിരുന്നു…..

അപ്പോ നിനക്ക് ഇഷ്ടമാണ് ല്ലേ…!!!!

സ്റ്റെഫിനേ…. നിന്നോട് എന്ത് മറുപടി പറയണംന്ന് എനിക്ക് ഇപ്പോ അറിയില്ല…കാരണം മാനത്തെ അമ്പിളി മാമന് വേണ്ടി വാശി പിടിയ്ക്കുന്ന ഒരു കുട്ടിയെ പോലെയാ എനിക്ക് എന്നെ തന്നെ തോന്നുന്നത്….ദേവേട്ടൻ…ദേവേട്ടൻ എനിക്ക് കൈയ്യെത്തി പിടിയ്ക്കാവുന്നതിലും ഒരുപാട് ഉയരത്തിൽ നിൽക്ക്വാ… എന്നോട് ശരിയ്ക്ക് മിണ്ടാറില്ല…അടുത്തിടപഴകാറില്ല…. പിന്നെ അന്ന് ഇലക്ഷന് വേണ്ടി എന്നോട് സൗഹൃദം കാണിച്ചു എന്ന് മാത്രം… അതിനപ്പുറം ദേവേട്ടന് എന്റെ പേര് പോലും കൃത്യമായി ഓർമ്മയുണ്ടോന്ന് കൂടി അറിയില്ല….!!! പക്ഷേ എന്തൊക്കെ കാട്ടി അകന്ന് നില്ക്കുമ്പോഴും ആ മുഖം എന്റെ മനസിൽ ദിവസങ്ങൾ കഴിയും തോറും ആഴത്തിലങ്ങ് പതിഞ്ഞ് പോക്വാ….

ഇത് ദേവേട്ടന് മുന്നിൽ ചിലപ്പോൾ teenage infatuation ആയിരിക്കാം… പക്ഷേ എനിക്കറിയില്ല എന്റെ ഉള്ളിൽ തോന്നിയ ഈ ഇഷ്ടത്തിനെ എന്ത് പേരിട്ടു വിളിക്കണമെന്ന്…!!

ഞാനെത്രയും പറഞ്ഞു നിർത്തും വരെയും എന്റെ ഓരോ വാക്കിനും കാതോർത്ത് അല്പം നിരാശയോടെ നിൽക്ക്വായിരുന്നു അവൻ…

നീ ഈ പറഞ്ഞത് ഒരിക്കലും ഒരു teenage infatuation ആയി തള്ളിക്കളയാൻ എനിക്ക് തോന്നുന്നില്ല….ഘോഷ് സഖാവിനെ ഒളിഞ്ഞും തെളിഞ്ഞും പ്രണിയിക്കുന്ന ഒരുപാട് മനസുകൾ ഈ ക്യാമ്പസിലുണ്ട്….അവരുടെയെല്ലാം ആരാധനാ പുരുഷനാണ് സഖാവ്….ഈ ക്യാമ്പസിൽ അങ്ങേർക്കുള്ളത്ര ആരാധകർ മറ്റാർക്കും ഉണ്ടാവില്ല….!!!ഞങ്ങൾ ആൺകുട്ടികൾക്കിടയിൽ പോലും അത് ചിലപ്പോഴൊക്കെ അസൂയയ്ക്കും ദേഷ്യത്തിനും വഴിവയ്ക്കുന്നുണ്ട് എന്നതാണ് സത്യം…!! അപ്പോ നിനക്ക് അങ്ങനെ ഒരിഷ്ടം തോന്നിയതിൽ ഒരിക്കലും ഞാൻ നിന്നെ കുറ്റം പറയില്ല…!!!

പിന്നെ നീ പറഞ്ഞതു പോലെ സഖാവിനെ നീ ആത്മാർത്ഥമായി പ്രണയിക്കുന്നുണ്ടെങ്കിൽ അത് അധികം വൈകാതെ ഒരുനാൾ സഖാവ് തിരിച്ചറിയും…. അന്ന് നീ പറഞ്ഞത് പോലെ ഒരിഷ്ടം ഘോഷ് സഖാവിന് നിന്നോടും ഉണ്ടാകുമെന്ന് എന്റെ മനസ് പറയുന്നു….

ഇല്ല സ്റ്റെഫിനേ….അതുണ്ടാവാൻ ഒരു വഴിയുമില്ല… സഖാവ് എന്നെ എപ്പോഴും avoid ചെയ്യാൻ മാത്രമാ ശ്രമിക്കുന്നത്…!!!

ഞാനും ഒരാൺകുട്ടിയല്ലേ നീലു…ഞങ്ങള് ആണുങ്ങളുടെ psychology നിനക്ക് ശരിയ്ക്കും അറിയില്ല….. ഞങ്ങൾക്ക് തലയ്ക്ക് നാല് പാടും കണ്ണുള്ളവരാ….ഏത് നോട്ടം എവിടുന്ന് വരുന്നുണ്ടെന്നും അതിന്റെ അർത്ഥം എന്താണെന്നും കൃത്യമായി മനസിലാക്കാൻ പാകത്തിന് ഒരു സ്കാനർ ദേ ഈ ബ്രെയിനിൽ വച്ചിട്ടുണ്ട്…!!! അതുകൊണ്ട് ഒരു പെണ്ണ് എന്ത് എപ്പോ എങ്ങനെ ചിന്തിക്കുംന്ന് ഈസിയായി മനസിലാക്കാൻ ഞങ്ങൾക്ക് കഴിയും… പിന്നെ നീ പറഞ്ഞത് പോലെ നിന്നെ avoid ചെയ്യാൻ ശ്രമിക്കുന്നത്….. ഇത്രയും വിദ്യാർത്ഥികൾ പഠിയ്ക്കുന്ന ഈ കോളേജിൽ എല്ലാവരോടും friendly ആയി മാത്രം ഇടപെടുന്ന സഖാവ് നിന്നോട് മാത്രം മിണ്ടുന്നില്ല.. മിണ്ടിയാൽ തന്നെ ദേഷ്യപ്പെടുന്നു എന്ന് പറയുമ്പോ തന്നെ എനിക്കെന്തോ ഒരു contradiction feel ചെയ്യുന്നു….. Anyway നിന്റെ ഉള്ളിലുള്ള ഇഷ്ടത്തെ തിരിച്ചറിയാൻ ഘോഷ് സഖാവിന് കഴിയട്ടേ…ഞാനും പ്രാർത്ഥിയ്ക്കാം….!!! ഒരിയ്ക്കലും ഇതൊരു നഷ്ടപ്രണയം ആകാതിരിക്കാനായ്….!!!! കാരണം ഉള്ളില് കൊണ്ടു നടന്ന മുഖം മറ്റാരെയോ ആഗ്രഹിക്കുന്നൂന്നറിഞ്ഞാൽ ഉണ്ടാവുന്ന വേദന….ആ feelings ഒന്ന് വേറെ തന്നെയാ നീലു…

സ്റ്റെഫിന്റെ മുഖത്ത് നിരാശയും സങ്കടവും ഇടകലർന്ന് മിന്നിമറിയുന്നുണ്ടായിരുന്നു….ഞാനതിനെ അധികം കുത്തി നോവിക്കാൻ ശ്രമിക്കാതെ അവിടെ നിന്നും പതിയെ ഒഴിഞ്ഞു മാറി…..ഒന്ന് റെസ്റ്റെടുക്കാനായി ക്ലാസ് റൂമിലേക്ക് വന്നിരിക്കുമ്പോഴും കാതിൽ സ്റ്റെഫിന്റെ വാക്കുകൾ അലയടിയ്ക്കുന്നുണ്ടായിരുന്നു…അവൻ പറഞ്ഞതിൽ പകുതിയും ശരിയാണ്… പക്ഷേ സഖാവ് ചിലപ്പോൾ എന്നെയും അക്ഷരേടെ സ്ഥാനത്ത് തന്നെയാണ് കാണുന്നതെങ്കിലോ എന്ന ചിന്ത ഉള്ളിൽ വന്ന് നിറഞ്ഞതും ആകെയുള്ള സമാധാനം കൂടി പോയിക്കിട്ടി…. എല്ലാം തുറന്നു പറഞ്ഞാലുണ്ടാകുന്ന ഭവിഷ്യത്തും പറയാതിരുന്നാലുണ്ടാകുന്ന വീർപ്പുമുട്ടലും കാരണം മനസാകെ കലുഷിതമായി…

എല്ലാറ്റിൽ നിന്നും എന്നെ പിന്തിരിപ്പിച്ചത് സഖാവിന്റെ പെരുമാറ്റം തന്നെയായിരുന്നു…. എന്നോട് പേരിന് വേണ്ടിയെങ്കിലും മിണ്ടിക്കോണ്ടിരിക്കുന്ന സഖാവ് എല്ലാം അറിഞ്ഞു കഴിഞ്ഞാൽ എന്നെ വെറുപ്പോടെ അകറ്റി നിർത്തുമോ എന്ന ഭയം മനസിനെ ആകെ മഥിച്ചു കൊണ്ടിരുന്നു….. പിന്നെ എല്ലാം വിധിയ്ക്ക് വിട്ട് ഞാൻ തിരികെ ഓഡിറ്റോറിയത്തിലേക്ക് വന്നു… അപ്പോഴേക്കും പ്രോഗ്രാം ഉച്ചയൂണിന് പിരിഞ്ഞിരുന്നു…

സംഗീതേം കൂട്ടി ഞാൻ ഞങ്ങടെ ക്ലാസിലേക്ക് തന്നെ വന്നു… കഴിയ്ക്കാനുള്ള പൊതിയഴിച്ച് വച്ചതും വരാന്തയിലൂടെ നടന്ന് ക്ലാസിനോട് അടുത്ത സഖാവിന്റെയും ജിഷ്ണു ചേട്ടന്റേയും മുഖം ജനൽപ്പാളിയ്ക്കിടയിലൂടെ ഞാൻ കണ്ടു….ഞങ്ങടെ ക്ലാസിനെ ലക്ഷ്യം വച്ച് തന്നെയായിരുന്നു ആ വരവ്….അത് കണ്ടപ്പോഴേ പൊതി ഒന്നുകൂടി നിവർത്തി വച്ച് ഞാൻ സറഗീതയ്ക്ക് കണ്ണുകൊണ്ട് ആക്ഷനിട്ടു….ആ വരവ് ശ്രദ്ധിച്ച് അവളും പൊതിയിലെ കറികളെല്ലാം കെട്ടഴിച്ചു നിരത്തി വെച്ചു…

ഞങ്ങടെ ക്ലാസിലേക്ക് കയറിയ ഇരുവരും നേരെ എനിക്കും സംഗീതയ്ക്കും opposite ആയുള്ള ബെഞ്ചിലേക്ക് വന്നിരുന്നു… സഖാവ് എന്റെ പൊതിയിലേക്ക് കൈ വച്ചതും സഖാവിന്റെ മൊബൈൽ റിംഗ് ചെയ്തതും ഒന്നിച്ചായിരുന്നു…

🎶 കയ്യൂരുള്ളൊരു സമര സഖാവിന് വിയ്യൂരെന്നൊരു ഭയമില്ല….!!!! വയലാറുള്ളൊരു വിപ്ലവ മുഖത്തിന് വയ്യാവേലികളറിയില്ല….!!!🎶

അത് കേൾക്കേണ്ട താമസം സഖാവ് കോൾ അറ്റൻഡ് ചെയ്ത് ചെവിയോട് ചേർത്തു… പിന്നെ ഫുൾ concentration മൊബൈലിൽ തന്നെയായിരുന്നു…. ഇടയ്ക്കിടെ പൊതിയിൽ നിന്നും ചോറെടുത്ത് കഴിക്ക്യേം ചെയ്യുന്നുണ്ടായിരുന്നു…. ജിഷ്ണു ചേട്ടൻ സംഗീതേടെ പൊതിയിലും പണി തുടങ്ങി….

ഞാൻ ഓരോ തവണ കുഴച്ചു വയ്ക്കുന്ന പോർഷനിൽ നിന്നും എന്റെ യാതൊരു അനുവാദവും കൂടാതെയായിരുന്നു സഖാവ് ഉരുളയുരുട്ടി എടുത്തത്…. തിരിച്ച് എതിർത്തൊന്ന് പറയാൻ പോലുമുള്ള ധൈര്യമില്ലാത്തോണ്ട് ഞാൻ ഒന്നിനും പോകാതെ കഴിപ്പ് തുടർന്നു…. പക്ഷേ സഖാവിന്റെ മൊബൈലിൽ കേട്ട റിംഗ് ടോൺ എനിക്ക് ഒരു പൊടിയ്ക്ക് ഇഷ്ടം തോന്നിയ വിപ്ലവഗാനമായിരുന്നു…..അത് കേട്ടപ്പോ മുതൽ സഖാവിന് ഇഷ്ടപ്പെട്ട രാഷ്ട്രീയ നേതാവ് ആരാണെന്നറിയാൻ ചെറിയൊരു കൗതുകം തോന്നി…..!!!

സഖാവ് കോള് കട്ട് ചെയ്ത് വച്ച സമയം നോക്കി ഞാനത് ചോദിയ്ക്കാൻ തന്നെ തീരുമാനിച്ചു…

അതേ….ദേവേട്ടന് ഏറ്റവും ഇഷ്ടപ്പെട്ട കമ്മ്യൂണിസ്റ്റ് നേതാവാരാ….???

എന്റെ ചോദ്യം കേട്ട് ജിഷ്ണു ചേട്ടനായിരുന്നു ആദ്യം തലപൊക്കിയത്…

നീലു എന്താ ഇവനെ വിളിച്ചേ…???ദേവേട്ടനോ…!!! ഇവന് അങ്ങനേം ഒരു പേരുണ്ടോ…???

ഞാനങ്ങനെയാ വിളിയ്ക്കുന്നേ….!!!

ഓ… അപ്പോ ഓരോരുത്തർക്കും വിളിക്കാൻ ഫാകത്തിനാണോ ഘോഷേ നീ പേരിട്ടിരിക്കുന്നേ….!!!!

ഡാ….ഡാ…ജിഷ്ണുവേ….അധി…കം ഊതല്ലേ….!!! ഇവള് ആദ്യം മുതലേ ഇങ്ങനെയൊക്കെയാ വിളിച്ചത്…. ആദ്യം വേണ്ടാന്ന് പറഞ്ഞ് നോക്കി…പിന്നേം അത് തന്നെ… അതുകൊണ്ട് അങ്ങനെ എന്തെങ്കിലും ആയിക്കോട്ടേന്ന് വിചാരിച്ചു….!!! അല്ല…നീയെന്താ ചോദിച്ചേ… ഇഷ്ടപ്പെട്ട politician ആരാണെന്നോ…???

ന്മ്മ്മ്…!!!

അത് നിനക്ക് അന്നെന്റെ മൊബൈൽ കണ്ടപ്പോ മനസിലായില്ലേ…ആരാണെന്ന്…!!!

അങ്ങനെയല്ല.. ഇപ്പോഴുള്ളതിൽ ആരാണെന്ന്…!!

അങ്ങനെ പണ്ടെന്നും ഇപ്പോഴെന്നും പറഞ്ഞ് ഇഷ്ടത്തിനെ വേർതിരിക്കാൻ പറ്റുമോ…??? പണ്ടായാലും ഇപ്പോഴായാലും വ്യക്തിയല്ലല്ലോ അവരെല്ലാം പകർന്നു തന്ന ആശയമല്ലേ വലുത്… വ്യക്തിയെ അല്ല….എനിക്കെന്റെ പ്രസ്ഥാനത്തിനെയാണ് ഇഷ്ടം…❤️ആശയങ്ങളെയാണ് ഇഷ്ടം….❤️❤️

അതൊക്കെ ശരിയാണ്.. പക്ഷേ എനിക്ക് ഇപ്പോഴുള്ളതിൽ പിണറായി സഖാവിനെ വലിയ ഇഷ്ടമാ….സഖാവിനും അതുപോലെ പിണറായി സഖാവിനെ തന്നെയാണോ ഇഷ്ടം….!!!! അതാ ഞാൻ ഉദ്ദേശിച്ചത്……

ആശയവും വ്യക്തിയും ആണെങ്കിൽ ഒരു പൊടിയ്ക്ക് ഇഷ്ടക്കൂടുതൽ വി.എസ്സിനെ തന്നെയാണ്….❤️ എന്തോ ഒരു പ്രത്യേക ഇഷ്ടമുണ്ട് സഖാവിനോട്…. പക്ഷേ പാർട്ടിയ്ക്ക് ചേരാത്ത നടപടിയെടുത്താൽ എതിർപ്പും തോന്നും….

സഖാവിന്റെ ആ മറുപടി കേട്ടപ്പോ ചെറിയൊരു വിഷമം തോന്നി…സ്റ്റെഫിൻ പറഞ്ഞതെല്ലാം വെറുതെ ആണെന്ന് പോലും തോന്നി തുടങ്ങി…കാരണം പരസ്പരം ഇഷ്ടപ്പെടുന്നുണ്ടെങ്കിൽ അവരുടെ ഇഷ്ടങ്ങൾ പോലും ഒന്നായിരിക്കും എന്നല്ലേ…എന്നിട്ടിവിടെ അങ്ങനെയുണ്ടായില്ലല്ലോ… സഖാവ് ഏറ്റവും ഇഷ്ടപ്പെടുന്ന രാഷ്ട്രീയത്തിൽ പോലും ഞങ്ങൾക്ക് രണ്ട് ഇഷ്ടങ്ങളായി പോയില്ലേ..!!!

ഞാനെല്ലാമോർത്ത് നീട്ടിയൊരു ശ്വാസമെടുത്ത് കഴിപ്പില് concentrate ചെയ്തു…. കുറച്ചു നേരം കഴിഞ്ഞതും സഖാവും ജിഷ്ണു ചേട്ടനും കൂടി കഴിപ്പ് നിർത്തി എഴുന്നേറ്റു…അവർ പോയി കഴിഞ്ഞ് എന്തൊക്കെയോ സംഗീതയോട് കത്തിയടിച്ച് ഞാനും കഴിച്ചെഴുന്നേറ്റു….!!!!

പിന്നെയുള്ള ദിവസങ്ങൾ ശരിയ്ക്കും ശരവേഗത്തിലായിരുന്നു പോയത്… ഇലക്ഷൻ ടൈംമിൽ തന്നിരുന്ന ആനുകൂല്യങ്ങളൊന്നും പിന്നെ ഡിപ്പാർട്ട്മെന്റ് ഞങ്ങൾക്ക് അനുവദിച്ചു തന്നില്ല….!!!ഏതുനേരവും ക്ലാസും സെമിനാറുമായി ഞങ്ങളെ വധിയ്ക്ക്വായിരുന്നു….ഇടയ്ക്കൊക്കെ ക്ലാസ് കട്ട് ചെയ്ത് ആ വധത്തിൽ നിന്നും ഞങ്ങള് രക്ഷപ്പെട്ടു…. അങ്ങനെ first year ന്റെ പകുതി മുക്കാലും അടിച്ചു പൊളിച്ചു കൊണ്ട് ആ വർഷത്തെ അവസാന ആഘോഷത്തിലേക്ക് ഞങ്ങൾ കടന്നു….

എന്താണെന്നല്ലേ….ആ വർഷത്തെ ക്രിസ്മസ് സെലിബ്രേഷൻ തന്നെ….!!!! യൂണിയൻ ഇനാഗുറേഷൻ കഴിഞ്ഞ് ഒരുമാസം കഴിയും മുമ്പേ ക്രിസ്മസ് സെലിബ്രേഷൻ വന്നെത്തി….. യൂണിയന്റെ ആദ്യ പ്രോഗ്രാം ആയതുകൊണ്ട് അടിച്ചു പൊളിക്കാൻ തന്നെ ഞങ്ങള് തീരുമാനിച്ചു…

അതിനായ് പ്രത്യേക ജനറൽ മീറ്റ് വിളിച്ചു ചേർത്തിരുന്നു….അധ്യാപകരുടേയും യൂണിയൻ ഭാരവാഹികളുടേയും തീരുമാന പ്രകാരം കരോൾ ഗാനം,പുൽക്കൂട്, ക്രിസ്മസ് ട്രീ, സാന്താ ക്ലോസ് എന്നീ വിഭാഗങ്ങളിൽ മത്സരം വച്ചു…..

ആകെമൊത്തം പാർട്ടി മോഡിലായിരുന്നു കോളേജ്….ഞങ്ങടെ ഡിപ്പാർട്ട്മെന്റിന്റെ മെയിൻ എതിരാളികൾ സ്റ്റെഫിന്റെ ഡിപ്പാർട്ട്മെന്റ് തന്നെയായിരുന്നു….കാരണം അവനൊരു യാഥാസ്ഥിതിക അച്ചായൻ ആയതുകൊണ്ട് മത്സരങ്ങൾക്കായി ഡിപ്പാർട്ട്മെന്റിനെ ഒരേ ടീംസ്പിരിറ്റിൽ കോഡിനേറ്റ് ചെയ്തു നിർത്താൻ അവനു കഴിഞ്ഞു…ഞങ്ങള് ഫുൾടൈം പ്രാക്ടീസും പുൽക്കൂട് നിർമ്മാണവുമായി ആകെ ബിസിയായി…..അതിനു വേണ്ടി സകല ഐറ്റംസും ക്ലാസിൽ എത്തിച്ചു തന്നത് third year ലെ നിതിൻ ചേട്ടനും വൈഷ്ണവി ചേച്ചിയുമായിരുന്നു….

എല്ലാം റെഡിയാക്കി നിൽക്കുമ്പോഴാ രാഗേന്ദു ലൈബ്രറിയില് കയറീട്ട് വന്നത്…..വന്നപാടെ അവള് എന്റടുത്തേക്കായിരുന്നു വന്നത്…

നീലാംബരി…നീ ലൈബ്രറീല് ടെക്സ്റ്റ് വല്ലതും return ചെയ്യാനുണ്ടോ…???

ആ..രണ്ടെണ്ണമുണ്ട്…ഒരെണ്ണമേ complete ആയിട്ടുള്ളൂ…

എങ്കില് അത് renew ചെയ്യാൻ നോക്ക്…ഇനി ക്രിസ്മസ് അവധി വരാൻ പോക്വല്ലേ…ഫൈനടിക്കാൻ ചാൻസുണ്ട്…!!!

അത് ശരിയാ…ഞാനെങ്കില് ലൈബ്രറി വരെ പോയി വരാം…നീ ദേ ഈ ട്രീ ഒന്ന് decorate ചെയ്യ്വോ…!!!

ന്മ്മ്മ്…ശരി പോയിട്ട് വാ… ഞാൻ നോക്കിക്കോളാം…!!!

ബാഗിൽ നിന്നും ടെക്സ്റ്റെടുത്ത് സംഗീതേം കൂട്ടി ഞാൻ ലൈബ്രറിയ്ക്കരികിലേക്ക് നടന്നു… സ്റ്റെപ്പ് നടന്നു കയറുമ്പോ കൈയ്യിലിരുന്ന ടെക്സ്റ്റ് രണ്ടും കൈപ്പിടിയിൽ ചേർത്ത് പിടിച്ചിരുന്നു…ലൈബ്രറിയ്ക്ക് ഉള്ളിലേക്ക് കയറി ഒരു ടെക്സ്റ്റ് return ചെയ്ത് വെറുതെ ചുറ്റുമൊന്ന് കണ്ണോടിച്ചു നിൽക്കുമ്പോഴാ ഷെൽഫിന് മറവിലായി സഖാവിന്റെ മുഖം ഞാൻ കണ്ടത്…!!! പെട്ടെന്ന് ചുണ്ടില് ചെറിയൊരു പുഞ്ചിരിയൊക്കെ വിരിഞ്ഞു….കൈയ്യിൽ കരുതിയ ടെക്സ്റ്റ് renewal ചെയ്യ്ത് ഞാൻ ഷെൽഫിനരികിലേക്ക് നടന്നു… സംഗീത എനിക്ക് വേണ്ടി വാതിൽക്കൽ തന്നെ waiting ലായിരുന്നു…മലയാളം ടെക്സ്റ്റ് അടുക്കി വച്ചിരുന്ന ഷെൽഫിൽ വിരലുകൾ പരതുമ്പോഴും ഇടയ്ക്കിടെയുള്ള നോട്ടം നീണ്ടത് സഖാവിലേക്ക് മാത്രമായിരുന്നു… ചെറുപ്പം മുതലേയുള്ള എന്റെ ഫേവറൈറ്റ് എല്ലാം മാധവിക്കുട്ടീടെ എഴുത്തുകളായിരുന്നു… അതുകൊണ്ട് തന്നെ നീർമാതളം പൂത്തകാലവും,എന്റെ കഥയും,മാനസിയും, നഷ്ടപ്പെട്ട നീലാംബരിയുമെല്ലാം കൺമുന്നിലൂടെ മിന്നിമറഞ്ഞു കൊണ്ടിരുന്നു….!!!ആ സെക്ഷനിൽ നിന്നും എം മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എന്ന പുസ്തകത്തിലേക്ക് കൈ നീണ്ടതും പെട്ടെന്ന് എന്തോ ഓർത്തെടുത്ത പോലെ ഞാൻ കൈ പിന്നിലേക്ക് ചലിപ്പിച്ചു….വീണ്ടും മാധവിക്കുട്ടിയുടെ നോവലുകളിലേക്ക് വിരലുകൾ ഇഴഞ്ഞു നീങ്ങി…

അതിൽ നിന്നും ഒരുപാട് തവണ ആസ്വദിച്ചു വായിച്ചിരുന്ന നീർമാതളം പൂത്തകാലം തന്നെ കൈയ്യെത്തി എടുത്ത് അതിലെ പേജുകൾ ചെറുതായൊന്ന് മറിച്ചു നോക്കി……. ഒരുപാട് തവണ വായിച്ചിട്ടുള്ളത് കൊണ്ട് അതിലെ ഓരോ ഭാഗവും എനിക്ക് പരിചിതമായിരുന്നു എന്നു വേണം പറയാൻ…എന്റെ മനസിലുള്ള കാര്യങ്ങൾ ഒരിക്കലും സഖാവിനോട് നേരിട്ട് പറയാൻ എനിക്കാവില്ല എന്ന ഉത്തമ ബോധ്യം ഉള്ളതു കൊണ്ട് പിന്നെയുള്ള ഏക മാർഗ്ഗം ആ പുസ്തകം തന്നെയായിരുന്നു….സ്റ്റെഫിൻ പറഞ്ഞതു പോലെ ഞാൻ മനസിൽ കരുതിയ ഇഷ്ടത്തിന്റെ ചെറിയൊരു അംശമെങ്കിലും സഖാവിന് തിരിച്ചെന്നോട് ഉണ്ടോന്നറിയാനുള്ള ഏക മാർഗ്ഗം….!!!

ഞാൻ തിടുക്കപ്പെട്ട് അതിലെ പേജുകൾ ഓരോന്നായി മറിച്ചു നോക്കി… ഒടുവിൽ എന്റെ കണ്ണുകൾ ആ വരികളിൽ തങ്ങി നിന്നു..

“പ്രകടമാക്കാത്ത സ്നേഹം നിരർത്ഥകമാണ്… പിശുക്കന്റെ ക്ലാവ് പിടിച്ച നാണ്യശേഖരം പോലെ ഉപയോഗശൂന്യവും….”

അത്രയും വരികൾ വായിച്ചു നോക്കിയ ശേഷം കൈയ്യിൽ കരുതിയ പേന കൊണ്ട് ഞാനാ വരികൾക്ക് അടിവരയിട്ടു വച്ചു….

അതിനു ശേഷം എന്റെ നോട്ടം നേരെ പോയത് ഷെൽഫിന്റെ മറുവശത്ത് കാര്യമായ വായനയിൽ മുഴുകിയിരുന്ന സഖാവിലേക്കായിരുന്നു….ഏതോ വലിയൊരു പുസ്തകം വായിക്കുന്ന തിരക്കിലായിരുന്നു ആള്… അതുകൊണ്ട് തന്നെ complete concentration ഉം ആ ടെക്സ്റ്റിൽ തന്നെ… പുസ്തകത്തിന്റെ പുറംചട്ട കണ്ടിട്ട് ഏതോ വിപ്ലവ വീര്യമുള്ള എഴുത്താണെന്നായിരുന്നു എനിക്ക് തോന്നിയത്….തലയെത്തി അതിന്റെ പേര് വായിച്ചെടുക്കാൻ നോക്കിയെങ്കിലും നടന്നില്ല… ജനൽപ്പാളിയ്ക്കരികിലായ് വായനയിൽ മുഴുകിയിരുന്ന സഖാവിനെ ഞാൻ ഒരുനിമിഷം ഒന്ന് നോക്കി നിന്നു…നെറ്റിയിലേക്ക് വീണു കിടന്ന മുടിയിഴകൾ കാറ്റിന്റെ താളത്തിൽ അലകൾ തീർക്കുന്നുണ്ടായിരുന്നു….

അധിക സമയം ആ നില്പ് തുടരാതെ ഞാൻ സഖാവിനടുത്തേക്ക് നടന്നു…കൈയ്യിൽ കരുതിയ രണ്ട് ബുക്ക്സും ഒന്നുകൂടി മുറുകെ പിടിച്ച് സഖാവിനടുത്തേക്ക് നടന്നടുക്കുമ്പോ എന്റെ കാൽപ്പെരുമാറ്റം മാത്രമേ അവിടെ കേൾക്കുന്നുണ്ടായിരുന്നുള്ളൂ….അവിടമാകെ അത്രയും നിശബ്ദതയായിരുന്നു…..!!!

ഓരോ അടിവച്ച് സഖാവിലേക്ക് നീങ്ങുമ്പോഴും ആ മുഖത്ത് കാര്യമായ ഭാവമാറ്റങ്ങൾ ഒന്നും ഉണ്ടായില്ല…!!എന്റെ സാമിപ്യം അടുത്തറിഞ്ഞതും സഖാവ് ടെക്സ്റ്റിൽ നിന്നും മുഖമുയർത്തി എന്റെ മുഖത്തേക്കൊന്ന് നോക്കി….

എന്താ നീലാംബരി…..!!!ഒന്നും മിണ്ടാതെ വന്ന് നിന്നത്….!!!

അത്… ഞാൻ…ഞാനൊരു ടെക്സ്റ്റെടുക്കാൻ വന്നതാ…അപ്പോ ദേവേട്ടൻ ഇവിടെ ഇരിയ്ക്കുന്നത് കണ്ടു…

ന്മ്മ്മ്…ഒരു ടെക്സ്റ്റ് തീരാനുണ്ടായിരുന്നു..കുറേ നാളിന് മുമ്പേ തുടങ്ങിയതാ… ഇടയ്ക്ക് ഇലക്ഷനും കാര്യങ്ങളുമായി ആകെ തിരക്കായിരുന്നില്ലേ..ഇപ്പൊഴാ ഒന്ന് ഫ്രീയായത്…!!! അപ്പോ കരുതി ഇതങ്ങ് തീർത്തേക്കാംന്ന്…!!!

സഖാവ് അത്രയും പറഞ്ഞ് ടെക്സ്റ്റ് നേരെ ടേബിളിലേക്ക് വച്ച് ചെയറിലേക്ക് അല്പം ചാഞ്ഞിരുന്നു….

ദേവേട്ടൻ ക്രിസ്തുമസ് പ്രോഗ്രാമിന് ഒന്നിനും പങ്ക് ചേരാറില്ലേ…എല്ലാവരും അവിടെ ഉണ്ടല്ലോ…!!!

ഞാനും നമ്മുടെ ഡിപ്പാർട്ട്മെന്റും തമ്മിൽ അത്ര നല്ല ടേംസിലല്ല… പ്രധാനമായും ഗിരിജ ടീച്ചർ…!!! അവർക്ക് ഞാൻ ശരിയ്ക്കും ഹറാമാണ്…😁😁😁 ഞാൻ വന്നാൽ ചെകുത്താൻ കുരിശ് കണ്ട പോലെയാ അവരുടെ നില്പ്…

അതുകൊണ്ട് ദേവേട്ടൻ ക്രിസ്മസ് പ്രോഗ്രാമിൽ നിന്ന് വിട്ടു നിലയ്ക്ക്വാണോ…

വിട്ടു നില്ക്കാനോ…ഞാനോ…!!! അതിന് അവിടെ പ്രോഗ്രാം execute ചെയ്യുന്നതല്ലേയുള്ളൂ…..ഞാനവിടേക്ക് വരും…!! ഇതിപ്പോ കഴിയും…. അല്ല…നീ ടെക്സ്റ്റ് എടുത്തോ..???

ന്മ്മ്മ്… എടുത്തു… ഒരെണ്ണം renew ചെയ്യാനുണ്ടായിരുന്നു…അത് കഴിഞ്ഞു… പിന്നെ ഒരെണ്ണം……

ഒരെണ്ണം…??? സഖാവ് എന്നെ സംശയഭാവത്തിലൊന്ന് നോക്കി… ഒപ്പം നെഞ്ചിന് മീതെ കൈ കെട്ടി ഒരു ഇരുപ്പും….

ദേവേട്ടൻ മാധവിക്കുട്ടീടെ നോവലുകൾ വായിച്ചിട്ടുണ്ടോ…???ഇഷ്ടാണോ ആ എഴുത്ത്…???

ന്മ്മ്മ്… ചിലതൊക്കെ…പെണ്ണെഴുത്തല്ലേ… feminine nature ആണ് കൂടുതൽ… എങ്കിലും ഇഷ്ടമാണ്…!!!എന്തേ…???

ഏയ്… എനിക്ക് ഇഷ്ടമുള്ള ഒരു നോവലുണ്ട്…അത് ദേവേട്ടൻ ഒന്ന് വായിച്ച് നോക്ക്വോ…

ഞാനതും പറഞ്ഞ് കൈയ്യിൽ കരുതിയ ടെക്സ്റ്റ് സഖാവിന് മുന്നിലേക്ക് നീട്ടി വച്ചു….

നീർമാതളം പൂത്തകാലമോ…??? നീലാംബരി… നമ്മള് ഒരു കടൽത്തീരത്ത് പോയാൽ അവിടുത്തെ പൂഴിയിൽ ചവിട്ടാതെ തിരയെ തൊടാൻ പറ്റ്വോ…???

സഖാവ് ഒന്ന് നിവർന്നിരുന്ന് താടിയ്ക്ക് മുഷ്ടി താങ്ങി എന്റെ മുഖത്തേക്ക് തന്നെ ലുക്ക് വിട്ടു ചോദിച്ചു…. എനിക്ക് ആ പറഞ്ഞതിന്റെ പൊരുൾ ശരിയ്ക്കും അങ്ങോട്ട് വ്യക്തമായില്ല…!!!ഞാനാ ആശ്ചര്യത്തോടെ സഖാവിന്റെ മുഖത്തേക്ക് നോക്കി….

മനസിലായില്ലേ…??? മാധവിക്കുട്ടി എന്ന് കേട്ടാൽ തന്നെ ഒട്ടുമിക്ക എല്ലാ വായനക്കാരുടേയും മനസിലേക്ക് ഓടിയെത്തുന്ന നോവലാണിത്…അത് വായിക്കാതെ അവരുടേതായ മറ്റ് രചനകൾ വായിച്ചിട്ടുണ്ടാവില്ല…. ഞാനിത് മുമ്പെപ്പൊഴോ വായിച്ചിട്ടുള്ളതാ…

ദേവേട്ടൻ ഒരുപാട് വർഷങ്ങൾക്കു മുമ്പാവില്ലേ വായിച്ചിട്ടുണ്ടാവുക…. ഇപ്പോ ഒരു തവണ കൂടി ഒന്ന് വായിച്ചു നോക്കൂ…വായനയുടെ പുതിയ ഒരനുഭവം കിട്ടിയാലോ…..

അതുകേട്ട് ദേവേട്ടൻ പുരികമുയർത്തി എന്നെയൊന്ന് നോക്കി ടേബിളിൽ നിന്നും ആ ടെക്സ്റ്റ് എടുത്ത് മറിച്ചു നോക്കി….

ഈ ടെക്സ്റ്റ് ഒരു തവണ ഞാൻ വായിച്ചിട്ടുണ്ട്…അതിലും വ്യത്യസ്തമായി വർഷങ്ങൾക്കിപ്പുറം ഇതിൽ ഒളിഞ്ഞിരിക്കുന്നതെന്താണെന്ന് ഞാൻ വായിച്ച് കണ്ടുപിടിയ്ക്കാം…!!!എന്തായാലും നീ പറഞ്ഞതല്ലേ.. നിരാശപ്പെടുത്തുന്നില്ല….!!!

അതുകേട്ടപ്പോ എനിക്ക് എന്തെന്നില്ലാത്ത സന്തോഷമായിരുന്നു തോന്നിയത്…ഞാനാ സന്തോഷത്തോടെ തന്നെ ലൈബ്രറി വിട്ടിറങ്ങി പുറത്തേക്ക് നടന്നു….. (തുടരും…) നിങ്ങളുടെ സപ്പോർട്ട് കുറയുന്നുണ്ടോ, കഥ മോശം ആയിട്ടാണോ, ലൈക്ക് ചെയ്യാൻ മടിക്കല്ലേ ഫ്രണ്ട്സ്…

രചന: മിഖായേൽ

Leave a Reply

Your email address will not be published. Required fields are marked *