മകളുടെ ഉറച്ച നിർബന്ധം കാരണം രണ്ടു വീട്ടുകാര്‍ക്കും ക്ഷമിക്കേണ്ടി വന്നു…

രചന: Uma S Narayanan

റസിയാടെ കുടുംബപുരാണം

അന്നും അടുക്കളയിൽ നിന്ന് ആയിശുമ്മയുടെ ഒച്ച പൊന്തിച്ചുള്ള സംസാരം കേട്ടാണ് ബഷീറുണർന്നത്,,

ഇന്നും ഉമ്മയും മരുമോളും തമ്മിൽ വഴക്കാണ്,,

പതിവുപോലെ തനിക്കുണരാനുള്ള അലാറം അടിച്ചിരിക്കുന്നു,,,

ബഷീർ തലവഴി പുതപ്പെടുത്തു മൂടിപുതച്ച്‌,,ഒന്നുകൂടി ചുരുണ്ടു കൂടി കിടന്നു..ഞാനൊന്നുമറിഞ്ഞില്ലേയെന്ന മട്ടിൽ.,,

ആയിസുമ്മയുടെ ഒച്ച വീണ്ടും പൊന്തി,,

“”നിന്നോടല്ലെടി പറഞ്ഞത് കുറച്ചു ചായേന്റെ വെള്ളം അനത്തി തരാൻ,, ഞാനെത്ര നേരായി ഇവിടെ വന്നിരിക്കണ് “”

“”ഉമ്മാ,, ഇങ്ങളിങ്ങനെ തൊള്ള തുറക്കാതെ,, ദാ ഇപ്പോ ഉണ്ടാക്കി തരാന്ന് പറഞ്ഞില്ലേ ഞാന്,,

എനിക്ക് പത്തു കയ്യൊന്നുല്ല്യ,,

പോരാത്തതിന് മാസം തികഞ്ഞു നിൽക്കുവാ ഞാൻ, അതറിയില്ലെ “”

“”ഓഹ്,,, ഇതൊക്കെ എന്ത്,,

നിന്റെ ഈ പ്രായത്തിൽ ഞാനും മൂന്നു പെറ്റതാ,,ഒറ്റക്കാ വീട്ടിലെ എല്ലാ പണീം ചെയ്തേ,,പെറുന്നെനു അന്നൂടി പത്തിരുപതു കൊട്ട വെള്ളം കോരിയിരുന്നു ”

“”അതു ഉമ്മാടെ കാലം,,, അതല്ല,,ഇപ്പൊ ഇങ്ങക്ക് എപ്പഴുങ്ങനെ പഴമ്പുരാണോം പറഞ്ഞോണ്ടിരുന്ന മതിലോ “”

റസിയ ഉരുളക്കുപ്പേരി പോലെ മറുപടിയും പറയുന്നുണ്ട്..

അതിനിടയിൽ കൊച്ചു പാത്തു ടോയ്‌ലറ്റിൽ നിന്ന് വിളിച്ചു കൂവുന്നു

“”ഉമ്മച്ചി കഴിഞ്ഞു,,, വേഗം വന്ന് കഴുകി താ ”

“”ഉമ്മാ ങ്ങള് അതിനെ ഒന്ന് കഴുകിക്ക് അപ്പോഴേക്കും ചായ അനത്തി എടുക്ക “”

“”ന്നെ ക്കൊണ്ടു കുനിയാൻ വയ്യ,, നടൂന്നു വല്ലാത്ത പിടിത്തം “”

ആയിസുമ്മ കയ്യൊഴിഞ്ഞു,,

റസിയ അടുക്കളയിൽ നിന്ന് ബാത്‌റൂമിൽ ചെന്നു പാത്തൂനെ കഴുകിച്ചു തിരിച്ചു വന്നു.,

അവൾ ചായ പാത്രത്തിലാക്കി ഉമ്മയുടെ മുന്നിൽ വച്ചു കൊടുത്തു,,

എന്നിട്ട് മൂത്തവളായ ആൻസിതയെ മദ്രസയിൽ പോകാനൊരുക്കി,, നിറവയറുമായി കോണി കേറി മുകളിൽ ചെന്ന് ബഷീറിനെ വിളിച്ചു,,

“”ആഹാ ഇക്ക ഉണർന്നു കിടക്കുവാണോ ഒന്നെണീറ്റാ,,ഒന്ന് നമ്മുടെ ആൻസൂനെ മദ്രസയിൽ കൊണ്ടു വിടിക്കാ,,

” നീയ് അപ്രത്തെ സൽമാന്റെ കൂടെ വിട് ”

“”അവന് സ്‌ക്കൂൾ ഉണ്ടിക്കാ,,

“”എന്റെ പൊന്ന് റസിയ,, ഇങ്ങള് രണ്ടും എന്നും രാവിലെ ഇങ്ങനെ മനുസ്യനെ കിടത്തി ഉറക്കില്ലല്ലോ,, ”

“”അതെങ്ങനെ ഇക്ക,, ഞാനൊരാൾ വേണ്ടേ, എല്ലാം ചെയ്യാൻ,,” എനിക്കാണേൽ തീരെ വയ്യ,, ഉമ്മ ഒന്നും ചെയ്യില്ല അറിയാലോ ,, എന്തേലും പറഞ്ഞ,, അപ്പൊത്തന്നെ കിട്ടണമതമെല്ലാം,,

ഇനീപ്പോ പ്രസവം വരേക്കും എല്ലാകാര്യങ്ങൾക്കും ഞാൻ തന്നെ വേണം,,അല്ലങ്കിൽ ഞാനെന്റെ വീട്ടിൽ പോകും, എന്റുമ്മ കുറെയായി വിളിക്കുന്നു,,പിന്നെ ഉമ്മയും മോനും ഇവിടെത്തന്നെ ഇരുന്നോ “”

“”റസിയ ഇയ്യ് ക്ഷമിക്ക് ഞാൻ ആരേലും കിട്ടോ നോക്കട്ടെ ”

“ഉമ്മ തന്നേയല്ലേ ഉള്ളൂ ന്ന് വിചാരിച്ചാണ് ബഷീർ റസിയാനെ അവളുടെ വീട്ടിലേക് വിടാത്തത് അവൻ എഴുന്നേറ്റു ആൻസൂനെ കൊണ്ടു മദ്രസയിൽ പോയി .,,

ആയിസുമ്മക്ക് മക്കൾ മൂന്നാണ് മക്കളിൽ മൂത്ത ആൺമക്കളൊക്കെ വേറെയാണ് താമസം,, ചെറിയ മോനാണ് ബഷീർ, പട്ടണത്തിൽ തന്നെ ടെയിലർ ഷോപ്പ് നടത്തുന്നു രാവിലെ പോയ്‌ പിന്നെ രാത്രിയെ ബഷീർ വീട്ടിൽ വരൂ..സമയം കിട്ടുമ്പോൾ അയാൾ അവളെ സഹായിക്കാറുണ്ട്..

ഓരോ പ്രാവശ്യം റസിയ പ്രസവിക്കുമ്പോഴും പെണ്ണായാൽ ആയിസുമ്മക്ക് ദേഷ്യം വരും,,.റസിയാടെ മൂന്നാമത്തെ പ്രസവമാണ് വരുന്നത്,, മൂത്തത് രണ്ടും പെണ്ണ്,, ഇനി ഒരാൺ കുട്ടിയാണ് പ്രതീക്ഷ .,

നാല് വര്‍ഷത്തെ പ്രണയത്തിന് ശേഷംമായിരുന്നു ബഷീറിന്റെ നിക്കാഹ്,,

റസിയാടെ കൂടെ ഒരുമിച്ചു കോളേജിൽ പഠിച്ചതാണ്,,രണ്ടു വീട്ടുകാര്‍ക്കും ആദ്യം താത്പര്യമുണ്ടായിരുന്നില്ല,,

റസിയാടെ വീട്ടുകാർ സമ്പത്തിന്റെ മുന്നിലാണ് അവളുടെ ഉപ്പാക്ക് ഒട്ടും ഇഷ്ടല്ലായിരുന്നു

പക്ഷെ മകളുടെ ഉറച്ച നിർബന്ധം കാരണം രണ്ടു വീട്ടുകാര്‍ക്കും ക്ഷമിക്കേണ്ടി വന്നു . അങ്ങനെ വിവാഹം കെങ്കേമമായി കഴിഞ്ഞു

അന്നൊരു . ഞായറാഴ്ച പുറത്തൊന്നുപോയി ,, വണ്ടി പോർച്ചിലിട്ട് കയറി വന്നതെയുള്ളൂ . പെട്ടന്നാണ് അടുക്കളയില്‍ നിന്ന് പാത്രങ്ങള്‍ വീണു പൊട്ടുന്ന ശബ്ദവും റസിയാടെയും ഉമ്മയുടെയും ഒച്ചയും കേള്‍ക്കുന്നത്,,

അതിന് പിന്നാലെ റസിയ കണ്ണ് കലക്കി മുഖം ചുവപ്പിച്ചു കൊണ്ട് കോണിപ്പടി കയറി വരുന്ന ശബ്ദം,.

“ഇക്കാ”

“എന്താ റസിയ,,

” ഇങ്ങള് പോയി ഉമ്മാട് ചോദിക്ക് . വാങ്ങി വയ്ക്കുന്ന പത്രം ഓക്കേ നിലത്തിട്ടു പൊട്ടിക്കുന്നു “”

ബഷീർ റൂം വിട്ടിറങ്ങി,, . ശോ,,ഈ ഉമ്മാനെ കൊണ്ട് തോറ്റു,, .

പണ്ടേ ഉമ്മക്കവളോട്‌ വല്യ താത്പര്യമില്ല,,

. ഒരവസരം കിട്ടാന്‍ കാത്തു നില്ക്കാ ഉമ്മ, അവളെയൊന്നു ചീത്ത വിളിക്കാന്‍, അവൻ ആലോചിച്ചു കോണി ഇറങ്ങി വരുമ്പോള്‍ അവനു ഉമ്മയോടു ദേഷ്യം ഇരട്ടിച്ചു വരികയായിരുന്നു .

അവന്‍ നേരെ അടുക്കളയിലേക്കു ചെന്നു …

വയസായ ഉമ്മ മുട്ടുകുത്തി നിലത്തിരുന്നു പാത്രപൊട്ടുകള്‍ പൊറുക്കിഎടുക്കുന്നു . ഒന്നല്ല .നാലഞ്ചു പ്ലേറ്റുകള്‍പൊട്ടിയിട്ടുണ്ട് . അതും റസിയടെ ഉപ്പ ദുബായ് നിന്ന് കൊണ്ടു കൊടുത്തത് അവളുടെ പ്രിയപ്പെട്ടവ..

അവനു ഉമ്മയുടെ ആ ഇരുത്തം കണ്ടു വല്ലാതെ വേദനിച്ചു..

“ഉമ്മാ ”

അവന്‍ ഉമ്മയെ വിളിച്ചു . ദേഷ്യത്തില്‍ അല്ല വളരെ പതിഞ്ഞ സ്വരത്തില്‍ .

ഉമ്മയുടെ കണ്ണില്‍ നിന്നും കണ്ണുനീര്‍ തുള്ളികള്‍ പൊട്ടിയ പാത്ര കഷ്ണങ്ങളിലേക്ക് ഉതിര്‍ന്നു വീഴുന്നു . അവന്‍ ഉമ്മയെ കെട്ടിപ്പിടിച്ചു എഴുന്നേല്‍പ്പിച്ചു

“”എന്താ ഉമ്മ എന്ത് പറ്റി “”

“”ഒന്നുമില്ല കഞ്ഞി എടുത്തു കുടിക്കാൻ പറഞ്ഞു കൈ വിറച്ചു അതെടുത്തപ്പോൾ എല്ലാം കൂടി താഴെ വീണു “”

“ഉമ്മ വാ .അതെല്ലാം അവിടെ കിടക്കട്ടെ . അവള്‍ ശരിയാക്കി കൊള്ളും . വാ റൂമില്‍ പോകാം . ഉമ്മയെ ആശ്വസിപ്പിക്കാന്‍ അവന്നു വാക്കുകള്‍ കിട്ടുന്നില്ല. ”

അവന്‍ ഉമ്മയുടെ കൈ കഴുകി കൊടുത്തു . മുണ്ടിൽ തെറിച്ചു വീണ കഞ്ഞിയും കറിയും തുടച്ചു . ഉമ്മയുടെ തോളില്‍ കൂടെ പിടിച്ചു അവന്‍ ഉമ്മയെ റൂമിലേ കട്ടിലിൽ കൊണ്ടിരുത്തി

അവന്‍ റൂമില്‍ നിന്നും പുറത്തിറങ്ങി

“”റസിയ .ഇവിടെ വാ.. “”

ബഷീർ ഉച്ചത്തില്‍ ഒച്ചയെടുത്തു . അവന്റ ശബ്ദം കേട്ട് കുഞ്ഞു പാത്തു ആയിഷയുടെ പിന്നിൽ ഒളിച്ചു

മുഖം തുടച്ചു അവള്‍ കോണിപടി ഇറങ്ങി വന്നു .

“വേഗം പോയി അടുക്കള വൃത്തിയാക്ക്‌ . നിനെക്കെന്താ ഉമ്മാക് എടുത്തു കൊടുക്കാൻ വയ്യേ എത്ര പ്രാവശ്യം ഞാന്‍ നിന്നോട് പറഞ്ഞതാ ഉമ്മാനെ അടുക്കളയിൽ കേറ്റരുത് എന്ന് . ”

അവള്‍ മുഖം വീര്‍പ്പിച്ചു പാത്തുനെയും പിടിച്ചു മുകളിലേക്ക് തന്നെ കയറാന്‍ ഒരുങ്ങി .

“റസിയ ഡീ നില്‍ക്കടി . പോയി വൃത്തിയാക്കെടീ അവിടെ . ”

അവന്‍ ദേഷ്യം കൊണ്ട് ചുവന്നു ,

അവളാകെ കിടുങ്ങി പോയി . ആദ്യമായിട്ടാണ് അവളാ ഭാവം കാണുന്നത് .. ഭയന്നു വിറച്ചവള്‍ നേരെ അടുക്കളയിലേക്ക്…

“”ഉമ്മ വിഷമിക്കണ്ട ഞാൻ കഞ്ഞി എടുത്തു കൊണ്ടു വരാം “”

ബഷീർ പോയി കഞ്ഞി എടുത്തു കൊണ്ടു വന്നു ഉമ്മയെ കുടിപ്പിച്ചു.. പാത്രവുമായി അടുക്കളയിൽ എത്തി..

“”റസിയ “”

അവൻ വിളിച്ചു പിന്നെ താഴെ ഇരുന്ന് അവളുടെ കൂടെ പൊട്ടിയ കഷ്ണങ്ങൾ പെറുക്കിഎടുത്തു.

“”വേണ്ട എന്നോട് മിണ്ടണ്ട നിങ്ങൾക്ക് ഉമ്മാനെ ആണ് വലിപ്പം എന്നോട് ഇന്നേവരെ ദേഷ്യപെട്ടിട്ടില്ല “”

അവൾ ഏങ്ങലടിച്ചു മൂക്ക് പിഴിഞ്ഞു

“”അതെ ഉമ്മ തന്നെ ആണ് വലിപ്പം വയസ്സ് കാലത്തു അവരെയാണ് സ്നഹിക്കണ്ടത് നീ ഇപ്പോൾ ചെയ്യുന്നത് നിന്റെ കുട്ടികൾ കണ്ടു നിന്നോട് ചെയ്യും അറിയുമോ നിനക്കു.. ഉമ്മയുടെ കാലം കഴിഞ്ഞു അവരെ ഒരിക്കലും തിരുത്തി പറയരുത് അവരെ സ്‌നേഹിക്കുക സ്‌നേഹമായി പെരുമാറാൻ പഠിക്കുക .”

“”എല്ലാം കൂടെ ഞാൻ തന്നെ ചെയ്യണം പറഞ്ഞത് അല്ലെ എന്നൊക്കൊണ്ട് വയ്യ “”

“”പിന്നെ നാളെ മുതൽ പണിക്കു പാലത്തിന്റെ അപ്പുറത്തെ നബീസുത്ത വരും ഇനിമുതൽ ഇവിടെ വഴക്ക് ഉണ്ടാകാൻ പാടില്ലാ കേട്ടില്ലേ … അല്ലങ്കിൽ നിനക്കു വീട്ടിൽ പോകാം എന്ത് വേണം “”

“”വേണ്ട ഞാൻ എവിടെയും പോകുന്നില്ല എനിക്ക് ഇങ്ങൾടെ കൂടെ മതി “”

അവൻ അവളെ ചേർത്ത് പിടിച്ചു കവിളിൽ നുള്ളി.

“”എന്ന എന്റെ റസിയകുട്ടി പോയി ഉമ്മാട് മിണ്ടി വാ “”

അവൾ ഉമ്മാടെ അടുത്ത് പോയി കൈ കൂട്ടി പിടിച്ചു മുത്തി കൊണ്ടു പറഞ്ഞു

“”ഉമ്മ ക്ഷമിക്ക് ഇനി ഉമ്മാനെ വിഷമിക്കാൻ ഒന്നും പറയൂല””

ആയിസുമ്മ സന്തോഷം കൊണ്ടുകണ്ണുകൾ തുടച്ചു

“” മോളെ സാരല്യ എല്ലായിടത്തും ഉണ്ടാകും മോളു എന്റെ മോളുതന്ന്യാ ഉമ്മാക്ക് ബിസമം ഇല്ല്യ “”

അതുകണ്ടു അവനൊരു ചിരിയോടെ മുകളിലേക്ക് നടക്കുമ്പോൾ അവനോർത്തു അറിയാതെ ഉമ്മയെ വഴക്ക് പറഞ്ഞുവെങ്കില്‍ പിന്നെ ജീവിതത്തില്‍ ഒരിക്കലും തന്റെ ഉമ്മയെ ആശ്വസിപ്പിക്കാന്‍ കഴിയില്ല എത്രയെത്ര മാപ്പ് പറഞ്ഞാലും ഉമ്മയുടെ മനസ്സില്‍ ആശ്വാസം നല്‍കാന്‍ കഴിയില്ല ..

റസിയയുടെ പിണക്കം കിടപ്പ് മുറിയില്‍ എത്തുന്നതോട് കൂടി തീർന്നുകൊള്ളും,, വിധവയായ തന്റെ ഉമ്മാക്ക് , മുൻപ് എന്നിൽ നിന്നും കിട്ടിയിരുന്ന സ്നേഹം വിവാഹത്തിന്നു ശേഷം മരുമകൾ കാരണം തനിക്കു നഷ്ട്ടപ്പെടുമോ എന്ന ഭയമാണ് ഉള്ളിന്റെ ഉള്ളിൽ.

പാവം ഉമ്മ,, അകാലത്തിൽ ഉപ്പ വിട്ടു പോയതിന് ശേഷം തങ്ങളെ രാവും പകലും സ്നേഹം കൊണ്ടു മൂടി നോക്കിയ ഉമ്മക്ക് ഭാര്യ വന്നതോടെ തന്നെ കൈ ഒഴിഞ്ഞു എന്ന ചിന്ത ഒരിക്കലും വരരുത്..

ഉമ്മാനെ സ്നഹിക്കാതെ .ഇക്കമാര് എന്നോ വിട്ടുപോയി,,

താൻ കൂടെ അങ്ങനെയാവരുത്,,

ഭാര്യയെ ആശ്വസിപ്പിക്കുന്ന പോലെ തന്റെ ഉമ്മയെ ആശ്വസിപ്പിക്കാന്‍ കഴിയില്ല . ഉമ്മ കഴിഞ്ഞിട്ടേ ഭാര്യക്കും മക്കള്‍ക്കും തന്റെ മനസ്സിൽ സ്ഥാനമുള്ളൂ ഏതായാലും ഇനി വഴക്ക് രാവിലെ കേട്ട് എണീക്കണ്ട .. അവൻ സമാധാനത്തോടെ പതിയേ ഉച്ചയുറക്കത്തിലേക്ക് വീണു..

Nb ഇന്ത്യൻ കിച്ചൺ സിനിമ കണ്ടു ഭർത്താവ് സഹായിച്ചു കൂടെ എന്ന് ചോദിച്ചു കഥയെ കഥ ആയി കാണുക സിനിമ ഇപ്പോൾ വന്നത് ആണ് കഥ പഴയ രീതിയിൽ കൂട്ടുകാരീടെ വീട്ടിൽ നടന്നത് ഒരു ഭാവന എഴുതിയതും വായനക്കാർ ശ്രദ്ധിക്കുമല്ലോ. ഇഷ്ടമായെങ്കിൽ ലൈക്ക് കമന്റ് ചെയ്യണേ…

രചന: Uma S Narayanan

Leave a Reply

Your email address will not be published. Required fields are marked *