ദൈവം തരുന്ന മക്കൾ…

രചന: jils lincy kannur

!!മക്കളെയൊക്കെ ദൈവം തരുന്നതാണ്!! തരുമ്പോൾ രണ്ട് കയ്യും നീട്ടി വാങ്ങണം.!!! കല്യാണം കഴിയുമ്പോഴേക്കും സ്വന്തം വീട്ടിൽ നിന്ന്… ഭർത്താവിന്റെ വീട്ടിൽ നിന്ന് , ബന്ധു വീടുകളിൽ നിന്ന് ഒക്കെ ആദ്യം ഉയരുന്ന ഉപദേശം ആണിത്….

അതേ മക്കളെ ദൈവം തരുന്നത് തന്നെയാണ്!! എന്ത്‌ കാര്യത്തിനും ഒരു തയ്യാറെടുപ്പ് നടത്തുന്നത് പോലെ വലിയ തയാറെടുപ്പ് വേണ്ട കാര്യം തന്നെയാണ് പാരന്റിങ്!!

പണ്ട് കാലങ്ങളിൽ ഒരു കുടുംബത്തിൽ തന്നെ ഒരുപാട് അംഗങ്ങൾ ഉണ്ടാകുന്നത് കൊണ്ട് തന്നെ വളരെ ചെറുപ്പം മുതൽ കുട്ടികളെ എടുക്കാനും, അവരെ നോക്കാനും ഒക്കെ പ്രായോഗിക പരിശീലനം നമുക്ക് കിട്ടുന്നുണ്ട്…. മാത്രവുമല്ല വലിയമ്മമാരുടെയും ,മുത്തശ്ശിമാരുടെയും, അമ്മായിമാരുടെയും ഒക്കെ ശ്രദ്ധയും പരിചരണവും കിട്ടുന്നത് കൊണ്ട് തന്നെ തീരെ ചെറിയ പ്രായത്തിലെ ഗർഭവും പ്രസവവും കുട്ടിയെ നോക്കലും എല്ലാം ആ കാലഘട്ടത്തിൽ വലിയ മാനസിക സമ്മർദ്ധമില്ലാതെ അമ്മമാർക്ക് ചെയ്യാൻ കഴിയുമായിരുന്നു.. . പക്ഷേ ഇപ്പോൾ കാര്യങ്ങൾ അങ്ങനെ അല്ല!! എൽ കെ ജി മുതൽ തുടങ്ങുന്ന പഠിത്തത്തിന്റെയും …പരീക്ഷയുടെയും ഇടയിൽ ഹോസ്റ്റലിൽ നിന്ന് .. വീട്ടിലേക്കും .. പിന്നീട് ജോലി കിട്ടുമ്പോൾ … അതിന്റെ പ്രതീക്ഷകളിലും സമ്മർദ്ദങ്ങളിലും വളരുന്ന യുവത്വം..

വിവാഹം… അതിന്റെ കൂടെ ജീവിച്ചു വന്ന സാഹചര്യങ്ങളിൽ നിന്നുള്ള പറിച്ചു നടൽ!! ഇതിനെല്ലാം ഇടയിൽ ഒരു കുട്ടിയെ വളർത്തിയെടുക്കാൻ ഈ കാലഘട്ടത്തിലെ അമ്മമാർ ഏറ്റെടുക്കുന്ന ഒരു സമ്മർദ്ദമുണ്ട്…. പിറന്നു വീണ കുട്ടിയെ നന്നായി എടുക്കാൻ അറിയാതെ…. പാല് കൊടുക്കാൻ അറിയാതെ കരയുന്ന കുഞ്ഞിനെ ആശ്വസിപ്പിക്കാൻ കഴിയാതെ . കുഞ്ഞു കരയുമ്പോൾ അതിനൊപ്പം നിസ്സഹായായി കരയുന്ന അമ്മമാർ!!! നമ്മുടെ സർവ്വ സ്വാതന്ത്ര്യത്തിനെയും നിയന്ത്രിച്ചു ഒരു കുഞ്ഞു നമ്മുടെ ജീവിതത്തിന്റെ ഭാഗമാകുമ്പോൾ നാം ഒന്നല്ല ഒരുപാട് തയാറെടുപ്പുകൾ നടത്തേണ്ടതുണ്ട്…

ശാരീരകവും, മാനസീകവും , ആയി അമ്മയും അച്ഛനും തന്റെ കുഞ്ഞിനെ സ്വീകരിക്കുവാനും.. രണ്ട് കുടുംബങ്ങൾ ഈ പുതിയ അതിഥിയെ ഉപാധികളില്ലാത്ത സ്നേഹിക്കാനും സംരക്ഷിക്കാനും കൂടെ നിൽക്കുമ്പോഴാണ് അവന്റെ അല്ലെങ്കിൽ അവളുടെ ജന്മം മനോഹരമാകുന്നത്….

രാത്രി മുഴുവൻ കരയുന്ന അല്ലെങ്കിൽ ഉണർന്ന് പാലുകുടിക്കുന്ന കുഞ്ഞുങ്ങൾ ഉള്ള അമ്മമാരെ രാവിലെ അല്പം കൂടുതൽ ഉറങ്ങാൻ അനുവദിക്കാതെ മുഖം വീർപ്പിച്ചിരിക്കുന്ന അമ്മായി അമ്മമാരും… കുട്ടിയുടെ നാപ്പി മാറ്റിയാൽ അച്ഛന്റെ അന്തസ്സ് കപ്പല് കേറുമെന്ന് വിചാരിക്കുന്നു ബന്ധു വലയങ്ങളും…. കുട്ടി അല്പം ക്ഷീണിച്ചിരുന്നാൽ അമ്മ നോക്കാഞ്ഞിട്ടാണെന്ന് വിധിയെഴുതുന്ന കുടുംബക്കാരും… പിന്നെ കുട്ടി ഉറങ്ങുമ്പോൾ വീട്ടിലെ പണി തീർത്തു വെക്കണം എന്നു പറയുന്ന ഉപദേശികളും…. ഓഫീസിൽ കൃത്യസമയത്തിന് എത്താത്തതിന് വാക്കുകളുടെ കഷായം വെച്ചു തരുന്ന മേലുദ്യോഗസ്ഥരും എല്ലാം കൂടി നമ്മളോട് പറയുന്ന ഒരു കാര്യമുണ്ട്!!!!

!!!ഇതെന്താ ഇപ്പോ ആദ്യായിട്ടാ?? നമ്മളൊക്കെ എത്ര മക്കളെ വളർത്തിയതാ!!!

പ്രിയപെട്ടവരെ!!!ലോകത്തിൽ ഏറ്റവും നിസ്സഹായനായി ജനിക്കുന്നത് മനുഷ്യ കുഞ്ഞാണ് …. ജനിച്ചെത്രയോ വർഷങ്ങൾ അവന് നമ്മുടെ സ്നേഹവും സഹായവും ആവശ്യമുണ്ട്….

കുഞ്ഞെന്ന സ്വപ്നം കാണുമ്പോൾ തന്നെ…. അതിനായി തയാറെടുക്കൂ….

കുടുംബംഗാങ്ങളോടാണ്!!!! അവനെ വളർത്താനുള്ള സ്നേഹവും പിന്തുണയും കൊടുത്തു നോക്കൂ അടുക്കളയിലെ ജോലികൾ തത്ക്കാലം അവളുടെ ചുമലിൽ നിന്ന് മാറ്റികൊടുക്കൂ …. അവളുടെ തടിയെ കുറിച്ചും ചുരുങ്ങാത്ത വയറിനെ കുറിച്ചും സംസാരിക്കാതിരിക്കൂ…. അവളെപ്പോഴെങ്കിലും കുഞ്ഞിനോട് ദേഷ്യപ്പെട്ടാൽ കാര്യം മനസ്സിലാക്കി അവളെ വിമർശിക്കൂ….. ഒരു വിഷാദവും പിന്നെവളെ തൊടില്ല………

രചന: jils lincy kannur

Leave a Reply

Your email address will not be published. Required fields are marked *