ഏട്ടന്റെ കുഞ്ഞോളാ_

രചന :- അൻവർ മൂക്കുതല

കുഞ്ഞോളെ ….ണീക്കെടി മോളെ ,….

ഏട്ടനല്ലേ വിളിക്കണേ മോളെ . നീയുറങ്ങിയതിനു ശേഷല്ലേ ഏട്ടൻ ഉറങ്ങാറുള്ളു , ഏട്ടനെ രാവിലെ എണീപ്പിക്കാൻ നീയല്ലേ ഏട്ടന്റെ മേലെന്നും ചാടി വീഴാ , ഇന്നെന്താ നീ എന്നെ വിളിക്കാഞ്ഞേ കുഞ്ഞോളെ,..ഇന്നലെ ഏട്ടൻ ഉറങ്ങീട്ടെ നിയ്യുറങ്ങു ന്ന് പറഞ്ഞപ്പോ നിന്റെ കുസൃതിയാണെന്നല്ലേ മോളെ ഏട്ടൻ കരുതിയെ ..നോക്ക് നമ്മടെ അമ്മ ബോധല്ല്യാണ്ട് കിടക്കണ കണ്ടിട്ടെന്ത നിയ്യെന്താ അമ്മക്ക് വെള്ളം കൊടുക്കാത്തെ .. കുഞ്ഞോളെ ….ണീക്കെടി മോളെ. . നീ കേക്കണുണ്ടോ മോളെ , നാട്ടുകാരൊക്കെ പറയാ നിന്റെ ഫോട്ടോ എല്ലാർടേം ഫോണിൽ ഉണ്ടെന്ന് . എപ്പോ ഫോട്ടോ എടുത്താലും മോളെട്ടന് കാണിക്കാറില്ലേ , എന്നെ ഫോട്ടോ പിടിക്കാൻ പഠിപ്പിചോം ഇയ്യല്ലേ മോളെ , എല്ലാം അറിഞ്ഞിട്ടും കുഞ്ഞോൾടെ ഫോട്ടോ എങ്ങനാ എല്ലാർടേം ഫോണില് വന്നേ ..

കണ്ണ് തുറക്ക് മോളെ , കണ്മഷി കറുപ്പുള്ള ന്റെ കുട്ടിടെ കണ്ണെന്താ നീലിച്ചിരിക്കണേ ദൈവങ്ങളെ .. . അച്ഛന്റെ ഫോട്ടോക്ക് താഴെ തിരി കത്തിക്കാൻ മറന്നോ കുഞ്ഞോളെ ഇയ്യ് . ണീക്കെടി മോളെ. .. അച്ഛൻ പോയപ്പോ ഏട്ടനാണ് ഇന്യെന്റെ അച്ഛൻ ന്ന് ഇയ്യ്‌ പറഞ്ഞില്ലേ . നിനക്ക് പേടിയില്ലാതെ എല്ലാം പറയാവുന്ന ഒരു അച്ഛനും കൂടെ ആയിരുന്നില്ലേ മോളെ ഈ ഏട്ടൻ .ന്നിട്ടും ന്റെ കുട്ട്യെന്തിനാ ….!!!

. ദൈവങ്ങളെ …….ന്റെ കുട്ടിനെക്ക് തരൂ .. ഇന്നലെ പണി മാറ്റി വരുമ്പോ കൊണ്ടന്ന എള്ള് മുട്ടായിലതാ ഉറുമ്പ്‌ വന്നിരിക്കുന്നു , എത്ര തവണ നിയ്യ് പറിച്ചു കളയാൻ പറ്റാതെ ഉറുമ്പോട് കൂടി അത് കഴിച്ചെക്കുന്നു കൊതിച്ചി , . ആർടെ ഫോണില് ഫോട്ടോ വന്നാലും ഏട്ടൻ കാത്തോളില്ലേ ന്റെ മോളെ ..

കുഞ്ഞോളേ മഴ പെയ്യണ്‌ണ്ടടി പുറത്ത് , ഏട്ടന്റെ കുട്ടി വാ നമുക്ക് നനയണ്ടേ .. ഇനി പനി പിടിക്കുന്നു പറഞ്ഞു ഏട്ടൻ വഴക്ക് പറയില്ല . വാ നമുക്ക് അമ്മ കാണാതെ മഴ നനയാം . മഴ വന്നാൽ ആത്മാക്കൾക്ക് സന്തോഷാന്നു ഇയ്യ്‌ പറയാറില്ലേ , .

.ന്റെ കുട്ടി പോയപ്പോ ആർക്കാ ,മോളെ സന്തോഷം . ഏട്ടൻ മഴ നനയാൻ പോവട്ടാ ,ഇയ്യ്‌ വരിണ്ടോ …. കുഞ്ഞോളെ ….ണീക്കെടി മോളെ ,….

കുഞ്ഞോളെ ..!!!!!

ണീക്കെടി മോളെ……………………………!!!!!!!!!!

രചന :- അൻവർ മൂക്കുതല

— feeling ഒരു ഏട്ടൻ.

Leave a Reply

Your email address will not be published. Required fields are marked *