ചില പൊരുത്തങ്ങൾ

രചന :- പ്രവീൺ ചന്ദ്രൻ

വിവാഹം എന്നത് ശരിക്കും രണ്ട് മനസ്സുകളെ തമ്മിൽ കൂട്ടിചേർക്കുന്ന ഒന്നാണ് എന്നാണ് പറയുക.. പക്ഷെ പലപ്പോഴും രണ്ട് വ്യത്യസ്ഥ മനസ്സുകൾ തമ്മിൽ കൂടിച്ചേരാൻ ബുദ്ധിമുട്ടാണ്..

ഒരാൾ സ്വപ്നജീവിയും മറ്റെയാൾ യഥാര്‍ത്ഥ്യ ത്തിൽ ജീവിക്കുന്ന ആളുമാണെങ്കിൽ പ്രത്യക്ഷ ത്തിൽ പ്രശ്നങ്ങളൊന്നുമില്ലെങ്കിലും ജീവിതത്തി ന്റെ താളം എവിടെ വച്ച് വേണമെങ്കിലും നഷ്ടപെ ടാം..കാരണം സ്വപ്നജീവിക്കൊരിക്കലും യാഥാ ത്ഥ്യത്തിലേക്ക് മടങ്ങിവരാൻ പറ്റില്ല നേരെ തിരിച്ചും..അങ്ങനെ വരുമ്പോൾ ഏതെങ്കിലും ഒരാൾ അഡ്ജസ്റ്റ്മെന്റിന് തയ്യാറായാൽ വല്ല്യ കേടുപാടില്ലാതെ ലൈഫ് മുന്നോട്ട് പോകും.. പക്ഷെ പൂർണ്ണ സംതൃപ്തിയോടെ ഒരിക്കലും പോകില്ല.. കൂടുതൽ പേരും ഈ ശ്രേണിയിലുളള വരാണ്..

അതേപോലെ രണ്ട് പേരും യഥാര്‍ത്ഥ്യത്തിൽ ജീവിക്കുന്നവരാണെന്ന് വയ്ക്കാം.. വലിയ പരിഭവ മോ പരാതിയോ ഇല്ലാതെ ജീവിതം മുന്നോട്ട് പോകും.. അവിടെ സ്നേഹത്തിനോ ആത്മാർത്ഥ തയ്ക്കോ ചിലപ്പോ വല്ല്യ സ്ഥാനമുണ്ടാവണമെ ന്നില്ല..തികച്ചും യാന്ത്രികമായിരിക്കും അവരുടെ ജീവിതം.. അങ്ങോട്ടും ഇങ്ങോട്ടും വൈകാരികമാ യി അത്ര അടുപ്പം ഉണ്ടാവണമെന്നുമില്ല… അതെ ന്ത് ജീവിതം എന്ന് ആർക്കും തോന്നാം.. പക്ഷെ അങ്ങനെ ജീവിക്കുന്ന ഒരുപാട് പേരുണ്ട്..

അവസാനത്തെ ശ്രേണി രണ്ട് പേരും സ്വപ്ന ത്തിൽ ജീവിക്കുന്നവർ.. അങ്ങോട്ടും ഇങ്ങോട്ടും മത്സരിച്ച് പ്രണയിക്കുന്നവർ..ജീവിതത്തിന്റെ ഓരോ നിമിഷവും ആഘോഷിക്കുന്നവർ.. പരസ്പരം പിരിഞ്ഞിരിക്കാൻ ഒരിക്കലും കഴിയാത്തവർ.. രണ്ട് പേർക്കും ഒരേ ആഗ്രഹ ങ്ങൾ ഒരേ സ്വപ്നങ്ങൾ.. മഴ നനയണമെന്ന് തോന്നിയാ ഒരുമിച്ച് നനയുന്നവർ.. നിലാവത്തിരി ക്കണമെന്ന് തോന്നിയാൽ ഒരുമിച്ച് ഇരിക്കുന്നവർ ഉളളത് കൊണ്ട് ജീവിക്കുന്നവർ…അവരുടെ ജീവിതം മനോഹരമായിരിക്കും..

പക്ഷെ ആ ജീവിതം ദൈവത്തിന് പോലും അസൂയ ഉളവാക്കുന്നതായതിനാൽ മൂപ്പരവരി ലൊരാളെ നേരത്തേ ഇങ്ങ് വിളിച്ചിരിക്കും… പക്ഷെ ഒരാൾ ബാക്കി വച്ച് പോയ ഓർമ്മകൾ മാത്രം മതി മറ്റെയാൾക്ക് അവസാനം വരെ ജീവിക്കാൻ.. അത്രയ്ക്ക് ശക്തിയുണ്ടായിരിക്കും അവരുടെ പ്രണയത്തിന്..

രചന :- പ്രവീൺ ചന്ദ്രൻ

Leave a Reply

Your email address will not be published. Required fields are marked *