താലിമാല…

രചന :- Shamsudheen Cm‎

‘ നാളെ എനിക്ക് ക്ലാസുള്ളത് കൊണ്ടല്ലേ ഏട്ടാ..’

‘ ക്ലാസ്സ് ഉണ്ടേൽ അതങ്ങു ഒഴിവാക്കണം .. അത്ര തന്നെ..’

‘ അതെങ്ങനെയാ പറ്റുന്നെ.. ഏട്ടൻ തന്നെയല്ലേ ക്ലാസ്സ് ഒഴിവാക്കിയിട്ടുള്ള കളികളൊന്നും വേണ്ടെന്ന് പറഞ്ഞിരുന്നെ.. എന്നിട്ടിപ്പൊ..?’

‘ ഹാ.. അതൊക്കോ ശെരി തന്നെയാ… പക്ഷെ നാളെ വന്നേ തീരൂ.. ഓരോ ദിവസവും ഓരോ കാരണങ്ങൾ പറഞ്ഞു ഒഴിഞ്ഞു മാറുകയാണ് നീ.. ഇനിയത് പറ്റത്തില്ല .. നിന്നെ കണ്ടിട്ട് കുറെ നാളുകളായ പോലെ… അതിനാലൊക്കൊ നാളെ നീ വരണം.. ‘

ഹരി തന്റെ വിഷമങ്ങളും പങ്കു വെക്കുകയായിരുന്നു.. കണ്ടു മുട്ടലുകൾ പലപ്പോഴായി ഉണ്ടാവാറുണ്ട്.. എങ്കിലും കുറച്ചു നാളുകളായി ഓരോ തിരക്കുകൾ മൂലം ഫോണിലൂടെ മാത്രമാണ് ബന്ധം നിലനിർത്തുന്നത്.. അതിനാൽ തന്നെ കാണാനുള്ള കൊതിയും വർധിച്ചു കാണും…

‘ എന്നാൽ പിന്നെ അങ്ങനെ ചെയ്യാം.. എന്റെ ക്ലാസ്സ് തൽക്കാലം പോട്ടെന്നു വെക്കാം..’

‘ നിനക്ക് വിഷമമായോ മോളെ.. ബുദ്ധിമുട്ടാണേൽ വരേണ്ട ട്ടോ.. ‘

രെശ്മിയുടെ വാക്കുകളിൽ നിന്ന് തന്നെ സങ്കടം വായിച്ചെടുക്കമായിരുന്നു… അവളുടെ വിഷമങ്ങൾ മനസ്സിലാക്കിയത് കൊണ്ടാവണം വാശിയുടെ കാര്യത്തിൽ അല്പം പിറകോട്ട് നിന്നത്.. അവളുടെ മനസ്സ് വേദനിപ്പിച്ചിട്ടുള്ള സന്തോഷം വേണ്ട.. പ്രണയത്തിലും മാന്യത കാണിക്കാൻ ഹരി മടിച്ചില്ല…

വിദ്യാഭ്യാസമെന്നാൽ അവൾക്ക് ജീവന് തുല്യമാണ്.. അത് ചെറുപ്പം തൊട്ടേ അങ്ങനെ തന്നെയാണ്.. ആരിൽ നിന്നോ പകർന്നു കിട്ടിയ നല്ല സ്വഭാവം.. അറിവിനോടുള്ള ഇഷ്ട്ടം അവളെ നേട്ടങ്ങൾ കൈ വരിക്കാൻ ഇടയാക്കാറുണ്ട്.. അതിനാൽ തന്നെ നല്ല ഭാവി അവൾക്ക് ഉറപ്പുള്ള കാര്യമാണ്‌.. അതിനു വേണ്ടിയുള്ള പ്രയഗ്നത്തിലാണ് ഇപ്പോഴും..

പരീക്ഷ അടുത്ത് വരുന്നുണ്ട്… ഡിഗ്രിയാണ്.. നല്ല മാർക്ക് ഹരിയും പ്രതീക്ഷിക്കുന്നുണ്ട്.. പ്രതീക്ഷകൾ മാത്രമല്ല ഉറപ്പുമുണ്ട്.. ഉന്നത വിജയം കരസ്ഥമാക്കുമെന്നതിൽ സംശയമേയില്ല.. ഉന്നത വിജയമെന്ന സ്വപ്നം മറ്റുള്ളവർക്ക് വേണ്ടി സാക്ഷാത്കരിക്കാനുള്ള തത്രപ്പാടിലാണ് ഓരോ നിമിഷവും…

‘ എന്ത് ബുദ്ധിമുട്ട് ഹരിയേട്ടാ.. ഞാൻ വരാമെന്നെ…’

‘ അല്ലേൽ വേണ്ട ടീ… ക്ലാസ്സ് ഒഴിവാക്കി നീ വന്നാൽ ശെരിയാവത്തില്ല..’

‘ ഹഹ… ക്ലാസ് ഉണ്ടെന്ന് ഞാൻ ചുമ്മാ പറഞ്ഞതല്ലേ.. നാളെ ഒഴിവാണ് ട്ടോ.. അല്ലേലും ഞാനും നിങ്ങളെ കാണാൻ കൊതിച്ചിട്ട് കുറച്ചായി… നമ്മൾ തമ്മിൽ കണ്ടിട്ടും കുറച്ചായല്ലേ..’

‘ ഒന്നു പോടി.. ഇനി ഞാൻ പറഞ്ഞെന്ന് വെച്ചു ക്ലാസ്സും ഒഴിവാക്കി വരേണ്ട.. പടിച്ചോ.. എന്റെ മോൾ പഠിച്ചു നല്ല നിലയിൽ എത്തിയിട്ട് വേണം ഒരു ചെറിയ താലിമാല നിന്റെ കഴുത്തിൽ ചാർത്താൻ.. ‘

ആഗ്രഹങ്ങൾ പങ്കു വെക്കുകയായിരുന്നു.. ആഗ്രഹങ്ങൾ മാത്രമല്ല.. ജീവിത ലക്ഷ്യം കൂടിയാണ് ..; അവളുടെ കഴുത്തിലൊരു താലി എന്നത്.. താലി അവളുടെ വിദ്യാഭ്യാസത്തിനു ഒരു ഭാരമാവരുതെന്ന ഒറ്റ കാരണം കൊണ്ടാണ് ഇന്നും ആ ബന്ധം ഫോൺ വിളികളിലും കണ്ടു മുട്ടലുകളിലും ഒതുങ്ങി നിൽക്കുന്നത്..

‘ ഞാൻ സത്യമാ പറഞ്ഞേ.. നാളെ രണ്ടാം ശനി അല്ലെ… അതോണ്ടാ ലീവ്…’

‘ അങ്ങനെയാണേൽ നാളെ കടപ്പുറത്ത് കാണാം… ‘

സംഭാഷണം അവസാനിപ്പിക്കാൻ പോവുകയായിരുന്നു.. അതിന്റെ ഭാഗമായുള്ള ഭംഗി വാക്കുകൾ പങ്കുവെച്ചു… പരസ്പരം ഫോണിലൂടെ ചുംബനങ്ങൾ കൈമാറി.. നേരിൽ കിട്ടുന്നതിന്റെ പ്രതീതിയുണ്ടായിരുന്നു ഇരുവരുടെയും മുഖത്ത്..

ഫോൺ കട്ട് ചെയ്തു മെത്തയിലേക്ക് ചാഴുമ്പോൾ സ്വപ്നങ്ങൾ ഒരുപാടുണ്ടായിരുന്നു.. ഓരോന്നായി മനസ്സിലേക്ക് കൊണ്ടുവരുമ്പോഴും ഉറക്കം മാടി വിളിക്കുന്നുണ്ടായിരുന്നു… കണ്ണുകൾ ഉറക്കത്തിനു മുന്നിൽ കീഴടങ്ങുകയായിരുന്നു…

രാവിലെ അമ്മയുടെ വിളി കേട്ടാണ് എണീക്കുന്നത്.. പതിവിൽ കൂടുതൽ ഉറങ്ങിയെന്നു തോന്നുന്നു.. മൊബൈലിനെ കൈകളിലേക്കെടുത്ത് സമയം നോക്കുമ്പോൾ അത്ഭുതപ്പെടുകയായിരുന്നു.. കൂടെ ഭയവും.. ഒൻപത് കഴിഞ്ഞിരിക്കുന്നു.. തന്നെയും കാത്ത് ഒരു മനുഷ്യ ശരീരം തിരമാലകളോട് കഥകൾ പങ്കു വെച്ചു ഇരിക്കുന്നുണ്ടാവും.. ഇന്നലെ ഒരുപാട് സംസാരിച്ചു , കൂടെ ക്ലാസ്സിലെന്നെ ധൈര്യവുമാണ് ഇത്രയും ഉറങ്ങാൻ കാരണമായത്..

മണൽ തരികളിലൂടെ ഓടിയടുത്തു.. വേഗത വളരെ കുറവാണ്.. ഒരു പെണ്ണായതിനാലും മണലായതിനാലും ഓടിയടുക്കാൻ സാധിക്കുന്നില്ല.. കണ്ണുകളിൽ ഒടുവിൽ ആ ശരീരവും കാണപ്പെട്ടു.. സ്ഥിരം ഇരിക്കാറുള്ള അതേ ഭാഗത്തായി.. തന്റെ തിരച്ചിലുകൾക്ക് അവസാനം കണ്ടെന്ന മട്ടിൽ സകല ശക്തിയുമെടുത്ത് ഹരിയെ ലക്ഷ്യമാക്കി ഓടി..

‘ നിങ്ങള് കുറെ നേരമായോ വന്നിട്ട്.. ?’

നേരെ ചെന്ന് വീണത് അദ്ദേഹത്തിന്റെ മടി തട്ടിലേക്കായിരുന്നു.. മടി കൂടാതെ മനൽപരപ്പിൽ ശരീരമുറപ്പിച്ചു.. കണ്ണുകൾ ഹരിയുടെ മുഖത്തെ ലക്ഷ്യമാക്കും വിധം മുഖം അദ്ദേഹത്തിന്റെ മടിത്തട്ടിലും..

‘ ഹേയ്.. ഇല്ലാലോ.. ഞാൻ ഏഴ് മണിക്ക് വന്നതല്ലേ ഉള്ളു.. ‘

‘ സോറി ഏട്ടാ.. ഞാനിന്നാലെ കിടക്കാൻ വൈകിയത് കൊണ്ടല്ലേ.. നിങ്ങള് ക്ഷമി.. ‘

മൗനം മാത്രമായിരുന്നു ഹരിയുടെ മറുപടി.. അത്രയും നേരം കാത്തിരുന്നതിന്റെ ദേഷ്യം മുഖത്തുണ്ട്.. വാക്കുകളിൽ അത് പ്രകടമാക്കിയില്ലെന്നു മാത്രം.. ചിന്തിക്കാൻ വേണ്ടി..

‘ എന്റെ ഭാഗത്ത് തന്നെയാ തെറ്റ്.. ഞാൻ സമ്മതിച്ചല്ലോ.. ഇനിയെങ്കിലും ഇങ്ങളൊന്നു ക്ഷമിക്കു.. ‘

ആ വാക്കുകൾ അപേക്ഷയായി നൽകുന്നതോടൊപ്പം ഒരു ചുടു ചുംബനവും ഹരിയുടെ നെറ്റിയിൽ ചാർത്തി.. പിണക്കം മാറാനെന്നോണം.. ആ ചുംബനത്തിന് ഹരിയുടെ ഏത് പിണക്കവും മാറ്റാനുള്ള ശക്തിയുണ്ടെന്ന് അവൾക്കറിയാം.. അതിനാലാണ് ചുംബനം സമ്മാനിച്ചതും.. പിഴച്ചില്ല.. ഹരിയൊന്നു പുഞ്ചിരിച്ചു..

‘ പിണക്കം മാറിയോ..?’

അവൾ ചരിച്ചു കൊണ്ട് ചോദിക്കുമ്പോൾ അതേ മുത്തം ഹരി തിരിച്ചു നൽകുകയായിരുന്നു.. സന്തോഷമായെന്ന മട്ടിൽ..

‘ ഞാനെന്തായാലും ഐസ്ക്രീം വാങ്ങിയിട്ട് വരാം.. ‘

‘ സ്ഥിരം വാങ്ങുന്നിടത്ത് നിന്ന് തന്നെ വാങ്ങിക്കോ ..’

പണം അവളുടെ കൈകളിലേക്ക് നീട്ടി.. ഒട്ടും മടിയില്ലാതെ പുഞ്ചിരിച്ചു കൊണ്ടവൾ സ്വീകരിച്ചു.. റോഡിന് പുറത്തേക്ക് പാഞ്ഞു പോകവെ എതിരെ വന്ന വണ്ടി…. ആളുകൾ തിങ്ങികൂടി.. ആരാണെന്നറിയതെ പലരും പരസ്പരം മുഖത്തോട്ട് നോക്കി.. യുവാക്കൾ ചോരയിൽ കുതിർന്ന ആ ശരീരത്തെ മൊബൈലിൽ പകർത്തുമ്പോൾ ആരാണെന്ന ചോദ്യത്തിന് ഉത്തരം കിട്ടുമെന്ന പ്രതീക്ഷയുണ്ടായിരുന്നു..

ആ ജനകൂട്ടത്തിലേക്ക് ഹരി ഓടിയടുക്കുമ്പോൾ കണ്ണുകൾ നിറഞ്ഞിരുന്നു.. ആ ശരീരം കണ്ണിൽ പതിയുമ്പോൾ അലമുറയിട്ട് കരഞ്ഞു.. കണ്ടു നിൽക്കുന്ന ജനങ്ങൾ വീണ്ടും പരസ്പരം മുഖത്തോട്ട് നോക്കി.. ചോരയിൽ കുതിർന്ന ആ ശരീരവും കൊണ്ട് ഹോസ്പിറ്റലിലേക്ക് കുതിക്കുമ്പോൾ പ്രതീക്ഷകൾ കുറവായിരുന്നു…

*****

‘ എന്താ ആലോചിക്കുന്നെ.. കുറെ നേരമായല്ലോ.. ‘

‘ ഒന്നുമില്ലെടി… നിന്റെ പഴയ കാലങ്ങൾ ഒക്കെയൊന്നു ചിന്തിച്ചു പോയതാ.. ‘

‘ ഹോ.. അതിപ്പോ പുതുമയുള്ള കാര്യമൊന്നും അല്ലാലോ.. നിങ്ങളൊന്നു കുട്ടിയെ എടുത്തെ.. അവനതാ തൊട്ടിയിൽ കിടന്നു കരയുന്നു.. ‘

രെശ്മി ആജ്ഞാപിക്കും പോലെ.. കൂടെ ചെറു ചിരി ചാലിച്ചപ്പോൾ അപേക്ഷയാണെന്നു ബോധ്യപ്പെട്ടു..

‘ കുട്ടിയെ ഒക്കെ എടുത്തോളം… നീയെന്താടി ഓരോ ദിവസം കൂടും തോറും സൗന്ദര്യം കൂടി വരുന്നേ.. ‘

പിന്നിലൂടെ ചെന്നു അവളെ ചേർത്ത് പിടിച്ചു.. പിൻകഴുത്തിൽ സ്ഥിരമായി നൽകാറുള്ള മുത്തം നൽകി..

‘ നിന്ന് കിണുങ്ങാതെ പോയി കുട്ടിയെ എടുത്ത് വരി മനുഷ്യാ.. ‘

അപ്പോഴും ആ താലി മലാ അവളുടെ കഴുത്തിനു അഴകായി നിൽക്കുന്നുണ്ടായിരുന്നു.. തന്റെ ഏറ്റവും വലിയ ആഗ്രഹം സാധിച്ചല്ലോ എന്ന മട്ടിൽ ദൈവത്തോട് ഹരി നന്ദി പറഞ്ഞു.. കൂടെ പണ്ട് സംഭവിച്ച ആക്‌സിഡന്റിൽ നിന്നും അവളെ രക്ഷിച്ചതിനും..

രചന :- Shamsudheen Cm‎

Leave a Reply

Your email address will not be published. Required fields are marked *