സ്നേഹമർമ്മരം…ഭാഗം-51

ഭാഗം 51

ഇന്ന് ആ ദിവസമാണ്…………..

മാധവൻ പറഞ്ഞ ആറുമാസം അവസാനിക്കുന്ന ദിവസം………

ധ്രുവ് രാവിലെ എഴുന്നേറ്റ് റെഡിയായി…….

കൈയിലുള്ള വിഷത്തിന്റെ കുപ്പിയെടുത്ത് പാന്റിലെ പോക്കറ്റിൽ ഭദ്രമാക്കി വച്ചു…….

അമ്പലത്തിൽ പോയി ഒന്നു തൊഴുതു………

മനുവിന്റെ അടുത്തേക്കാണ് പോകുന്നത്……അവിടെ നിന്ന് നേരെ മാധവന്റെ വീട്ടിലേക്ക്…..

രവിയും കുടുംബവും എത്തും……..അരവിയും അവിടെ എത്താമെന്ന് ഇന്നലെ വന്നപ്പോൾ പറഞ്ഞതാണ്……..

ഇന്നാണ് എന്റെ ജീവിതം തുലാസിൽ മാധവൻ അളന്ന് നോക്കുന്നത്……..

തോറ്റുപോയാൽ……….അതോടെ ഈ വിഷം എന്റെ ജീവനെ നശിപ്പിക്കും……

ഇല്ലെങ്കിൽ….. ജാനിയുമൊത്ത് സന്തോഷകരമായ ഒരു കുടുംബജീവിതം…….

അറിയില്ല…..എന്ത് സംഭവിക്കുമെന്ന്……ഒരു കാര്യം ഉറപ്പാണ്……

ജാനിയും കുഞ്ഞാറ്റയും ഇല്ലാതെ ധ്രുവില്ല…….

ആറ് മാസത്തിനുള്ളിൽ തന്റെ ജീവിതത്തിൽ എന്തൊക്കെ നടന്നു…..

ഹോസ്പിറ്റലിൽ ലീവ് എഴുതികൊടുത്ത് ബിസിനസിലേക്ക് കടന്നു…….

പക്ഷേ……ചെയ്തതെല്ലാം വൻ പരാജയമായിരുന്നു………..കൈയിലിരുന്ന കാശ് നഷ്ടപ്പെടാത്തത് മനുവേട്ടൻ കൂടെ ഉണ്ടായിരുന്നത് കൊണ്ട് മാത്രമാണ്…..

ഭക്ഷണം കഴിക്കാതെ ………ഒരു നിമിഷം പോലും വിശ്രമമില്ലാതെ ആവുന്നതും ശ്രമിച്ചതാണ് താൻ……

പക്ഷെ……പത്ത് കോടി…..അത്…. തനിക്ക്… ഈ നിമിഷം വരെയും അകന്ന് നിൽക്കുന്നൊരു സ്വപ്നം മാത്രമാണ്……

കിച്ചുവും പങ്കുവും കൂടെത്തന്നെ ഉണ്ടായിരുന്നു….പക്ഷെ….മാധവനെ പേടിച്ച് അവരും നിസ്സഹായരായി…….

പോകാനുള്ള ബസ് വന്നതും ധ്രുവ് വിഷകുപ്പി ഒന്നുകൂടി പരിശോധിച്ച് ഉറപ്പ് വരുത്തി ബസിലേക്ക് കയറി……

രവിയും ഫാമിലിയും രാവിലെ തന്നെ മാധവന്റെ വീട്ടിലെത്തി…….

ആറ് മാസത്തിന് ശേഷമാണ് രവി ഈ വീട്ടിലോട്ട് വരുന്നത് തന്നെ…….

കാറിൽ നിന്നിറങ്ങുമ്പോൾ രവിയ്ക്ക് എന്തോ ബുദ്ധിമുട്ട് പോലെ…..അയാൾക്ക് വല്ലാത്ത കുറ്റബോധം തോന്നി…….

മധുവിനെ താൻ ഒറ്റപ്പെടുത്തി….ഏത് അവസ്ഥയിലും കൂടെ നിൽക്കേണ്ടതായിരുന്നു…….പക്ഷെ……വെറുതെ ഓരോന്ന് കാണിച്ചു കൂട്ടിയപ്പോൾ ദേഷ്യം തോന്നി……

എന്നാലും മധുവിനെ അവഗണിച്ച് ധ്രുവിനൊപ്പം കൂടിയത് അവന് വിഷമമായിട്ടുണ്ടാവും……

അതിന് ശേഷം ഈ വീട്ടിലേക്ക് ഒന്നു തിരിഞ്ഞു നോക്കിയത് പോലുമില്ല……

മധുവിന്റെ വാശി തനിക്കറിയാവുന്നതാണ്…..രഘുറാമിന്റെ ആൾക്കാർ ജാനിയുടെ പുറകേയാണെന്നറിഞ്ഞപ്പോൾ പതറിപ്പോയതാണവൻ….

ചന്തുവിൽ നിന്ന് കുഞ്ഞാറ്റ തന്റെ മകളാണെന്നറിഞ്ഞപ്പോൾ തകർന്നു പോയതാണ്…..

എപ്പോഴൊക്കെയോ മധു തീർത്തും സ്വാർത്ഥനായി…..എല്ലാത്തിനും ഉപരി…..തന്റെ രക്തത്തിൽ ഉണ്ടായ കുഞ്ഞിനെ താൻ സ്നേഹിച്ച് പോകുമോ എന്ന ഭയമായിരുന്നു കൂടുതലും……..

താനെങ്കിലും കൂടെ നിൽക്കേണ്ടതായിരുന്നു……. പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിക്കേണ്ടതായിരുന്നു………

പങ്കു ചെറിയ സങ്കോചത്തോടെയാണ് കോളിങ് ബെല്ലടിച്ചത്….

എപ്പോഴും പൂർണസ്വാതന്ത്ര്യത്തോടെ കയറി വരുന്ന വീടായിരുന്നു….പക്ഷെ ഇപ്പോൾ……..

മധുവാണ് വാതിൽ തുറന്നത്……..

ആകെ ക്ഷീണിച്ചു കോലം കെട്ട ഒരു രൂപം…….മധുവാണെന്ന് പറയില്ല….അത്രയും മാറിയിരുന്നു അയാൾ….

രവിയെ കണ്ടതും അയാളുടെ കണ്ണുകൾ അറിയാതെ നിറഞ്ഞു പോയി……..

ഒരുമിച്ച് നടക്കാൻ തുടങ്ങിയിട്ട് ഒരുപാട് വർഷങ്ങളായി…..ആദ്യമായാണ് ഇത്രയും അകലം…..

രവിയും വല്ലാത്തൊരു അവസ്ഥയിലായി……. അയാളുടെ കണ്ണുകളും നിറഞ്ഞു…….

“അകത്തേക്ക് വാ………എനിക്ക് നിങ്ങളെയൊന്നും….. മറക്കാൻ പറ്റില്ലല്ലോ രവീ……..”

വാക്കുകളിൽ വേദന നിറച്ച് മധു അകത്തേക്ക് പോയി…..

പുറകെ തന്നെ എല്ലാവരും അകത്തേക്ക് കയറി……

പങ്കുവും രവിയും ഹാളിലെ സോഫയിലേക്കിരുന്നു…………

ലെച്ചുവും നിമ്മിയും രേണുവും അകത്തേക്ക് പോയി….

രവിയ്ക്കും മധുവിനും മുഖത്ത് നോക്കാൻ ബുദ്ധിമുട്ട് തോന്നി………..

പരസ്പരം രണ്ടുപേർക്കും ഒരുപോലെ കുറ്റബോധം…..

പങ്കുവിനും വല്ലായ്മ……..അവസാനം കാണുമ്പോൾ മധുവുമായി ഉടക്കിപ്പിരിഞ്ഞതാണ്……

പരസ്പരം മിണ്ടാൻ കഴിയാതെ എല്ലാവരും വീർപ്പു മുട്ടിൽ ഇരിക്കുമ്പോഴാണ് കുഞ്ഞാറ്റ പതിയെ പിച്ച വയ്ച്ചു പുറത്തേക്ക് വന്നത്……

കൈയിൽ എന്തോ മുറുക്കി പിടിച്ചിട്ടുണ്ട്…..അവൾ മെല്ലെ നടന്നു മധുവിന് അരികിലായി വന്നു……..

മധു അവളുടെ നേർക്ക് കൈനീട്ടിയതും ഒന്ന് മടിച്ച് നിന്നെങ്കിലും കുഞ്ഞാറ്റ അയാളുടെ മടിയിലേക്ക് കയറി…….

പങ്കുവും രവിയും അദ്ഭുതത്തോടെ പരസ്പരം നോക്കി………..അവർക്ക് ആ കാഴ്ച വിശ്വസിക്കാവുന്നതിനും അപ്പുറമായിരുന്നു……

മധുവിന്റെ മുഖത്തെ വാത്സല്യവും പുഞ്ചിരിയും അവർ ഞെട്ടലോടെ നോക്കിയിരുന്നു…….

ധ്രുവിന്റെ വഴികൾ അടയുകയാണ്…..ചോരബന്ധത്തിന് ശക്തി വന്നിരിക്കുന്നു……….അവർ തമ്മിൽ തിരിച്ചറിഞ്ഞു….

അപകടമാണ്……….അടർത്തി മാറ്റാൻ ആർക്കും അവകാശമില്ലാത്ത അപകടം….

കുഞ്ഞിനെ എടുക്കാൻ പുറകേ വന്ന അമ്മു കുഞ്ഞാറ്റ മധുവിന്റെ മടിയിൽ ഇരിക്കുന്നത് കണ്ട് വാടിയ മുഖത്തോടെ തിരികെ മുറിയിലേക്ക് പോയി……

ഇപ്പോൾ കുഞ്ഞാറ്റ മാധവനുമായി നല്ല അടുപ്പമാണ്……ഒളിഞ്ഞും തെളിഞ്ഞുമൊക്കെ അയാളും ഉള്ളിലെ സ്നേഹം പ്രകടിപ്പിക്കാൻ തുടങ്ങിയപ്പോൾ നിസ്സഹയരായി നോക്കി നിൽക്കാനേ മറ്റുള്ളവർക്ക് ആയുള്ളൂ….

എതിർക്കാൻ കഴിയാത്ത അവസ്ഥ…….രഘുറാം അടങ്ങി നിൽക്കുന്നത് തന്നെ കുഞ്ഞാറ്റ ഇവിടെ സന്തോഷമായിരിക്കും എന്നുള്ള ഒറ്റ ഉറപ്പിൻ മേലാണ്….

പങ്കുവും അവിടെ നിന്ന് പതിയെ എഴുന്നേറ്റു….വല്ലാത്ത വീർപ്പുമുട്ടൽ പൊതിയുന്നു….

അകത്തെ മുറിയിലേക്ക് കയറിയപ്പോൾ കൗസുവും രേണുവും ഇരിക്കുന്നു…….

വേദനയിൽ എരിഞ്ഞടങ്ങുന്ന കൗസുവിനെ ആശ്വസിപ്പിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ട് രേണു…….

അമ്മുവും നിമ്മിയും അരികിൽ മൗനമായി ഇരുപ്പുണ്ട്……

ജാനിയെ കാണാതെ അവൻ കണ്ണുകൾ കൊണ്ട് മുറിയാകെ പരതി നോക്കി….

“ജാനിചേച്ചീ അപ്പുറത്ത് മുറിയിലാ……”

അവന്റെ നോട്ടം മനസ്സിലായത് പോലെ അമ്മു പറഞ്ഞു…..

പങ്കു കൗസുവിനെ നോക്കി വേദനയോടെ ഒന്നു പുഞ്ചിരിച്ചു കൊണ്ട് ജാനിയുടെ അടുത്തേക്ക് പോയി….

ലെച്ചു ജാനിയുടെ അടുത്തിരുപ്പുണ്ട്…

എന്തോ പറഞ്ഞ് ആശ്വസിപ്പിക്കയാണ് ജാനിയെ……..മുഖത്തെ വിഷാദം മറച്ച് പുഞ്ചിരിക്കാൻ ശ്രമിക്കുന്നുണ്ട് ജാനി…..

“ജാനീ……”

പങ്കുവിന്റെ ശബ്ദം കേട്ടതും ജാനി പിടച്ചിലോടെ ചാടിയെഴുന്നേറ്റു…..ഓടിച്ചെന്ന് അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി……

അവളുടെ വിതുമ്പുന്ന ശരീരത്തെ പങ്കു അടക്കിപ്പിടിച്ചു…..ഒരു കൈ കൊണ്ട് അവളുടെ നെറുകയിൽ ചെറുതായി തലോടി….

ലെച്ചു ചെറുപുഞ്ചിരിയോടെ കട്ടിലിൽ നിന്നെഴുന്നേറ്റു………

അവരുടെ ഇടയിൽ താനൊരു തടസ്സം പോലെ തോന്നിയവൾക്ക്……കാരണം ജാനിയെ ആശ്വസിപ്പിക്കാൻ ഈ സമയത്ത് പങ്കുവിന് മാത്രമേ കഴിയൂവെന്ന് അവൾക്ക് അറിയാമായിരുന്നു…….

ലെച്ചു അവരെ മറികടന്ന് പുറത്തേക്ക് പോകാൻ തുടങ്ങിയതും അവളുടെ കൈയിൽ പങ്കുവിന്റെ പിടി വീണിരുന്നു…….

ജാനി അവന്റെ നെഞ്ചിൽ ഇതൊന്നുമറിയാതെ കരയുകയാണ്……..ഒരു കൈ കൊണ്ട് അവൻ അവളെയും ചുറ്റിപ്പിടിച്ചിട്ടുണ്ട്…..

ലെച്ചു സംശയത്തോടെ അവന്റെ മുഖത്തേക്ക് നോക്കിയതും പങ്കു അവളോട് പോകരുതെന്ന് കണ്ണുകൾ കൊണ്ട് വിലക്കി……

പങ്കുവിനെ നോക്കി ചെറുപുഞ്ചിരിയോടെ ലെച്ചു അവനരികിലേക്ക് നീങ്ങി നിന്നു…..

“ജാനീ…………കരയാതെടീ………

ചന്തുവേട്ടൻ ഇന്ന് വരും……..”

ജാനിയുടെ കണ്ണുകളിൽ അദ്ഭുതം വിടർന്നു….അവൾ പ്രതീക്ഷയോടെ പങ്കുവിന്റെ മുഖത്തേക്ക് ഉറ്റുനോക്കി……

“അതിന്…….അച്ഛ……..സമ്മതിക്കുമോ…..”

അവളുടെ വിതുമ്പുന്ന വാക്കുകൾ കേൾക്കെ പങ്കുവിൽ നിന്ന് നെടുവീർപ്പുയർന്നു…..

“സമ്മതിക്കും……അതിന് വേണ്ടിയാണ് ഞങ്ങളെല്ലാം ഇന്ന് വന്നത്…….പിന്നെ……..”

അർദ്ധോക്തിയിൽ അവൻ നിർത്തിയപ്പോൾ ജാനി പുരികം ചുളിച്ചു അവന്റെ മുഖത്തേക്ക് ചോദ്യഭാവത്തിൽ നോക്കി…..

ജാനിയെ പിടിച്ച് കട്ടിലിൽ ഇരുത്തി അരികിലായി പങ്കുവും ഇരുന്നു…….

പങ്കു പറഞ്ഞു തുടങ്ങി…….മാധവൻ എന്ന അച്ഛൻ തന്റെ രണ്ട് മക്കൾക്കും ഇട്ട വില പത്ത്കോടിയുടെ കഥ…..

പങ്കുവിന്റെ ഓരോ വാക്കുകൾ ശ്രവിക്കുമ്പോഴും ഹൃദയം പൊട്ടിയത് പോലെ ജാനി ഏങ്ങലടിച്ചു പോയി…..

ചന്തു അനാഥനെപോലെ തനിക്കും മോൾക്കും വേണ്ടി ജീവിച്ചതറിഞ്ഞ് ജാനിയുടെ മനസ്സ് പിടഞ്ഞു പോയി…….

മാധവനെന്ന അച്ഛനെ അവൾ പൂർണമായും വെറുത്ത് പോയി…..

അമ്മുവും നിമ്മിയും ഇതേ വിഷയം ചർച്ച ചെയ്യുവാണ്………കുഞ്ഞാറ്റയെ കുറിച്ച് പറയുമ്പോൾ അമ്മുവിന്റെ മുഖത്ത് നിറയുന്ന വാത്സല്യം കണ്ട് നിമ്മി അദ്ഭുതപ്പെട്ടു……

പെട്ടെന്നാണ് നിമ്മിയുടെ കൈയിലെ ഫോണടിച്ചത്……..അതിൽ കിച്ചു എന്ന പേര് കണ്ടതും നിമ്മിയുടെ മുഖം റോസാപ്പൂ പോലെ ചുവന്നു തുടുത്തു…..

അവൾ പെട്ടെന്ന് ഫോൺ അറ്റന്റ് ചെയ്തു….

“കിച്ചുവേട്ടാ……എവിടെയാ…..എത്താറായോ…..”

നിമ്മി കിച്ചുവേട്ടാന്ന് വിളിച്ചപ്പോൾ അമ്മു ഞെട്ടലോടെ നിമ്മിയെ ശ്രദ്ധിച്ചു……..അവളുടെ ഹൃദയം വല്ലാതെ മിടിച്ചു…..

“ആണോ……ശരി……….ഞാനിവിടെ ഉണ്ട്…….

മ്…….വരുമ്പോൾ കാണാല്ലോ…….”

കൊഞ്ചലോടെ ഓരോന്ന് പറഞ്ഞു സംസാരിക്കുന്ന നിമ്മിയെ കാൺകെ ഹൃദയത്തിലെവിടെയോ ഒരു നൊമ്പരം മുള പൊട്ടുന്നത് അമ്മുവറിഞ്ഞു…..

അമ്മുവിന്റെ വേദന ഇടംകണ്ണാലെ കണ്ടപ്പോൾ നിമ്മിയ്ക്ക് പക്ഷെ സന്തോഷമാണ് തോന്നിയത്….അമ്മു കാണാൻ തന്നെയാണ് മനപ്പൂർവ്വം ഫോൺ എടുത്തത് തന്നെ….

നാണത്തോടെ ഫോൺ വച്ച് നിമ്മി അമ്മുവിനെയൊന്ന് പാളി നോക്കി….

“കിച്ചുവേട്ടനാ……….

നിന്നോട്……പറയാൻ കഴിഞ്ഞില്ല….

ഞങ്ങള് ……തമ്മിൽ…പ്രണയത്തിലാണ്……

കല്യാണത്തിന് അച്ഛനും സമ്മതിച്ചു……കിച്ചുവേട്ടനും സമ്മതമാണ്…….”

ചെറിയൊരു നാണത്തോടെ നിമ്മിയത് പറയുമ്പോൾ അമ്മുവിന്റെ ഉള്ളം പിടഞ്ഞു പോയി……..തനിക്ക് സ്വന്തമായ വിലപ്പെട്ടതെന്തോ നഷ്ടപ്പെട്ട പോലെ അവളുടെ മിഴികൾ നിറഞ്ഞു……

ജാനിയുടെ വീടിന് മുന്നിൽ എത്തിയതും ധ്രുവിന്റെ ഹൃദയം അകാരണമായി മിടിക്കാൻ തുടങ്ങി….

നഷ്ടപ്പെടുമോ…എന്റെ പൊന്നു മോളെ…….. നേടാൻ കഴിയാതെ വരുമോ തന്റെ പ്രണയത്തെ……

ഉള്ളിൽ ആയിരം ചോദ്യങ്ങളുടെ അകമ്പടിയോടെ അവൻ വീടിന്റെ ഗേറ്റ് തുറന്നു അകത്തേക്ക് കയറി….

പുറകിൽ നിന്ന് അടുത്ത് വരുന്ന വണ്ടിയുടെ ശബ്ദം കേട്ട് അവൻ ഒരു നിമിഷം നിന്നുകൊണ്ട് തിരിഞ്ഞു നോക്കി….

തന്റെ ബെൻസിൽ വന്നിറങ്ങുന്ന അരവിയെ കണ്ട് ധ്രുവിന്റെ മുഖത്ത് പുഞ്ചിരി വിരിഞ്ഞു……

കാർ വിറ്റപ്പോൾ അരവി വാങ്ങിയതാണ്…….

“നീ കയറിയില്ലേ ചന്തൂ……..”

കാറിൽ നിന്നിറങ്ങവേ അരവി ചോദിച്ചത് കേട്ട് ചന്തു ഇല്ലെന്ന് തലയാട്ടി…..

“ങാ…….എന്നാൽ വാ…..ഒരുമിച്ച് കയറാം……”

അരവി ചന്തുവിന്റെ കൈയിൽ പിടിച്ച് ഹാളിലേക്ക് കയറി…….

ഹാളിലേക്ക് കയറിയപ്പോൾ തന്നെ കണ്ടു മാധവന്റെ മുഖത്തെ താടിയിൽ പിടിച്ച് വലിച്ച് കുസൃതി കാട്ടുന്ന കുഞ്ഞാറ്റയെ…..

ധ്രുവ് പകച്ചു പോയി…..ആ കാഴ്ച അവന്റെ ഹൃദയത്തെ തകർക്കുന്ന ഒന്നു തന്നെയായിരുന്നു…….

ആത്മബന്ധം ദുർബലമാകുന്നതാണോ….രക്തബന്ധത്തിന് തീവ്രതയേറുന്നതാണോ……………ഹൃദയം നൽകി സ്നേഹിച്ചവൻ പരാജയപ്പെടുന്നതാണോ…….. ആത്മാർഥമായി സ്നേഹിച്ചവന്റെ നെഞ്ച് പിടഞ്ഞു പോയി……കണ്ണുകൾ പെയ്യാൻ വെമ്പി…..

എങ്കിലും മോളെ കണ്ട സന്തോഷം ദുംഖത്തെ അതിജീവിച്ചപ്പോൾ കൈകൾ വിടർത്തി ധ്രുവ് കുഞ്ഞാറ്റയുടെ അടുത്തേക്കോടി…..

കുഞ്ഞാറ്റ ധ്രുവിനെ മിഴിച്ച് നോക്കുവാണ്…… അപരിചിതത്വം പോലെ……

മാധവൻ വെപ്രാളത്തോടെ കുഞ്ഞാറ്റയേയും ധ്രുവിനെയും മാറി മാറി നോക്കി നിന്നു…..

കുഞ്ഞാറ്റ പോകാതിരുന്നത് അയാൾക്ക് ഇത്തിരി ആശ്വാസം പകർന്നു…..

മറ്റുള്ളവരും കുഞ്ഞാറ്റയുടെ സമീപനത്തിൽ ശ്വാസമടക്കി നിന്നു…..

പക്ഷേ…..മോളുടെ സമീപനം ധ്രുവിനെ മൊത്തത്തിൽ തളർത്തിക്കളഞ്ഞു………

അച്ഛനും വളർത്തച്ഛനും തമ്മിലുള്ള മാനസിക വടം വലിയായിരുന്നു അത്…..

ഹൃദയം പൊട്ടുന്ന വേദനയോടെ അവൻ നീട്ടിയ കൈകൾ പിൻവലിക്കാനൊരുങ്ങിയതും…..

“ച്ഛേ……..”

കുഞ്ഞിച്ചുണ്ടുകൾ വിടർത്തി ധ്രുവിനെ നോക്കി ചിണുങ്ങിക്കൊണ്ട് അവൾ ധ്രുവിന്റെ കൈയിലേക്ക് ചാടി…….

ലോകം പിടിച്ചടക്കിയ സന്തോഷത്തോടെ ധ്രുവ് അവളുടെ മുഖമാകെ ഉമ്മകൾ കൊണ്ട് മൂടി………..

താടിയൊക്കെ വളർന്ന് കോലം കെട്ട് നിൽക്കുന്ന ധ്രുവിനെത്തന്നെ കുഞ്ഞ് ഉറ്റുനോക്കി…..

മാധവന്റെ മുഖം കറുത്തു……..അയാളുടെ സൗമ്യമായ മുഖഭാവം പെട്ടെന്ന് മാറി…….മുഖത്ത് ക്രൂരത നിഴലിച്ചു…..

അയാൾ ധ്രുവിന്റെ കൈയിൽ നിന്ന് ബലമായി കുഞ്ഞിനെ പിടിച്ചു വാങ്ങി…….

ധ്രുവ് തിരികെ ബലമായി പിടിച്ചപ്പോൾ കുഞ്ഞിന് വേദനിക്കുമെന്ന് തോന്നിയതും അവൻ വിട്ടുകൊടുത്തു…….

ധ്രുവിന്റെ കൈയിൽ നിന്ന് വേർപെട്ടപ്പോൾ കുഞ്ഞാറ്റ വലിയ വായിൽ കരയാൻ തുടങ്ങി……

മാധവൻ അതൊന്നും മൈൻഡ് ചെയ്യാതെ കുഞ്ഞാറ്റയുമായി അകത്തേക്ക് കയറിപ്പോയി……

കുഞ്ഞാറ്റയുടെ കരച്ചിൽ കൂരമ്പു പോലെ കുത്തി വേദനിപ്പിച്ചെങ്കിലും ധ്രുവ് നിസ്സഹായനായി നോക്കി നിന്നു……

സ്വന്തം അച്ഛനാണ് തട്ടിപ്പറിച്ചു കൊണ്ട് പോയത്…. അവകാശമുള്ളയാൾ…

കുറച്ചു സമയം കഴിഞ്ഞപ്പോൾ തന്നെ മാധവൻ പുറത്തേക്ക് വന്നു……പങ്കുവും പുറകേയുണ്ടായിരുന്നു…..

ധ്രുവിനെ കണ്ടതും പുഞ്ചിരിയോടെ പങ്കു അവനരികിലേക്ക് ചെന്നു……

മാധവൻ അവർക്ക് മുന്നിൽ തന്നെയുള്ള ചെയറിൽ കാലിൻ മേൽ കാൽകയറ്റി വച്ച് വീറോടെ നിവർന്നിരുന്നു….

അതുവരെ കണ്ട മാധവനേ ആയിരുന്നില്ല അയാൾ……പുതിയൊരു ഭാവം…….മുഖത്ത് ഗൗരവവും അഹങ്കാരവും…….

അയാൾ പുച്ഛഭാവത്തിൽ ധ്രുവിനെ അടിമുടി നോക്കി……ആകെ ക്ഷീണിച്ചു പോയിരുന്നു അവൻ………അലസമായ വസ്ത്രധാരണമൊക്കെ അവന്റെ അവസ്ഥയെ എടുത്തറിയിക്കുന്നുണ്ട്…..

പങ്കു ധ്രുവിനെ അവിടെ പിടിച്ചിരുത്തി….അകത്ത് ഉയർന്ന് കേൾക്കുന്ന കുഞ്ഞാറ്റയുടെ കരച്ചിലിൽ ധ്രുവ് അസ്വസ്ഥനാണെന്ന് പങ്കുവിന് മനസ്സിലായി…….

താഴത്തും തലയിലും വയ്ക്കാതെ വളർത്തിയതല്ലേ അവന് വേദനിക്കും……

നിശബ്ദത മാത്രം അവിടെങ്ങും നിറഞ്ഞു…….

ആരുമൊന്നും മിണ്ടിയില്ല………പരസ്പരം നോക്കാതെ അസ്വസ്ഥരായി കുറച്ചു നിമിഷങ്ങൾ കടന്നു പോയി…..

പുറത്ത് കാറ് വന്ന് നിൽക്കുന്ന ശബ്ദം കേട്ടതും ധ്രുവിന് മനസ്സിലായി മനു വന്നെന്ന്…..

നിരാശയോടെ അകത്തേക്ക് കയറി വന്ന മനുവിനെയും കിച്ചുവിനെയും കണ്ട് മധുവൊഴിച്ച് മറ്റെല്ലാവരും ഞെട്ടി…….

ധ്രുവ് വേദനയോടെ മനുവിന്റെ മുഖത്തേക്ക് നോക്കുമ്പോൾ അവൻ ഇല്ലെന്ന് പതിയെ തലയനക്കി…….

ഒരു പൊട്ടിച്ചിരി കേട്ടാണ് എല്ലാവരും തിരിഞ്ഞു നോക്കിയത്……മാധവൻ……അയാൾ കൈകൊട്ടി ചിരിക്കുവാണ്……

ധ്രുവ് മുന്നിൽ തോറ്റ് നിൽക്കുന്നതിന്റെ എല്ലാ സന്തോഷവും അയാളിൽ പ്രകടമായിരുന്നു…….

“നീയെന്താടാ കരുതിയത്………ഞാനൊന്നും അറിയില്ലെന്നോ……

അതോ…..ഞാനൊരു പൊട്ടനാണെന്നോ……”

അയാളുടെ പരിഹാസം മനസ്സിലായത് പോലെ ധ്രുവ് തലതാഴ്ത്തി…..

“ഈ നിൽക്കുന്ന മനുസർ നിനക്ക് റെഡിയാക്കി തന്ന …ഇന്ന് നടത്താനിരുന്ന….. ആ ബിസിനസ് ഡീലും ഞാൻ പൊളിച്ചു…..”

മാധവന്റെ വാക്കുകൾ എല്ലാവരിലും ഞെട്ടലുണ്ടാക്കി……

ധ്രുവിന്റെ അവസ്ഥ കണ്ട് മനുവും വല്ലാതായി…..

പ്രതീക്ഷിച്ചതാണ് ഈ നേരം വരെയും അവരുടെ കോൾ…….പക്ഷെ…….

“അപ്പോ….എങ്ങനാ ധ്രുവ് ദർശ്……..

നീ തോറ്റുപോയില്ലേ…..ങ്ഹേ…..ഇനി നീ പറഞ്ഞ വാക്ക് പാലിക്ക്…..

ഒപ്പിട്ട് താ ഈ രണ്ട് പേപ്പറിലും……”

മാധവൻ പറഞ്ഞു കൊണ്ട് മുന്നോട്ടേക്ക് നീട്ടിയ പേപ്പറിൽ ധ്രുവിന്റെ കണ്ണുകൾ ഉടക്കി…..

‘ഡൈവോഴ്സ് പേപ്പേഴ്സ്….മറ്റൊന്ന് എന്തോ എഗ്രിമെന്റാണ്…..’

“നീ നോക്കണ്ട…….ഡൈവോഴ്സ് പേപ്പറാണ്……. ഇനി നീയും എന്റെ മകളും തമ്മിൽ ഒരു ബന്ധവുമില്ല എന്ന് ഒപ്പിട്ട് തന്നോണം…………പിന്നെ…ഇത്…….

ഇനി നീ എന്റെ കുഞ്ഞിനെ കാണുവാനോ….ഏതെങ്കിലും വിധത്തിലുള്ള അവകാശം സ്ഥാപിക്കാനോ പാടില്ല…….”

അയാളുടെ ഉറച്ച വാക്കുകൾ ആ മുറിയിൽ മുഴങ്ങി കേട്ടു….

“മധൂ……ഒരിക്കൽ കൂടി ആലോചിട്ട്….. ധ്രുവിന് ഒരവസരം…..”

“നിർത്ത് രവീ😡……….

ഈ സമയത്തെങ്കിലും നീ എന്റെ കൂടെ നിൽക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു……”

മധുവിന്റെ പരിഹാസത്തിന് മുന്നിൽ രവി നിസ്സഹായനായി……മനുവും കിച്ചുവും അടുത്ത് തന്നെ നിരാശയോടെ നിൽക്കുന്നുണ്ട്….

“മധുവങ്കിൾ……..ജാനി……”

“വേണ്ട പങ്കൂ……ഒന്നും പറയണ്ട……എനിക്ക് മിസ്റ്റർ ധ്രുവിന്റെ തീരുമാനമാണ് അറിയേണ്ടത്…….”

മധു പറഞ്ഞു കൊണ്ട് ധ്രുവിന്റെ നേരെ തിരിഞ്ഞു തല കുനിഞ്ഞു നിൽക്കയാണ്…..കണ്ണുകൾ നിറഞ്ഞിട്ടുണ്ട്……

എരിതീയിൽ പെട്ടത് പോലെ ചുട്ടുപൊള്ളുന്നുണ്ട് മനസ്സ്……തന്റെ ജീവനും ജീവിതവും അവസാനിക്കയാണ്……

പോക്കറ്റിലെ വിഷക്കുപ്പി കൈകൊണ്ട് തലോടി ഉറപ്പ് വരുത്തി …..കണ്ണുകൾ അമർത്തി തുടച്ചു…. എന്തോ തീരുമാനിച്ച് ഉറപ്പിച്ച പോലെ ധ്രുവ് ആ പേപ്പറുകൾ കൈയിൽ വാങ്ങി….

മാധവന്റെ കണ്ണുകൾ തിളങ്ങി…….

താൻ ജയിച്ചിരിക്കുന്നു…..തന്നെ അപമാനിച്ചവന്റെ മുന്നിൽ…….

വിറയ്ക്കുന്ന കൈകളോടെ ധ്രുവ് പേപ്പറിൽ ഒപ്പിടാൻ തുനിഞ്ഞതും മനു അവന്റെ കൈയിൽ പിടിച്ച് തടഞ്ഞു……

ധ്രുവ് നിറഞ്ഞ മിഴികളോടെ ചോദ്യഭാവത്തിൽ അവനെ നോക്കി…..മനുവിന്റെ മുഖത്തെ പുഞ്ചിരി കണ്ട് അവൻ സംശയത്തിൽ മുഖം ചുളിച്ചു……..

മറുപടിയായി മനു തന്റെ മൊബൈൽ അവന് നേരെ തിരിച്ചു…….

നഷ്ടപ്പെട്ടതെന്തോ നേടിയ പോലെ ധ്രുവിന്റെ മുഖം വിടർന്നു…..

അവൻ പെട്ടെന്ന് മാധവന് നേരെ തിരിഞ്ഞു…… തന്റെ കൈയിലിരുന്ന പേപ്പറുകൾ കഷ്ണങ്ങളായി വലിച്ച് കീറി മാധവന്റെ മുഖത്തേക്ക് എറിഞ്ഞു……..

വായും തുറന്ന് നിൽക്കുന്ന അയാളുടെ മുഖത്തിനടുത്തായി തന്റെ മുഖം പിടിച്ച് വിജയീഭാവത്തിൽ അവനൊന്നു ചിരിച്ചു…….

“മിസ്റ്റർ മാധവൻ……….ഞാൻ തരാം താൻ പറഞ്ഞ പത്ത് കോടിയും…….”

ധ്രുവ് അല്പം അഹങ്കാരത്തോടെ പറഞ്ഞത് കേട്ട് മാധവൻ ഞെട്ടി…….

“താനെന്താ വിചാരിച്ചെ ഞാനും ഒന്നുമറിയില്ലെന്നോ…….അതോ ഞാനൊരു പൊട്ടനാണെന്നോ……

ഓരോ ബിസിനസ് ഞാൻ ചെയ്യാൻ തുടങ്ങുമ്പോഴും നിഴല് പോലെ തന്റെ ആൾക്കാർ പുറകിലുള്ളത് ഞങ്ങളറിഞ്ഞിരുന്നു…..

അതാ രഹസ്യമായൊരു ബിസിനസ് ഡീൽ നടത്തിയത്…….

ഇവിടെ വരുന്നത് വരെ എനിക്ക് പ്രതീക്ഷ ഇല്ലായിരുന്നു…..എന്നാൽ അവര് മെസേജ് അയച്ചു…..

ഇപ്പോൾ തന്നെ എന്റെ കാശ് കൊണ്ട് തരാമെന്ന്…….”

മാധവൻ ഞെട്ടലോടെ പുറകിലേക്കാഞ്ഞു…… ഇതുവരെ ഉണ്ടായിരുന്ന ധൈര്യം എങ്ങോ പോയി മറഞ്ഞ പോലെ……

ബാക്കി എല്ലാവരുടെയും മുഖം തെളിഞ്ഞു……… ശ്വാസം കിട്ടിയത് പോലെ പങ്കുവൊന്ന് നെടുവീർപ്പിട്ടു….. ജാനിയുടെ സങ്കടം കാണാൻ ഇനിയും വയ്യ….

“ചന്തൂ…..ഞാൻ പോയി പൈസ വാങ്ങിയിട്ട് വരാം…….നീ നിന്റെ ഭാര്യയും കുഞ്ഞിനെയും കൊണ്ട് പോകാൻ റെഡിയാവ്…..”

ധ്രുവിന്റെ തോളിൽ തട്ടി കരുതലോടെ പറഞ്ഞിട്ട് മനു ധൃതിയിൽ പുറത്തേക്ക് പോയി…..

“ജാനീ…….ജാനീ…..”

ധ്രുവിന്റെ ഉറക്കെയുള്ള ശബ്ദം ആ വീട്ടിൽ മുഴങ്ങിക്കേട്ടു…..

അകത്തിരുന്നവർ ഓടി പുറത്തേക്ക് വന്നു…..

കുഞ്ഞാറ്റയെയും മറോടടക്കി ഓടി വന്ന ജാനി ധ്രുവിനെ കണ്ടതും ആ നെഞ്ചിലേക്ക് ഓടി പാഞ്ഞുകയറി….

ധ്രുവ് കരച്ചിലോടെ രണ്ട് പേരെയും ഇറുകെ പുണർന്നു…….

ജാനിയും ഏങ്ങലോടെ അവന്റെ മാറിൽ മുഖം പൂഴ്ത്തി……

കുഞ്ഞാറ്റ അച്ഛയെ കിട്ടിയ സന്തോഷത്തിൽ ധ്രുവിന്റെ ദേഹത്തേക്ക് വലിഞ്ഞു കയറി……

അവരുടെ സ്നേഹം കണ്ട് മറ്റുള്ളവരുടെയും കണ്ണ് നിറഞ്ഞു…..

ധ്രുവ് കുഞ്ഞാറ്റയെയും എടുത്ത് ജാനിയെയും ഒരു കൈ കൊണ്ട് ചേർത്ത് പിടിച്ച് മാധവന്റെ മുന്നിൽ വന്ന് നിന്നു…..

“ജനിപ്പിച്ചത് കൊണ്ട് മാത്രം തന്തയാവില്ല മിസ്റ്റർ മാധവൻ……

മക്കളെ മനസ്സിലാക്കാനും ശ്രമിക്കണം…….

തന്റെ ആജ്ഞ അനുസരിച്ച് മാത്രമാണ് ജാനി എന്റെ താലിയ്ക്ക് മുന്നിൽ തല കുനിച്ചത്……

എന്നിട്ടും അവളുടെ വേദന മാത്രം നിങ്ങള് കണ്ടില്ലല്ലോ ….

ഈ കുഞ്ഞിനെ കൊന്നുകളയാൻ ചിന്തിച്ചപ്പോൾ തന്നെ അച്ഛനെന്ന നിലയിൽ താനൊരു പരാജയമായി…….

സ്വന്തം ഭാര്യയെയും മക്കളെയും നിങ്ങൾ ആത്മാർഥമായി സ്നേഹിച്ചിരുന്നെങ്കിൽ ഇപ്പോൾ… ഈ കുഞ്ഞ് എന്റെ കൈയിൽ കാണില്ലായിരുന്നു……..

ഒരു സ്ത്രീയെ ചതിച്ചു കടന്നു കളഞ്ഞ നിങ്ങളെ ദൈവമാണ് കുഞ്ഞാറ്റയുടെ രൂപത്തിൽ ശിക്ഷിച്ചത്………”

മാധവൻ തല കുനിച്ചു തന്നെ നിൽക്കയാണ്…… കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്………

ആരുടെയും മുഖത്ത് നോക്കാൻ അയാൾക്ക് കഴിയുന്നില്ല…..അത്രയും ദയനീയമായി അയാൾ തോറ്റിരിക്കുന്നു….

കൗസു ഏങ്ങലോടെ കണ്ണീരൊപ്പി….അമ്മുവും വിതുമ്പിക്കരഞ്ഞു……ഏറെനാളായി അടക്കി വച്ചിരുന്ന സങ്കടം മുഴുവൻ അവരിൽ നിന്നും പുറത്തേക്കൊഴുകി…..

“ഇനിയൊന്നും പറയാനില്ല……..പക്ഷെ…… ചെയ്യാനുണ്ട്……..തന്റെ നാശം…….”

ധ്രുവ് വെറുപ്പോടെ പറഞ്ഞതും മാധവൻ കണ്ണുകൾ പൂട്ടി സ്വയം നിയന്ത്രിച്ചു……

കുഞ്ഞാറ്റ താടിയിൽ പിടിച്ച് വലിച്ചപ്പോൾ ധ്രുവ് അവളെ വാത്സല്യത്തോടെ ചേർത്ത് പിടിച്ച് നെറ്റിയിൽ ഒരുമ്മ നൽകി…..

മാധവന് ആ കാഴ്ച കണ്ട് ദേഷ്യം വന്നെങ്കിലും അയാൾ മിണ്ടാതെ സഹിച്ചു നിന്നു……

തോറ്റു പോയത് സഹിക്കാൻ കഴിയാതെ…..

അരമണിക്കൂർ കഴിഞ്ഞപ്പോൾ തന്നെ മനു കാശുമായി വന്നു……

ധ്രുവ് പെട്ടി തുറന്ന് കാശ് എടുത്ത് കെട്ടുകളായി മാധവന്റെ തലയിലേക്ക് വീഴ്ത്തി…..ഓരോ നോട്ടും മാധവന്റെ മുഖത്ത് തട്ടി നിലത്തേക്ക് വീണുകൊണ്ടിരുന്നു…….

മനു ചെറുപുഞ്ചിരിയോടെ ഇതെല്ലാം കാണുവാണ്…..അവർ തമ്മിലുള്ളത് തീർക്കെട്ടെ…..

അവൻ പുറത്തേക്കിറങ്ങി……

“ഇതല്ലേ….താൻ തന്റെ മക്കൾക്കിട്ട വില….

ഇതാ കൊണ്ട് പോയി തിന്ന്……സമാധാനം കിട്ടട്ടെ……”

ധ്രുവ് ദേഷ്യത്തിൽ പറഞ്ഞതും ജാനി കരച്ചിലോടെ ധ്രുവിനെ ഒന്ന് നോക്കി….. എത്രയൊക്കെ പറഞ്ഞാലും അവളുടെ അച്ഛനാണ്……

അത് മനസ്സിലായത് പോലെ ധ്രുവ് അവളെയും പിടിച്ച് കൊണ്ട് പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയതും…..

“മോനെ……..”

കൗസുവിന്റെ വിളി കേട്ട് അവനൊന്നു തിരിഞ്ഞു നോക്കി…….

“ഞാനുമുണ്ട്……….കൂടെ എന്റെ അമ്മൂം…… മോന് ബുദ്ധിമു…..”

“ഒന്നും പറയണ്ടമ്മേ………രണ്ടുപേരും ബാഗുമെടുത്ത് പോന്നോളൂ…..”

കൗസു പറയാൻ വന്നത് മുഴുമിക്കും മുൻപേ ധ്രുവ് പറഞ്ഞു…….

മാധവൻ ഞെട്ടലോടെ കൗസുവിനെ നോക്കി….അയാളുടെ നിറഞ്ഞൊഴുകുന്ന കണ്ണുകൾ അവഗണിച്ചു കൊണ്ട് കൗസു അമ്മുവിനെയും കൊണ്ട് അകത്തേക്ക് പോയി…..

രേണുവും ലെച്ചുവും സമാധാനത്തോടെ നെടുവീർപ്പെട്ടു…..

രവിയ്ക്കും പങ്കുവിനും അതൊരു ആശ്വാസമായി……

മാധവൻ തളർച്ചയോടെ കസേരയിലേക്കിരുന്നു……..തല കൈയിൽ താങ്ങി അയാൾ നെഞ്ചു പൊട്ടി കരഞ്ഞു…..

കൗസുവിന്റെ കൂടെ ബാഗും തൂക്കിയിറങ്ങുന്ന അമ്മുവിനെ കണ്ട് കിച്ചുവിന്റെ കണ്ണുകൾ വിടർന്നു…….

അതേസമയം ആ കാഴ്ച നിമ്മിയുടെ ഹൃദയത്തെ തകർത്തു കൊണ്ട് കൂരമ്പ് പോലെ പതിച്ചു…..

കെട്ടിപ്പൊക്കിയ കള്ളങ്ങളൊക്കെയും ചീട്ട് കൊട്ടാരം പോലെ തകർന്നു പോകുന്നത് ഒരു നടുക്കത്തോടെ അവൾ നോക്കി നിന്നു…….

എല്ലാവരും പുറത്തേക്കിറങ്ങിയതും അരവി അടുത്തേക്ക് ഓടി വന്നു…..

“ഇതാ ചന്തൂ…നിന്റെ കാറിന്റെ താക്കോൽ…… നിന്റെ ഫ്ലാറ്റും കാറും എനിക്ക് വേണ്ട…..ഞാനിത് നിനക്ക് തന്നെ വിൽക്കുവാ…”

അരവി നേർത്ത ചിരിയോടെ പറഞ്ഞതും ധ്രുവ് അവനെ സന്തോഷത്തോടെ കെട്ടിപ്പിടിച്ചു……

തുടരും….

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

എന്ത് പറയാനാ ….ഇപ്പോൾ ക്ലീഷേയല്ലേ ട്രെൻഡ്…..അയ്യോ എനിക്കൊന്നും വയ്യായേ….

എന്തായാലും ക്ലീഷേ വിട്ടൊരു കളിയില്ല…….ക്ലീഷേ സേച്ചീ എന്റെ കഥ വായിക്കണ്ട….😤

Leave a Reply

Your email address will not be published. Required fields are marked *