സ്നേഹമർമ്മരം…ഭാഗം-52

ഭാഗം 52

മനുവിന്റെ കാറിൽ അരവിയും കിച്ചുവും കയറി……..

ജാനിയെ കാറിന്റെ മുൻസീറ്റിലിരുത്തി കുഞ്ഞാറ്റയെ മടിയിൽ വച്ച് കൊടുത്തു……

അവൾ പോകാതെ ധ്രുവിനെ മുറുകെ പിടിച്ചെങ്കിലും ജാനി പുഞ്ചിരിയോടെ അവളെ ഇത്തിരി ബലത്തിൽ എടുത്തു…..

ധ്രുവ് കുഞ്ഞ് കരയുന്നത് കണ്ട് പെട്ടെന്ന് തന്നെ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി…………………….

കൗസുവും അമ്മും പുറകിലെ സീറ്റിൽ കയറി……..

അവരുടെ കാറുകൾ അകന്നുപോകുന്നത് ജനലിനപ്പുറം നിറകണ്ണുകളോടെ മാധവൻ നോക്കി നിന്നു…..

ശരീരം തളർന്നു പോയെന്ന് തോന്നിയപ്പോൾ അയാളൊന്നിടറി……പെട്ടെന്ന് രവി മധുവിനെ പിടിക്കാനാഞ്ഞതും മധു ദേഷ്യത്തിൽ രവിയുടെ കൈകൾ തട്ടി മാറ്റി….

“വരരുത്…😡😡😡😡….ഇവിടേക്ക് ……

എനിക്ക് ഇനിയാരുമില്ല….😡😡”

വേദനയിലും വാക്കുകൾ കൂർപ്പിച്ച് അയാൾ വിറച്ചു….

“മധൂ…..നിന്റെ വാശി കുറയ്ക്ക്……

തെറ്റ് ചെയ്തത് നീയല്ലേ മധൂ……….

നിന്റെ രണ്ട് മക്കളെയും ജീവനു തുല്യം സ്നേഹിക്കുന്ന ധ്രുവ് തന്റെ ഭാഗ്യമാണ്…….

നീയെന്താ ഇതൊന്നും മനസ്സിലാക്കാതെ ഭ്രാന്തനെ പോലെ ഓരോന്ന് ചിന്തിച്ചു കൂട്ടുന്നത്…..

നീ ഒളിപ്പിച്ച സത്യങ്ങൾ ധ്രുവ് പറഞ്ഞില്ലെങ്കിലും….. എന്നെങ്കിലും അതൊക്കെ പുറത്ത് വരും മധൂ……”

കണ്ണുകൾ ചുവപ്പിച്ച് അയാൾ രവിയെ കനത്തിലൊന്ന് നോക്കി……

“ഞാൻ പറഞ്ഞില്ലേ…..ഇനി എനിക്കാരുമില്ല……

ഞാൻ മാത്രം മതി…….ആരും എന്നെ തോൽപ്പിക്കാൻ ഞാൻ സമ്മതിക്കില്ല…..

ഇനി ധ്രുവിനെ കൊന്ന് ജയിലിൽ കിടക്കേണ്ടി വന്നാലും ഞാൻ ജയിക്കും…..

ഇത് മാധവന്റെ വാശിയാണെന്ന് തന്നെ കൂട്ടിക്കോ…..😡😡”

വീറോടെ പറഞ്ഞ് അയാൾ മുറിയിലേക്ക് പോയി…….ഉറക്കെയുള്ള ശബ്ദത്തിൽ മുറിയുടെ വാതിൽ അടയുന്നത് കേട്ട് പങ്കുവും രവിയും നെടുവീർപ്പോടെ പരസ്പരം നോക്കി……

ആര് വിചാരിച്ചാലും തിരുത്താൻ പറ്റാത്ത അത്രയും അയാൾ മാറിപ്പോയെന്ന് രവിയ്ക്ക് മനസ്സിലായി………..

കുറച്ചു സമയം കഴിഞ്ഞു അവരും മധുവിന്റെ വീട്ടിൽ നിന്നിറങ്ങി……..

രവിയുടെ വീട്ടിലെത്തി എല്ലാവരും കാറിൽ നിന്നിറങ്ങി…..പങ്കു മാത്രം ഡ്രൈവിങ് സീറ്റിൽ നിന്ന് ഇറങ്ങിയില്ല…….

“അച്ഛാ……ഞാനൊന്നു ജാനിയുടെ അടുത്തേക്ക് പോയിട്ട് വരാം……

ഇത്രയും ദിവസം അവളുടെ കരയുന്ന മുഖം കണ്ടതല്ലേ………….അവളുടെ സന്തോഷം കൂടി കണ്ടാലെ മനസ്സ് നിറയൂ…….”

വേദനയോടെ പങ്കു പറയുമ്പോൾ രവി പുഞ്ചിരിയോടെ അവന്റെ തോളിൽ ഒന്ന് തട്ടി……

“പോയിട്ട് വാ മോനെ………

എന്തിനും ഞങ്ങളുണ്ടാവുമെന്ന് ജാനിയോട് പറയണം……”

“പറയാം……….പിന്നെ….

ഞാൻ ….ലെച്ചുവിനെ കൂടി കൊണ്ട് പൊയ്ക്കോട്ടെ……”

പങ്കു നേർത്ത മടിയോടെ ചോദിച്ചപ്പോൾ കുട്ടൂസന് ചിരി വന്നു…..

“മോനെ…നിന്റെ ഭാര്യയെ എങ്ങോട്ടെങ്കിലും കൊണ്ട് പോകണമെങ്കിൽ എന്റെ സമ്മതം ചോദിക്കേണ്ട ആവശ്യമില്ല…..

നിനക്ക് എവിടെ വേണോ അവളെ കൊണ്ട് പോകാം….

അന്ന് നീയവളെ ദ്രോഹിച്ചത് കൊണ്ട് മാത്രമാണ് അച്ഛൻ ലെച്ചുവിനെ മാറ്റി നിർത്തിയത്….

ഇപ്പോൾ……..ലെച്ചുവാണ് നിന്റെ പ്രാണനെന്ന് അച്ഛന് നന്നായറിയാം…….അതുകൊണ്ട് നിങ്ങള് പോയി സന്തോഷിക്ക് മക്കളെ…”

രവി സന്തോഷത്തോടെ പറഞ്ഞപ്പോൾ പങ്കു നിറഞ്ഞ മനസ്സോടെ ലെച്ചുവിനെ നോക്കി…….

അവളുടെ മുഖത്തും നിറഞ്ഞ സന്തോഷം….. രേണുവും നിറമനസ്സോടെ അവരെ നോക്കി നിൽക്കുമ്പോൾ ഇതൊക്കെ കണ്ട് നിമ്മി മാത്രം ദേഷ്യം കൊണ്ട് പല്ലിറുമ്മി….

രവി തന്നെ ഡോർ തുറന്ന് ലെച്ചുവിനെ കാറിലേക്ക് കയറ്റി……

“അച്ഛാ……ഞാനും ഇവരുടെ കൂടെ പൊയ്ക്കോട്ടെ…….”

നിമ്മി ചോദിച്ചത് കേട്ട് രവി സമ്മതത്തോടെ തലയാട്ടി….. നിമ്മി വേഗം തന്നെ കാറിൽ കയറിയിരുന്നു……

അവളുടെ മനസ്സ് നിറയെ കിച്ചുവും അമ്മുവും ഒരുമിച്ചു നിൽക്കുന്നതിന്റെ ആധിയാണ്….

അരവിയെയും കിച്ചുവിനെയും ഫ്ലാറ്റിന് മുന്നിലിറക്കി മനു പിന്നെ വരാമെന്നും പറഞ്ഞു പോയി…..

ഇത്തിരി കഴിഞ്ഞപ്പോൾ ധ്രുവിന്റെ കാറ് ഫ്ലാറ്റിന് മുന്നിലെത്തി…….

കാർ നിർത്തിയത് കണ്ട് കുഞ്ഞാറ്റ ധ്രുവിന്റെ മേലേക്ക് പിടച്ചു കയറി…

അച്ഛനെ ഇനിയും പിരിയേണ്ടി വരുമോന്നുള്ള ഭയമായിരുന്നു ആ കുരുന്ന് കണ്ണുകളിൽ……

ധ്രുവ് വാത്സല്യത്തോടെ കുഞ്ഞിനെയും ചേർത്ത് പിടിച്ച് ഡോർ തുറന്നു പുറത്തിറങ്ങി……ഇപ്പുറത്ത് വന്ന് ജാനിയുടെ ഡോറും തുറന്നു കൊടുത്തു….

കൗസുവും അമ്മുവും ഇറങ്ങിയ ഉടൻതന്നെ കിച്ചു ഓടിവന്ന് അമ്മുവിന്റെ കൈയിലെ ബാഗ് വാങ്ങി വച്ചു…..

അമ്മുവിന്റെ മുഖത്തേക്ക് ഇടംകണ്ണിട്ട് നോക്കിയെങ്കിലും അവൾ മറ്റേതോ ലോകത്തായിരുന്നു……..

കരഞ്ഞു കരഞ്ഞു തളർന്നിട്ടുണ്ടവൾ……

ധ്രുവിനെ കണ്ടാലറിയാം അവന്റെ സന്തോഷം….കുഞ്ഞാറ്റയെ ഇടയ്ക്കിടെ ചേർത്ത് പിടിച്ച് തെരുതെരാ ഉമ്മ വയ്ക്കുന്നുണ്ട്….

ഇടയ്ക്കിടെ ജാനിയെ പ്രണയപൂർവ്വം കണ്ണുകളാൽ തഴുകുന്നുണ്ട്…….

ഫ്ലാറ്റിലേക്ക് കയറുമ്പോൾ ജാനി വിതുമ്പിപ്പോയി…………പഴയ ഓർമ്മകൾ അവളെ തീയേറ്റത് പോലെ പൊള്ളിച്ചു………

മാധവനെ കുറിച്ചോർത്തപ്പോൾ ജാനിയ്ക്ക് ശരിക്കും സങ്കടം തോന്നി…..

എത്ര പെട്ടെന്നാണ് എല്ലാം മാറി മറിഞ്ഞത്……… ജീവനുതുല്യം സ്നേഹിച്ച അച്ഛൻ ഇപ്പോൾ ശത്രുപക്ഷത്താണ്……..

ജാനിയുടെ വിഷമം മനസ്സിലായത് പോലെ ധ്രുവ് അവളെ ചേർത്ത് പിടിച്ചു……

കുഞ്ഞാറ്റ ധ്രുവിന്റെ കൈയിൽ തന്നെയായിരുന്നു…..കുറച്ചു ദിവസം കാണാതിരുന്ന പരാതിയും സങ്കടവുമൊക്കെ ധ്രുവിന്റെ താടിയിൽ പിടിച്ചു വലിച്ചാണ് കുറുമ്പി തീർത്തത്……

കിച്ചു പോയി എല്ലാവർക്കും കഴിക്കാനുള്ള ഫുഡ് വാങ്ങി വന്നു…….

“അമ്മൂ……….”

ബാൽക്കണിയിൽ ആലോചിച്ചു നിന്ന അമ്മു കിച്ചുവിന്റെ ശബ്ദം കേട്ട് തിരിഞ്ഞു നോക്കി…….

കിച്ചുവിനെ കണ്ടതും അമ്മുവിന്റെ മുഖം മങ്ങി……..അവളുടെ മനസ്സിൽ നിമ്മിയുടെ മുഖം ഓർമ്മ വന്നു……..

“കഴിക്കാൻ ഫുഡ് കൊണ്ട് വന്നു………താൻ കഴിക്കുന്നില്ലേ……..”

“ഇല്ല…..വിശപ്പില്ല……”

അമ്മൂന് കിച്ചു അടുത്ത് നിൽക്കുന്തോറും വല്ലാത്ത അസ്വസ്ഥത……

ഒന്നാമത് അച്ഛന്റെ കാര്യമോർത്ത് മനസ്സ് അസ്വസ്ഥതമാണ്………കിച്ചുവേട്ടനെ നഷ്ടപ്പെട്ട വിങ്ങലും ശരീരത്തെ തളർത്തുന്നുണ്ട്…..

ഇനിയും വയ്യ…… ഒന്നിനും…….

“ടോ……താനെന്താ ആലോചിക്കുന്നെ….”

അമ്മു ഒന്നും മിണ്ടാതെ മുഖം കുനിച്ചു നിന്നു….. കിച്ചു സംശയത്തോടെ അവളെ നോക്കുവാണ്……

ഇവളെന്താ എന്നെ കണ്ടിട്ട് ഒരു സന്തോഷവുമില്ലാത്തെ…….നിമ്മി എല്ലാം പറഞ്ഞ് ശരിയാക്കി എന്നാണല്ലോ പറഞ്ഞത്…

കിച്ചുവിന് വിഷമം തോന്നി അമ്മൂന്റെ സമീപനത്തിൽ…..

“ചന്തുവേട്ടൻ ജാനിയെയും അമ്മയെയും കഴിക്കാൻ പിടിച്ചിരുത്തിയിട്ടുണ്ട്……..

തന്നെ വിളിക്കാൻ എന്നെ പറഞ്ഞ് വിട്ടതാണ്…..”

കിച്ചു പിന്നെയും നിർബന്ധിച്ചപ്പോൾ അമ്മു മനസ്സില്ലാമനസ്സോടെ താഴേക്ക് ചെന്നു….

പങ്കുവും ലെച്ചുവുമൊക്കെയുണ്ട്…..എല്ലാവരും ഫുഡ് കഴിക്കാനിരിക്കുവാണ്…..

കിച്ചുവും അമ്മൂം മുറിയിൽ നിന്ന് ഒരുമിച്ച് ഇറങ്ങി വരുന്നത് കണ്ട് നിമ്മിയുടെ മുഖം മാറി….. അമ്മൂനെയങ്ങ് കൊന്ന് കളഞ്ഞാലോന്ന് വരെ അവൾക്ക് തോന്നി…..

മടി കാണിച്ചെങ്കിലും പങ്കു ജാനിയെ നിർബന്ധിച്ച് കുറച്ചു ചോറ് കഴിപ്പിച്ചു……

അമ്മയെയും അമ്മൂനെയും ലെച്ചു വല്ലവിധത്തിലും പറഞ്ഞ് കഴിപ്പിച്ചു……

ധ്രുവ് പിന്നെ കുഞ്ഞാറ്റയുടെ പുറകെ ആയിരുന്നു……കുഞ്ഞിന് ഭക്ഷണം കൊടുക്കാൻ അവൻ ബാൽക്കണിയിൽ പോയി…

ഇത്തിരി ചോറും കുറച്ചു കറിയുമെടുത്ത് കുഴച്ച് ചെറിയ ഉരുളയാക്കി വായിൽ വച്ചു കൊടുക്കുമ്പോൾ കുറുമ്പി അത് ആസ്വദിച്ചു തിന്നു…….

കുഞ്ഞിനെ ഭക്ഷണം കൊടുത്തു വായ കഴുകിച്ചപ്പോൾ കിച്ചു വന്ന് മോളെ കളിപ്പിക്കാൻ നിർബന്ധിച്ച് എടുത്ത് കൊണ്ട് പോയി…..

ഹാളിൽ എല്ലാവരും ഒരുമിച്ചിരുന്ന് കുഞ്ഞാറ്റയുടെ കുസൃതികൾ കണ്ട് ചിരിച്ചു….

മോള് എല്ലാവരോടും കുറച്ചൊക്കെ അടുത്തിരുന്നു…….

ധ്രുവ് ഒന്നു ഫ്രഷാകാൻ ബാത്ത്റൂമിലേക്ക് കയറി….

ധ്രുവ് തിരികെ ഇറങ്ങുമ്പോൾ പ്ലേറ്റിൽ കുറച്ചു ചോറുമായി ജാനി നിൽപ്പുണ്ട്….

രണ്ടുപേരുടെയും കണ്ണുകൾ ഒരു നിമിഷം കോർത്തു……..

ക്ഷീണിച്ച് അവശയായ ജാനിയെ കാൺകെ ധ്രുവിന്റെ ഹൃദയവും വേദനിച്ചു…..

ധ്രുവ് താടിയും മുടിയുമൊക്കെ വെട്ടിയൊതുക്കിയിട്ടുണ്ട്………അതുകൊണ്ട് മുഖത്ത് കുറച്ചു തെളിച്ചമൊക്കെ വന്നിട്ടുണ്ട്…….

നഷ്ടപ്പെട്ട അവന്റെ കണ്ണുകളിലെ തിളക്കം തിരികെ വന്നിട്ടുണ്ട്…….ജാനിയുടെ ഹൃദയം അവന് വേണ്ടിയെന്ന പോലെ വേഗത്തിൽ മിടിച്ചു…

“ചന്തുവേട്ടാ……വാ…..ഞാൻ വാരിത്തരാം…..”

ജാനി പറഞ്ഞത് കേൾക്കെ ഉള്ളം കുളിർന്ന പോലെ അവനൊന്നു തേങ്ങി…..

ഏറെ നാളുകൾ ആയിരിക്കുന്നു…ഒരുമിച്ച് ഒരു മുറിയിൽ……..

അനുസരണയുള്ള കുട്ടിയെ പോലെ അവൻ ജാനിയുടെ അരികിൽ വന്നിരുന്നു…..

കൊച്ചു കുഞ്ഞിന് കൊടുക്കും പോലെ ജാനി അവന് ചോറ് വാരികൊടുത്തു….

ധ്രുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി…..

പൂപ്പല് പിടിച്ച ബ്രഡും പൈപ്പ് വെള്ളവുമൊക്കെ സഹിച്ച് കഴിച്ചത് ഈയൊരു നിമിഷത്തിനായിരികും……

ഈ സുഖമുള്ള നിമിഷങ്ങൾ അവസാനിക്കാതിരുന്നെങ്കിൽ….

ജാനിയുടെ കൈകൾ കൊണ്ടായപ്പോൾ ഭക്ഷണം അമൃതാണെന്ന് അവന് തോന്നി……

ജാനി കൊടുത്തത് മുഴുവനും അവൻ കഴിച്ചു….. ഇത്തിരി നേരം അവളുടെ മടിയിൽ അവൻ കിടന്നു…..

കുഞ്ഞുവാവയെ പോലെ ജാനി അവന്റെ തലയിൽ തലോടിക്കൊണ്ടിരുന്നു……….

അവളുടെ മടിയിൽ കിടന്ന് ധ്രുവ് കരയുകയായിരുന്നു…….ഇതുവരെ പിടിച്ച് നിർത്തിയതെല്ലാം കണ്ണുനീരായി പുറത്തേക്ക് വന്നു….

അത്രയും അനുഭവിച്ചിരുന്നു അവൻ ആറ് മാസം കൊണ്ട്……

കിച്ചു അമ്മുവിന്റെ പുറകെ തന്നെയായിരുന്നു……….

അമ്മുവിന് അടുത്തിരുന്ന് ഓരോന്ന് പറഞ്ഞു സമാധാനിപ്പിക്കുന്ന കിച്ചുവിനെ കണ്ട് പങ്കുവും സംശയിച്ച് നോക്കി….

നിമ്മിയുടെ മുഖത്തെ ഗൗരവം അവന് മനസ്സിലായി…..ലെച്ചുവും കിച്ചുവിന്റെ ഭാവം കണ്ട് അതിശയിച്ചു…….

അമ്മൂനോട് എന്തോ ഉണ്ട്…ഉറപ്പാണ്…..

ലെച്ചു ഉറപ്പിച്ചു…..

അരവി അവർക്ക് തത്കാലം വേണ്ട സാധനങ്ങളൊക്കെ പോയി വാങ്ങി…….

വൈകുന്നേരം ആയപ്പോൾ ലെച്ചു എല്ലാവർക്കും വേണ്ട ചായ ഉണ്ടാക്കി…..

ധ്രുവും ജാനിയും ഒരുമിച്ചിരുന്ന് ചായ കുടിച്ചു…… പിച്ച വച്ചു നടക്കുന്ന കുഞ്ഞാറ്റയെ ധ്രുവ് കൗതുകത്തോടെ നോക്കിയിരുന്നു….

കുഞ്ഞ് നടക്കുന്നത് അവൻ കണ്ടില്ലല്ലോ…..

അമ്മു ചായ ചുണ്ടോടടുപ്പിച്ചതും ചൂട് കാരണം കൈയിലേക്ക് മറിഞ്ഞു……

“ആ……”

ചൂട് ചായ വീണപ്പോൾ അമ്മുവിന്റെ കൈ വല്ലാതെ ചുവന്നു….

“എന്താ അമ്മൂ…….ശ്രദ്ധിക്കണ്ടേ………”

കിച്ചു ശാസനയോടെ പെട്ടെന്ന് അമ്മൂന്റെ കൈ പിടിച്ചു പൈപ്പിലേക്ക് കാണിച്ചു…..

ചൂട് തട്ടിയ ഭാഗത്ത് അവൻ വെപ്രാളത്തിൽ ഊതികൊടുത്തു……

അമ്മു അമ്പരന്നു നിൽക്കയാണ്………അമ്മു മാത്രമല്ല…..നിമ്മിയൊഴിച്ച് മറ്റെല്ലാവരും……

കിച്ചു അത്രയും വേവലാതിയിലാണ് അമ്മുവിന്റെ കൈയിലേക്ക് ഊതുന്നത്…….മറ്റുള്ളവർ ഇരിക്കുന്ന കാര്യം പോലും അവൻ മറന്ന മട്ടാണ്…..

ധ്രുവ് അമ്പരന്ന് ജാനിയുടെ മുഖത്തേക്ക് നോക്കി…….ജാനി കുസൃതിയോടെ അവനെ കണ്ണ്ചിമ്മി കാണിച്ചു…

ധ്രുവിന് കാര്യം മനസ്സിലായത് പോലെ ചുണ്ടിൽ ചിരി വിടർന്നു……

നിമ്മി സർവം തകർന്നിരിക്കയാണ്….ഒന്നും മനസ്സിലാവാതെ പങ്കുവും…..

നിമ്മി ഇവിടെ വന്നിട്ട് കിച്ചുവിന്റെ നോട്ടം ഒരു തവണ പോലും അവളിൽ പതിഞ്ഞില്ലെന്നത് പങ്കുവിൽ സംശയമുണ്ടാക്കി….. നിമ്മിയുടെ പേടിച്ചരണ്ട ഭാവവും അവൻ ശ്രദ്ധിച്ചിരുന്നു…..

എന്തോ ഉണ്ട്……കിച്ചു വളരെ നല്ലവനാണ്…… അത് തനിക്ക് ഉറപ്പാണ്…..നിമ്മി എന്തോ ഒളിപ്പിക്കുന്നുണ്ട്……ഇന്ന് വീട്ടിലെത്തിയിട്ട് നിമ്മിയെകൊണ്ട് സത്യം പറയിക്കണം….

പങ്കു കണക്കുകൂട്ടി…..

സന്ധ്യയായപ്പോൾ തന്നെ എല്ലാവരും തിരിച്ചു പോയി…….

അമ്മൂം അമ്മയും കിച്ചുവിന്റെ റൂമിലാണ് കിടന്നത്…….കിച്ചു ഹാളിലെ സോഫയിൽ കിടന്നു……

തുടരും……

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

വെറുതെ വന്ന് എഴുതി പോകുന്നതല്ല……തീരെ സമയം കിട്ടുന്നില്ല….

സിമിചേച്ചി ഇനിയും എഴുതിയില്ലെങ്കിൽ എനിക്ക് കൊട്ടേഷൻ തരുമെന്ന് പറഞ്ഞു…അതാ എഴുതിയത്….

സത്യം പറഞ്ഞാൽ നിങ്ങള് റിവ്യൂ ഇടാൻ മടി കാണിക്കുന്നത് കൊണ്ടാ എനിക്കിത്രയും മടി…😤

Leave a Reply

Your email address will not be published. Required fields are marked *