പരിണയം, തുടർക്കഥ ഭാഗം 10 വായിക്കൂ…

Uncategorized

രചന: ദേവിക

അവൾ ദക്ഷനെ തല പൊന്തിച്ചു നോക്കി…..

എന്തെടീ…. ഞാൻ നിന്നേ വിളിക്കാൻ വന്നതാ…… കുറെ നേരം സുഖിച്ചു ഇരുന്നില്ലെ… ഇനി തമ്പുരാട്ടി ഒന്നു എഴുന്നേൽക്കു… ഓഹ്ഹ്… ആ തു-പ്പൽ മുഴുവൻ എന്റെ ഷർട്ടിൽ ആയി…..

പല്ലവി അവനെ നോക്കി ചുണ്ടു ഒക്കെ തു-ടച്ചു കുറച്ചു നീങ്ങി ഇരുന്നു…..

അതെ എന്തായിരുന്നു കാറിൽ കേറിയപ്പോൾ ഒരു ഷോ…. ഓ….. അവൻ ഉള്ളത് കൊണ്ടു ഞാൻ ഒന്നും പറയാതെ ഇരുന്നത് …… അപ്പൊ കുശുമ്പ് ഒക്കെ ഇണ്ടല്ലേ….

നിങ്ങൾക്ക് എന്നോട് ചോദിക്കാതെ എന്നേ ഉമ്മാ വെക്കാനും കെട്ടിപിടിക്കാനും ആവാം.. ഞാൻ ചെയ്യതാൽ ആണ് കുഴപ്പം….

ആഹ് മിണ്ടാപൂച്ച കലം ഒടക്കുന്നോ….. ഇത്രയും നാളും മുഖത്തു നോക്കി സംസാരിക്കത്താ ആള് ആണ് ഇങ്ങനെ കിടന്നു തുള്ളുന്നതു…. നിനക്ക് ഞാൻ ശെരിയാക്കി തരുന്നുണ്ട്‌ പിശാശ്ശെ…. അവൻ അവളുടെ കൈ പിടിച്ചു തിരിച്ചു….

ആാഹ്ഹ്… വിട്…….

അവൻ അവളുടെ അടുത്തേക്ക് നീങ്ങി അവളുടെ ക-ഴുത്തിൽ അ-മർത്തി ക-ടിച്ചു…. വേ-ദന കൊണ്ട് അവൾ അവനെ തട്ടി മാറ്റി…

ഇതേ… കാറിൽ നീ ചെയ്ത ഷോക്ക്… ഇനിയും നമ്മൾ അകത്തെക്ക് പോയിലെൽ അവര് ഇവിടെ പലതും വിചാരിക്കും… അത് കൊണ്ടു മോളു ആ മുടി ഒക്കെ മുന്നിലേക്ക് ഇട്ടു പാട് ഒന്നും ആരും കാണിക്കാതെ ഇറങ്ങി വരാൻ നോക്ക് ……. ഞാൻ പോവാ…

ഡ്രാക്കുള…….

ടാ…. അവൾ എന്താ ചാടി തുള്ളി പോയെ… എന്തെങ്കിലും പ്രശ്നം ഉണ്ടായോ…. അല്ലാ മോൾ എവിടെ….

എല്ലാത്തിനും ഉള്ള ഉത്തരം പുറകിൽ വരുന്നുണ്ട്……… അത്രയും പറഞ്ഞു അവൻ അവന്റെ റൂമിൽ കേറി പോയി…..

അംബിക നോക്കിയപ്പോ എന്തൊക്കെയോ പിറുപിറുത്തു വരുന്ന പല്ലവിയെ ആണ് കണ്ടത്…

ഈ ചെക്കന്റെ ഒരു കാര്യം….. അല്ലാ എന്താ മോളെ ഓരോന്നും പറഞ്ഞു വരുന്നേ….

ആാ-ഹ്-ഹ്… ഒന്നുമില്ലേമ്മേ….

മോൾക് അവിടെ ഒക്കെ ഇഷ്ട്ടയോ… ഇവിടെ ഒരുത്തൻ വന്ന അപ്പൊ തന്നെ അടുക്കളയിൽ കേറി നല്ല ഫുഡിങ് ആണ്…….. വിഷ്ണുവേ….

ആ….. ഇഷ്ട്ടം ഒക്കെ ആയി അമ്മേ… അപ്പച്ചി രണ്ടു ദിവസം കഴിഞ്ഞു പോയ മതീന്ന് പറഞ്ഞതാ…..

ആ പൊട്ടൻ സമ്മതിചിട്ട് ഉണ്ടാവില്ലല്ലെ..

മ്മ്മ്…

അത് അങ്ങനെയാ… ഒരു സ്ഥലത്തും നിക്കില്ല.. ചെറുപ്പത്തിലും ഇങ്ങനെ തന്നെ ആയിരുന്നു……

അമ്മേ അച്ഛൻ എവിടെയാ…

ആ അച്ഛൻ ഒരു ഫ്രണ്ടിനെ കാണണം എന്ന് പറഞ്ഞു പോയതാ…. കുറച്ചു കഴിഞ്ഞ വരും… മോളു പോയി ഈ ഡ്രസ്സ്‌ ഒന്നു മാറ്റി വാ….. അമ്മ എന്തെങ്കിലും കഴിക്കാൻ എടുക്കാം…. രമക്ക് രാവിലെ തന്നെ തലവേ-ദന എന്ന് പറഞ്ഞു കിടക്കുന്നതാ…. ഇപ്പോ കുഴപ്പമില്ല എന്ന് പറഞ്ഞു…. മോളു വന്നപ്പോഴ സമാധാനം ആയെ.. എനിക്ക് മിണ്ടി പറഞ്ഞു ഇരിക്കാൻ ഇപ്പോ നീ മാത്രം അല്ലെ ഉള്ളു… അത് കാരണം ഞങ്ങൾ ഇന്നലെ നേരത്തെ കിടന്നു……..

അല്ലാ അമ്മേ ദക്ഷൻ എന്താ ചെയ്യുന്നേ.. അച്ഛന്റെ കൂടേ ഓഫീസിൽ ഒന്നും പോകാറില്ലല്ലോ….

ആ എത്ര വട്ടം ഞാൻ പറഞ്ഞിട്ട് ഉണ്ടെന്നോ കേൾക്കണ്ട.. അവൻ ഈ ബോക്സിങ് എന്നൊക്കെ പറഞ്ഞു നടക്ക…… ഒത്തിരി പ്രൈസ് ഒക്കെ കിട്ടിയിട്ടു ഉണ്ട്.. എന്നാലും എനിക്ക് പേടിയാ ഈ സാധനം.. വായിൽ നിന്നും മൂക്കിന്നും വന്നാലും ഇടിച്ചു കൊണ്ടിരിക്കും… ഞാൻ ഇതു ഒന്നും കാണാൻ നിക്കില്ല…. അവനോട് പറഞ്ഞാലും കേൾക്കില്ല…. അവന്റെ ഒരു പൂതിക്ക് ആണ് ഇവിടെ അടുത്ത് തന്നെ ആയിട്ട് ജിം സ്റ്റാർട്ട് ചെയ്തതു… അതിന്റെ കാര്യം ഒക്കെ അവനാ നോക്കുന്നെ…..

മ്മ്മ്….

പിന്നെ മോളെ ഞങ്ങൾ ഒക്കെ പണ്ടത്തെ ആളുകൾ ആണ് അത് കൊണ്ടു ആയിരിക്കും ഇതൊക്കെ കേൾക്കുമ്പോ എന്തോ പോലെ അത് കൊണ്ടു മോൾ ഇനി അവനെ പേര് വിളിക്കണ്ട….. ചെറുപ്പം മുതൽ ഉള്ള കൂട്ടുകാർ ആണേലും അവൻ നിന്റെ ഭർത്താവ് അല്ലെ….

സോറി അമ്മ അത് ഞാൻ പെട്ടന്ന്..

ആ ഇനി മോൾ ശ്രദ്ധിചാ മതി…. മോളു ചെല്ല് നിന്നേ കാണാതെ ആവുമ്പോ തുടങ്ങും….

ആ…. അല്ലെഗിലും എല്ലാ അമ്മമ്മാർക്കും മക്കൾ കഴിഞ്ഞിട്ട് ഉള്ളു മരുമകൾ…. അമ്മേടെ മോൻ എന്നേ എന്തൊക്കെയാ എന്നേ വിളിക്കാറു… അവൾ ഓരോന്നും പറഞ്ഞു പടികൾ കേറി…..

അകത്തേക്ക് വന്നപ്പോ ദക്ഷൻ പുറത്തെ ബാൽകണിയിൽ ചെയറിൽ ഇരിക്കയിരുന്നു…. അവൾ അവനെ ഒന്നു നോക്കി ഒരു കോട്ടൺ സാരി എടുത്തു ഡ്രസ്സ്‌ മാറാൻ നോക്കി… അപ്പോഴേക്കും ദക്ഷന്റെ വിളി വന്നു…..

ദൈവമേ ഇയാൾക്ക് ബാക്കിലും കണ്ണ് ഉണ്ടോ… ആാഹ്ഹ് ദാ വരുന്നു…..

എന്താണ് അമ്മായിയമ്മയും മരുമോളും പറഞ്ഞിരുന്നേ… ഇവിടെ വരെ കേട്ട് നിന്റെ കൂതറ സൗണ്ട്…

കേട്ടെങ്കിൽ പിന്നെ എന്തിനാ ചോദിക്കുന്നെ..

നിനക്കെ എന്നേ ഒട്ടും പേടിയില്ല എന്നായിരിക്കുന്നു… നേരത്തെ ഒരുവട്ടം കിട്ടിയില്ലേ ഇനിയും വേണോ…. അവൻ അവളെ നോക്കി പേടിപ്പിച്ചു… നീ ഇവിടെ വന്നേടീ പേൻതലച്ചി…..

അവൻ അവിടെന്നു എഴുനേറ്റു അവളെ ചെയറിൽ ഇരുത്തി അവൻ അവളുടെ താഴെ ആയിട്ട് ഇരുന്നു…. എന്നിട്ട് അവളുടെ കൈ എടുത്തു അവന്റെ തലയിൽ വെച്ചു…..

രണ്ടു ദിവസം ഈ പേൻതലച്ചിയുടെ കൂടേ കിടന്നുള്ളൂ… അപ്പോഴേക്കും എന്റെ തലയിൽ മൊത്തം പേൻ ആണ്..

ഓഹ്.. ഞാൻ പറഞ്ഞ ഒന്നും ഇല്ലല്ലോ കൂടേ കിടക്കാൻ.. പിന്നെ നിങ്ങളുടെ തലയിൽ മൊത്തം പേൻ ഉള്ളത് എന്റെ കുഴപ്പം ആണോ.. ആദ്യം ഈ കാട് ഒന്നു വെട്ടി തെളിക്ക് അപ്പൊ ഒന്നും ഉണ്ടാവില്ല….

കാട് അവിടെ മാത്രം അല്ലടീ കാണിച്ചു തരണോ….. അവൻ തല ചെരിച്ചു നോക്കി പറഞ്ഞു… മിണ്ടാതെ ഇരുന്നു ചെയ്യടീ…..

പല്ലവി പിന്നെ ഒന്നും പറയാൻ പോയില്ല… ബോധം ഇല്ലാത്ത ചെക്കൻ ആണെന്നെ.. പലതും കാണിച്ചു എന്നിരിക്കും…

അവൻ അവളുടെ അടുത്തേക്ക് ചാരി കണ്ണടച്ച് ഇരുന്നു… അവൾ അവന്റെ തലയിൽ തലോടിയും… അവളുടെ നഖം അവന്റെ തലമുടിയിൽ ഓടി നടക്കുമ്പോൾ അവൻ അത് ആസ്വദിച്ചു ഉറക്കത്തിലെക്ക് വഴുതി…

ദക്ഷന്റെ അനക്കം ഒന്നും കേൾക്കാത്ത കാരണം പല്ലവി ഒന്നു ചെരിഞ്ഞു നോക്കി.. അവൻ ഉറങ്ങുന്നതു കണ്ടതും അവന്റെ തല അവളുടെ മടിയിൽ ആക്കി കിടത്തി….

എന്തോ ഇപ്പോ നിന്റെ മുഖം കാണുമ്പോൾ ആ പഴയ ദേഷ്യം ഒന്നും എനിക്ക് തോന്നുന്നില്ല… നിന്നിൽ നിന്നു അകന്നു പോവാതെ ഇരിക്കാൻ എന്തോ ഒന്നു പിടിച്ചു നിർത്തുന്നു….. ദേഷ്യം ആയിരുന്നു നിന്നോട് എന്റെ മേലെ നീ അധികാരം കാണിക്കുമ്പോൾ.. എന്റെ അനുവാദം ഇല്ലാതെ ഓരോന്ന് ചെയുമ്പോൾ… എത്ര വെറുത്താലും ഇന്ന് നീ എന്റെ ഭർത്താവ് ആണ് ഞാൻ നിന്റെ ഭാര്യയും… ആ സത്യത്തിൽ പൊരുത്തപെടാൻ ഞാൻ തയ്യാർയിരിക്കുന്നു…ഒരു ഭാര്യക്ക് ഭർത്താവിനെ സ്നേഹിക്കാൻ ആണോ പ്രയാസം….. ഇനിയും ഞാൻ ഹരിയേട്ടനെ വിളിക്കുന്നതു തെറ്റ് ആണ്….. അത് നിന്നിൽ ഉള്ള രാ-ക്ഷസനെ പുറത്തു കൊണ്ടു വരും… ഒരു വാശിക്ക് മാത്രം ആണോ ദക്ഷ നീ എന്നേ സ്വന്തം ആക്കിയത് ആണെകിൽ അത് എന്നോട് തുറന്നു പറയണം… ആരോരും ഇല്ലാത്ത എനിക്ക് ചൂണ്ടി കാണിക്കാൻ നീ മാത്രം ഉള്ളു…. സ്വന്തം എന്ന് പറയാൻ ഈ താലിയും…. ഞാൻ നിന്നേ പ്രണയിക്കുന്നു എന്ന് പറഞ്ഞാൽ ഹരിയേട്ടനും ആദിയും ഒന്നും വിശ്വാസിക്കില്ല അല്ലെ… അറിയില്ല.. എന്നേ ഉപദ്രവിക്കാൻ ആണേലും നീ എന്റെ അടുത്ത് വരുമ്പോ അല്ലെഗിൽ നീ എന്നേ തൊടുമ്പോൾ ഒരിക്കൽ പോലും നെഗറ്റീവ് ഫീൽ തോന്നിയിട്ടില്ല…. പേടിച്ചിട്ട് ഉണ്ട് അത് നിന്റെ ദേഷ്യത്തോടെ ഉള്ള ഈ മുഖം കാണുമ്പോൾ….. നിനക്ക് എന്റെ ആ പഴയ ദക്ഷൻ ആയിക്കൂടെ.. എന്റെ പഴയ കളികൂട്ട്ക്കാരൻ… ഇവിടെ വെച്ച ദക്ഷ നിനക്ക് നിന്നെ തന്നെ നഷ്ട്ടം ആയതു….. അവൾ അവന്റെ കവിളിൽ തലോടി…. നെറ്റിൽ പതിയെ ചുംബിച്ചു…..

ടീ…… 😡😡😡😡😡ഒരു അ-ലർച്ച കെട്ടു പല്ലവി തിരിഞ്ഞു നോക്കി… ദക്ഷനും എഴുനേറ്റു…..

അവൻ അവളുടെ അടുത്ത് നിന്ന് എഴുനേറ്റു പല്ലവിയും അവളുടെ അടുത്തേക്ക് ചെന്നു…..

ദക്ഷ…. ഇവള്……….

ശാരി നീ ഇപ്പോ ചെല്ല്…. ഞാൻ വരാം….

അത് പിന്നെ…… അവൾക്ക് ഒന്നും പറയാൻ പറ്റിയില്ല പല്ലവിയെ ഒന്നു നോക്കി അവൾ പുറത്തു ഇറങ്ങി……

ദക്ഷൻ ബാത്‌റൂമിൽ പോവാൻ തോർത്തു എടുത്തു കേറി…..

ഇങ്ങേരു ഇപ്പോ തന്നെ അല്ലെ കുളിച്ചേ….

അതേ കുളിക്കാൻ മാത്രം അല്ലാ ബാത്‌റൂമിൽ പോവാറു … ഒന്നും രണ്ടും ഒക്കെ ഉണ്ട്… ഞാൻ എന്താ ചെയ്യുന്നേ അറിയാൻ കൂടേ വരുന്നുണ്ടോ…

ചില നേരത്തെ സ്വഭാവം കാണുമ്പോ ഉള്ള ഇഷ്ട്ടം പോവാനാലോ കൃഷ്ണ….

എന്തെങ്കിലും പറഞ്ഞോ…

ഞാൻ ഒന്നും ഇല്ല….

ഇണ്ടെന്നു പറഞ്ഞാലും എന്റെ ചരിത്രം വെച്ചു കളിക്കാൻ ഞാൻ ഇല്ല…..

അവൻ പോയതും അവൾ സാരി മാറി ഒരു കോട്ടൺ സാരി എടുത്തു ഉടുത്തു… എന്തിനാവോ മനുഷ്യനേ കൊണ്ട് ഇതു ഉടുപ്പികുന്നേ.. അങ്ങേർക്ക് പറഞ്ഞ മതി ഉടുക്കണ്ടതു ഞാനാ…. അവൾ അവനോട് പറഞ്ഞു താഴേക്ക് ഇറങ്ങി…..

ശാരിയുടെ മുറിയുടെ അവിടെ എത്തിയതും അവൾ പല്ലവിയെ കാത്തു നിൽക്കുന്നുണ്ടായിരുന്നു….

അവിടെന്നു നിന്നേ…. ശാരി അവളുടെ മുന്നിലേക്ക് വന്നു നിന്നു…. വായിക്കുന്ന എല്ലാ കൂട്ടുകാരും ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ… നാളെ വലിയ പാർട്ട് ഇടാം…

രചന: ദേവിക

Leave a Reply

Your email address will not be published. Required fields are marked *