പരിണയം, തുടർക്കഥ ഭാഗം 11 വായിക്കൂ…

Uncategorized

രചന: ദേവിക

അങ്ങനെ അങ്ങ് പോയല്ലോ നിക്ക് ചോദിക്കട്ടെ.. നീ എന്താടി അവിടെ വെച്ചു എന്റെ ദക്ഷനേ ചെയ്തേ…. നിന്നെ അവൻ ഒരിക്കലും അവന്റെ ഭാര്യയായി അംഗികരിക്കില്ല.. പിന്നെ എന്തിനാടി…..

മാറു… എനിക്ക് പോണം… നിന്റെ വഷളത്തരം കെട്ടു നിൽക്കൽ അല്ലാ എന്റെ പണി.. പല്ലവി അവളുടെ വാക്കുകൾ കേൾക്കാതെ പോവാൻ നോക്കി…..

നിന്നോട് അല്ലേടീ പറഞ്ഞേ….. നീ എന്തെടീ ആളെ കളിയാക്കി പോകുന്നോ….

ഇനി മേലെലിൽ എന്റെ ദേഹത്തു തൊട്ടു സംസാരിച..മറുപടി പറയുന്നത് എന്റെ കൈ ആയിരിക്കും .. പിന്നെ എന്റെ ഭർത്താവിനു ഞാൻ ഒരു ഉമ്മാ കൊടുക്കുന്നതിനു നിനക്ക് എന്തിന്റെ സൂക്കേട് ആണ്..ഇനി നിന്നേ ഞങ്ങളുടെ റൂമിലേക്ക് ലോക്ക് ചെയ്യാതെ കടന്ന് വന്നാ😡😡😡….. കാണാൻ കൊള്ളാവുന്ന ആണുങ്ങളെ കാണുമ്പോ ഉണ്ടാവുന്ന നിന്റെ ഈ കുത്തികഴപ്പ് ഇല്ലെ അത് എന്റെ ഭർത്താവിന്റെ നേരെ വേണ്ട…. ചിലപ്പോ ഞാൻ കണ്ടു നിന്നു എന്ന് വരില്ല…ഇത്രയും നാൾ ഞാൻ ഒന്നു കണ്ണടച്ചു എന്ന് വച്ചു നീ എന്റെ തലയിൽ കേറുന്നോ..

ഓഹ്…. എന്ന് മുതൽ ആടീ നിന്റെ ശബ്ദം പൊങ്ങി തുടങ്ങിയത്.. ഈ വീട്ടിലെ മരുമകൾ ആണെന്ന് അഹങ്കാരിചിട്ട് ആണോ.. എന്നാ അത് അതികം നാൾ ഉണ്ടാവില്ല….. എനിക്ക് ദക്ഷന്റെ ഭാര്യ ആവാൻ കഴിഞ്ഞില്ല എങ്കിലും നിന്നേ അങ്ങനെ വാഴാൻ ഞാൻ സമ്മതിക്കില്ല..

നിർത്തടീ..🤬🤬🤬🤬🤬.. ഞാനും ഒരു പെണ്ണ് തന്നെയാ എന്നാലും നിന്നേ പോലെ തരം താഴ്ന്നു പോകില്ല… ഒരു പെണ്ണിന്റെ ഭർത്താവിനെ തന്നെ സ്വന്തം ആകാൻ നടക്കുന്ന നീ ഒരു പെണ്ണ് ആണോ.. നിനക്ക് പറ്റിയ പണി ഞാൻ പറഞ്ഞു താരാണ്ടല്ലോ… ഇതിലും നല്ലത് അതാ….എനിക്ക് അറിയാം ഇനി എന്താ ചെയ്യണ്ടേ എന്ന്… ദക്ഷനേ കൊണ്ടു തന്നെ നിന്നേ ഞാൻ ഇവിടെന്നു ഇറക്കിപ്പിക്കും… നോക്കിക്കോ നീ…

ഓ…. ഭിഷണി ആണോ… നിന്നെക്കാൾ ഇരട്ടി ആളുകളെ കണ്ടവൾ ആണു ഈ ശാരിക.. അതുകൊണ്ട് എന്റെ അടുത്ത് നിന്റെ ഉണക്ക ഭിഷണി ഒന്നും നടക്കില്ല.. ആദ്യം നീ വിട്ടിൽ നിന്നും പോവാതെ നോക്കിക്കോ.. വന്നിട്ട് രണ്ടു ദിവസം അല്ലെ ആയിട്ടു ഉള്ളു…. അപ്പോഴേക്കും ഇവിടെത്തെ കൊച്ചമ്മ ആവാൻ നോക്കല്ലേ….. നീ മുള്ളി പോകും… രണ്ടു പുത്തൻ പണം കണ്ടപ്പോൾ നിന്റെ കണ്ണ് മഞ്ഞളിചിട്ട് ഉണ്ടാകും…

അതിനു ശാരിക അല്ലാ പല്ലവി…..

ആാഹ്ഹ്… കടം കേറി തൂങ്ങി ചത്ത തന്തയും തള്ളയുടെയും മോൾ അല്ലെ നീ…. നിന്റെ നിലവാരം ഒക്കെ എനിക്ക് അറിയാം….. ബാക്കി പറയുന്നതിന് മുമ്പ് തന്നെ പല്ലവിയുടെ കൈകൾ അവളുടെ കവിളിൽ പതിഞ്ഞു…. ശാരി കണ്ണടച്ച് ചെരിഞ്ഞു…. പല്ലവിയെ നോക്കിയപ്പോൾ അവൾ അവളുടെ മറ്റേ കവിളിലും അടിച്ചു….

എന്റെ മരിച്ചു പോയ അച്ഛന്റെയും അമ്മയെയും പറ്റി നിന്റെ മുഴുത്ത നാവു കൊണ്ടു പറഞ്ഞ……. അവൾ ശാരിക്കു നേരെ വിരൽ ചൂണ്ടി…… ഇത്രയും നേരം ഞാൻ തിന്നേ തല്ലാതെ പിടിച്ചു നിന്നതു നിന്നെ തല്ലിയ എന്റെ കൈ നാറും എന്ന് വെച്ച…… നീ പറയുമ്പോഴേക്കും കരഞ്ഞു പോകുന്ന ഒരു പല്ലവി ഉണ്ടായിരുന്നു പണ്ട്…. ഇനി എങ്ങോട്ട് ചൊറിയാൻ വന്ന ഞാൻ ചിലപ്പോ കേറി മാന്തും… മാറി നിക്കടീ അങ്ങോട്ട്‌…… പല്ലവി അവളുടെ തോളിൽ പിടിച്ചു മാറ്റി താഴേക്ക് ചെന്ന്… ശാരി കവിളിൽ കൈ വെച്ചു അവളുടെ റൂമിലെക്കും……

ആഹ്ഹ്….. മോളെ അവനോ…

റൂമിൽ ഉണ്ട് അമ്മേ…. എങ്ങോട്ടോ പുറത്തു പോവാൻ റെഡി ആവാൻ നിക്കാ……

അല്ലെഗിലും അവൻ വിട്ടിൽ ഇരിക്കില്ല കുറെ കൂട്ടുകാർ ഉണ്ട്… രാത്രി മുഴുവനും അവൻ അവിടെയാ… ഇനി മോൾ ആണു അതൊക്കെ മാറ്റേണ്ടതു….

മ്മ്മ്… ഞാനും സഹായിക്കാം അമ്മേ… പല്ലവി പച്ചക്കറി കട്ട്‌ ചെയ്യാൻ തുടങ്ങി…

ഇപ്പോ തന്നെ അടുക്കള ഭരണം ഇവൾ ഏറ്റു എടുത്തോ.. അവിടേക്ക് വന്ന രമ അവളോട് ചോദിച്ചു….

അമ്മ അടുത്ത് നിന്നു പല്ലവിയോട് ചുമ്മാ എന്നു കണ്ണ് കൊണ്ടു കാണിച്ചു….

എന്തെടി….. നീ ഞങ്ങളോട് ഒന്നും മിണ്ടില്ലേ…..

എന്റെ രമേ…. നീ എന്തിനാ ആ കൊച്ചിനോട് ഇങ്ങനെ ഒക്കെ സംസാരിക്കുന്നെ……

അപ്പൊ ഏട്ടത്തിക്കു ഞാൻ പറയുന്നത് ആണു കുഴപ്പം… ഇവൾ നമ്മുടെ മോനെ കണ്ണും കൈയും കാണിച്ചു വളച്ചു എടുത്തിട്ട്… ഞാൻ ഒന്നും പറയുന്നില്ല… എന്റെ മോനു ഇതിലും നല്ല ഒരു ബന്ധം കിട്ടേണ്ടതു ആണു… ഇതു ഇപ്പോ പുറത്തു പറയാൻ പോലും നാണം ആണു…..

പല്ലവി അമ്മയെ നോക്കി ചിരിച്ചു പുറത്തെ അടുക്കള വശത്തെക്കു ഇറങ്ങി….. അവൾ പോയതും അംബിക രമയുടെ നേരെ തിരിഞ്ഞു…..

ഒന്നു നിർത്തു രമേ….. നീ എന്തൊക്കെയാ പറഞ്ഞേ എന്ന് ഓർമ ഉണ്ടോ…. അവളെ പറ്റി പറയാൻ അവളുടെ ഭർത്താവിനു മാത്രം അധികാരം ഉള്ളു… അത് കഴിഞ്ഞിട്ട് ഉള്ളു ഞാനും അദ്ദേഹവും..പിന്നെ നല്ല ബന്ധം നോക്കിയിട്ട് തന്നെ അല്ലെ നിന്നെ വിവാഹം കഴിച്ചു വിട്ടേ… എന്നിട്ട് എന്താ ഉണ്ടായേ… നിങ്ങൾ തമ്മിൽ ഉള്ള പ്രശ്നം നാട്ടിൽ മൊത്തം പാട്ട് ആണു… അദ്ദേഹത്തിന്റെ പെങ്ങൾ എന്ന് നിലക്കു ആണു ഞാനും എന്റെ ഭർത്താവും ഇതിനെ പറ്റി നിന്നോട് ചോദിക്കാത്തെ… നീ കാരണം ആണു ഞങ്ങൾക്ക് പുറത്തു പോലും നാണം കേടെണ്ടി വരുന്നത്… ആദ്യം സ്വന്തം നില അറിഞ്ഞിട്ട് സംസാരിക്കു..അല്ലെങ്കിലെ നീ അടുക്കളയിൽ ഒന്നും വരാത്തതു ആണലോ. സമയം ആകുമ്പോ വിളിക്കാം ഇപ്പോ നീ ചെല്ല്. ….. അംബിക രമയെ നോക്കി പറഞ്ഞു അവരുടെ പണിയിലേക്ക് കടന്നു….

രമ ഒന്നും മിണ്ടാതെ അവരുടെ റൂമിലേക്ക് ചെന്നു…. അവർക്ക് പല്ലവിയോടു നല്ല പോലെ ദേഷ്യം തോന്നി.. ഇന്ന് ആദ്യം ആയിട്ടു ആണു ചേട്ടത്തി ഇങ്ങനെ ഒക്കെ പറഞ്ഞത് … അവൾ ആകെ നാണം കേട്ട പോലെ തോന്നി……

മോൾക്ക് വിഷമം ആയോ….. അത് വിട്ടേക്..

ഹേയ്… അങ്ങനെ ഒന്നുമില്ല…. അമ്മേ.. എനിക്ക് അറിയാം ദക്ഷനു എന്നേക്കാൾ നല്ല ഒരു ബന്ധം കിട്ടും എന്ന്….. ഞാൻ ആയിട്ടു എല്ലാവരുടെയും സന്തോഷം ഇല്ലാതെ ആക്കിയല്ലെ….

മോളു ഇതു എന്തൊക്കെയാ പറയുന്നേ… അവന്റെ ഇഷ്ട്ടം ആണു ഞങ്ങൾക്കും… എന്റെ മോളെ പോലെ തന്നെയാ നിനെ കണ്ടിട്ട് ഉള്ളു.. ഒരു മോൾ ഇല്ലാത്ത വിഷമം ഇപ്പഴാ മാറിയെ….. പിന്നെ നിന്നോട് ഞാൻ നൂറു വട്ടം പറഞ്ഞിട്ട് ഉണ്ട് അവനെ പേര് വിളിക്കരുത് എന്ന് അംബിക അവളുടെ ചെവി പിടിച്ചു തിരിച്ചു..

ആഹ്ഹ്. അമ്മേ വിട്.. ഞാൻ ഇനി വിളിക്കില്ല…..

ഇനി വിളിചാ… ചുണ്ടത്തു ഞാൻ അടീ തരും… കേട്ടാലോ…..

ഓഹ്ഹ്… അവൾ ചുണ്ടു ചുള്ളൂക്കി കാണിച്ചു….

പിന്നെ രമ മോളോട് കാണിക്കുന്നതു ഒന്നും മനസിൽ വെക്കേണ്ടട്ടാ….. അവൾക്ക് ദച്ചു എന്ന് വെച്ച ജീവൻ ആണു… അവന്റെ ഓരോ കാര്യങ്ങളും അവൾ ആണു കൂടുതൽ നോക്കിയിരുന്നെ.. അതുകൊണ്ട് ആണു കല്യാണം ഇങ്ങനെ ആയപ്പോൾ ഉള്ള ദേഷ്യം ആണു.. പിന്നെ ശാരിയെ കൊണ്ടു ദച്ചുവിനെ കെട്ടിക്കാം എന്ന് അവൾ എന്നോട് പറഞ്ഞിരുന്നു…. അത് നടക്കാതെ ആയപ്പോൾ ഉള്ള ദേഷ്യം ആണു…. അല്ലാ ശാരി എവിടെ ഇന്ന് താഴേക്ക് കണ്ടില്ലല്ലോ…..

അതോ അമ്മേ അവൾക്ക് പല്ല് വേദന ഞാൻ മരുന്ന് കൊടുത്തിട്ടു ഉണ്ട്… ഇനിയും മാറിയില്ല എങ്കിൽ മരുന്നിന്റെ ഡോസ് ഞാൻ കൂട്ടികൊടുത്തോള്ളാം….

ആാാ….

അല്ലാ അമ്മേ വിഷ്ണു പോയ….

ആ അവനു എന്തോ ആവശ്യം ഉണ്ടെന്ന് പറഞ്ഞിട്ട് വേഗം ഇറങ്ങി… നിങ്ങളോട് ഇടക്ക് അങ്ങോട്ട്‌ ചെല്ലാൻ പറഞ്ഞിട്ട പോയെ…

മ്മ്മ്….

പകൽ സമയം മുഴുവൻ പല്ലവി അമ്മയുടെ കൂടെയും അടുക്കളയിലും ആയി സമയം കളഞ്ഞു…. ശാരി ആണേൽ കവിളിൽ നീര് വന്ന കാരണം പുറത്തു ഇറങ്ങിയില്ല.. ആദ്യം ആയിട്ടു ഒരാളുടെ കൈയിൽ നിന്നു തല്ല് കിട്ടിയത് അല്ലെ അതിന്റ നാണകേടു കൊണ്ടു ആരുടെ മുന്നിലും അവൾ പോവാതെ ഇരുന്നു… എന്നാലും പല്ലവിയോടു ഉള്ള ദേഷ്യം അവളുടെ വീർത്ത കവിൾ കാണുമ്പോ കൂടി വരും.. ദക്ഷൻ ആണേൽ അവന്റെ ഫ്രണ്ട്സിന്റെ അടുത്ത് സമയം ചിലവഴിച്ചു….. രാത്രിയായിട്ടും ദക്ഷനേ നോക്കി ഇരിക്കയിരുന്നു പല്ലവി…… ദക്ഷന്റെ ബുള്ളറ്റിന്റെ സൗണ്ട് ഗേറ്റിന്റെ അവിടെ നിന്നും കേട്ടതും അവൾ സാരി പൊക്കി പിടിച്ചു അകത്തേക്ക് ഓടി… അവൾ ഓടി വരുന്ന കണ്ടു അമ്മ ദക്ഷൻ വന്നു അല്ലെ എന്ന് ചോദിച്ചു…

അമ്മേക്കു എങ്ങനെ മനസ്സിൽ ആയി..

അത് നിന്റെ ഓട്ടം കണ്ടപ്പോൾ മനസ്സിൽ ആയി…. എന്ന് ആണു ഈ ഓട്ടം ഒന്നു നിക്കാ….

അവൾ വേഗം അടുക്കളയിൽ പോയി കഴിക്കാൻ ഉള്ളത് എടുത്തു വെച്ചു….

അവൻ അമ്മയെ ഒന്നു നോക്കി കീ അമ്മയുടെ കൈയിൽ കൊടുത്തു റൂമിൽ കേറി… കേറി ഒരു 5 min കഴിഞ്ഞപ്പോഴേക്കും പല്ലവിക്ക് ഉള്ള വിളി വന്നു… അവൾ പടികൾ ഓടി കേറി വാതിലിന്റെ മുന്നിൽ എത്തിയതും കഴുത്തിലെ വിയർപ്പ് അവൾ സാരി തല കൊണ്ടു തുടച്ചു അകത്തു കേറി….. പതിയെ വാതിൽ തുറന്നു…. അവൾ ഡോർ അടച്ചു തിരിയുമ്പോഴേക്കും അവൻ അവളെ അവന്റെ കൈയിൽ വട്ടം പിടിച്ചു അവന്റെ നെഞ്ചോട് ചേർത്തി അവളുടെ കഴുത്തിൽ മുഖം അമർത്തി കിടന്നു… ആ നിമിഷം അവളുടെ കൈകളും അവനെ ചേർത്തു പിടിച്ചു…. ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ….തുടരും….

രചന: ദേവിക

Leave a Reply

Your email address will not be published. Required fields are marked *