തെറ്റിദ്ധാരണയുണ്ടാകാത്ത തന്ത്രങ്ങള്‍ മിനയാന്‍ സ്ത്രീകള്‍ അതിസമര്‍ത്ഥരാണ്

Uncategorized

രചന: Mandan Randaman

കെട്ടിയോന്‍ ജോര്‍ജ്ജ്കുട്ടി നൈറ്റ്ഡൂുട്ടിക്കുപോയ തക്കംനോക്കി ലിസിമോള്‍ കാമുകന്‍ ബിനുമോനെ വിളിച്ചുവരുത്തി

ഏറ്റവും കൂടുതല്‍ നുഴഞ്ഞുകയറ്റക്കാരുളളത് അതിര്‍ത്തികളിലല്ല, എവിടെ ഭാര്യാഭര്‍ത്തബന്ധം കേവലം ഔപചാരികതയിലേക്ക് നീങ്ങുന്നുവോ അവിടെയാണ്

ജോര്‍ജ്ജ് മുതലാളിയുടെ വീട്ടിലെത്തി, വീടിനോടു ചേര്‍ന്നുളള ഗോഡൗണില്‍ കുറച്ചുനാളായി കാവലിരിക്കുന്ന പണിയാണ്

അപ്പോളാണ് മുതലാളിയുടെ കെട്ടിയോള്‍ കുസുമത്തിന്‍െറ ഫോണ്‍

ജോര്‍ജ്ജേ അകത്തേക്കുപോര് ചേട്ടായി മംഗലാപുരത്ത് ചരക്കെടുക്കാന്‍ പോയേക്കുവാ, നാളയേ വരു

അവസരങ്ങള്‍ വീണുകിട്ടുന്നയിടം അവിഹിതങ്ങളുടെ തോട്ടങ്ങളാകുന്നു

ജോര്‍ജ്ജിനോട് ചേര്‍ന്നുകിടക്കുമ്പോള്‍ കോളിംങ്ങ്ബെല്‍ മുഴങ്ങണ ശബ്ദം

അയ്യോ ചേട്ടായീ കുസുമം ഉടുതുണിചുറ്റി ചാടിയെഴുന്നേറ്റൂ ജോര്‍ജ്ജ് വേഗം കട്ടിലിന്‍െറ കീഴിലൊളിച്ചു

ഓ പാതിവഴിയിലെത്തിയപ്പോളാണ് ചരക്കെടുക്കാന്‍ ഇന്നു ചെല്ലണ്ടാന്ന്.. അയാളകത്തേക്ക് കയറി,

ആ ജോര്‍ജ്ജെന്തിയേടീ അവനെ ഗോഡൗണില്‍ കണ്ടില്ലല്ലോ

ഇവനെയൊക്കെ എന്തിനാണ് ചേട്ടാ ജോലിക്കുനിര്‍ത്തിയേക്കുന്നത്, ഒന്നുങ്കില്‍ അവിടെ കിടന്നുറങ്ങും , അല്ലേലെവിടെയെങ്കിലും കറങ്ങും

ങും നീ പറഞ്ഞതുശരിയാണ് ഒരു cctv വാങ്ങിവെക്കേണ്ട കാര്യമേയുളളൂ അയാള്‍ ബാത്റുംമിലേക്ക് കയറി,

കുസുമം ജോര്‍ജ്ജിന് പുറത്തുപോവാന്‍ സിഗ്നല്‍കൊടുത്തു

വീണതുവിദ്യയാക്കാന്‍ കഴിവുളളവര്‍ വിശ്വാസംനിലനിര്‍ത്തുകതന്നെ ചെയ്യും

കുറച്ചുകഴിഞ്ഞപ്പോള്‍ മുതലാളി ഗോഡൗണിലെത്തി, ജോര്‍ജ്ജിന്‍െറ കൂര്‍ക്കംവലി മുഴങ്ങുന്നു

ജോര്‍ജ്ജേ എടാ ജോര്‍ജ്ജേ..

അയാളുടെ തട്ടിവിളികേട്ട് ജോര്‍ജ്ജ് ഞെട്ടിയുണര്‍ന്നു

ഇന്നാ ഇന്നുവരെയുളള നിന്‍െറ ശമ്പളം, ഉറങ്ങാനാണേല്‍ നീ വീട്ടില്‍പോയീ സുഖമായിട്ടുറങ്ങിക്കോ, ഇനിയിവിടെ നില്ക്കണ്ട

ജോര്‍ജ്ജ് വീട്ടിലേക്കു പോവുന്ന വഴിയില്‍ നാട്ടിലെ ചെറുപ്പക്കാരുടെ സംഘം

ദോണ്ടേ ലവന്‍െറ പെണ്ണുംമ്പിളളയെയാണ് നമ്മുടെ മേടയിലെ ബിനുവെച്ചു കൊണ്ടിരിക്കുന്നത്

നാട്ടുകാരറിഞ്ഞാലും വീട്ടുകാരറിയാത്ത കാരൃങ്ങള്‍ പലപ്പോളും രഹസൃബന്ധങ്ങളാണ്

പാതിരാത്രി കഴിഞ്ഞപ്പോള്‍ ജോര്‍ജ്ജ് വീട്ടിലെത്തി, ബെല്ലടിക്കാന്‍ കൈയുയര്‍ത്തിയപ്പോളാണ് ബെഡ്റുംമില്‍ നിന്നൊര് കൂര്‍ക്കംവലി കേട്ടത്

ലിസിയുടെ വലിക്കിത്ര മുഴക്കമില്ല, പിന്നെയാരുടെ .. കേട്ടിട്ട് ആണുങ്ങളുടെ കൂര്‍ക്കംവലിപോലെ

അവളും ചതിച്ചോ പതുക്കെ ജനലിന് അരികിലെത്തി ചെവിവട്ടംപിടിച്ചുനിന്നു

ചെറിയ താളത്തില്‍ ലിസിയുടെ വലിശബ്ദം , അതിനകമ്പടിയോടെ ഒപ്പം മറ്റൊരാളുടെ കൂര്‍ക്കംവലി , അപ്പോളവളെ കൂടാതെ വേറേയാരോ മുറിയിലുണ്ട്

തന്നെ നൈസായി ഒഴിവാക്കിയ മുതലാളിയുടെ ഭാര്യയെപോലെ ഇവിടെ കരുതലോടെ നീങ്ങണം

ഇപ്പോള്‍ ശബ്ദം വെച്ചവരെ ഉണര്‍ത്തിയാല്‍ അവന്‍ പുറകുവശത്തോടെ ഓടിപോവാനോ തന്നെ ആക്രമിക്കാനോ സാധൃതയുണ്ട് ബഹളംകേട്ട് അയലത്തുക്കാരുണര്‍ന്നാല്‍ അതും നാറ്റക്കേസാണ്

അവനുണര്‍ന്ന് പുറത്തിറങ്ങുന്നതുവരെ കാത്തിരിക്കാം, അപ്രതിക്ഷിതമായിട്ടുളള ആക്രമണത്തില്‍ ഏതജാനുബാഹുവും വീഴും

ഒരു ഉലക്ക കിട്ടാനെന്താ വഴി വീടിനുചുറ്റും മൊബൈല്‍ ടോര്‍ച്ചടിച്ചു പമ്മിനടന്നു

കുന്തം ആവിശ്യംവരുമ്പോള്‍ ഒരു കോപ്പും കിട്ടില്ല വാതുക്കല്‍ ലിസിയുടെ ഹൈ ഹീലുളള ചെരിപ്പ്, അതെടുത്തുനോക്കി , ലാഡമടിച്ചതുപോലെ ചെരിപ്പിന്‍െറ ചുവട്ടില്‍ നല്ല കനം

തല്‍ക്കാലം ഇതുമതി തലമണ്ടയ്ക്കിട്ടൊന്ന് പൊട്ടിച്ചാല്‍ അവന്‍ തലകറങ്ങിവീഴും

ചെരുപ്പും പിടിച്ചു വാതുക്കല്‍ ഇരുപ്പായി, അപ്പോളും അകത്തേമുറിയില്‍നിന്ന് കൂര്‍ക്കംവലി ശബ്ദം മുഴങ്ങികേട്ടുകൊണ്ടിരുന്നു

മയക്കം വരുന്നു അവളുടെ ജാരനിനി നേരംവെളുപ്പിനേ പോകാന്‍ വഴിയുളളു, മെല്ലെ കണ്ണുകളടച്ചു

അബദ്ധങ്ങളുടെ കളിത്തോഴനാണ് അലസന്‍

ജോര്‍ജ്ജിന്‍െറ കൂര്‍ക്കംവലി കേട്ട് ലിസി ഞെട്ടിയുണര്‍ന്നു

എടാ ബിനുവേ എടാ ബിനുവേ.. ആകെകുഴപ്പമായി അതിയാന്‍ പുറത്തുണ്ട്, അവള്‍ ശബ്ദം താഴ്ത്തിപറഞ്ഞു

ഈ സമയത്തോ… ബിനു ലുങ്കി തപ്പിയെടുത്തുടുത്തൂ

ആ എന്തുവാന്നാ എനിക്കറിയില്ല ഇനിയെന്തോ ആയീ തീരുമെന്നാ .. ഈശോയേ.. അവള്‍ വിറയ്ക്കാന്‍ തുടങ്ങി

നീ പേടിക്കാതെ പുറകിലത്തെ കതക്കുതുറക്ക്

നേരംവെളുത്തപ്പോള്‍ ലിസി ജോര്‍ജ്ജിനെ തട്ടിയുണര്‍ത്തി

ഇച്ചായനെപ്പോള്‍ വന്നു ഇതെന്താ ഇവിടെയിരുന്ന് ഉറങ്ങുന്നേ

ഓ ഞാന്‍ കരുതി ഡൂുട്ടിയിലാണെന്ന് അയാള്‍ മടിയിലിരുന്ന ചെരുപ്പ് താഴേക്കിട്ടിട്ട് വേഗം മുറിയിലേക്ക് കയറി പരതാന്‍തുടങ്ങി

നിന്‍െറകൂടെ ഇന്നലെ ആരായിരുന്നെടീ .. തിരിഞ്ഞുനോക്കി കൊണ്ടയാളലറീ..

ഇച്ചായനെന്താ കാലത്ത് പിച്ചുംപേയും പറയുന്നോ

ഞാന്‍ കേട്ടത് പിന്നെയാരുടെ കൂര്‍ക്കംവലിയാടീ, നിന്‍െറ തന്തയുടെയോ

ഓ അതാണോ കാര്യം അവള്‍ പൊട്ടിച്ചിരിച്ചു,

ഇച്ചായന്‍െറ ഒരോ സംശയങ്ങളേ

ലിസി മൊബൈലെടുത്ത് ഓപണ്‍ ചെയ്തു അതില്‍നിന്ന് കൂര്‍ക്കംവലിപോലെ ഉച്ചത്തില്‍ ശബ്ദമുയരാന്‍ തുടങ്ങി

ഇതല്ലേ കേട്ടത് ഇതുറക്കംവരാനുളള സ്ലീപ്പിംങ്ങ് ടൃൂണാണ് എന്നും നിര്‍ത്തുന്നതാ ഇന്നലെ മറന്നു

അയാളൊര് വിളറിയ ചിരി ചിരിച്ചു പിന്നെ ആശ്വാസത്തോടെ ബാത്റുംമിലേക്ക് കയറി.

തെറ്റുകള്‍ ചെയ്യുമ്പോള്‍ തെറ്റിദ്ധാരണയുണ്ടാകാത്ത തന്ത്രങ്ങള്‍ മിനയാന്‍ സ്ത്രീകള്‍ അതിസമര്‍ത്ഥരാണ്

രചന: Mandan Randaman

Leave a Reply

Your email address will not be published. Required fields are marked *