പഠിപ്പിക്കുന്ന വിദ്യാർത്ഥിയോട് തോന്നിയ സഹതാപം പ്രണയമായി മാറിയപ്പോൾ…

Uncategorized

രചന: vincyshinod

ചുറ്റും നാദസ്വര മേളങ്ങൾ ഒന്നുമില്ല,

അലങ്കാരങ്ങളോടെ, ദീപങ്ങളോ, നിറഞ്ഞ മണ്ഡപമോ ഒന്നുമില്ല.. കണ്ണഞ്ചിപ്പിക്കുന്ന ആഭരണങ്ങളോ പുടവയോ ഇല്ല..അഗ്നിസാക്ഷി ഇല്ലാതെ, ആളുകളോ, നമ്പൂതിരിയോ, ഒറ്റവരോ ഉടയവരോ ഇല്ലാതെ, തന്റെ മുന്നിലിരിക്കുന്ന പോലീസിനെയും വക്കീലിനെയും സാക്ഷിയാക്കി രണ്ടു വർഷം മുന്നേ മനോജ് തന്റെ കഴുത്തിൽ കെട്ടിയ താലി നിറഞ്ഞ പുഞ്ചിരിയോടെ ഗൗരി അവനെ തന്നെ തിരികെ ഏൽപ്പിക്കുമ്പോൾ ഉള്ളിൽ നിറഞ്ഞു കൂടിയ സന്തോഷത്താൽ ഒരു തുള്ളി കണ്ണുനീർ ആ താലിയിൽ പതിച്ചു..

“മനോജേട്ടാ ഇനി ഏട്ടന് ഏട്ടന്റെ ഇഷ്ടം പോലെ ജീവിക്കാം..” ഞാൻ ഏട്ടന് ഒരു ബാധ്യതയായി ഇനി ഒരിക്കലും ചേട്ടന്റെ ജീവിതത്തിലേക്ക് വരില്ല..”ഏട്ടനിൽ നിന്നും ഈ ബന്ധനത്തിൽ നിന്നും ഞാൻ സ്വതന്ത്ര്യ ആയിരിക്കുന്നു…” ഇത് തന്നെയല്ലേ ഇത്രയും നാളും ഏട്ടനും ആഗ്രഹിച്ചത്…”

“ഗൗരി………. ഞാൻ അങ്ങനെയൊന്നും കരുതിയിട്ടില്ല….നീ എന്നും എന്റെ ഭാര്യ തന്നെയാണ്….നിന്റെ ഇഷ്ടപ്രകാരം മാത്രമാണ് ഈ വിവാഹബന്ധം വേർപ്പെടുത്തിയത്….”

“ഏട്ടൻ എന്താ പറഞ്ഞേ…….. എന്റെ ഇഷ്ടപ്രകാരമാണ് ഈ വിവാഹമോചനം എന്നോ…അതൊക്കെ ഏട്ടന്റെ തോന്നലുകൾ മാത്രമാണ്.നിങ്ങൾക്ക് ഒരിക്കലും എന്നോട് കൂടെ ജീവിക്കാൻ കഴിയില്ല അതിന് ശ്രമിക്കില്ല.അതെനിക്ക് അറിയാം…. .നിങ്ങൾക്ക് ആവശ്യം നിങ്ങളുടെ അമ്മയുടെ വാക്കുകേട്ട് വീട്ടിലെ ജോലി ചെയ്യുന്ന ഒരു വേലക്കാരിയെ മാത്രമാണ്….

സ്നേഹത്തോടെയുള്ള ഒരു തലോടലോ… അലിവോടെ ഒരു വാക്കോ അതോന്നും.തന്നെ നിങ്ങളിൽ നിന്നും ഇത്രയും ദിവസം ഉണ്ടായിട്ടില്ല….പകരം നിങ്ങളിൽ നിന്ന് ഉയർന്നു വരുന്ന ഒരേയൊരു വാക്ക്….

“എന്റെ അമ്മ അമ്മയ്ക്ക് വേണ്ടിയാണ് ഈ വിവാഹം അമ്മയെ സഹായിക്കാൻ നോക്ക്, എന്റെ അടുത്ത് ഇരിക്കാൻ അല്ല അമ്മയുടെ അടുത്ത് പോയിരിക്കുകയാണ് അമ്മ ഒറ്റയ്ക്ക് അല്ലേ അവിടെ……അമ്മഒറ്റയ്ക്ക് അല്ലേ കിടക്കുന്നത്….രാത്രി അമ്മയ്ക്ക് എന്തെങ്കിലും ആവശ്യമുണ്ടാകും അമ്മയുടെ കൂടെപോയി കിടക്ക്.””

“ഇതു മാത്രമായിരുന്നു ഈ വിവാഹം കഴിഞ്ഞ അന്ന് മുതൽ ഇന്ന് വരെ ഏട്ടനിൽ നിന്ന് കേട്ട സംസാരങ്ങൾ…””രണ്ടുവർഷമായി നമ്മൾ തമ്മിൽവിവാഹം കഴിഞ്ഞിട്ട് ഈ താലിയുടെ അല്ലാത്ത മറ്റ് എന്തെങ്കിലും ബന്ധം നമ്മൾ തമ്മിൽ ഉണ്ടോ എട്ടാ…””ഏട്ടന് അറിയാത്തതല്ലല്ലേ ഒന്നുo…അതുകൊണ്ട് നിങ്ങളുടെ അമ്മയ്ക്ക് വേണ്ടി ഇനിയും ഹോമിക്കാൻ എന്റെ ജീവിതം ഇല്ല..അതുകൊണ്ടുമാത്രമാണ് ആരുടെയും സപ്പോർട്ട് ഇല്ലാതെ ഈ വിവാഹമോചനത്തിന് ഞാൻ മുൻകൈ എടുത്തത്…”

“കല്യാണം കഴിച്ചു വിട്ടതെ ബാധ്യത ഇല്ലാതായി ഒഴിഞ്ഞല്ലോ എന്ന് കരുതി ഇരിക്കുന്ന എന്റെ അച്ഛനോടോ… “എനിക്ക് തണലായി കൂടെ ഉണ്ടാകും എന്ന് കരുതിയ ആങ്ങളമാർക്കോ, “ശല്യം ഒഴിഞ്ഞു പോയ നിർവൃതിയിൽ ഇരിക്കുന്ന അമ്മയോടോ ആരോടോ ഞാൻ എന്റെ അവസ്ഥ പറയേണ്ടത്…”

“ഗൗരി നമ്മൾ തമ്മിലുള്ള ബന്ധം മാത്രമല്ല ജീവിതം…നിന്റെ പ്രശ്നം ഒരു കുഞ്ഞ് ആണെങ്കിൽ നമുക്ക് അതിനൊരു പരിഹാരം ഉണ്ടാക്കാം., ”

“ഇല്ല മനോജേട്ടാ അതും ജീവിതത്തിന്റെ ഒരു ഭാഗമാണ് നിങ്ങൾക്കറിയില്ലെങ്കിലും എനിക്ക് അതറിയാം..ഭർത്താവ് തൊടാതെ കുഞ്ഞിനെ പ്രസവിക്കാൻ ഞാൻ ഇതിഹാസങ്ങളിലെ നായിക ഒന്നുമല്ല..”പിന്നെ അങ്ങനെ ഒരു കാര്യത്തിനു വേണ്ടി ഞാൻ എന്ന സ്ത്രീയും എന്നിലെ ഭാര്യയെയും ഇല്ലാതാക്കി ഒരു കുഞ്ഞിനെ പ്രസവിക്കേണ്ട ഒരു ഉപകരണമായി മാറാൻ എനിക്ക് താല്പര്യമില്ല..”പ്രണയമോ സ്നേഹമോ അതൊന്നും തോന്നാതെ, ഇതുവരെഎന്നെ ഒന്ന് തൊട്ടു പോലും നോക്കാതെ നിങ്ങൾക്കായി ഈ ബന്ധം നില നിൽക്കാൻ മാത്രമായി കുഞ്ഞിനു വേണ്ടി മാത്രം എന്നെ പ്രാപിക്കാൻ, അതിനാൽ ഞാൻ നിങ്ങൾക്ക് കിടന്നു തരേണ്ട ഒരു.. അങ്ങനത്തെ ഒരു…. അവസ്ഥയും എനിക്കില്ല..മനസ്സിൽ പ്രണയം തോന്നി ഇഷ്ടത്തോടെ വേണം ഒരു പെണ്ണിനെ, ഒരു ഭാര്യയെ സമീപിക്കാൻ..അല്ലാതെ നിങ്ങളുടെ വാശിയ്ക്കും വൈരാഗ്യത്തിനും അവരവരുടെ നിലനിൽപ്പിനുo വേണ്ടി ആകരുത് ഒരു സ്ത്രീയെ സമീപിക്കുന്നത്,, നിങ്ങൾക്ക് ഇതൊന്നും പറഞ്ഞാൽ മനസ്സിലാവില്ല നിങ്ങടെ സ്വന്തം കാര്യത്തിന് വേണ്ടിയല്ലേ നിങ്ങൾ ജീവിക്കുന്നത്…”ഈ നിമിഷം വരെ ഞാൻ എടുത്ത വിവാഹമോചനം എന്ന ചിന്ത അതൊരു തെറ്റായി എനിക്ക് തോന്നിയിട്ടില്ല,,, “രണ്ടു വർഷങ്ങൾക്കു ശേഷവും എന്നോടൊന്നു സ്നേഹത്തോടെ പെരുമാറാൻ കഴിയാത്ത നിങ്ങൾ ഇനി എന്നാണ്.. ആ പ്രതീക്ഷ എനിക്ക് ഒരിക്കലും ഇല്ല….”എനിക്കും ഇനിയും ഒരുപാട് ആഗ്രഹങ്ങൾ ഉണ്ട് ഒരു ഭാര്യയായി അമ്മയായി ജീവിക്കാൻ…എന്റെ ആഗ്രഹങ്ങൾ പുല്ലുവില കൽപ്പിക്കുന്ന നിങ്ങളോടു കൂടി ജീവിക്കാൻ എന്നെക്കൊണ്ട് കഴിയില്ല.., നിങ്ങളിൽ നിന്നുള്ള ഒരു മോചനം മാത്രമേ ഞാനിപ്പോൾ ആഗ്രഹിക്കുന്നുള്ളൂ…നിങ്ങളുടെ അമ്മയ്ക്ക് വേണ്ടി മാത്രം ആയിട്ടുള്ള ഒരു വിവാഹം…… നിങ്ങൾ പറയുന്ന പോലെ അത് മാത്രമായിരുന്നു ഞാൻ ഇതുവരെ ജീവിച്ചത് മറുത്തു പറയാതെ കാത്തിരുന്നു.. ഇനി ഇല്ല സ്നേഹത്തോടെ ഒന്നു നോക്കുക പോലും ചെയ്യാത്ത നിങ്ങളെ ഇനി ഒരിക്കലും….. ഒരിക്കലും…. കാണരുത് എന്ന് ഒരു ആഗ്രഹം മാത്രമേ ഉള്ളൂ..”

“എന്റെ ഗൗരി……….. നിന്റെ വീട്ടുകാരുടെ സപ്പോർട്ട് എന്റെ സപ്പോർട്ട് ഇല്ലാതെ ഒരു സ്ത്രീയായി നീ ഒറ്റയ്ക്ക് എങ്ങനെ ജീവിക്കും..” അതിന് ഈ സമൂഹം നിന്നെ സമ്മതിക്കും എന്ന് തോന്നുന്നുണ്ടോ നിനക്ക്..”

“മനോജേട്ടാ ആദ്യം എന്റെ എന്റെ ഗൗരി എന്ന പ്രയോഗം നിർത്തു…..”ഞാൻ നിങ്ങളുടെ ഗൗരി അല്ല ഇനിമുതൽ ഞാൻ സ്വതന്ത്രയാണ്….” പിന്നെ നിങ്ങളെപ്പോലുള്ളവർ മാത്രമല്ല ഈ സമൂഹത്തിൽ ഉള്ളത്.. ”

” പിന്നെ നിങ്ങളെ ഞാൻ ഏട്ടാ വിളിക്കുന്നത് എന്നെക്കാൾ പ്രായത്തിൽ മൂത്ത ആൾആയതുകൊണ്ടാണ് അല്ലാതെ മനസ്സിൽ ഒന്നും അവശേഷിച്ചത് കൊണ്ടല്ല….നിങ്ങളും ആയുള്ള ബന്ധം ഉപേക്ഷിച്ചു എന്ന് കരുതി ഞാൻ ഇങ്ങനെ തന്നെ നിൽക്കാൻ ഒന്നും പോണില്ല”..എന്നെ സ്നേഹിക്കുന്ന ഏതെങ്കിലും ഒരു വ്യക്തി എന്നുവരുന്നോ അന്ന് ഞാൻ അയാളുടെ കൂടെ ജീവിക്കും…..അതുവരെ ജീവിക്കാൻ ഞാൻ ജോലി ചെയ്ത് അന്തസായി ജീവിക്കുo….”നാട്ടുകാരെ ബോധിപ്പിക്കാൻ ആണെങ്കിലും എന്റെ രക്ഷിതാക്കൾ എനിക്ക് തന്ന വിദ്യാഭ്യാസം തന്നെ അതിന് ധാരാളം..”

“ഗൗരി….. ഇവിടെ ഓരോരുത്തരും പിജിയും, ടെക്നിക്കൽകോഴ്സുകളും മറ്റ് അനേകം കാര്യങ്ങളോക്കെ കഴിഞ്ഞിട്ടും ഒരു ജോലിയില്ലാതെ എത്രയോ ആളുകൾ തേരാപ്പാര നടക്കുന്നു… അതിന്റെ ഇടയിൽ നിന്ന് ഈ ഉണക്ക ഡിഗ്രി കൊണ്ട് നിനക്ക് എന്ത് ജോലി കിട്ടാനാ?? ”

“അതെ ഞാനിവിടുന്ന് പോകേണ്ട താമസമേ ഉള്ളൂ എനിക്ക് ജോലി റെഡി ആണ്…”എന്നെപ്പോലെ ഭർത്താവിന്റെയും അമ്മായിഅമ്മയുടെയും പീഡനങ്ങളിൽ നിന്നും രക്ഷപ്പെട്ട ഒരു കൂട്ടുകാരി എനിക്കും ഉണ്ട്…ഞങ്ങളെപ്പോലെ ആരുമില്ലാതെ ഉറ്റവരും ഉടയവരും ഉപേക്ഷിച്ച സ്ത്രീകൾക്ക് അവൾ കൂടിചേർന്നു നടത്തുന്ന ഒരു താൽക്കാലികമായ ഷെൽട്ടർ ഉണ്ട്….”അവിടേക്ക് ആണ് ഞാൻ പോണത്…. എനിക്ക് അവിടെ ഒരു ജോലി റെഡി ആക്കിയിട്ടുണ്ട്…..അവിടെനിന്നും മെച്ചപ്പെട്ട ഒരു ജോലിയിലേക്കും, ജീവിതത്തിലേക്കും എത്തുന്നത് വരെ അവളോട് കൂടി തന്നെ ജീവിക്കും….. അതുവരെ എന്നെ താങ്ങാൻ അവൾ എന്റെ കൂടെ ഉണ്ടാകും എന്നുള്ള ഒറ്റ വിശ്വാസത്തിലാണ് ഈ വിവാഹമോചനവും ഈ ഇറങ്ങിപ്പോക്കും…. എന്റെ സ്വാതന്ത്ര്യത്തിലേക്കുള്ള എന്റെ ആദ്യത്തെ ചുവടുവെപ്പുകൾ മാത്രമാണ് ഈ വിവാഹബന്ധം വേർപെടുത്തൽ…”

” ഗൗരി നീ ഇങ്ങനെ ഓരോരുത്തരുടെ വാക്കു വിശ്വസിച്ചു നിന്റെ തന്നിഷ്ടത്തിന് ഇറങ്ങി പോകരുത് അത് നിനക്ക് ദോഷമേ ചെയ്യൂ….”

രണ്ടുകൊല്ലം നിങ്ങളുടെ ഇഷ്ടത്തിന് ജീവിച്ചിട്ട് ഞാൻ എന്താ നേടിയത്.നല്ല ഒരു കുടുംബജീവിതം കിട്ടിയോ, സ്വസ്ഥത കിട്ടിയോ, സമാധാനം കിട്ടിയോ, ഏതെങ്കിലുമൊരു ആഗ്രഹത്തിനനുസരിച്ച് നടന്നോ. മുന്നോട്ട് ഉള്ള ജീവിതത്തിനു എന്തെങ്കിലും ഒരു പ്രതീക്ഷ ഉണ്ടായിരുന്നോ.. നിങ്ങൾ വിചാരിച്ച പോലെ നിങ്ങൾക്ക് ഇങ്ങോട്ട് സാമ്പത്തികപരമായി വേണ്ടത് ഒക്കയും സ്ത്രീധനമായി തന്ന് നിങ്ങളുടെ അമ്മയ്ക്ക് വേണ്ടി ജോലി എടുക്കാൻ ശമ്പളമില്ലാത്ത ഒരു വേലക്കാരി അത് മാത്രമായിരുന്നു ഞാൻ. ഇന്ന് ശരിയാവും നാളെ ശരിയാവും എന്ന് കരുതി കാത്തിരുന്നതും വേസ്റ്റ് ആക്കിയതും എന്റെ രണ്ടുവർഷമാണ്….”

“ഗൗരി……..

അങ്ങനെയൊന്നുമല്ല എനിക്ക് നിന്റെ കൂടെ ജീവിക്കാൻ ഇത്തി…. ഇത്തിരി.. സാവകാശം അത്യാവശ്യം ആയിരുന്നു അതുകൊണ്ടാണ് ഞാൻ ഇങ്ങനെ നിന്നത്..”

അത് കേട്ട് ഒരു പുച്ഛ ചിരിയോടെ ചുണ്ട് കോട്ടി ഗൗരി മനോജിനോട് ആയി പറഞ്ഞു..”ഓ………. അങ്ങനെ അപ്പോ നിങ്ങടെ കൂടെ ഓഫീസിൽ വർക്ക് ചെയ്യുന്ന മെറിനും നിങ്ങളും തമ്മിൽ എന്താ ബന്ധം..”

“ആ…..അത്…..അ…. അത് എന്തുകൊണ്ട് ഞങ്ങൾ തമ്മിൽ ഒരു ബന്ധവും ഇല്ലല്ലോ. അ….. അവൾ…..അവൾ എന്റെ സഹപ്രവർത്തക മാത്രമാണ്..”മനോജ് വിക്കി വിക്കി ഇങ്ങനെയൊക്കെയോ ഗൗരി യോട് പറഞ്ഞു ഒപ്പിച്ചു…

“ആണോ………

സഹ പ്രവർത്തകയായ അവളുടെ വീട്ടിൽ നിങ്ങളെന്തിനാണ് ഇടയ്ക്കിടെ പോയി താമസിക്കുന്നത്..കല്യാണം കഴിച്ചു ഭാര്യ ഉണ്ടായിട്ട് അവളെ ഒന്നു തൊടാനോ ഇത്തിരി നേരം സംസാരിക്കാനോ ഉള്ള സാവകാശം പോലും നിങ്ങൾക്ക് ഇല്ല….എന്നാൽ നിങ്ങൾ ഈ പറയുന്ന സഹപ്രവർത്തകയുടെ വീട്ടിൽ രണ്ടുമൂന്നു രാത്രികൾ അടുപ്പിച്ച് താമസിച്ച ദിവസങ്ങൾ ഉണ്ടായിട്ടുണ്ട്…”

“ഗൗരി…… നീ…. നീ…. വെറുതെ ഇപ്പോൾ എന്റെ മേലെ ഓരോ ആരോപണങ്ങൾ ഉന്നയിക്കരുത്…

ആണോ …..

നിങ്ങൾ എന്നെ വിവാഹം കഴിച്ചത് നാട്ടുകാരെ ബോധിപ്പിക്കാൻ മാത്രമാണ്…നിങ്ങളുടെ ഇഷ്ടം അന്നും ഇന്നും എന്നും നിങ്ങളുടെ മെറിനോട് മാത്രമാണ്…”അല്ല…….. അന്യ ജാതിക്കാരിയായ ഒരുത്തിയെ അമ്മ സ്വന്തം വീട്ടിലേക്ക് കയറ്റില്ലല്ലോ…അതുകൊണ്ട് അമ്മയുടെ കണ്ണിൽ പൊടിയിടാൻ എന്റെ ജീവിതം നിങ്ങൾ നാശമാക്കി….”

“ഗൗരി അതൊക്കെ നിന്റെ തോന്നൽ….”

“എന്റെ തോന്നലോ നിങ്ങളുടെ തീരുമാനമോ…. ” വീട്ടിലും നാട്ടുകാർക്കു മുന്നിൽ പ്രതിഷ്ഠിച്ചു വയ്ക്കാൻ പേരിനൊരു ഭാര്യ…സ്വന്തം ആവശ്യങ്ങൾക്ക്, ഇഷ്ടത്തിനും, താൽപര്യത്തിനും രഹസ്യമായി ഒരു പെണ്ണ്…”ഉള്ള കാലം വരെ ജീവിതം മുഴുവൻ സുഖം അല്ലേ…ഇങ്ങനെ ഓരോരുത്തരുടെ ജീവിതം നശിപ്പിക്കാതെ തനിക്ക് തന്റെ അമ്മയുടെ അടുത്ത് പറഞ്ഞു കൂടെ തനിക്ക് ഇഷ്ടപ്പെട്ട പെണ്ണിനെയെ കല്യാണം കഴികൂ അവളെ കൂടെയെ ജീവിക്കു എന്ന്… ആണത്തം ഇല്ലാതെ നടക്കുന്നു..,. ” പല്ല് കടിച്ചുകൊണ്ട് ഗൗരി അത്രയും പറഞ്ഞു..

“എല്ലാകാര്യങ്ങളും വ്യക്തമായ അറിഞ്ഞശേഷം മാത്രമാണ് ഈ വിവാഹമോചനo…ഒരുപക്ഷേ നിങ്ങൾക്ക് എന്നോട് എന്തെങ്കിലും ഒരു സ്നേഹം ബാക്കി ഉണ്ടായിരുന്നെങ്കിൽ ഇത്തിരിയെങ്കിലും ആ മനസ്സിൽ എന്നോട് അലിവ് ഉണ്ടായിരുന്നെങ്കിൽ ഞാൻ നിങ്ങളെ വിട്ടു ഒരിക്കലും പോകില്ലായിരുന്നു….”എന്നാൽ കടുത്ത ആവഞതയും വെറുപ്പും മാത്രമായിരുന്നു നിങ്ങൾക്ക് എന്നോട്… “നിങ്ങളുടെ ജീവിതം, നിങ്ങളുടെ സന്തോഷം ഇല്ലാതാക്കിയവളോട് തോന്നിയ വെറുപ്പു മാത്രം അത് മാത്രമായിരുന്നു നിങ്ങളുടെ മനസ്സ് നിറയെ എന്നോട്.”ഇങ്ങനെയുള്ള ഞാനെന്തിന് കാലാകാലം നിങ്ങളുടെ അമ്മയുടെ അടിമയായി നിങ്ങളുടെ വീട്ടിൽ ജീവിക്കണം..ഇതൊക്കെ മുഖത്തുനോക്കി പറയണം ഉണ്ടായിരുന്നു…!

“പക്ഷേ ഈ വിവാഹമോചനം അത് നടക്കുന്ന അന്ന് മാത്രമേ എനിക്ക് ഇവിടെ നിന്നും മോചനം ഉണ്ടാവുകയുള്ളൂ എന്ന് എനിക്കറിയാം.അത്‌ കൊണ്ടാണ് ഈ ദിവസത്തിനായി ക്ഷമയോടെ ഞാൻ കാത്തുനിന്നത്…ഇനിയൊരു കൂടിക്കാഴ്ച ഇല്ലാതിരിക്കട്ടെ.,,നിങ്ങളുടെ അമ്മയ്ക്ക് എനിക്ക് പകരം നല്ലൊരു വേലക്കാരിയെ കിട്ടട്ടെ..” ഇന്ന് ഞാൻ നഷ്ടപ്പെടുത്തിയ താലി അത് ഞാൻ യോഗ്യനായ ഒരുവനിലൂടെ വീണ്ടും സ്വന്തമാക്കും…

ഇത്രയും പറഞ്ഞു കൊണ്ട് അവനെ ഒരു പുച്ഛത്തോടെ നോക്കി കൊണ്ട് ഗൗരി തല ഉയർത്തിപ്പിടിച്ചുകൊണ്ട് കോടതിവരാന്തയിൽ ഇറങ്ങി നടന്നു..അവളുടെ സ്വാതന്ത്ര്യത്തിലേക്കുള്ള കാൽവെപ്പുകൾ ആയിരുന്നു അത്..ഉറ്റസുഹൃത്തും കളികൂട്ടുകാരിയും ആയിരുന്നു നീനയുടെ അടുത്തേക്കായിരുന്നു ഗൗരി പോയത്..വലുത് അല്ലെങ്കിലും ചെറിയ ഒരു ജോലി നീന അവൾക്ക് വേണ്ടി കരുതി വച്ചിരുന്നു…അവിടെ ആ ചെറിയ ജോലിയിൽ നീനയുടെ കൂടെ നിന്നുകൊണ്ട് തന്നെ ഗൗരി തുടർന്ന് ഡിസ്റ്റന്റ് ആയി ബിരുദാനന്തര ബിരുദത്തിന് പഠിക്കാനും തുടങ്ങി..അതിന്റെ കൂടെ PSC ഈവനിംഗ് ക്ലാസ്സുകളും കൂടെ ബാങ്ക് ടെസ്റ്റ്‌ കളും അറ്റൻഡ് ചെയ്യാൻ തുടങ്ങി,..

ഒരു വർഷത്തിനു ശേഷം ഇന്നാണ് ആലത്തൂര് എസ് ബി ഐ ബ്രാഞ്ചിൽ അസിസ്റ്റന്റ് മാനേജർ ആയി ഗൗരി ജോയിൻ ചെയ്യാൻ പോകുന്നത്…. കാറിൽ നിന്നും ഇറങ്ങിയ ഗൗരി ഒരു പരിഭ്രമത്തോടെ ഡ്രൈവിംഗ് സീറ്റിലിരുന്ന നന്ദനെ ഒന്നു നോക്കി..

“എന്റെ ഗൗരി നിന്റെ ടെൻഷൻ ഇനിയും മാറിയില്ലേ…”

“അതു നന്ദേട്ടാ.. …. അത് എനിക്ക് എനിക്ക് എന്തോ പോലെ…….”ബാങ്കിൽ അസിസ്റ്റന്റ് മാനേജർ എന്നൊക്കെ പറഞ്ഞു എന്തെങ്കിലും തെറ്റ്.. തെറ്റു വന്നാൽ…”

“എന്റെ ഗൗരി……”

“അതു സാധാരണ ഒരു ജോലി തന്നെയല്ലേ…..നീ എന്തിനാ ഇങ്ങനെ ടെൻഷൻ അടിക്കുന്നെ..”… അറിയാത്ത കാര്യങ്ങളൊക്കെ നിനക്ക് പറഞ്ഞു മനസ്സിലാക്കി തരാൻ അവിടെ ആളുകൾ ഉണ്ട്” കഷ്ടപ്പെട്ട് നേടിയ ജോലി വേണ്ടാന്ന് തോന്നുന്നുണ്ടോ നിനക്ക് ഇപ്പൊ..”

“എന്റെ നന്ദേട്ടാ…… ഞാൻ അങ്ങനെയൊന്നും ഓർത്തിട്ട് പോലുമില്ല..”ഒന്നുമില്ലായ്മയിൽ നിന്ന് എനിക്ക് കിട്ടിയ ഭാഗ്യമാണ് അതൊക്കെ..” അച്ഛനും അമ്മയും ആങ്ങളമാരും താലികെട്ടിയ ഭർത്താവ് വരെ കാണിക്കാത്ത സ്നേഹം ഒരു മടിയില്ലാതെ ഈ നിമിഷം വരെ എന്നിലേക്ക് എത്തിച്ച എന്റെ നന്ദേട്ടനും അമ്മയും പിന്നെ എന്റെ നീനയും ഒക്കെ നിങ്ങളൊക്കെ ഇല്ലാത്ത ഒരു നിമിഷം പോലും എന്നിൽ ഇല്ല..”

ഇടറിയ ശബ്ദത്തോടെ ഗൗരി പറഞ്ഞു

“ഈ കിട്ടിയ സൗഭാഗ്യത്തിലേക്ക് ഒക്കെ എന്നെ കൈപിടിച്ചുയർത്തിയത് എന്റെ നന്ദേട്ടൻ ആണ്…”പഠിപ്പിക്കുന്ന വിദ്യാർത്ഥിയോട് തോന്നിയ സഹതാപം പ്രണയമായി മാറിയപ്പോൾ താങ്ങായി ഇതുവരെ കൂടെ നിന്നില്ലേ….”എന്റെ ജീവിതത്തിൽ എന്റെ ആഗ്രഹങ്ങൾക്കോത്തു കൂടെ നിന്നില്ല…എല്ലാം നേടി ഈ കടമ്പയും ഞാൻ കടക്കുo എന്റെ നന്ദേട്ടനോടുകൂടി.. ”

“എന്നാ ശരി നീ പോയി ജോയിൻ ചെയ്യാൻ നോക്ക് ഞാൻ വൈകിട്ട് കൂട്ടാൻ വരാട്ടോ..” ആ നന്ദേട്ടാ ശരിട്ടൊ ഭായ്….”

“ബൈ ഗൗരി…”

ഗൗരി അകത്തേക്കു പോകുന്നത് നോക്കി നന്ദൻ കാറിൽ തന്നെയിരുന്നു..അതെ അവളെ കണ്ട നിമിഷം അവളോട് തോന്നിയ വികാരം അത് എന്താണെന്ന് ഇന്നുവരെ അറിയില്ല..ഒന്നറിയാം അവളെ താൻ എന്തിനു അധികം ഒരുപാട് ഒരുപാട് സ്നേഹിക്കുന്നു..

അവളുടെ സങ്കടങ്ങൾ ഒക്കെ അറിഞ്ഞപ്പോൾ അവളോട് തോന്നിയത് അവൾ പറഞ്ഞ പോലെ സഹതാപമായിരുന്നോ..? അല്ല ഒരിക്കലുമല്ല പ്രണയമായിരുന്നു അന്നും ഇന്നും അവളോട് തോന്നിയ ഒരു വികാരം പ്രണയം… പ്രണയം മാത്രം…അതുകൊണ്ടാണ് അവളുടെ കാര്യങ്ങളൊക്കെ നീനയോട് ചോദിച്ചറിഞ്ഞതും ജീവിതത്തിലെ ഈ നിമിഷം വരെ അവൾക്ക് കൈത്താങ്ങായി കൂടെ നിന്നതും..അവളുടെ ഉള്ളിലെ ഇഷ്ടം അത് പുറത്തുകൊണ്ടുവരാൻ ഇത്തിരി കഷ്ടപ്പെട്ടു,…ഇനിയാണ് അവളോടോപ്പം ഒരു ജീവിതo..അവൾ പറഞ്ഞപോലെ ജോലിയായി ഇനി വൈകാതെ അവളുടെ കൈപിടിച്ച് ശ്രീ മംഗലത്തേക്ക്…

അവിടെ അവളെ കാത്തു എന്റെ അമ്മ ലക്ഷ്മിയും ഉണ്ട്…. അവളുടെ കാര്യങ്ങളൊക്കെ അറിഞ്ഞപ്പോൾ അവളോട് അമ്മക്ക് ഇഷ്ടം കൂടിയിട്ടേയുള്ളൂ,.. ഇത്തിരി കഷ്ടപ്പെട്ടു അവളുടെ മനസ്സ് അറിയാനും അവർക്ക് കൈത്താങ്ങായി നിൽക്കാനും ഒക്കെ..

ഇപ്പോൾ അവൾ ഹാപ്പിയാണ് അവളെ മനസ്സിലാക്കിയ എന്നോട് അവൾക്ക് അടങ്ങാത്ത ഇഷ്ടം ഇപ്പോൾ ഉണ്ട്…അതുകൊണ്ടുതന്നെയാണ് അവർക്ക് എല്ലാമെല്ലാമായി കൂടെ നിന്നതും ഇനി നിൽക്കാൻ പോകുന്നത്….മുന്നേ തന്നെ അവളെ താലികെട്ടി കൂടെ കൂട്ടണം എന്ന് ഉണ്ടായിരുന്നു എന്നാൽ അവളുടെ ആഗ്രഹങ്ങൾ സ്വപ്നങ്ങൾ ഒക്കെ നിറവേറിയ ശേഷം മാത്രമേ താലികെട്ടി കൂടെ കൂട്ടും എന്ന് അവൾക്ക് കൊടുത്ത വാക്കാണ്.. അതുകൊണ്ടാണ് ഇത്രയും വൈകിയത്,,,

അവൾ നഷ്ടപ്പെടുത്തിയ അവളുടെ താലി എന്നിലൂടെ ഞാൻ അവൾക്കായി നൽക്കും…

അവളുടെ സന്തോഷങ്ങൾക്കും ആഗ്രഹങ്ങൾക്കും നിറം പകരാൻ എന്റെ താലി……

ജീവിതം മടുത്തു നശിപ്പിക്കാനുള്ളതല്ല…

വിധിയെന്നോർത്ത് ഒതുങ്ങാൻ ഉള്ളതല്ല…

കരുത്തോടെ തന്നെ വിധിയെ തോൽപ്പിച്ച് ജീവിതത്തിൽ മുന്നേറുന്ന സ്ത്രീയാണ് സമൂഹത്തിൽ ഇന്ന് ഉണ്ടാവേണ്ടത്..

എല്ലാവർക്കും കഴിയും അതിന് ഇന്ന് ഗൗരിക്കും അത് സാധിച്ചു…

സന്തോഷ് ത്തിന്റെ സ്വതന്ത്ര്യത്തിന്റെ പുതിയ തലങ്ങൾ അനുഭവിക്കുകയായിരുന്നു ആ വിവാഹമോചനത്തിലൂടെ…

സ്വതന്ത്രയായ ഒരു സ്ത്രീയുടെ ഉള്ളo നിറഞ്ഞ സന്തോഷം ഗൗരിയിൽ നിറഞ്ഞുനിൽക്കുന്നുണ്ട്… അതിന് അവൾക്ക് താങ്ങായി കൂടെ നന്ദനും നീനയും ഉണ്ട്….

ശുഭം

രചന: vincyshinod

Leave a Reply

Your email address will not be published. Required fields are marked *