പരിണയം, തുടർക്കഥ ഭാഗം 12 വായിക്കൂ…

Uncategorized

രചന: ദേവിക

ദക്ഷൻ അവളോട് ചേർന്ന് നിന്നു………

എന്തൊരു മണം ആടീ നിന്നേ….. പോയി കുളിചൂടെ ശവമേ……..

അത് കേട്ടതും പല്ലവി അവനെ പുറകിലെക്കു തള്ളി……. പോവാൻ നോക്കി…..

ആഹ്ഹ്.. കുറച്ചു നേരം കൂടി ഇങ്ങനെ നിക്ക്… പോയിട്ട് വേറെ പണി ഒന്നുമില്ലല്ലോ……

അങ്ങനെ ഇപ്പോ നിക്കണ്ട… വിട്…. എന്തിനാ എന്നേ വിളിച്ചേ……

ഓഹ്ഹ് തമ്പുരാട്ടിക്കു ബുദ്ധിമുട്ട് ആയവോ… നിനക്ക് എന്റെ കാര്യം കഴിഞ്ഞിട്ട് മതി വേറെ എന്തും….. ഭർത്താവ് പുറത്തു കഴിഞ്ഞു വരുമ്പോ അവന്റെ അടുത്തേക്ക് വന്നു ഓരോന്നും ചോദിക്കണം അല്ലാതെ ഞാൻ വിളിച്ചിട്ട് അല്ലാ വരണ്ടതു….

പുറത്തു പോയിട്ട് അല്ലെ അല്ലാതെ പണിക്ക് പോയിട്ട് പോയിട്ട് ഒന്നുമല്ലലോ…..

എന്ത്…..

ഞാൻ ഒന്നും പറഞ്ഞില്ല….

മ്മ്മ് നിനക്ക് ഇച്ചിരി കൂടുന്നുണ്ട്‌….. ഞാൻ നിന്നെ വേണ്ട പോലെ കണ്ടോള്ളം… അവൻ അവളെ നോക്കി മീശ പിരിച്ചു…. ഏഹ്ഹ് നീ ചിരിക്കുന്നോ.. നിനക്ക് അതൊക്കെ അറിയോ….

അതു എന്തെ എനിക്ക് ചിരിച്ചൂടെ….. നിക്ക് ഞാൻ ട്ടർക്കി എടുത്തു കൊണ്ടു വരാം.. ദേ അവിടെ ഇടാൻ ഉള്ള ഡ്രസ്സ്‌ എടുത്തു വെച്ചിട്ടുണ്ട്.. വേഗം കുളിച്ചു വാ കഴിക്കാൻ ഉള്ളത് എടുത്തു വെക്കാം……..

ദക്ഷൻ കിളി പോയ പോലെ തിന്നു…… ഇതു പല്ലവി തന്നെ ആണോ…. ഇനി ഇവൾക്ക് എതെകിലും പറ്റിയോ….

ഇതു എന്താ എന്നേ ഇങ്ങനെ നോക്കുന്നെ….. ദേ വേഗം കുളിക്കുന്നുണ്ടോ… അവൾ അവനെ തള്ളി ബാത്‌റൂമിൽ കേറ്റി….

അവൻ അവളുടെ മാറിയ സ്വഭാവത്തെ പറ്റി ആലോചിക്കായിരുന്നു… പെണ്ണിന് കുറച്ചു കുറുമ്പ് കൂടിയ പോലെ അല്ലെഗിലും ആ ശവത്തിനേ ആർക്കാ ഇഷ്ട്ടം ആവാത്തെ അതിനു എന്താണാവോ അതിന്റെ കൈയിൽ ഉള്ളതു.. ഈശ്വര വല്ല ചാത്തൻസേവ വല്ലതും ഉണ്ടാവോ… അവൻ വേഗം കുളിച്ചു ഇറങ്ങി… . ആദിയുടെ കാര്യം മനഃപൂർവം ആണു ദക്ഷൻ അവളോട് പറയാതെ ഇരുന്നത്…. ആദിയുടെ അമ്മയിൽ നിന്നും അവൻ ഓരോ കാര്യങ്ങൾ അറിയുന്നുണ്ടായിരുന്നു.. പല്ലവി അവന്റെ കൂടെ ആണെന്നും കല്യാണം കഴിഞ്ഞുന്നും അറിഞ്ഞതോടെ ആണു എല്ലാവർക്കും സമാധാനം ആയതു എന്നാലും ഇവരുടെ കല്യാണക്കാര്യം ആദിയോട് പറഞ്ഞിട്ട് ഇല്ല.. അവൾ ഇപ്പോ ട്രീറ്റ്മെന്റെ യിൽ ആയ കാരണം അവളിൽ നിന്നും മറച്ചു വെച്ചേക്ക … താഴേക്ക് ചെന്നപ്പോൾ ഹാളിൽ എല്ലാവരും ഉണ്ട്.. ശാരിയുടെ മുഖം കണ്ടിട്ട് എന്തോ കാര്യം ആയിട്ടു നടന്നിട്ട് ഉണ്ട്….. അവൻ കഴിക്കാൻ ഇരുന്നു… അച്ഛനും എല്ലാവരും മേശയുടെ ചുറ്റും ഇരുന്നു.. അമ്മയും പല്ലവിയും എല്ലാവർക്കും വിളമ്പി അവരും ഇരുന്നു….. പല്ലവി ദക്ഷന്റെ അടുത്തും ശാരി രമയുടെ അടുത്തും ആയിരുന്നു.. കഴിക്കുന്ന നേരത്തു എപ്പോഴോ പല്ലവിയുടെ കാലിൽ എന്തോ ഇഴയുന്ന പോലെ തോന്നി… അവൾ ആദ്യം എല്ലാവരെയും ഒന്നു ഒളി കണ്ണ് ഇട്ടു നോക്കി…. പക്ഷെ ദക്ഷനെ നോക്കിയപ്പോൾ ആള് നല്ല തീറ്റ ആണു… അതും അല്ലാ അവളുടെ തൊട്ട് അടുത്ത് ആണു ഉള്ളത്.. പിന്നെ ഇതു ആരാ നോക്കിയപ്പോൾ ആണു ശാരിയെ ശ്രദ്ധിചെ… അവൾ ആള് മാറി ചെയുന്നതു ആണു… ദക്ഷന്റെ കാലു ആന്നെന്നു വെച്ചു അവള് തലോടുന്നത്….

എന്റെ കയ്യിന്നു ഇവൾക്ക് എത്ര കിട്ടിയാലും പഠിക്കില്ല… അവൾക്ക് ആ ടോപ്പിന്റെ കഴുത്തു ഒന്നു ശെരിക്കു ഇട്ടാൽ എന്താ…… പല്ലവി ദക്ഷനെ നോക്കി…. അവൻ ഫുഡിൽ കമിഴ്ന്നു അടിച്ചു കിടക്കുന്ന കാരണം അവൾ ചെയുന്നത് ഒന്നും ആൾ അറിയുന്നില്ല…. ദൈവമെ ഇനി എങ്കിലും ഇടപെട്ടു ഇല്ലെഗിൽ ഇവളുടെ കാലു കേറി പോകും… എന്റെ കണ്ട്രോൾ വരെ പോക…. പല്ലവിയുടെ മേലെ വെച്ച ശാരിയുടെ കാലിന് മേൽ പല്ലവിയുടെ മറ്റേ കാൽ വെച്ചു മുറുകെ പിടിച്ചു ലോക്ക് ആക്കി വെച്ചു…… ശാരിക്കു അപ്പഴാ മനസ്സിൽ ആയതു അത് പല്ലവിയുടെ ആന്നെന്നു.. അവൾ വേഗം തിരിച്ചു വലിക്കാൻ നോക്കി.. പല്ലവി അത് കണ്ടു മുറുകെ തന്നെ പിടിച്ചു ഭക്ഷണം കഴിച്ചു കൊണ്ടിരുന്നു…. കസേരയുടെ കാലിൽ ചേർത്ത് വെച്ച ദക്ഷന്റെ കാൽ നീട്ടിയപ്പോൾ ആണു പല്ലവിയുടെയും ശാരിയുടെയും കാലിൽ തട്ടിയത് അപ്പൊ തന്നെ പല്ലവി കാൽ മാറ്റി…… ദക്ഷൻ അവളെ സംശയത്തോടെ നോക്കി അവൾ ഒന്നും അറിയാത്ത പോലെ കഴിക്കായിരുന്നു…… അതിന്റെ ഇടക്ക് ദക്ഷന്റെ അച്ഛൻ ജയനാഥൻ സംസാരിക്കാൻ തുടങ്ങി..

ദക്ഷ… നാളെ പല്ലവിയെയും കൂട്ടി ഒരു കല്യാണത്തിനു പോണം.. നമ്മുടെ പുറം പണിക്ക് വരുന്ന ബാബുവിന്റെ മോൾടെ കല്യാണം ആണു… നാളെ എനിക്ക് ഓഫീസിൽ നിന്നു വരാൻ പറ്റില്ല…

എനിക്ക് പറ്റില്ല……. എനിക്ക് നാളെ എന്റെ ഫ്രണ്ട്‌സിന്റെ അടുത്തേക്ക് പോണം…..

അത് എന്നും പോകുന്നത് അല്ലെ.. ഇനി എനിക്ക് വേണ്ടി നീ ആണു എല്ലാം ചെയേണ്ടത്.. നിന്നോട് ഓഫീസിൽ വരാൻ പറഞ്ഞ കേൾക്കില്ല ശെരി നിനക്ക് ഇഷ്ട്ടം ഉള്ള ജോലി ചെയ്തോ ഞാൻ ചോദിക്കാൻ വരുന്നില്ല പക്ഷെ നാളെ കല്യാണത്തിനു പോണം… ബാബു ഇവിടെ വർഷങ്ങങ്ങൾ ആയി ജോലിക് വരുന്നവൻ ആണു അവന്റെ മോൾടെ കല്യാണത്തിനു ഞാൻ ചെയ്യണ്ടതു ഒക്കെ ചെയ്തിട്ട് ഉണ്ട്.. നിങ്ങൾ ഒന്നു പോയാൽ മതി….. കേട്ടാലോ….

എന്നാ ഞാനും ഉണ്ട് ശാരി പെട്ടന് എടുത്തു പറഞ്ഞു..

മോളെ ഇതു അവര് രണ്ടു പേരും മാത്രം പോയ മതി ജയനന്ദൻ പറഞ്ഞു….

പെട്ടെന്ന് പല്ലവി ചിരിച്ചു….. എല്ലാവരും നോക്കുന്നത് കണ്ടു അവൾ വേഗം വെള്ളം കുടിച്ചു…. ശാരി ഒന്നും പറയാതെ കൈകഴുകാൻ എഴുന്നേറ്റു….. ദക്ഷനു ഒരു കോൾ വന്നപ്പോൾ അവൻ എഴുന്നേറ്റു..

അമ്മ മോൾക്ക് നാളെ ഇടാൻ ഒരു പട്ടുസാരി തരാം…. അതു അടുത്ത് പോയാൽ മതി…

മ്മ്മ്മ്…

രമ അതൊന്നും ശ്രദ്ധിക്കാതെ ഭക്ഷണം കഴിച്ചു എഴുന്നേറ്റു……

രാത്രിയിൽ പല്ലവി റൂമിൽ ചെന്നപ്പോൾ ദക്ഷൻ ബാൽക്കണിയിൽ സിഗരറ്റ് വലിച്ചു കൊണ്ടിരിക്കുകയായിരുന്നു….

ഓഹ്ഹ് ഇങ്ങേർക്ക് ഈ ശീലവും ഉണ്ടോ… അവൾ ബെഡ് ഒക്കെ ശെരിയാക്കിയിട്ട്.. കുറെ നേരം കഴിഞ്ഞിട്ടും ദക്ഷനെ കാണാതെ ആയപ്പോൾ അവൾ അങ്ങോട്ട് ചെന്നു..

അതെ….. ഞാൻ കിടക്കാൻ പോവാ…..

അതിനു….

അതിനു…. ഒന്നുമില്ല…

അവൻ പുക അവളുടെ മുഖത്തെക്കു ഊതി…… അവൾ വെറുപ്പോടെ മുഖം മാറ്റി…… അവൻ കൈയിൽ ഉള്ള സിഗരറ്റ് കളഞ്ഞു…. അവളെ ചേർത്തു പിടിച്ചു… അവൾ അവന്റെ കണ്ണിൽ തന്നെ നോക്കി നിന്നു… അവൾക്ക് അവളെ തന്നെ നഷ്ട്ടപെടുന്ന പോലെ തോന്നി…. അവളുടെ അധരങ്ങളിലെ നനവ് ആണു അവളെ ചിന്തയിൽ നിന്നും കൊണ്ടു വന്നതു….. അവളുടെ ചുണ്ടിൽ അവന്റെ അധരങ്ങളിലെ ഉമിനീരിന്റെ നനവ് ഇപ്പോഴും ഉണ്ടെന്ന് അവൾക്ക് തോന്നി….

നല്ല തണുപ്പ് നീ ഇനി കുളിക്കാൻ ഒന്നും നിക്കണ്ട…. എനിക്ക് കെട്ടിപ്പിടിക്കാൻ ഒരു സുഖം ഉണ്ടാവില്ല……. അവൻ പറയുന്ന ഓരോ വാക്കും അവളിലെ പെണിനെ തൊട്ട് ഉണർത്തി…. അവന്റെ കൈയിൽ ഒരു പൂച്ച കുഞ്ഞിനെ പോലെ അവൾ ഒതുങ്ങി കൂടി……

എന്താടി ഈ തടയുന്നെ…. അവൻ അവളുടെ വയറിൽ തപ്പി നോക്കി…

കൈ മാറ്റ്…. അത് ഏലസ് ആണു ഞങ്ങൾ പാവങ്ങൾക്ക് ഇതൊക്കെ ഉണ്ടാവു.. അതിനു ഇങ്ങനെ കളിയാക്കണ്ടട്ടാ… ഹ്ഉം….. അവന്റെ കൈ തട്ടി മാറ്റി മുന്നിലേക്ക് ഇട്ട അവളുടെ നീളൻ മുടി ശക്തിയിൽ ബാക്കിലേക്ക് ഇട്ടു അവൾ റൂമിലേക്ക് ചെന്നു.. അവളുടെ പോക്ക് കണ്ടു അവളുടെ പിന്നാലെ അവനും പോയി…. പുറത്തെ മഴ കാരണം അവർ പരസ്പരം മറന്ന് വാരി പുണർന്നു കിടന്നു…..

പല്ലവി നല്ല ഉറക്കം ആയപ്പോൾ ദക്ഷൻ അവളെ തട്ടി വിളിച്ചു….

എന്താ മനുഷ്യ…..

എടീ… പതുക്കെ കൂർക്കം വലിക്കാടീ…. ഉറക്കം വരുന്നു..

ഒന്നു പോയെടാ അവൾ ഉറക്കത്തിൽ വിളിച്ചു പറഞ്ഞു……

ഓഹ്ഹ് പുല്ല്…… അവൻ അവളുടെ വാ മാത്രം പതുക്കെ പൊത്തി പിടിച്ചു.. അവൾ അവന്റെ കൈ നല്ല ശക്തിയിൽ മാറ്റി… അവൻ അവസാനം അവന്റെ ചെവി പൊത്തി പിടിച്ചു അവളുടെ സാരി ചുറ്റി പിടിച്ചു കിടന്നു……

രാവിലെ ദക്ഷന്റെ കാലു പല്ലവിയുടെ മേലെ വീണപ്പോൾ ആണു അവൾ എഴുന്നേറ്റതു.. അവൾ ചെരിഞ്ഞു കിടന്നു അവന്റെ കാൽ മാറ്റി…… അവന്റെ കവിളിൽ പതിയെ തലോടി….. അവൾ അവനെ തന്നെ നോക്കി കിടന്നു…

ഉറങ്ങുമ്പോ പോലും ഈ സാധനതിന് ഒന്നു ചിരിച്ചൂടെ…… ഈ ഉണ്ട കവിൾ ഉണ്ടാലോ ദേഷ്യം വരുമ്പോ ഇങ്ങനെ വീർത്തു വീർത്തു മത്തങ്ങ പോലെ ഉണ്ട്…. അവൾ അവന്റെ കവിളിൽ പതിയെ ചുംബിച്ചു…… ഈശ്വര ഞാൻ എന്തിനാ ദക്ഷനെ എപ്പോഴും ഉമ്മാ വെക്കുന്നെ.. അവൾ നഖം കടിച്ചു കൊണ്ടിരുന്നു…… അവൻ എന്നേ ഉമ്മാ വെക്കുന്നുണ്ടല്ലോ അപ്പൊ എനിക്കും ഉമ്മാ വെക്കാം അല്ലാ പിന്നെ….. അവൾ കുറച്ചു നേരം കൂടീ അവന്റെ മുഖത്തു നോക്കി വെറുതെ ചിരിച്ചു കൊണ്ടിരുന്നു…… പിന്നെ ആണു അമ്മ ഇന്നലെ പോണ്ട കാര്യം പറഞ്ഞത്… അവൾ വേഗം എഴുനേറ്റു….. സാരി അവൻ പുതച്ചക്കാരണ്ണം അവൾ മാറിലും ഒരു കൈ വയറിലും വെച്ചു ബാത്റൂമിൽ കേറി…..

ദക്ഷൻ എഴുന്നേൽക്കുമ്പോ അമ്മ കൊടുത്ത പട്ടു സാരി ഉടുക്കായിരുന്നു പല്ലവി അപ്പൊ…. എഴുന്നേൽക്കുമ്പോ തന്നെ കാണാൻ കൊള്ളാവുന്ന കാഴ്ച….. അവൻ അതും നോക്കി കിടന്നു മേശ പുറത്ത് അവനു ഉള്ള ചായയും ഉണ്ടായിരുന്നു….

പല്ലവിക്ക് സാരി ഉടുത്തിട്ടും ഉടുത്തിട്ടും സന്തോഷം കൊണ്ടു ശെരി ആവുന്നുണ്ടായില്ല….. ആദ്യം ആയിട്ടു ദക്ഷന്റെ കൂടേ പുറത്തു പോകുന്ന സന്തോഷത്തിൽ ആയിരുന്നു പല്ലവി….. അവൾ സാരി ഉടുത്തു.. മുടിയിൽ ചെറിയ ഒരു ക്ലിക്ക് ഇട്ടു അഴിച്ചു ഇട്ടു…… കണ്ണുകളിൽ നല്ല പോലെ കണ്മഷി എഴുതി… കുങ്കുമം കൊണ്ടു ചെറിയ വട്ട പൊട്ടു തൊട്ടു…. എത്രനേരം കണ്ണാടിയിൽ നോക്കിയിട്ടും മതിയവാത്താ പോലെ തോന്നി അവൾക്ക്…..

ദക്ഷൻ ആണേൽ ബെഡിൽ കൈ കുത്തി ഇവളുടെ ഓരോ കാട്ടായം കണ്ടു ചിരിച്ചു ഇരിക്കായിരുന്നു…. ഇവളുടെ ഒരുക്കം കണ്ട ഇവളുടെ കല്യാണം ആണെന്ന് തോന്നും… എന്നാലും കൊള്ളാം…

കണ്ണാടിയിലൂടെ ദക്ഷൻ അവളെ നോക്കുന്നത് കണ്ടു അവൾ തിരിഞ്ഞു നോക്കി…

വേഗം റെഡി ആവുന്നുണ്ടോ ഇന്ന് ആണു കല്യാണം അല്ലാതെ നാളെ അല്ലാ…..

ഓഹ്ഹ്…. അവൻ ചുണ്ടു ഒകെ തുടച്ചു ചായ എടുത്തു കുടിച്ചു അവളെ നോക്കി നിന്നു… അവൻ അങ്ങനെ നിക്കുന്ന കാരണം അവൾക്ക് എന്തോ പോലെ തോന്നി…. അവൾ വേഗം താഴേക്ക് ചെന്നു.. ദക്ഷൻ കുളിക്കാനും….

കുറച്ചു നേരം കഴിഞ്ഞതും ദക്ഷൻ റെഡി ആയി വന്നു…. ഷർട്ടും മോഡേൺ ജീൻസും ആണു അവന്റെ വേഷം….കൂളിംഗ് ഗ്ലാസ്‌ എപ്പോഴും ഉണ്ടാവും ആ മുഖത്തു.. അവനെ കണ്ടപ്പോ തന്നെ പല്ലവിയുടെ ചുണ്ടിൽ പുഞ്ചിരി തട്ടി കളിച്ചു. അവർ അമ്മയോട് യാത്ര പറഞ്ഞു ഇറങ്ങി….. ശാരിക്കു അത് കണ്ടു നില്കാൻ താല്പര്യം ഇല്ലാത്ത കാരണം അവളൂടെ റൂമിൽ നിന്നും പുറത്തു ഇറങ്ങിയില്ല…….

ദക്ഷന് വീട് അറിയാവുന്ന കാരണം വേഗം തന്നെ അവിടെ എത്തി.. ഒരു ചെറിയ വീട് ആയിരുന്നു….. കുറെ ആളുകളും…. ദക്ഷനെ കണ്ട ആപ്പോ തന്നെ ബാബു ചേട്ടൻ അവന്റെ അടുത്തേക്ക് വന്നു…. എല്ലാവരും ഞങ്ങളെ അത്ഭുതത്തോടെ നോക്കി… വലിയ വീട്ടിലെ ആളുകലോടു ഉള്ള ഒരു തരം ബഹുമാനം.. ദക്ഷൻ ബാബു ചേട്ടനെ അറിയാവുന്നതു കൊണ്ടു കഴുത്തിലുടെ കൈ ഇട്ടു വിട്ടിലേക്ക് നടന്നു…. പല്ലവി പിന്നാലെയും….

കല്യാണ വേഷത്തിൽ ഇരിക്കുന്ന ആ പെൺ കുട്ടി ഞങ്ങളുടെ അടുത്തേക്ക് വന്നു… ദക്ഷൻ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു…. ആ പെൺ കുട്ടിയോട് പല്ലവിക്ക് കുശുമ്പ് തോന്നി.. ഏതൊരു പെൺ കുട്ടിയുടെയും ആഗ്രഹം ആണു കല്യാണ ദിവസം അവളുടെ അച്ഛന്റെയും അമ്മയുടെയും അനുഗ്രഹം.. എനിക്ക് അത് ഇല്ലാതെ പോയാലോ എന്ന് ഓർത്തപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു……….

പല്ലവി അവൾ കൊണ്ടു വന്ന ഗിഫ്റ്റ് ബോക്സ്‌ ആ കുട്ടിക്ക് കൊടുത്തു….. ബാബു ചേട്ടൻ ദക്ഷനേ ഒരൊത്തർക്ക് പരിചയപെടുത്താൻ കൊണ്ടു പോയി… അവനു ദേഷ്യം വരുത്തിയെങ്കിലും അവൻ ഒന്നും മിണ്ടിയില… പല്ലവി ഒരൊത്തരേ നോക്കി ഇരുന്നു… ഇടക്ക് ആരെകിലും വന്നു പരിചയപെടും….. അവരോടു ഒക്കെ പല്ലവി ദക്ഷൻ എന്ന് പറയുമ്പോ അവൾ മനസിൽ ഒത്തിരി സന്തോഷിച്ചു….. കല്യാണ വീട് ആയ കാരണം ഓരോത്തരും നല്ല തിരക്കിൽ ആയിരുന്നു…. പല്ലവി ഇടക്ക് ദക്ഷനെ നോക്കിയപ്പോൾ ഏതോ ഒരു ചെറിയ പെൺ കുട്ടിയെ എടുത്തു പിടിച്ചിട്ടു ഓരോ കോപ്രായം കാണിക്കുന്നുണ്ട്‌…..

ഇതിനു പെൺ കുട്ടികളെ ഇത്ര ഇഷ്ട്ട എന്നിട്ട് ആണോ ഈ ദുഷ്ടനു എന്റെ അടുത്ത് വരുമ്പോ മാത്രം ദേഷ്യം… ഹ്ഉം… അവൾക്കു കൈയിൽ ഫോൺ ഇല്ലാത്ത കാരണം ശെരിക്കും ബോറടിച്ചു… അവൾ പുറത്തെ പന്തലിൽ കസേരയിൽ പോയി ഇരുന്നു…… കുറച്ചു കഴിഞ്ഞതും അവളുടെ ബാക്കിൽ ദക്ഷൻ വന്നിരുന്നു…

അതെ….. എങ്ങോട്ട് എങ്കിലും പോകുമ്പോ ഈ സിന്ദൂരം എന്ന് പറയുന്നത് നീട്ടി വരയ്ക്കാൻ ഉള്ളതാ പിന്നെ ഈ താലി ഉണ്ടാലോ അത് പുറത്തു ഇടാനും…. മനസ്സിൽ ആയോടീ….. 🤬🤬🤬മോളെ….. അവൻ അവളോട് ദേഷ്യത്തോടെ പറഞ്ഞു…….. പെട്ടന്ന് ദക്ഷന്റെ ഒരു കൂട്ടുകാരൻ അവനെ കണ്ടു അവനെ അവിടേക്കു കൊണ്ടു പോയി…

അതെ ഇവിടെ തന്നെ ഇരിക്കു… ഞാൻ ഇപ്പോ തന്നെ വരാം…… നമുക്ക് കഴിച്ചിട്ട് വേഗം പോകാം..അത്രയും പറഞ്ഞു ദക്ഷൻ പോയി

മം…. അല്ലാ ഇപ്പോ എന്താ ഈ പിശാശ് ഇങ്ങനെ ദേഷ്യത്തിൽ പറഞ്ഞു പോയെ….. ഇതിന്റെ സ്വഭാവം നിമിഷ നേരത്തു ആണലോ മാറുന്നതു…. പല്ലവി മനസിൽ ഓർത്തു തിരഞ്ഞപ്പോ ആണു കുറച്ചു ആണുങ്ങൾ അവളെ തന്നെ നോക്കി നിൽക്കുന്നതു കണ്ടത്….

ഓഹ്ഹ് അപ്പോ അത് ആണു ആ കള്ളഭർത്താവ് ഒരു ഷോ ഇറക്കി പോയത്…. ഭാഗ്യം ഇതു കല്യാണ വീട് ആയതു ചിലപ്പോൾ ഇവിടെ ഒരു സീൻ ആയെനേ…. അവൾ കഴുത്തിൽ കിടന്ന ആലില താലി എടുത്തു പുറത്തേക്ക് ഇട്ടു….. അവൾ ചുറ്റും നോക്കി കൊണ്ടിരിക്കുമ്പോ ആണു പിന്നിൽ നിന്നും ആരോ അവളെ തൊണ്ടി തിരിഞ്ഞു നോക്കി ആളെ കണ്ടപ്പോൾ അവൾ കണ്ണുകൾ വിടർന്നു ആ നിമിഷം പേടിയോടെ തന്നെ അവൾ ദക്ഷനെ നോക്കി.. അവിടെന്നു എഴുനേറ്റു അയാളുടെ നേര തിരിഞ്ഞു…

ഹരിയേട്ടൻ എന്താ ഇവിടെ….

ഇന്ന് 2 പാർട്ട് ഇട്ടൂട്ടോ, ലൈക്ക് കമന്റ് തരാൻ മടിക്കല്ലേ… തുടരും…

രചന: ദേവിക

Leave a Reply

Your email address will not be published. Required fields are marked *