മൂത്ത മകളെ പഠിപ്പിച്ചു അവളെ ടീച്ചറാക്കി, അവളുടെ വിവാഹവും നല്ല രീതിയിൽ നടത്തി…

Uncategorized

രചന: Smitha Reghunath

സ്ത്രീധനം

രചന: Smitha Reghunath കൃഷ്ണേട്ടേൻ മേൽമുണ്ട് കൊണ്ട് മുഖം തുടച്ച് പതിയെ കോലയിലേക്ക് കേറി അകത്തോട്ട് നോക്കി വിളിച്ചു?… രമേ… രമേ ദാ .. വരണു ഇത്തിരി വെള്ളം കൂടി എടുത്തോളൂ.. എന്താ ചൂട് ” സൂര്യൻ, കത്തിജ്വലിക്കുകയാണ്, പ്രകൃതിയുടെ ഒരു മുഖം കണ്ട് വിറങ്ങലിച്ച് നിന്ന മനുഷ്യരിലേക്ക് അടുത്ത പ്രഹരമായ് കൊടും വരൾച്ച ” ഈശ്വരാ ” ഇനി എന്തക്കൊ അനുഭവിച്ചാൽ മതിയാകൂ സ്വയം ചിന്തിച്ച് നിന്ന് കൃഷ്ണേട്ടന് ,.അരികിലേക്ക് മൊന്ത നിറയെ സംഭാരം നീക്കിവെച്ച് രമ ചോദിച്ചു? എന്തായി? പോയ കാര്യം വായിൽ തടഞ്ഞ കറിവേപ്പില ദൂരെക്ക് തുപ്പി’ സംഭാരം കുടിച്ച് മൊന്ത താഴെ വെച്ച് ഭാര്യയെ നോക്കി..

നല്ല എരിവാണല്ലോസം ഭാരത്തിന് താൻ കാന്താരി ഒരു പാട് ചതച്ച് ചേർത്തോ …

ആ പോയ കാര്യം സഹകരണ ബാങ്കിൽ നിന്ന് ഒരു ലക്ഷം കിട്ടില്ല അമ്പതിനായിരമേ കിട്ടും .. അത് കൊണ്ട് എന്തകനാം പിന്നെ സ്ഥലത്തിന്റെ ആധാരം വെച്ച് കുറച്ച് പണം കൂടി തരപ്പെടുത്താം .അപ്പൊഴും സ്വർണ്ണത്തിന് ഉള്ളത് അല്ലേ ആയുള്ളും പയ്യന് കൊടുക്കാമെന്ന് പറഞ്ഞ പണത്തിന് എന്ത് ചെയ്യൂ 😕 രമ ആ,.കൃഷ്ണേട്ടാ ., പറയാൻ മറന്നൂ രമ്യ വിളിച്ചിരുന്നു, അവള് ‘രാജീവും നാളെ ഇങ്ങോട്ടത്തേക്ക് എത്തുന്നുണ്ട് കൃഷ്ണേട്ടൻ ഇവിടെ കാണണമെന്ന് പറഞ്ഞു,.ഞാൻ എവിടെ ?പോകനാ രമേ, കൃഷ്ണേട്ടൻ ആത്മഗതം എന്നവണ്ണം പറഞ്ഞു. താൻ നന്ദിനിക്ക് വെള്ളം കൊടുത്തോ, തണുപ്പത്ത് ആണോ അവള് നിൽക്കുന്നത്, ആ അതേ,. ഇത്തിരി കാടീ ഉണ്ടായിരുന്നു അത് കുടിച്ചൂ… ആ .ഞാൻ ഒന്ന് കിടക്കട്ടെ..

രാധൂ എന്തിയെ?, [രാധൂ എന്ന രാധികയാണ് നമ്മുടെ കല്യാണ പെണ്ണ്].. അവളുടെ കൂട്ടുകാരികളെ വിളിക്കാൻ പോയ്,.ഞാൻ ഇത്തിരി നേരം കിടക്കട്ടെ ,വല്ലാത്ത ക്ഷീണം രമയ്ക്ക് മനസ്സിലായി തന്റെ ഭർത്താവിന്റെ അവസ്ഥ,. തന്നെയും മക്കളെയും ഒരു അല്ലലൂ അറിയിക്കാതെ അദ്ദേഹം ഇത്രേടം വരെയെത്തി ‘ മൂത്ത മകളെ പഠിപ്പിച്ചു അവളെ ടീച്ചറാക്കി, അവളുടെ വിവാഹവും നല്ല രീതിയിൽ നടത്തി, രാധുനെറെ കാര്യവും ഇത്രയും ആയി, എല്ലാ ഈശ്വരാനുഗ്രഹം. കാറിന്റെ നീട്ടിയുള്ള ഹോണടി കേട്ട് രാധ വെളിയിലേക്ക് വന്നപ്പൊൾ കാറിൽ നിന്ന് രമ്യയും,രാജീവും ചിരിച്ച് കൊണ്ട് ഇറങ്ങി’ അച്ഛൻ എന്തിയെ അമ്മേ ,..അകത്തുണ്ട് മക്കളെ നിങ്ങള് വാ..

എന്താ മോനെ എന്തിന എന്നെ തിരക്കിയത്: അച്ഛാ ഇത് അങ്ങോട്ട് പിടിച്ചേ എന്താ മോനെ?

ഇത്? ഒന്ന് മനസ്സിലവാതെ ആ പാവം എല്ലാരെയും അമ്പരന്ന് നോക്കി .അതേ അമ്പരപ്പൊടെ രാധയും നിന്നു. അച്ഛാ അതൊന്ന് തുറന്ന് നോക്കൂ കവറിൽ പണമായിരുന്ന, രണ്ട് ലക്ഷം രൂപയുണ്ട്. രാധുന്റ കല്യാണത്തിന് ചേച്ചിയുടെയും ചേട്ടന്റെയും വക ‘.

അങ്ങനെ വിവാഹ നാള്ത്തി ,അമ്മേ അച്ഛൻ എന്തിയെ? രാജീവാണ്, ഞാൻ ഇവിടെയെല്ലാം നോക്കി കാണുന്നില്ല അമ്മ കണ്ടോ ഞാൻ കണ്ടില്ലല്ലോ? ഓഡിറ്റോറിയത്തിൽ പോയോ? അവിടില്ല അമ്മേ ഞാനവിടെ നിന്നാണ് വരുന്നത്, ചെറിയച്ഛനും, ഉണ്ടായിരുന്നു പിന്നെവിടെ പോയ് കൃഷ്ണേട്ടൻ? എന്റിശ്വരാ…

തൊടിയിൽ ചിന്തിച്ച് ഇരിക്കുന്ന കൃഷ്ണനെ കണ്ടെത്തിയത് രാധ തന്നെയാണ്. കൃഷ്ണേട്ടാ ഇവിടെയിരിക്കുവാണോ ഞങ്ങള് എവിടെയെല്ലാം നോക്കി.. എന്താ?

എന്ത് പറ്റി?

എല്ലാരൂ റെഡിയായ് വരൂ. രാധേ.. ഒരു പ്രശ്നം ഉണ്ട്? എന്താ കൃഷ്ണേട്ടാ.. അത് …അത് ഞാൻ കുറച്ച് പൈസ ഒരാളൊട് ചോദിച്ചിരുന്നു ഇന്ന് തരാമെന്ന് പറഞ്ഞതാണ് …ഇത് വരെ കിട്ടിയില്ല… ഇപ്പൊൾ ആയാളെ വിളിച്ചിട്ട് ഫോണു എടുക്കുന്നില്ല ഞാൻ എന്ത് ചെയ്യൂ നെറ് കൃഷ്ണാ ആലോചിച്ചിട്ട് ഒര് എത്ത് പിടിയും കിട്ടുന്നില്ല ഇനി എന്ത് ചെയ്യൂ

കൃഷ്ണേട്ടൻ വാ.. ഇനി സമയമില്ല രാജീവ് തിരക്കുന്നു നമുക്ക് അവരോട് പറഞ്ഞ് നോക്കാം അവർക്ക്നമ്മുടെ അവസഥ’.. മനസ്സിലാക്കുംഭർത്താവിനെ സമധാനിപ്പിച്ചെങ്കിലും അവരുടെ ഉള്ളം നീറാൻ തുടങ്ങി….. കല്യാണമണ്ഡപത്തിൽ എത്തിയിട്ടു, കൃഷ്ണേട്ടന്റെ നെഞ്ച് നീറാൻ തുടങ്ങി… ബന്ധൂ ജനങ്ങളെ സ്വീകരിക്കുമ്പൊഴും ആ മനുഷ്യന്റെ മനസ്സിന്റെ നീറ്റൽ ആരൂ കാണുന്നില്ല … അങ്ങനെ മുഹുർത്തമായ് വരനെ സ്വികരിച്ച് ഇരുത്തി. മകളുടെ കൈപിടിച്ച് മണ്ഡപത്തിലേക്ക് കൊണ്ട് വരുമ്പൊഴും കൃഷ്ണന്റെ നെഞ്ച് പിടയ്ക്കാൻ തുടങ്ങി :- മണ്ഡപത്തിലെക്ക് മകളെ ഇരുത്തി പിൻവാങ്ങുമ്പൊഴും ആ പിത്യഹൃദയം വല്ലാതെ പിടയാൻ തുടങ്ങി.. പയ്യന്റെ അച്ഛനെ മാറ്റി നിർത്തി സംഭവിച്ചത് എല്ലാം പറഞ്ഞൂ…

പയ്യന്റെ അച്ഛൻ അവരുടെ വേണ്ടപ്പെട്ട ബന്ധുജനങ്ങളെ മാറ്റി കാര്യം അവതരിപ്പിച്ചും … വാക്ക് പറഞ്ഞാൽ വാക്കായിരിക്കണം എന്ന് കുറച്ച് പേർ, പോട്ടെ സാരമില്ല ഒരു പെൺകുട്ടിയുടെ കാര്യമല്ലേ എന്ന് കുറച്ച് പേർ ദയനീയമായി നിൽക്കുന്ന ആ അച്ഛന്റെ സങ്കടം മനസ്സിലാക്കിയ പയ്യൻ പറഞ്ഞു ‘അച്ഛൻ വിഷമിക്കാതെ “അങ്ങയുടെ മകളെ മാത്രം മതി എനിക്ക്, ഞാൻ ഒരിക്കലും അങ്ങയോടെ ആവിശ്യപ്പെട്ടില്ല എനിക്ക് ഇത്രയും തുക വേണമെന്ന് “,, സന്തോഷത്തോടെ അച്ഛന്റെ മകളെ മാത്രം മതി. അച്ഛൻ വിവാഹത്തിന് ശേഷവും എനിക്ക് സ്ത്രീധനം തരണ്ടാ അച്ചന്റെയും അമ്മയുടെയും അനുഗ്രഹം മാത്രം മതി’

നിറക്കണ്ണുകളൊടെ നിന്ന ആ അച്ഛന്റെ കൈകൾ തട്ടത്തിൻ മറയത്തെ പെണ്ണേ നിൻ കണ്ണിൽ അറിയാതെ കൂപ്പി പോയ്

പ്രിയ കൂട്ടുകാരെ വായിച്ചിട്ട് അഭിപ്രായം പറയണേ..

രചന: Smitha Reghunath

Leave a Reply

Your email address will not be published. Required fields are marked *