പരിണയം, തുടർക്കഥ ഭാഗം 13 വായിക്കൂ…

Uncategorized

രചന: ദേവിക

പല്ലവി….. അവളെ കണ്ടപ്പോൾ അവൻ ആദ്യം നോക്കിയത് പരിസരത്തു ദക്ഷൻ ഉണ്ടോന്ന … ഇല്ലന്ന് ഉറപ്പ് വരുത്തി അവളുടെ അടുത്തേക്ക് ചെന്നു…..

ഹരിയേട്ടൻ എന്താ ഇവിടെ…..

ഇതു ഇനിക്ക് അറിയാവുന്ന ചേട്ടന്റെ മോൾ ആണു…. നിന്നെ ഞാൻ ഇവിടെ കാണും എന്ന് ഒട്ടും വിചാരിചില്ല…. ഇവിടെ നിൽക്കുന്നതു അത്ര ശെരി അല്ലാ നമ്മളെ ഓരോത്തരു നോക്കുന്നുണ്ട്… നീ വാ… അവിടേക്ക് മാറി നിക്കാം… അവൻ അവളുടെ കൈയിൽ പിടിച്ചു കുറച്ചു മാറി നിന്നു..

ഹരിയേട്ടാ വിട്…….

പല്ലവി…. നിനക്ക് കുഴപ്പം ഒന്നുമില്ലല്ലോ.. അവൻ ആ ദക്ഷൻ നിന്നെ എന്തെങ്കിലും ചെയുന്നുണ്ടോ… നീ എന്താ ഒന്നും മിണ്ടാതെ നിക്കുന്നെ…..

ഹരിയെട്ടാ കയ്യിന്നു വിട്…… ദക്ഷൻ കാണും…

അവൻ വന്നിട്ട് ഉണ്ടോ…

ആ… ദക്ഷന്റെ പരിചയക്കാരുന്റെ മോൾടെ കല്യാണം ആണു….. പിന്നെ ഹരിയേട്ടൻ പേടിക്കുന്ന പോലെ ഒന്നും ഇല്ല… എനിക്ക് അവിടെ ഒരു കുഴപ്പവും ഇല്ല….

നീ ഇതു എന്തൊക്കെയാ പറയുന്നേ പല്ലവി….. നീ ഒരു ദിവസം എന്റെ വിട്ടിൽ വാ.. ഇവിടെ നിന്നു സംസാരിക്കുന്നത് അത്ര ശെരിയല്ല…എനിക്ക് അറിയാം നീ എന്നോട് കള്ളം പറയാണ് എന്ന്…. നീ അത്ര സന്തോഷത്തിൽ അല്ലെന്നും….

ഹരിയേട്ടനു എന്നേ കണ്ടാൽ ഞാൻ കള്ളം പറയാന് എന്ന് തോന്നുവോ…. ഞാൻ എന്റെ ജീവിതത്തിൽ ഏറ്റവും സന്തോഷം ഉള്ള നിമിഷങ്ങളിൽ ആണു…. തോന്നിയിരുന്നു എന്റെ ജീവിതം തന്നെ അവസാനിപ്പിചാലോ എന്ന്… ഞാൻ ഇപ്പോ ദക്ഷനെ ഒരുപാട് സ്നേഹിക്കുന്നുണ്ട് ഹരിയേട്ടാ.. അവൾ പുഞ്ചിരിയോടെ പറഞ്ഞു…..

അവളുടെ മുഖത്തെ സന്തോഷം കണ്ടു ഹരിക്ക് ദേഷ്യം വന്നു… ഓഹ്ഹ് അപ്പൊ അവൾ സ്നേഹിച്ചു തുടങ്ങി….. അപ്പൊ എത്രയും പെട്ടന്ന് എന്റെ കാര്യം നടത്താൻ സമയം ആയി…. ഹരി മനസ്സിൽ ഓർത്തു…

എന്റെ പല്ലവി നീ ഇത്രയും വലിയ പൊട്ടി ആണോ….. നീ അവന്റെ സ്നേഹം കണ്ടു ആണു ഇങ്ങനെ ഒക്കെ പറയുന്നത് എങ്കിൽ നിനക്ക് തെറ്റി…. അവനെ എനിക്ക് നന്നായി അറിയാം…. അതും അല്ലാ അവനെ പോലുള്ള വലിയ ആളുകൾക്ക് ഇതൊക്ക വെറും കളി തമാശ ആണു… നീ അതിൽ ഇങ്ങനെ വീണു പോകലെ…

ഹരിയേട്ടാ…… ഹരിയേട്ടൻ ഇപ്പോ ഇങ്ങനെ ഒക്കെ പറയുന്നത് ദക്ഷന്റെ ആദ്യത്തെ സ്വഭാവം കണ്ടിട്ട് ആണെന്ന് എനിക്ക് അറിയാം…. പക്ഷെ ആ സ്വഭാവത്തെ കണ്ടിട്ട് ആണു ഈ പല്ലവി സ്നേഹിക്കുന്നത്… ഇന്ന് ഞാൻ അയാളുടെ ഭാര്യ ആണു…ദക്ഷന് ഇഷ്ട്ടം ഇല്ലാത്തതു ഒന്നും ഞാൻ ഇനി ചെയ്യില്ല….. എനിക്ക് ഹരിയേട്ടനോട്‌ ദേഷ്യം ഒന്നുമില്ല.. എന്റെ ഏറ്റവും നല്ല ഫ്രണ്ട് ആണു ഹരിയേട്ടൻ.. എനിക്ക് വേണ്ടി കുറെ അടീ വാങ്ങിചിട്ട് ഉണ്ടെന്ന് അറിയാം അതിനു എല്ലാം മാപ്പ്….. ഇപ്പോ ഞാൻ ചെല്ലട്ടെ ദക്ഷൻ എന്നേ കണ്ടില്ല എങ്കിൽ കുഴപ്പം ഉണ്ടാക്കും….

ഒരു ഭർത്താവിനോടു ഉള്ള സ്നേഹം ആണോ പല്ലവി നീ അവനോട് കാണിക്കുന്നതു…. നിന്റെ കഴുത്തിൽ താലി വീഴാൻ അവൻ പലതും ചെയ്തു കൂട്ടി… അതൊക്കെ എന്താ നീ മറന്ന് പോയത്… എന്തിനാ നീ അവന്റെ അടിമയെ പോലെ ജീവിക്കുന്നെ… ഒരു ദിവസം ഒരേ ഒരു ദിവസം എനിക്ക് തന്നൂടെ നിനക്ക്….. ഇവിടെ ഇങ്ങനെ നിക്കുന്നതു ശെരിയല്ല…. നീ ചെല്ല്

നിർത്തു ഹരിയേട്ടാ…. ഇനിയും ദക്ഷനേ കുറ്റം പറഞ്ഞാൽ എനിക്ക് കെട്ടു നിൽക്കാൻ പറ്റില്ല…..അവൾ തല താഴ്ത്തി പറഞ്ഞു…. ഇനി എപ്പോഴേഗിലും കാണാം… അവൾ അതും പറഞ്ഞു അവിടെന്ന് പോയി……

അവള് കുറച്ചു സുന്ദരി ആയിട്ടു ഉണ്ട് അവൻ കേറി മേയുന്നുണ്ടാകും… നായിന്റെ മോൻ 😡😡😡…. ദക്ഷ നീ ഇവൾക്ക് വേണ്ടി ആണലോ എന്നേ ഇട്ടു പട്ടിയെ തല്ലിയ പോലെ തള്ളിയത്… അതിനു ഒക്കെ ഞാൻ തിരിച്ചടീ ഞാൻ തന്നിരിക്കും…

ദക്ഷൻ അവളെ നോക്കിയപ്പോൾ അവൾ ഇരുന്ന സഥലത്തു ഒരാളെ പോലും കാണാൻ ഇല്ല.. അവൻ വേഗം അവിടേക്കു ചെന്നു ചുറ്റും നോക്കി…. ദേഷ്യം കൊണ്ടു അവൻ കൈ ചുരുട്ടി പിടിച്ചു….. അപ്പോഴാണ് വീടിന്റെ ബാക്ക് സൈഡിൽ നിന്നും വരുന്ന അവളെ കാണുന്നത്…. വിട്ടിൽ ആയിരുന്നേൽ ഒരണ്ണം കൊടുക്കയിരുന്നു മനുഷ്യനേ ഇട്ടു പേടിപ്പിക്കാൻ…… അവൾ ചിരിച്ചു കൊണ്ടു അവന്റെ അടുത്തേക്ക് ചെന്നു….. അവൾക് ഹരിയെ ദക്ഷൻ കാണും എന്നുള്ള പേടി ഉണ്ടായിരുന്നു….

നീ എവിടെ പോയി കിടക്കയിരുന്നു… നിന്നോട് ഞാൻ പറഞ്ഞത് അല്ലെ ഇവിടെ നിന്നും എങ്ങോട്ടും പോകണ്ട എന്ന്…. അവൻ അവളുടെ അരയിൽ പിച്ചി…

ആഹ്ഹ്ഹ്.. അവൾ മുട്ട് കൈ കൊണ്ടു അവന്റെ കൈ മാറ്റി ചുറ്റും നോക്കി.. അവനു നേരെ കൂർപ്പിച്ചു നോക്കി…….. പെട്ടന്ന് അവന്റെ മുഖത്തെ ഭാവം മാറി……

നീ പോയി അവരോട് യാത്ര പറഞ്ഞിട്ട് വാ…..

അത് എന്താ ദക്ഷ ഭക്ഷണം കഴിച്ചിട്ട് വേണ്ടേ പോവാൻ…..

ഇവിടെ ഇത്രയും ആൾ ഉണ്ടെന്ന് ഞാൻ ചിലപ്പോ മറന്ന് പോകും.. നിന്നോട് ചെയ്യാൻ പറഞ്ഞത് ചെയ്……. ഞാൻ ഇപ്പോ വരാം…. അവൻ അതും പറഞ്ഞു അവളുടെ കൈ വിട്ട് നീങ്ങി നിന്നു.. അവൾ അകത്തേക്കും പോയി…..

അങ്ങനെ അങ്ങ് പോയാലോ…. ദക്ഷൻ ഹരിയുടെ കഴുത്തിൽ പിടിച്ചു……

വിട് ദക്ഷ.. ആളുകൾ ശ്രദ്ധിക്കുന്നു .. എനിക്ക് നാറാൻ ഒന്നുമില്ല അത് പോലെ ആണോ നീ….. ഹരി അവനെ കളിയാക്കി അവന്റെ കൈ ബലം പ്രയോഗിച്ചു അവന്റെ കോളറിൽ നിന്നും മാറ്റി…..

എന്താടാ കല്യാണം കഴിഞ്ഞിട്ടും നീ അവൾക്ക് വേണ്ടത് ഒന്നും കൊടുക്കുന്നില്ലെ അത് കൊണ്ടു അല്ലെ അവൾ എന്നേ തേടി വരുന്നേ… അവളുടെ വിഷമം കണ്ടിട്ട് ആണേൽ എനിക്ക് സഹിക്കാൻ പറ്റുന്നില്ല… അല്ലെഗിൽ അവൾ എന്നെയും കൂട്ടി വീടിന്റെ പുറകു വശത്തെക്കു വരോ……. ടാ നിനക്ക് മാത്രം ഇഷ്ട്ടം ഉണ്ടായ മതിയോ അത് അവൾക്കും വേണ്ടേ എന്നാൽ അല്ലെ വല്ലതും നടക്കു അല്ലെ….

ദക്ഷൻ അവന്റെ ഓരോ വാക്കും കേട്ടു പല്ല് കടിച്ചു പിടിച്ചു നിന്നു…..

പിന്നെ നിന്റെ ഭാര്യയെ പുറത്തു കൊടുക്കമ്പോ ഒന്നു പറയണം കുറച്ചു ദിവസത്തെക്ക് ഞാൻ എടുകാം….. ഹരി അതും പറഞ്ഞു ചിരിച്ചു….

ദക്ഷൻ ഒന്നും നോക്കാതെ അവന്റെ കഴുത്തിൽ ഒരു കൈ വട്ടം പിടിച്ചു മൂക്കിൽ നോക്കി ഒരണ്ണം കൊടുത്തു… അവന്റെ കോളറിൽ പിടിച്ചു പുറകിലേക്ക് തള്ളി.. അവൻ അവിടെ ഇരുന്ന വെള്ളം നിറച്ച വെച്ച വലിയ ചെമ്പിൽ വീണു…….ദക്ഷൻ അവനേ ഒന്നു നോക്കിയിട്ട് പല്ലവിയുടെ അടുത്ത് പോയി……. അവൻ ഒന്നും മിണ്ടാതെ അവളുടെ കൈയിൽ മുറുകെ പിടിച്ചു കാർ എടുത്തു പറപ്പിച്ചു…….

അതെ….. ഒന്നു പതുക്കെ പോകുന്നുണ്ടോ… എനിക്ക് പേടി ആവുന്നു……

വാ അടച്ചു നിർത്തടീ 🤬🤬🤬 മോളെ…. 😡😡😡😡..

അവന്റെ പെട്ടന്ന് ഉള്ള ദേഷ്യം കാരണം അവൾ ഒന്നു ശെരിക്കും പേടിച്ചു…. വിട്ടിൽ എത്തിയതും കണ്ണുകൾ തുടച്ചു ഇറങ്ങി….. അവൻ അവിടെ ചെന്നതും എല്ലാത്തിനോടും ദേഷ്യം കാണിച്ചു….

പോയ പോലെ അല്ലാലോ വരവ്…… ശാരി അവളെ തടഞ്ഞു ചോദിച്ചു… തിരിച്ചു പറയാൻ പല്ലവിക്ക് ഒട്ടും താല്പര്യം ഉണ്ടായിരുന്നില്ല……

ആഹ്ഹ് നിങ്ങൾ ഇത്ര പെട്ടന്ന് വന്നോ…

മ്മ്…… അവൾ മൂളലിൽ മറുപടി കൊടുത്തു അവളുടെ റൂമിലേക്ക് ചെന്നു….. അവൾ ചെന്നപ്പോൾ ദക്ഷൻ അപ്പൊ തന്നെ ബുള്ളറ്റിന്റെ കീ എടുത്തു പുറത്തു ഇറങ്ങി… അവൾ ഓരോന്ന് ചോദിചെങ്കിലും അവൻ ഒന്നും മിണ്ടാൻ പോയില്ല…. രാത്രി സമയം മുഴുവൻ പല്ലവി ആ റൂമിൽ ചില വഴിച്ചു…… ദക്ഷൻ അവന്റെ ഫ്രണ്ടിസിന്റെ കൂടെയും….. അവന്റെ മനസ്സിൽ മുഴുവനും ഹരി പറഞ്ഞ ഓരോ വാക്കും ആയിരുന്നു…. ശെരിയാ ഞാൻ മാത്രം ആണു അവളെ പ്രണയിചതു…. എന്നാൽ അവൾ…… എന്റെ സ്നേഹം അവളിൽ അടിച്ചേൽപ്പിക്കുകയായിരുന്നു…. അപ്പൊ രാവിലെ കണ്ട അവളുടെ മുഖത്തെ സന്തോഷം അവനെ കാണാൻ ഉള്ളത് കൊണ്ട് ആയിരിക്കും….. അവൾ ഒരുങ്ങിയതും അവനു വേണ്ടി ആയിരിക്കും…… ഞാൻ വെറും പൊട്ടൻ ആയി ആട്ടം കാണുകയായിരുന്നു….. അവൻ ഓരോന്നും മനസ്സിൽ പറഞ്ഞു കൊണ്ടിരുന്നു…. വിഷമം സഹിക്കാൻ വയ്യാതെ മദ്യം അവൻ മുഴുവനും വായിൽ കമിഴ്ത്തി…..

നിന്നെ ഞാൻ ഒരുപാട് സ്നേഹിക്കുന്നുണ്ട്‌ പല്ലവി…. എന്നിട്ടും നീ എന്നേ…… എന്നേ സ്നേഹിക്കുന്നില്ല എങ്കിൽ വേണ്ടി ഞാൻ കെട്ടിയ താലിയോടു എങ്കിലും…. ചെ….

അവൻ അവന്റെ വിഷമം മുഴുവൻ അവന്റെ സുഹൃത്തുക്കാളുടെ മുന്നിൽ പറഞ്ഞു….. അവർ അവനു മദ്യം കൊടുത്തു ആശ്വാസിപ്പിച്ചു…… അവര് തന്നെ ആയിരുന്നു അവനെ വിട്ടിൽ കൊണ്ടു ആക്കിയത്…… സമയം ഒരുപാട് വൈകിയാ കാരണം അമ്മയും പല്ലവിയും ഒഴിച്ച് എല്ലാവരും കിടന്നിരുന്നു…. അവന്റെ കോലം കണ്ട് അംബിക വേഗം തന്നെ അവനെ ഉന്തി തള്ളി റൂമിലേക്ക് വിട്ടു….. റൂമിൽ പല്ലവി ഉണ്ടായിരുന്നു….

കിടക്കാൻ അംബിക വന്നു കിടന്നു….

അവൻ ഇന്നും കുടിച്ചിട് ആണോടീ വന്നേ…. ജയനാഥൻ അംബികയോട് പറഞ്ഞു….

ജയേട്ടാ… അതു പിന്നെ….

മ്മ്…. ഇനിയും ഞാൻ അവന്റെ കാര്യത്തിൽ ശ്രദ്ധിക്കാതെ പോയ ശെരിയാവില്ല.. അവൻ പണ്ടത്തെ പോലെ അല്ലാ…. അവനു ഇപ്പോ ഒരു കുടുംബം ഉണ്ട്…. ആ പെൺ കൊച്ചിന്റെ കാര്യം എങ്കിലും നമ്മൾ നോക്കണ്ടേ…..

മ്മ്….

റൂമിൽ അവൻ വീഴാതെ പിടിച്ചു നടന്നു……അവൻ കണ്ണാടിയിൽ നോക്കി അവന്റെ ഷർട്ട് മാറാൻ നോക്കി…. അവളും ഒന്നും മിണ്ടാതെ ബെഡ് വിരിച് ഇടാൻ തുടങ്ങി… കുറച്ചു നേരത്തെ മൗനത്തിനു ശേഷം ദക്ഷൻ അവളെ വിളിച്ചു…

പല്ലവി…… നീ ഇന്ന് ഹരിയെ കണ്ടോ….

അവൾ പെട്ടന് പേടിയോടെ തിരിഞ്ഞു നോക്കി….. അവൻ ഇപ്പോഴും തിരിഞ്ഞു നിന്നു കണ്ണാടിയിൽ നോക്കായിരുന്നു…

നീ ഇന്ന് അവനെ കണ്ടിരുന്നോ.😡😡.. അവന്റെ ശബ്ദം കൂടി………

ഇ… ഇല്ല…… അവൾ വിറയലോടെ മറുപടി പറഞ്ഞു……

അവൻ തിരിഞ്ഞു.. ആ നിമിഷം അവൻ ശെരിക്കും ഒരു രാക്ഷസൻ ആയി മാറിയിരുന്നു…. അവൻ അവളെ തോളിൽ പിടിച്ചു ബെഡിലേക്ക് തള്ളി ഇട്ടു… അവൾ ഒന്നു ഉയർന്നു പൊങ്ങി… അവൻ അവന്റെ കാൽ ബെഡിൽ കുത്തി നിർത്തി.. അവളുടെ നേരെ മുഖം കുനിച്ചു കഴുത്തിൽ പിടിച്ചു….

മുഖത്തു നോക്കി കള്ളം പറയുന്നോടീ കഴുവേറി മോളെ… 🤬🤬🤬🤬🤬

തുടരും…..

ലൈക്ക് കമന്റ് ചെയ്യണേ..

രചന: ദേവിക

Leave a Reply

Your email address will not be published. Required fields are marked *