പരിണയം, തുടർക്കഥ ഭാഗം 14 വായിക്കൂ…

Uncategorized

രചന: ദേവിക

മുഖത്തു നോക്കി കള്ളം പറയുന്നോടീ ക-ഴുവേ-റി മോളെ…..

ദക്ഷൻ അവളുടെ കഴുത്തിലെ പിടി മുറുക്കി….. അവളുടെ കണ്ണിൽ നിന്നും വെള്ളം വന്നു….. അവൾ ഇങ്ങനെയോ അവന്റെ കൈ ത-ട്ടി മാറ്റി…. അവൾ എഴുനേറ്റു ഇരുന്നു…..

നിങ്ങൾ എന്തൊക്കെയാ ഈ പറയുന്നേ..

ഇനിയും നി കള്ളം പറഞ്ഞ….. പല്ലവി… എന്റെ കയിന്റെ ചൂട് നീ അറിയും.. പിന്നെ ആരെ കാണിക്കാൻ ആടീ നീ രാവിലെ കെട്ടി എഴുന്നുള്ളി പോയെ….

അവന്റെ സംസാരത്തിൽ നിന്നു തന്നെ മനസ്സിൽ ആയി അവൻ ഹരിയെ കണ്ടു എന്ന്….. അവൾ ഒന്നും പറയാതെ അവന്റെ കൈകരുത്തിൽ വേദനിച്ചു നിന്നു…

എനിക്ക് അറിയില്ലയിരുന്നു ദക്ഷ… ഞാൻ മനഃപൂർവം ഒന്നും ചെയ്തിട്ടില്ല…. എന്നേ ഒന്നു വിശ്വാസിക്ക്….. അവൻ അവന്റെ കാലിൽ പിടിച്ചു കരഞ്ഞു…. അതിൽ ഒന്നും അവന്റെ ദേഷ്യത്തെ അടക്കി നിർത്താൻ സാധിചില്ല..

അവൾ അവനോട് പലതും പറയുന്നുണ്ടങ്കിലും ദക്ഷൻ അതൊന്നും ശ്രദ്ധിക്കാതെ ഇരുന്നു…..

ഒന്നു നിർത്തുന്നുണ്ടോ പല്ലവി നീ…… 😡😡😡ഇനിയും എന്തൊക്കെ കള്ളം ആണു പറയുന്നത്….. ഞാൻ ഒരു പൊട്ടൻ ആണെന്ന് തോന്നുന്നുണ്ടോ നിനക്ക്……

ദക്ഷ….. പ്ലീസ് ……. എനിക്ക് ഒന്നും അറിയില്ല…. എന്നോട് എന്തിനാ ഇങ്ങനെ ഒക്കെ കാണിക്കുന്നേ…

ഓഹ്ഹ് അപ്പൊ ഞാൻ കാണിക്കുന്നതു ആണു നിനക്ക് കുഴപ്പം… നിന്റെ മറ്റവനെ കാണാൻ അല്ലെടീ നീ എന്റെ കൂടെ പൊന്നെ….. എന്നിട്ട് ഞാൻ ചെയുന്നത് ആണു കുഴപ്പം…… മാറി നിക്കടി നായിന്റെ മോളെ 🤬🤬🤬😡😡..

അവൻ അവളെ കൈ കൊണ്ടു തട്ടി മാറ്റി… അവൻ കുടിച്ചിരിക്കുന്ന കാരണം അവനു ശെരിക്കും എഴുനേൽക്കാൻ പോലും പറ്റുന്നുണ്ടായില്ല….. അവൻ ബോധം മറിഞ്ഞു ബെഡിലേക്ക് വീണു…….

പല്ലവി എഴുനേറ്റു അവനെ നേരെ പിടിച്ചു കിടത്തി…… അവന്റെ കാലിൽ ഉള്ള ചെരുപ്പ് ഊരി മാറ്റി….

ശെരിയാ ഞാൻ ചെയ്തതു തെറ്റു ആണു…. ദക്ഷന്റെ സ്വഭാവം നിനക്ക് അറിയായിരുന്നിലെ എന്നിട്ടും ഞാൻ ഹരിയേട്ടൻ വിളിച്ചപ്പോൾ പോകാൻ പാടില്ലയിരുന്നു…. ഇനി ഞാൻ കാരണം ഹരിയേട്ടനെ എന്തെങ്കിലും ചെയ്തിട്ട് ഉണ്ടാവോ…… എനിക്ക് ശെരിക്കും ഹരിയേട്ടനോട് പ്രണയം ആയിരുന്നോ അതോ ബഹുമാനം ആയിരുന്നോ… എന്നാൽ ദക്ഷന്റ താലി എന്റെ കഴുത്തിൽ വീണ പിന്നെ ഈ പല്ലവി മറ്റൊരു പുരുഷനെ പറ്റി ചിന്തിചിട്ട് ഇല്ല….. അവൾ അവന്റെ അടുത്ത് തന്നെ പോയി ഇരുന്നു….. അവനെ നോക്കി ഇരുന്നു….

ഇത്രയൊക്കെ ദേഷ്യം ഉണ്ടായിട്ടും ആദ്യം ആയിട്ടു ആണു ദക്ഷൻ ഇന്ന് എന്നേ തല്ലാതെ ഇരുന്നത്….. ഇന്ന് എന്റെ ഒപ്പം ഹരിയേട്ടനേ കണ്ടപ്പോൾ ആ ഹൃദയം പിടഞ്ഞുവോ…. എനിക്ക് നിങ്ങളെ അല്ലാതെ ആ സ്ഥാനത്തു ഒരാളെയും കാണാൻ പറ്റില്ല.. അത്രയും ഇഷ്ട്ട പെട്ടു പോയി ഞാൻ….. അത് എന്താ മനസിൽ ആക്കാത്തെ. കണ്ണിൽ കാണുന്നതു ചിലപ്പോൾ ഒക്കെ സത്യം അല്ലാ ദക്ഷ….. ശെരിയായിരിക്കും എന്റെ പ്രണയം ഞാൻ എന്റെ മനസ്സിൽ വെക്കുന്നത് കൊണ്ടു ആണു ദക്ഷന് അത് മനസ്സിൽ ആകാത്തതു….. ഇനി എന്നേ കൊണ്ടു പറ്റില്ല….. എനിക്ക് വേണം നിന്നെ….

അവൾ അവന്റെ ഒപ്പം കിടന്നു…… അവന്റെ കൈ തണ്ടയിൽ തല വെച്ചു അവൾ അവനെ തന്നെ നോക്കിയിരുന്നു…. ഒരു കൈ കൊണ്ട് അവനെ ചേർത്തു പിടിച്ചു…. അവൻ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു…. ഇടക്ക് വായിൽ നിന്നും തുപ്പൽ തെറിക്കുന്നുണ്ടാരുന്നു.. അവൾ അതൊക്കെ സാരിതുമ്പു കൊണ്ടു തുടച്ചു അവനെ നേരെ ചെരിഞ്ഞു അവനെ അവളുടെ മാറോടു ചേർത്തു… നെറ്റിയിൽ ചുംബിച്ചു…..

രാവിലെ എഴുന്നേൽക്കുമ്പോൾ അവൻ അവളെയും ചേർത്തു പിടിച്ചിരുന്നു…… അവന്റെ മുഖത്തെക്കു നോക്കുമ്പോ തന്നെ അവളിൽ പ്രണയം തുളുമ്പി…. അവൾ ബലം പ്രയോഗിച്ചു അവളുടെ സാരി അവന്റെ കൈയിൽ നിന്നും മാറ്റി എഴുനേറ്റു….

അവൾ അടുക്കളയിൽ ചെന്നപ്പോൾ തന്നെ അമ്മ ഉണ്ടായിരുന്നു….. അവൾക്ക് അമ്മയുടെ മുഖത്ത് നോക്കാൻ എന്തോ മടി പോലെ തോന്നിയെങ്കിലും അവൾ അതു മറച്ചു അമ്മയെ നോക്കി ചിരിച്ചു… ചായ വെച്ചു അമ്മക്ക് കൊടുത്തു…… അപ്പോഴേക്കും രമ അവിടേക്ക് വന്നു….

ആഹ്ഹ് എങ്ങനെ നടന്ന ചെക്കൻ ആണു അത് എങ്ങനെയാ ഓരോ നാശങ്ങൾ പടി കേറി വന്ന ഒക്കെ പോയില്ലേ….. ഇതു വരെ എന്റെ ദച്ചു ഇങ്ങനെ വരുന്നത് ഞാൻ കണ്ടിട്ട് ഇല്ല… രമ ചായ ഗ്ലാസ്‌ ചുണ്ടോടു ചേർത്തു വെച്ചു പറഞ്ഞു..

അംബിക എന്തോ പറയാൻ വന്നപ്പോഴേക്കും പല്ലവി അമ്മയുടെ കൈയിൽ പിടിച്ചു വേണ്ട എന്ന് കാണിച്ചു……. ദക്ഷനു ഉള്ള ചായ എടുത്തു അവൾ റൂമിലേക്ക് ചെന്നു…. കണ്ണാടിയുടെ മുന്നിൽ ചെന്ന് കുങ്കുമം എടുത്തു ആത്മാർത്ഥമായി നീട്ടി വരച്ചു…… അവന്റെ അടുത്ത് പോയി അവനെ വിളിച്ചു….

ഇന്നലെത്തെ കെട്ടു കാരണം അവനു ശെരിക്കും കണ്ണ് തുറക്കാൻ പറ്റിയിരുന്നില്ല… അവൻ കണ്ണിൽ ഓക്കേ അമർത്തി തുടച്ചു നോക്കിയതു പല്ലവിയുടെ മുഖത്തും… അവളെ കാണുമ്പോൾ ഉണ്ടാകുന്ന സന്തോഷം ഒന്നും ഇന്ന് ദക്ഷന്റെ മുഖത്തു ഉണ്ടായില്ല…. അവളുടെ മുഖത്തെ പ്രസരിപ്പും നെറ്റിൽ ഉള്ള ചുവപ്പും കണ്ടു അവൻ സംശയത്തോടെ അവളെ നോക്കി….

അവൻ അവളെ ശ്രദ്ധിക്കാതെ ബാത്‌റൂമിൽ കേറാൻ പോയി…. അത് കണ്ടു അവൾ ഇടയിൽ കേറി നിന്നു…..

ചായ കുടിച്ചിട്ട് ആണലോ ബാത്‌റൂമിൽ പോവാറ്…

എന്റെ കാര്യത്തിൽ നീ ഇനി ഇടപെട്ടാൽ…. 😡😡😡..അറപ്പു തോന്നുന്നടീ നിന്നോട് ഒക്കെ… ഞാൻ കെട്ടിയ താലിയോട് എങ്കിലും നിനക്ക് ബഹുമാനം കാണിച്ചു കൂടേ… കാമുകന് വേണ്ടി സ്വന്തം ഭർത്താവിനെയും കുഞ്ഞിനെയും കൊല്ലാൻ വരെ മടി ഇല്ലാത്ത സമൂഹത്തിൽ നിന്നെ പോലുള്ള പെണ്ണുങ്ങൾ പട്ടിക്കു തുല്യം ആണു….. പക്ഷെ നിനക്കും അവനും ഒന്നു തെറ്റി…. എന്നിൽ നിന്നു ഒരിക്കലും നീ രക്ഷപെടാൻ പോവില്ല.. അതിനു ദക്ഷന്റെ കഴുത്തു അറക്കണ്ണം….

മാറടീ…… 😡😡😡😡അവൻ അവളെ തള്ളി മാറ്റി ബാത്‌റൂമിൽ കേറി ശക്തിയിൽ വാതിൽ അടച്ചു…… ഷവറിന്റെ ചുവട്ടിൽ നിന്നിട്ടും അവന്റെ മനസ് നീറി കൊണ്ടിരുന്നു…..

അവൻ ആ ഹരി നല്ലവൻ ആയിരുന്നു എങ്കിൽ ഒരിക്കലും ഞാൻ നിങ്ങളുടെ പ്രണയത്തിന്റെ ഇടയിൽ വരില്ലയിരുന്നു പല്ലവി…… കാമുകന് വേണ്ടി കള്ളം പറയുന്ന ഭാര്യയെ… ഒരു ഭർത്താവും സഹിക്കില്ല അതെ ഞാനും ചെയ്തേ….. ഇതു വരെ ഞാൻ എന്റെ ആഗ്രഹങ്ങളും അവകാശങ്ങളും നിന്നിൽ അടിച്ചേൽപ്പിക്കുകയായിരുന്നു….. ഇന്നലെ ഇതു സംഭവിചില്ല എങ്കിൽ ഇന്നു നീ സന്തോഷത്തോടെ കോളേജിൽ പോയെന്നെ….. ഇനി അത് വേണ്ട…. നീ എന്റെ സ്വന്തം ആയതിൽ പിന്നെ എന്നിലെ രക്ഷസനെ പുറത്തു എടുത്തിട്ടില്ല… ഇനി അത് ഉണ്ടാകും പല്ലവി……

സങ്കടവും ദേഷ്യവും കൊണ്ടു ആണു ദക്ഷ നീ ഇങ്ങനെ ഒക്കെ പറഞ്ഞെന്ന് എനിക്ക് അറിയാം…. നിനക്ക് വേണ്ടി കാത്തു ഇരിക്കാൻ ഞാൻ തയ്യാറാണ്.. എന്നിലെ പ്രണയം അത് ഞാൻ ഇനി മൂടി വെക്കില്ല….. ഞാൻ നിന്നിലേക്ക് അത് പകർന്നു തരും..

ദക്ഷൻ ബാത്‌റൂമിൽ ഇറങ്ങുമ്പോഴും പല്ലവി അവിടെ തന്നെ ഉണ്ടായിരുന്നു.. അവൾ അവനെ നോക്കി പുച്ഛിച്ചു ടർക്കി കൊണ്ടു അവന്റെ ശരീരം പൊതിഞ്ഞു പിടിച്ചു ഡ്രസിങ് റൂമിൽ കേറി… അവൾ അവനെ കാത്തു നിന്നു…. അവൻ അവളെ നോക്കാതെ കണ്ണാടിയുടെ മുന്നിൽ പോയി മുഖം ഒന്ന് ശെരിയാക്കി….

ചായ കുടിച്ചില്ല…..

ഇനി ഇതിൽ വല്ല വിഷം ഉണ്ടോന്ന് ആര് അറിയാന…. അവൻ പറഞ്ഞിട്ട് ഉണ്ടാകും എന്നേ കൊന്നിട്ട് ചെല്ലാൻ…..

അതെ… പറഞ്ഞു പറഞ്ഞു അതിരു വിടുന്നു….. ഞാൻ മനപ്പൂർവം അല്ലാ ഇന്നലെ അങ്ങനെ ഒക്കെ സംഭവിചതു…. എനിക്ക് അങ്ങനെ ഹരിയേട്ടന്റെ കൂടേ പോവാം എങ്കിൽ കല്യാണം കഴിഞ്ഞ അന്ന് രാത്രി തന്നെ ആവാമായിരുന്നു….. ഈ നിമിഷം വരെ ഞാൻ എന്റെ താലിയുടെ അവകാശിയെ മാത്രം സ്നേഹിച്ചിട്ട് ഉള്ളു…..

ഹ്ഉം… എന്താ അതിന് ഇത്ര തെളിവ്…. അവൻ അവളെ ഒന്ന് നോക്കി പുച്ഛത്തോടെ പറഞ്ഞു…..

പല്ലവി ദേഷ്യത്തോടെ അവന്റെ അടുത്തേക്ക് ചെന്നു… പുറം തിരിഞ്ഞു നിക്കുന്ന അവനെ തോളിൽ പിടിച്ചു അവളുടെ നേരെ തിരിച്ചു…… അവന്റെ കവിളിൽ അവളുടെ ഇരു കൈകളും മുറുകെ പിടിച്ചു അവൾ ഉയർന്നു പൊങ്ങി അവന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചു…… അവൻ ഇതു ഒട്ടും പ്രതിക്ഷികാത്ത കാര്യം ആയതു കൊണ്ടു അവന്റെ കൈയിൽ ഉള്ള ചീർപ്പു നിലത്തു വീണു..കണ്ണുകൾ വികസിച്ചു …… അവൻ അവളുടെ ശരീരത്തിൽ മുറുകെ വിരിഞ്ഞു പിടിച്ചിട്ടും പല്ലവി അവന്റെ ചുണ്ടുകളെ മോചിപ്പിചില്ല… അവൻ പറഞ്ഞ ഓരോ കാര്യങ്ങളും അവളുടെ മനസ്സിൽ ഓടി കൊണ്ടിരുന്നു… അത് കൊണ്ടു തന്നെ അവളുടെ പല്ലുകൾ അവന്റെ ചുണ്ടുകളെ തലോലിച്ചു… കുറച്ചു കഴിഞ്ഞതും അവൾ അവനിൽ നിന്നും മാറി…. ഒരു ചമ്മൽ പോലും തോന്നാതെ അവൾ അവന്റെ മുഖത്തു നോക്കി അവളുടെ ചുണ്ടുകൾ തുടച്ചു…

എനിക്ക് നിന്നോട് ഉള്ള സ്നേഹത്തിന്റെ തെളിവ് ഇതു ആണു…..

അവർ മുഖത്തോട് മുഖം നോക്കി നിൽക്കുമ്പോൾ ആണു ശാരി വാതിലിൽ തട്ടിയത്.. പല്ലവിയെ പേടിച്ചു ശാരി എപ്പോഴും ലോക്ക് ചെയ്തിട്ടേ റൂമിൽ കേറിയിരുന്നുള്ളൂ…… പല്ലവി ഒന്ന് തിരിഞ്ഞു നോക്കി ശാരി ആണെന് അരിഞ്ഞതും അവൾ ദക്ഷനോട്‌ ചേർന്ന് നിന്നു അവന്റെ കൈകളിൽ പിടി മുറുക്കി….. മുഖത്തു വീണു കിടന്ന മുടിയിഴകളെ വകഞ്ഞു മാറ്റി…. അഴിഞ്ഞു മാറിയ സാരി അവളുടെ മാറിലെക്ക് കെറ്റി വെച്ചു…. നാണം കലർന്ന പുഞ്ചിരിയുമായി നിൽക്കുന്ന പല്ലവിയെ ശാരി സംശയത്തോടെ നോക്കി….. ദക്ഷൻ ആണേൽ ഒന്നും മനസ്സിൽ ആകാതെയും….

ശാരി നിന്നോട് ഞാൻ നൂറു വട്ടം പറഞ്ഞിട്ട് ഉണ്ട് ഞാനും എന്റെ ഭർത്താവും കൂടേ ഉള്ളപ്പോൾ ഇവിടെക്കു വന്നു പോകരുത് എന്ന്…. എന്നിട്ടും നാണം മാനവും ഇല്ലാതെ വന്നോളും ഓരോന്നും….

ദക്ഷ.. നീ എന്താ ഇവൾ എന്നേ പറ്റി പറയുന്നതു കേട്ടിട്ടും മിണ്ടാതെ നില്കുന്നത്..

ആാാ ദക്ഷൻ ഇനി കുറച്ചു കഴിഞ്ഞിട്ടേ മിണ്ടു… അതിന് ഉള്ള ഡോസ് ഞാൻ കൊടുത്തിട്ടുണ്ട്….. ഇപ്പോ പൊന്നു മോളു ഇവിടെ കിടന്നു ഷോ ഇറക്കാതെ എന്റെ കൂടേ വാ…… വാടി 😡😡😡…. അവൾ ശാരിയുടെ കൈയിൽ പിടിച്ചു പുറത്ത് ഇറങ്ങി… പോകുന്നതിനു മുമ്പ് അവൾ തിരിഞ്ഞു ദക്ഷനെ നോക്കി കണ്ണ് ചിമ്മി….

എന്നാൽ ദക്ഷൻ ഇപ്പോഴും ആ ഷോക്കിൽ ആയിരുന്നു… ശെരിക്കും എന്റെ പല്ലവി തന്നെ അല്ലെ…… ഹരിയുടെ സ്വഭാവം നന്നായി അറിയാവുന്ന കാരണം അവൻ എന്നിൽ ഒരു സംശയം ഉണ്ടാകാൻ വേണ്ടി ആയിരിക്കും ഇതു പറഞ്ഞിട്ട് ഉണ്ടാവുന്നു എനിക്ക് അറിയാം.. എന്നാലും അവൾക്ക് എന്നോട് സത്യം പറയാമായിരുന്നു….. അതിൽ ആണ് ഞാൻ തകർന്നു പോയെ….. എന്നാൽ ഈ നിമിഷം ഞാൻ ഒരുപാട് സന്തോഷിക്കുന്നുണ്ട്‌ പല്ലവി….. നിന്നെ ഞാൻ ചെറുപ്പം മുതൽ കണ്ടു വളർന്നവൻ അല്ലെടീ…. അപ്പൊ അതിന് അർത്ഥം അവളും എന്നേ സ്നേഹിച്ചു തുടങ്ങി എന്നല്ലേ…… അവൻ അവന്റെ കൈ കൊണ്ടു അവന്റെ അധരങ്ങൾ തഴുകി….. ചുണ്ടു കടിച്ചു പിടിച്ചു ആ മനോഹരമായ നിമിഷങ്ങളെ ഓർത്തു… ഇങ്ങനെ ആണെന്ന് അറിഞ്ഞിരുന്നു എങ്കിൽ കല്യാണം കഴിയുന്നതിന് മുമ്പ് നീ എന്റെ കയ്യിന്നു ഓരോന്ന് വാങ്ങി കൂട്ടേണ്ടി ഇരുന്നോ…. മോളെ പല്ലവി…. ഇനി കുറച്ചു നാള് എന്റെ പിന്നാലെ നടക്കട്ടെ…. അവൻ അവൾ കൊണ്ടു വന്ന ചായ ചൂട് മാറിയ കാരണം എടുത്തു ഒറ്റ കമ്മത്തൽ കമ്മത്തി വായിലേക്ക്……

എന്റെ ഭർത്താവ് എന്ന് നിന്നെ ഈ വിട്ടിൽ നിന്നും പുറത്ത് ആക്കുന്നോ അന്ന് വരെ ഉള്ളു നിന്റെ ഇവിടെത്തെ സുഖ താമസം…. അവൾ ശാരിയുടെ കൈ തണ്ടയിൽ പിടിച്ചു പറഞ്ഞു….

ആദ്യം നീ പോകാതെ നോക്ക്…. പിന്നെ എന്നേ ഇറക്കി വിട്ടാലും പോകാൻ എന്റെ വീട് ഉണ്ട്.. നിനക്കോ….. അപ്പൊ നീ വല്ലാതെ വിളചിൽ എടുക്കാതെ….

തെരുവിലെക്കായാലും പല്ലവി ഇറങ്ങും… എന്നാൽ പോലും ഒരു കുടുംബം നശിപ്പിക്കാൻ നിന്നേ പോലെ ഇറങ്ങി തിരിക്കില്ല… പിന്നെ ഭാര്യ ഭർത്താവ് ആയാൽ പല പ്രശ്നം ഉണ്ടാകും.. എന്നും വെച്ചു അതിന്റ ഇടയിൽ എങ്ങാനും കേറി വന്നാൽ……

ദിവസം കൂടുതോറും നിന്റെ തന്റെടം കൂടണല്ലൊടീ…

അതേടീ…. ഇത്രയും നാൾ പല്ലവി മിണ്ടാതെ ഇരുന്നത് ഞാൻ മറ്റുള്ളവരുടെ കീഴിൽ കഴിയുന്നു എന്നാ ബോധം ഉള്ളത് കൊണ്ട… തിരിച്ചു പറഞ്ഞ അത് അവർക്ക് ബുദ്ധിമുട്ട് ആയാലോ എന്ന് ഓർത്തിട്ടാ ……. പക്ഷെ ഇപ്പോ അതില്ല ഇവിടെ ഉള്ളത് എന്റെ സ്വന്തം ആണു എന്റെ വീട് ആണു…വലിഞ്ഞു കേറി വന്നതു നീ ആണു അപ്പൊ പോകേണ്ടതും നീ തന്നെയാ…. ഇനി എന്റെയോ എന്റെ ഭർത്താവിന്റെ കാര്യത്തിൽ ഇടപെടാൻ വന്നാൽ ശെരിക്കും ഞാൻ ഒരു typical ഭാര്യ ആയി മാറും… ഒരു തവണ എന്റെ കൈന്റെ ചൂട് നീ അറിഞ്ഞത് അല്ലെ… അപ്പോൾ തന്നെ ശാരി അവളുടെ കൈ കവിളിൽ വെച്ചു പോയി……

അപ്പൊ…. ഇതു ഒക്കെ ഓർമ വേണം… മനസ്സിൽ ആയോ…. അഴിഞ്ഞു വീണ മുടികൾ അവൾ വാരി കൂട്ടി കെട്ടി അമ്മയുടെ അടുത്തേക്ക് ചെന്നു..

ദക്ഷന്റ് കുളി കഴിഞ്ഞു അവൻ ബ്രേക്ക്‌ഫാസ്റ്റ് കഴിക്കാൻ ഹാളിൽ എത്തി….

ദക്ഷ…… ജയനന്ദന്റെ ശബ്ദം ഉയർന്നു…. ഭക്ഷണം കഴിക്കുന്ന നേരത്ത് മാത്രം ആയിരുന്നു അയാൾ ദക്ഷനോട്‌ സംസാരിച്ചിരുന്നതു…..

മ്മ്… ദക്ഷൻ ഒരു മൂളലിൽ മറുപടി പറഞ്ഞു…

നീ എന്ത് കാണിച്ചു നടക്കാൻ ആണു നിന്റെ ഭാവം… ഇങ്ങനെ ആണു എങ്കിൽ എനിക്ക് പലതും തീരുമാനം എടുക്കേണ്ടി വരും…. ഈ കൊച്ചിനെ നീ കല്യാണം കഴിച്ചു എന്ന് വെച്ചു ഇതിനെ ഇങ്ങനെ വിട്ടിൽ തന്നെ പൂട്ടി ഇടാൻ ആണോ നിന്റെ പ്ലാൻ…..

അച്ഛൻ പറയുന്ന പോലെ എനിക്ക് ജീവിക്കാൻ പറ്റില്ല…. ഒരു സ്കൂൾ കുട്ടിയെ പോലെ എന്നും പോയി വരാൻ എനിക്ക് താല്പര്യം ഇല്ല…. എനിക്കും ഏവർക്കും വേണ്ടി ഉള്ളത് ഞാൻ ഉണ്ടാകുന്നുണ്ട്‌ അതിനു ഞാൻ അച്ഛന്റെ മുന്നിൽ കൈ നീട്ടില്ല…..

ജിമ്മിൽ പോയി ഇരുന്നിട്ട് നിനക്ക് എന്ത് കിട്ടാനാ… അതോ അഞ്ചാറു മാസം കൂടുമ്പോൾ ഉണ്ടാവുന്ന ബോക്സിങ് കോംപ്പിറ്റിഷൻ കണ്ടിട്ടോ…. നീ ഇപ്പോ ഒറ്റക്ക് അല്ലാ ദക്ഷ…. നിനക്ക് എന്തെങ്കിലും സംഭവിചാ ഈ മോൾടെ കാര്യം എന്ത് ചെയ്യും… അത് കൊണ്ടു നാളെ മുതൽ നീ എന്റെ കൂടേ കമ്പനിയിൽ വരണം…

എന്നേ കൊണ്ടു പറ്റില്ല… എനിക്ക് താല്പര്യം ഇല്ലന്ന് പറഞ്ഞാലോ പിന്നെ എന്തിനാ…. എനിക്ക് ഇതൊക്ക മതി…. ആ ഇരുമ്പ് കൂട്ടാങ്ങൾക്കു ഇടയിൽ ആണു എന്റെ സന്തോഷവും ജീവിതവും ഉള്ളത് അത് കൊണ്ടു ഞാൻ വരില്ല… അത്രയും പറഞ്ഞു അവൻ കഴിച്ചു കൊണ്ടിരുന്ന ഭക്ഷണം പാതി ആക്കി എഴുനേറ്റു….. അമ്മ ഒന്നും മിണ്ടാതെ അടുക്കളയിൽ പോയി…..

അവൻ പുറത്തേക്ക് പോകാൻ നേരം ആണു അവൻ ഒന്ന് തിരിഞ്ഞു നോക്കിയത്…. പല്ലവി അപ്പോൾ കൈയിൽ ജഗ്ഗ് പിടിച്ചു നിക്കായിരുന്നു….

ആ സാധനം അവിടെ വെച്ചിട്ട് വന്നു വണ്ടിൽ കേറടീ…… അവൻ ദേഷ്യത്തോടെ പറഞ്ഞു… കേട്ട പാതി അവൾ അവിടെ വെച്ചു അവന്റെ അടുത്തേക്ക് ചെന്നു…. അമ്മയോട് പോലും പറയാൻ പറ്റാതെ അവൾ തിരിഞ്ഞു നോക്കി….

ഇനി എന്താ…… 😡😡

ഒന്നുമില്ല….. അവന്റെ ബുള്ളറ്റിൽ അവനോട് ചേർന്ന് ഇരുന്നു…

എന്തോ ദക്ഷന് അവളെ ആ നിമിഷം അവിടെ നിർത്താൻ തോന്നിയില്ല….

അവൾ സാരി പിടിച്ചു വെച്ചു ഇങ്ങനെയോക്കേ ഇരുന്നു….. എതിരെ ഒരു പ്രൈവറ്റ് bus കണ്ടതും അവൾ ഒന്നും നോക്കാതെ അവനെ കെട്ടിപിടിച്ചു പുറത്തേക്ക് ചാഞ്ഞു…. അവൻ ഒന്നും മിണ്ടാത കാരണം അവൾ ശെരിക്കും ഒന്ന് തൊട്ടി ഒരുമി ഇരുന്നു…. അവൻ അത് മനസ്സിൽ ആയെങ്കിലും അവനും അവളുടെ സ്പർശം സ്വാധീച്ചു ഇരുന്നു…. അവൻ അവളെയും കൊണ്ട് ഒരു ഹോട്ടലിന്റെ മുന്നിൽ നിർത്തി……

ഓഹ്ഹ് ഇനി തമ്പുരാട്ടിയോടു പറയണം ആയിരിക്കും.. ഒന്നു ഇറങ്ങടീ….. എന്ത് വെയ്റ്റു ആടീ പിശാശേ… എന്റെ പുറം പൊളിഞ്ഞു എന്നാ തോന്നുന്നേ…..

ഓഹ്……

നീ രാവിലെ ഒന്നും കഴിച്ചില്ലല്ലൊ വാ.. അവൻ അവളുടെ കൈ പിടിച്ചു അവിടേക്കു കേറി….

എന്താ വേണ്ടത് എന്ന് പറഞ്ഞോ

ബീഫ് പൊറോട്ടയും….

എന്ത് ഈ രാവിലെ തന്നെയ്യോ…. ഓഹ്… വെറുതെ അല്ല മുടിഞ്ഞ കനം..

അവർ ഓപ്പോസിറ് ആയിട്ടു ഇരുന്നു… പല്ലവി ചുറ്റും നോക്കി കുറച്ചു കോളേജു പെൺപിള്ളേർ ഞങ്ങളെ തന്നെ നോക്കുന്ന കാരണം അവൾ അവരെ ശ്രദ്ധിക്കാൻ തുടങ്ങി…..പക്ഷെ അവരുടെ സംസാരം ദക്ഷൻ മാത്രം ആന്നെന്നു അരിഞ്ഞതും അവൾക്ക് കുശുമ്പ് ആയി….

ഷർട്ടിനു എല്ലാ ബട്ടൺസ് ഉണ്ടായിട്ടും ആവശ്യം ഉള്ളത് ഇടില്ല വായനോക്കി…. അവൾ അവരെ കാണിക്കാൻ ആയി അവളുടെ താലി പിടിച്ചു കളിക്കാൻ തുടങ്ങി…. അവര് അവളെ ശ്രദ്ധിച്ചപ്പോൾ അവൾ അവർക്കു നേരെ വളിച ചിരി അങ്ങ് വെച്ചു കൊടുത്തു……

പല്ലവിയുടെ ഓരോ ആക്ഷൻസ് കണ്ടു വായ മറച്ചു വെച്ചു ചിരിക്കയിരുന്നു ദക്ഷൻ… അപ്പൊ പെണ്ണിന് ശാരിയോട് മാത്രം അല്ലാ എല്ലാ പെണ്ണുങ്ങളോടും കുശുമ്പ് ഉണ്ടാലോ….. പല്ലവി അവനെ നോക്കിയപ്പോൾ അവൻ അവന്റെ ശ്രദ്ധ മാറ്റി ഫോൺ നോക്കിയിരുന്നു……

കുറച്ചു കഴിഞ്ഞതും അവനു ഒരു കോഫിയും അവൾക്ക് കഴിക്കാൻ ഉള്ളതും കൊണ്ട് വന്നു……

ഇനി എന്തിനാ എന്റെ മുഖതു നോക്കി ഇരിക്കുന്നെ കഴിച്ചൂടെ നിനക്ക്….. കൊണ്ടു വന്ന ഭക്ഷണം കഴിക്കാതെ ദക്ഷന്റെ മുഖത്തു നോക്കി ഇരിക്കുന്ന പല്ലവിയോടു ദക്ഷൻ ചോദിച്ചു……

അതെ ഇതു ഒന്ന് ഇങ്ങനെ മുറിച്ചു തരോ… അവൾ അവനു നേരെ പൊറോട്ട കാണിച്ചു കൊടുത്തു പറഞ്ഞു…

ഇതിനെ കൊണ്ടു ഞാൻ.. അവൻ അവൾക്ക് കഴിക്കാൻ പാകത്തിൽ പിസ് കഷ്ണങ്ങൾ ആക്കി കൊടുത്തു അതിന്റെ മേലെ കൂടേ ചൂട് ബീഫ്ന്റെ ചാറും കഷ്ണവും ഒഴിച്ച് കൊടുത്തു…. അവൾ ബീഫ്ന്റെ ചാറിൽ മുങ്ങിയ പൊറോട്ട ഒരു കഷ്ണതിൽ എടുത്തു അവൾ ആസ്വാദിച്ചു കഴിച്ചു… അവൾ കഴിക്കുന്നതു കണ്ടു ദക്ഷന്റെ വായിൽ വെള്ളം വന്നു..

വേണേൽ ചോദിച്ച പോരെ കൊതിയ…… അവൾ എരിവ് വലിച്ചു പറഞ്ഞു…..

ഓഹ്ഹ്… കുറച്ചു വെള്ളം എടുത്തു കുടിക്ക്….

ഹ്ഉം….

ഭക്ഷണം കഴിച്ചു കഴിഞ്ഞതും കാശ് കൊടുക്കാൻ നിന്നു….

എന്തെ.. കാശ് എടുത്തില്ലേ…ഈശ്വര ഞാൻ ഇവിടെ പത്രം കഴുകേണ്ടി വരോ..

ഒന്ന് മിണ്ടാതെ ഇരിക്കടീ പിശാശേ…. എന്റെ കൈയിൽ ഒക്കെ ഉണ്ട്… ഞാൻ വേണേൽ എന്റെ മാത്രം കാശ് കൊടുത്ത് ഇറങ്ങും…. എന്തെ വേണോ..

വേണ്ട…

ആഹ്ഹ്ഹ്…. ഇനി വന്നു കേറൂ…. വിട്ടിൽ പോകാം…

ഇപ്പോ പോണ്ട… എനിക്കെ ഒരു സാധനം വേണം…..

ഇവിടെ വെച്ചോ…

ശോ അത് അല്ലാ… അതൊക്കെ രാത്രിയില്…….

അയ്യടി മനമേ……. പൂതി നോക്ക്… എന്താന്നു ആ തിരു വാ തുറന്നു പറ..

അതോ… തുടരും…… ആരും ലൈക്ക് ചെയ്യാതെ പോവല്ലേ…

രചന: ദേവിക

Leave a Reply

Your email address will not be published. Required fields are marked *