ഹലോ.. ദേ ഞാനിറങ്ങുവാ, ഒരു പത്ത് മിനുട്ട് ,മോളെ സ്കൂളിന് മുന്നിലിറക്കിയിട്ട് ഞാനുടനെയെത്തും….

Uncategorized

മേശപ്പുറത്തിരുന്ന പേഴ്സിൽ നിന്നും അയാൾ പറഞ്ഞ തുകയെടുത്ത് അവൾക്ക് കൊടുത്തു.

“പെട്ടന്ന് തന്നെ, തന്റെ ജോലി തീർത്ത്, പറഞ്ഞ കാശുമായി തിരിച്ച് പോകാൻ കഴിഞ്ഞ സന്തോഷത്തിൽ ,അവൾ വേഗം സ്കൂട്ടറിൽ കയറി അവിടെ നിന്നിറങ്ങി.

കുണ്ടും കുഴിയും നിറഞ്ഞ പൂഴി റോഡിലൂടെ സ്കൂട്ടർ ഓടിച്ച് മെയിൻ റോഡിലേക്ക് കയറുമ്പോൾ ഒരു ഓട്ടോറിക്ഷ, അവൾ കയറി വന്ന ഗട്ട് റോഡിലേക്ക്, വളവ് തിരിഞ്ഞിറങ്ങിയത് അവൾ ശ്രദ്ധിച്ചു.

അതിന്റെ പുറകിലിരിക്കുന്നത്, ഒരു യൂണിഫോം ധരിച്ച പെൺകുട്ടിയാണെന്ന് കണ്ട, മഞ്ജുവിന്റെ ഉള്ളിൽ ഒരു വെള്ളിടി വെട്ടി.

അവൾ മെല്ലെ സ്കൂട്ടർ തിരിച്ച് ആ ഓട്ടോറിക്ഷയെ പിൻതുടർന്നു.

അത് ചെന്ന് നിന്നത്, ആ പഴയ ഓടിട്ട വീടിന് മുന്നിലായിരുന്നു, അത് മനസ്സിലാക്കിയ മഞ്ജു, കുറച്ച് ദൂരെ, സ്കൂട്ടർ ഒതുക്കി നിർത്തിയിട്ട്, ഒരു തെങ്ങിന് മറവിൽ നിന്ന് കൊണ്ട്, അവിടേക്ക് ഉത്ക്കണ്ഠയോടെ നോക്കി.

ഓട്ടോറിക്ഷയിൽ നിന്നിറങ്ങി ആ വീട്ടിലേക്ക് കയറി പോകുന്ന യൂണിഫോമിട്ട പെൺകുട്ടി, തന്റെ മകളാണെന്നറിഞ്ഞ മഞ്ജു ,ഞെട്ടിത്തരിച്ചു പോയി.

ഓടിച്ചെന്ന് അവളെ തടയാൻ മുന്നോട്ടാഞ്ഞ അവളുടെ കാലുകൾ, പിടിച്ച് കെട്ടിയത് പോലെ നിന്നു.

അവളുടെ പിറകെ ഇറങ്ങി പോകുന്ന, ഓട്ടോ ഡ്രൈവറെ കണ്ടപ്പോൾ, അവളുടെ കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ തോന്നി.

രണ്ട് മൂന്ന് ദിവസമായി തനിക്ക് കൈനിറയെ പണം സമ്പാദിക്കാനുള്ള വഴി കാണിച്ച് തന്ന അയാൾ, തന്റെ മകളെയും കൊണ്ട് വന്നിരിക്കുന്നു, അവൾ തന്റെ മകളാണെന്ന് അയാൾക്കറിയില്ലല്ലോ ,പക്ഷേ അയാളുടെ മുന്നിൽ ചെന്ന് മകളെ രക്ഷിക്കാൻ നോക്കുമ്പോൾ ,അവളുടെ അമ്മയും പിഴച്ചവളാണെന്ന്, തന്റെ മകളും മനസ്സിലാക്കുമല്ലോ എന്ന ധർമ്മ സങ്കടത്തിൽ, എന്ത് ചെയ്യണമെന്നറിയാതെ മഞ്ജു മരവിച്ച് നിന്നു പോയി.

രചന: സജി തൈപ്പറമ്പ്.

Leave a Reply

Your email address will not be published. Required fields are marked *