പരിണയം തുടർക്കഥ ഭാഗം 15 വായിക്കൂ…

Uncategorized

രചന: ദേവിക

അതോ…. എനിക്കെ…..

ഒലക്ക..ഒന്ന് വന്നു കെറടീ……..

ഇല്ല… ഞാൻ ഇപ്പോ വിട്ടിലേക്ക് ഇല്ല…..

പിന്നെ തുമ്പുരാട്ടിക്കു എവിടെക്കു പോണം….

എനിക്ക് ഇപ്പോ ഒരു സിനിമ കാണണം…. പ്രഭാസിന്റെ മൂവി ഉണ്ടാലോ നമുക്ക് പോവാം….. പ്ലീസ്…..

ഇതിനെ കൊണ്ടു ഞാൻ തോറ്റു..

മര്യാദക്ക് വിട്ടിൽ നിന്നത് അല്ലെ ഞാൻ….. പേടിപ്പിച്ചു എന്നേ കൊണ്ടു വന്നതും പോരാ…. ഇപ്പോ വെറുതെ ചീത്ത പറയുന്നോ…. പോയിട്ട് വേറെ പണി ഒന്നുമില്ലല്ലൊ… എനിക്ക് ഇപ്പോ സിനിമ കാണണം……

ഓഹ്ഹ്… ആ ശെരി….

മോനെ ദക്ഷ…. ഇന്ന് നിന്റെ കൂടേ എപ്പോഴും ഞാൻ ഉണ്ടാകും…..

അവർ രണ്ടു പേരും തിയേറ്ററിൽ കേറി……. ദക്ഷനു താല്പര്യം ഇല്ലെഗിലും പല്ലവിക്കു വേണ്ടി ചെന്നു….. സിനിമ പകുതി ആയപ്പോഴേക്കും പല്ലവി അവന്റെ കൈകളിൽ പിടിച്ചു… അവൻ പെട്ടന്ന് ചുറ്റും നോക്കി.. എനിട്ടു അവളെ നോക്കി.. അവൾ കവിൾ അവന്റെ നേരെ നീട്ടി പിടിച്ചു…. ഏതോ രണ്ടു പേർ ഉമ്മാ വെക്കുന്നതു കണ്ടിട്ട് ആണു അവളുളും കവിള് കാണിച്ചു തന്നതു….

വേഗം താ…. ഇപ്പോ ഈ റൊമാന്റിക് സീൻ കഴിയും…..

ദൈവമെ ഇവൾ എന്തും ഭാവിചാ….. ഇതു എന്റെ പല്ലവി അല്ലാ എന്റെ പല്ലവി ഇങ്ങനെ അല്ലാ…. ദക്ഷൻ മനസ്സിൽ ഓർത്തു….

ദേ എനിക്ക് തരുന്നുണ്ടോ…. അവൾ അതും പറഞ്ഞു അവന്റെ തുടയിൽ നുള്ളി…

ആഹ്ഹ്ഹ്…… അടുത്ത് ഉള്ളവർ പെട്ടന് നോക്കി അവൻ അവർക്ക് നേരെ വളിച്ച ചിരി അങ്ങ് കൊടുത്തു…. എല്ലാവരും സിനിമയിൽ ശ്രദ്ധിക്കുന്ന കാരണം അവൻ അവളുടെ അടുത്തേക്ക് നീങ്ങി കവിളിൽ ഉമ്മാ വെച്ചു…. അവിടെ നിന്നും അവളുടെ കഴുത്തിലേക്ക് മുഖം കൊണ്ടു ചെന്ന്… അപ്പോഴേക്കും പല്ലവി അവന്റെ അടുത്തു നിന്നു മാറി ഇരുന്നു സിനിമ ശ്രദ്ധിക്കാൻ തുടങ്ങി……

ആാഹ്ഹ്… ഉറങ്ങി കിടന്ന എന്നേ വിളിച്ചുണ്ണർത്തിയിട്ട് ഊണില്ല എന്നോ….. വിടില്ല ഞാൻ……..

അവൻ അവളുടെ തോളിലൂടെ കൈ ഇട്ടു… അവൾ അവനെ ഒന്ന് നോക്കി വീണ്ടും മൂവി ശ്രദ്ധിക്കാൻ തുടങ്ങി… തോളിൽ നിന്നും അവന്റെ കൈ പതിയെ താഴേക്ക് ചലിക്കാൻ തുടങ്ങി….. അവളുടെ അരകെട്ടു എത്തിയപ്പോൾ നിന്നു… പതിയെ അവളുടെ സാരി വിടവിൽ കുത്തിയ സൂചി അവൻ മാറ്റി…. അതിന്റെ ഇടയിലൂടെ കൈകൾ കടത്തി…… പല്ലവി അവനെ യാചനയോടെ നോക്കി…. അവൻ നേരെ നോക്കി ഇരുന്നു മൂവി കാണാ….. അവന്റെ മുഖത്തു ഒരു മാറ്റവും ഇല്ല… അവൾ ചുറ്റും നോക്കി…. എല്ലാവരും അവരുടെ മൂവി കണ്ടോണ്ട്‌ ഇരിക്കാ…

എന്റെ പല്ലവി നിനക്ക് വല്ല ആവശ്യം ഉണ്ടായിരുന്നോ…. വല്ല പാർക്കിൽ എങ്കിലും നിനക്ക് പോവായിരുന്നില്ലെ.. അതും അല്ലാ ഈ ഉമ്മചാന്റെ കയ്യിന്നു ഉമ്മയും വാങ്ങിച്ചു ഇരിക്കുന്നു… നിനക്ക് അറിഞ്ഞൂടെ നിന്റെ ഭർത്താവ് ഒരു വികാര ജീവി ആന്നെന്നു…. പിണക്കം മാറ്റാൻ വേണ്ടി ചെയ്തു ആണേലും നിനക്ക് ആണു മോളെ പണി കിട്ടിയത്…… ഇങ്ങനെ എങ്കിലും ഈ സിനിമ ഒന്ന് കഴിഞ്ഞ മതീ……. പല്ലവി അവളുടെ സാരി തുമ്പു ചുരുട്ടി പിടിച്ചു മനസ്സിൽ ഓർത്തു….

ദക്ഷന്റെ കൈവിരലുകൾ അവളുടെ പഞ്ഞി കെട്ടു പോലുള്ള വയറിൽ ഒഴുകി കൊണ്ടിരുന്നു….. പതിയെ അവൻ അവിടെ അമർത്തി… പല്ലവി ഒന്നു ഉയർന്നു പൊങ്ങി….. അവളുടെ ശ്വാസം പതി മടങ്ങു ഇടിക്കാൻ തുടങ്ങി…… അവൾ ആ ac യിലും വിയർത്തു ഒലിച്ചു… അവളുടെ മുഖ ഭാവം കണ്ടു ദക്ഷൻ ചിരി അടക്കി പിടിച്ചു ഇരുന്നു….. അവൻ സിനിമ കണ്ടു അവളുടെ അരയിലെ ഏലസിൽ വിരലുകകൾ കോർത്തു കളിച്ചു കൊണ്ടിരുന്നു….. അവനു തന്നെ അവനെ കൈ വിട്ടു പോകും എന്ന് തോന്നിയപ്പോൾ അവൾ അരയിൽ ഒന്ന് പിച്ചി കൈ എടുത്തു അവളെ നോക്കി മീശ പിരിച്ചു…..

എന്തെടീ… ഇങ്ങനെ നോക്കുന്നെ….ഏയ്യ്….

മ്മ്… ഒന്നുമില്ല…. അപ്പോഴേക്കും മൂവി കഴിഞ്ഞു ആളുകൾ ഇറങ്ങി തുടങ്ങിയിരുന്നു…

അതെ മോളെ നീ പടം ശെരിക്കും കണ്ടോ..

ഇല്ല…

അത് എന്ത് പറ്റി എന്റെ പല്ലവി കുട്ടിക്ക്….

പോടാ…… ദുഷ്ട…… അവൻ ഒന്നു ചിരിച്ചു അവളുടെ കൈ പിടിച്ചു ഇറങ്ങി… തിരക്കിനു ഇടയിൽ അവൻ അവളെ പൊതിഞ്ഞു പിടിച്ചു…. മറ്റാരും അവളുടെ ശരീരത്തിൽ തൊടാൻ സമ്മതിക്കാതെ അവൻ അവളെ ചേർത്തു പിടിച്ചു….

ബുള്ളറ്റിന്റെ അടുത്ത് എത്തിയതും പല്ലവി വീണ്ടും അവളുടെ കുഞ്ഞു ചുണ്ടുകൾ പിളർത്തി അവനെ നോക്കി…..

ഇനി എന്താ……

എനിക്ക് ബീച്ചിൽ പോണം….. പ്ലീസ്…. പ്ലീസ്….. ഇനി ഞാൻ ഒന്നും പറയില്ല… പോരെ…..

ഓഹ്ഹ്…. അവൻ അവളുടെ ചുണ്ടിൽ തള്ള വിരലും ചൂണ്ടു വിരലും കൊണ്ടു പിടിച്ചു….. മ്മ് കേറൂ…….

അവൾ സന്തോഷത്തോടെ അവനോട് ചേർന്ന് ഇരുന്നു… അവനും അവളുടെ ഒപ്പം ഉള്ള നിമിഷങ്ങൾ ആസ്വദിക്കുകയായിരുന്നു…..

നോക്കാത്ത ദൂരത്തെക്കു കണ്ണും നട്ടു കടലിന്റെ ഭംഗി ആസ്വദിച്ചു ഇരിക്കായിരുന്നു രണ്ടു പേരും…… കരയെ ചുംബിച്ചു പോകുന്ന തിരമാലയെ നോക്കി ഇരുന്നു പോയി… അവർക്ക് ഇടയിൽ മൗനം മാത്രം ആയിരുന്നു കൂട്ട്…സിനിമ കണ്ടു ഭക്ഷണം കഴിച്ചു വന്ന കാരണം രണ്ടു പേർക്കും വിശപ്പിന്റെ വിളി വന്നില്ല… സമയം പോയി കൊണ്ടിരുന്നു…. വെയിൽ മങ്ങിയ കാരണം ബീച്ചിൽ ആളുകൾ ഉണ്ടായിരുന്നു….

അതെ….. അതെ……. പല്ലവി അവന്റ കാലിൽ തൊണ്ടി….

മ്മ്… എന്താ..

അതെ…. ഞാൻ വെള്ളത്തിൽ ഇറങ്ങികൊട്ട…..

വേണ്ട… അങ്ങനെ ഇപ്പോ നീ നനയണ്ടാ…. ഒന്നാമത്തെ ഒരു കൂതറ സാരി ആണു ചുറ്റിയെക്കുന്നെ…. ഇനി ഇതു നനച്ചു ഷോ നടത്താൻ ആണു എങ്കിൽ മോളെ പല്ലവി ഇന്നലെ തരാൻ ഇരുന്നതു നിനക്ക് ഇവിടെ വെച്ചു കിട്ടും….

അതിന് ഞാൻ കാലു മാത്രം നനക്കുള്ളൂ….

അതിന് അവിടെ അടുത്ത് ഒരു പൈപ്പ് ഉണ്ട്…..

അയ്യേ… ആ വെള്ളം ആർക്ക് വേണം.. ഞാൻ ഇപ്പോ വരാം…..

അതും പറഞ്ഞു അവൾ അവിടേക്ക് നടന്നു… ചെരുപ്പ് ഊരി അവൾ കാലു കൊണ്ടു വെള്ളം തട്ടി കളിച്ചു….

കാറ്റിൽ പാറി നടക്കുന്ന സാരി കാരണം അവളുടെ അരക്കെട്ട് വെളിയിൽ കണ്ടു….

അത് കണ്ടു ദേഷ്യത്തോടെ ദക്ഷൻ എഴുനേറ്റു…. അതിനു മുന്നേ പല്ലവി സാരി കൊണ്ടു അവൾ അരക്കെട്ടിൽ മടക്കി കുത്തി… അത് കണ്ട് ചിരിച്ചു അവൻ അവിടെ തന്നെ ഇരുന്നു…. ദൂരെ നിന്നു ഒരു ചെക്കൻ അവളുടെ അടുത്തേക്ക് വരുന്നത് കണ്ടതും എന്തിനാ വെറുതെ പ്രശ്നം ഉണ്ടാകുന്നെ എന്ന് വെച്ചു അവൾ ദക്ഷന്റെ അടുത്തെക്ക് പോയി……

കഴിഞ്ഞോ……

മ്മ്…..

ഇനി വിട്ടിൽ പോവാലോ…….

മ്മ്…… അവൾ അവിടെന്ന് എഴുനേറ്റു നടന്നു അതിനു മുന്നേ അവളുടെ കൈകളിൽ ദക്ഷൻ പിടിച്ചു… അവൾ സംശയത്തോടെ അവനെ നോക്കി……

അവൻ അവളെ പിടിച്ചു ഇരുത്തി…..

എന്നേ സന്തോഷിപ്പിക്കാൻ ആണോ ഇങ്ങനെ കിടന്നു കഷ്ട്ടപെടുന്നത്….. ആണേൽ വേണ്ട….. ദക്ഷന് ആരുടെ സഹതാപവും വേണ്ട…. ദക്ഷൻ എന്നും ഒരു തെമ്മാടി തന്നെയാ നാട്ടുകാരുടെ മുന്നിലും വീട്ടുകാരുടെ മുന്നിലും…. എന്റെ അച്ഛൻ അമ്മയെ മുൻ നിർത്തി ആയിരുന്നു എന്നോട് സംസാരിച്ചിരുന്നതു….. എനിക്ക് ഒരു സഹോദരങ്ങൾ ഉണ്ടായിരുന്നു എങ്കിൽ എന്റെ ജീവിതം ഒരിക്കലും ഇങ്ങനെ നശിച്ചു പോകില്ലയിരുന്നു.. എന്റെ സന്തോഷവും സങ്കടവും ദേഷ്യവും എല്ലാം എന്നിൽ തന്നെ അവസാനീച്ചു…. അമ്മയും അച്ഛനും ചെറുപ്പം മുത്തം ആവശ്യത്തിനു മാത്രം എന്നോട് സംസാരിച്ചു….. എന്തിന് നിന്റെ അടുത്തേക്ക് ഞാൻ വരുമ്പോൾ നിന്റെ പേടിച്ച കണ്ണുകൾ കാണുമ്പോ ഉണ്ടാകുന്ന വേദന……. എന്റെ സന്തോഷത്തിനു വേണ്ടി നിന്റെ ജീവിതം നശിപ്പിച്ചു എന്ന് തോന്നുന്നു ഉണ്ടെങ്കിൽ നിനക്ക് പോകാം എന്നെന്നെക്കുമായി ഞാൻ തടയില്ല….

ഈ ലോകത്ത് എന്റെ എന്ന് ചൂണ്ടി കാണിക്കാൻ നീ മാത്രം ഉള്ളു ദക്ഷ… എന്റെ ഭർത്താവ്…. ആ നിന്നേ വിട്ട് ഞാൻ ഇവിടെക്കും പോവില്ല….. നീ തള്ളി കളഞ്ഞലും ഞാൻ പോവില്ല… എനിക്ക് വേണം നിന്നേ….. എന്റെ മാത്രം ആയി….. എന്റെ ആ പഴയ കളികൂട്ട്ക്കാരൻ ആയികൂടേ നിനക്ക്…. അത്രക്കും ഇഷ്ട്ടം ആണു എനിക്ക് നിന്നേ എന്റെ ജീവനെക്കൾ ഏറെ…… പറയുന്നതിന്റെ ഇടയിലും അവൾ കരഞ്ഞു കൊണ്ടിരുന്നു…

അവൻ അവളുടെ മുഖം കൈക്കുള്ളിൽ എടുത്തു…. തള്ള വിരൽ കൊണ്ടു അവളുടെ കാണുനീർ തുടച്ചു….. ആദ്യം ആയിട്ടു ആണു പെണ്ണെ നീ എനിക്ക് വേണ്ടി കരയുന്നത്… നീ കരയുന്നത് ഒരിക്കലും എനിക്ക് ഇഷ്ട്ടല്ല.. പക്ഷെ ഇപ്പോ ഞാൻ ഒരുപാട് സന്തോഷിക്കുന്നുണ്ട്‌….. നിന്റെ വായിൽ നിന്നും എന്നേ സ്നേഹിക്കുന്നുണ്ട്‌ എന്ന് കേൾക്കാൻ എത്ര വർഷങ്ങളായി കാത്തുഇരിക്കയിരുന്നോ…. എന്തെങ്കിലും ഒരുത്തൻ പറഞ്ഞു എന്ന് വെച്ചു ഞാൻ നിന്നെ സംശയിക്കുന്നു എന്ന് തോന്നുന്നുണ്ടോ നിനക്ക്…. എന്റെ പല്ലവിയെ ഇനിക്കു അറിഞ്ഞൂടെ….. അവൻ അവളുടെ കവിളിൽ അമർത്തി ചുംബിച്ചു…

അതെ ഇതു പബ്ലിക് പ്ലേസ് ആണു ബെഡ്‌റൂം അല്ലാ….. ഓ…. എനിക്ക് ഉമ്മാ വെക്കണം എന്ന് തോന്നിയ ആരുടെ മുന്നിൽ വെച്ചു ആയാലും ഞാൻ ചെയ്യും…. എന്തെടീ……..

അതെ…. പറഞ്ഞില്ല…….

എന്ത്….

I LOVE U എന്ന്……..

അയ്യടി മോളെ….ഞാൻ ഇപ്പോ അത് പറയില്ല… എന്റെ കൈയിൽ ഒരു സുന്ദരി മോളെ നീ എനിക്ക് തരുമ്പോ നിന്നേ ചേർത്ത് പിടിച്ചു ഞാൻ ഈ മാജിക്കൽ വേർഡ് പറയാം…. എന്തെ…

പോടാ… ദുഷ്ട……

പോകുമ്പോ പല്ലവി അവന്റെ കൈകളിൽ മുറുകെ പിടിച്ചു അധികാരത്തോടെ നടന്നു…. ദക്ഷനും അവളെ തന്നലേക്ക് ചേർത്ത് പിടിച്ചും…… അവരുടെ രണ്ടു പേരുടെ മനസിൽ അടക്കാൻ ആവാത്ത സന്തോഷം തങ്ങി നിന്നു…….

വിട്ടിൽ കേറിയപ്പോൾ അമ്മ ഹാളിൽ തന്നെ ഉണ്ടായിരുന്നു…. രാത്രി ഭക്ഷണം കഴിക്കുമ്പോഴും പല്ലവിക്ക് എന്നും ഇല്ലാത്ത ഒരു നാണം… ദക്ഷനെ കാണുമ്പോ തന്നെ അവളുടെ ഹൃദയം പതിമടങ്ങു അടിച്ചു……. തുടരും…….

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ…

രചന: ദേവിക

Leave a Reply

Your email address will not be published. Required fields are marked *