അവൾ നാളെ പിറന്നാളായിട്ടും അടുത്ത് ഇല്ലാത്തതിൽ കുഞ്ഞ് പരിഭവം ഉണ്ട് കണ്ണിൽ…

Uncategorized

രചന: മൂക്കുത്തിപ്പെണ്ണിനെ പ്രണയിച്ചവൻ

” പൊന്നൂ വാതിൽ തുറന്നെ…!”

ഫോണിന്റെ വെളിച്ചത്തിൽ പാതിരാത്രി ചാറ്റിന് റീപ്ലേ തന്ന് കിടപ്പാണ് അവൾ നാളെ പിറന്നാളായിട്ടും അടുത്ത് ഇല്ലാത്തതിൽ കുഞ്ഞ് പരിഭവം ഉണ്ട് കണ്ണിൽ…!

“ആരുടെ വാതിൽ മനുഷ്യാ… വട്ടായോ കെട്ടിയോനെ….!”

”വട്ട് നിന്റെ അപ്പന് നീ കിടന്ന് തിരിയാതെ ആ പുതപ്പ് മാറ്റി വാതിൽ തുറന്നെ… മുടി കെട്ടണെ…!”

അലസതയിൽ കിടന്നവൾ വിറച്ച് എഴുന്നേറ്റ്… ചുറ്റും നോക്കുന്നുണ്ട് വേഗത്തിൽ മറുപടികൾ വന്ന് തുടങ്ങി ഉറങ്ങിവീണവളുടെ ഉറക്കം ദൂരെ അകന്നു..!

“മനുഷ്യാ പേടിപ്പിക്കാതെ കാര്യം പറ എവിടെ…!”

” എന്നെ വിശ്വാസം ഇല്ലാ പൊന്നൂ…?”

” ഇല്ലാ മോനെ ഈ കാര്യത്തിൽ വിശ്വാസം ഇല്ലാ… ഒന്ന് കരഞ്ഞതിന്… ലീവ് എടുത്ത് പോന്നത് അല്ലെ അപ്പോ പിന്നെ എങ്ങനെയാ.. കെട്ടിയോനെ സത്യം പറഞ്ഞെ എവിടെ…!”

” നേരെ ജനാലയിലെക്ക് വന്നെ താഴെ അച്ഛനെ കാണാമോ… അച്ഛനോട് ഒരാൾ സംസാരിക്കുന്നത് കണ്ടോ…..!”

പേടികൊണ്ട് നിൽപ്പാണ് നെഞ്ച് പിടയ്ക്കുന്നുണ്ടാവും.. അല്ലെങ്കിലും അമ്മയ്ക്കും അപ്പനും അറിയാതെ പ്രണയിക്കുമ്പോൾ കാമുകൻ പെട്ടന്ന് ഒരു ദിവസം മുന്നിൽ വന്ന് നിൽക്കുമ്പോൾ വിറയ്ക്കാത്ത ആരാ ഉള്ളെ..!

“മനുഷ്യാ ഇപ്പോ തന്നെ വേണാമായിരുന്നു..!”

പറഞ്ഞ് തീരുമുമ്പ് അപ്പന്റെ വിളിയെത്തി പതിയെ താഴെക്ക് ഇറങ്ങിവന്നവളുടെ കണ്ണിൽ പേടി നിറഞ്ഞ് നിൽപ്പാണ്.. അമ്മാ എന്നെ ഓർത്തെടുത്ത് നിൽപ്പാണ്.

“മോനെ അന്ന് അമ്പലത്തിൽ കണ്ടിരുന്നു… എന്താ ഇവിടെ ഈ നേരത്ത്…!”

അച്ഛൻ പതിയെ അകത്തെ വിളിച്ച് ഇരുത്തി… അമ്മാ ആരാണന്ന് അറിയാതെ ഒരുമനസമാധവും ഇല്ലാതെ നിൽപ്പാണ്…! അവൾ ഒന്നും മിണ്ടാതെ നിൽപ്പാണ് ദേഷ്യമാണോ സങ്കടമാണോ എന്നറിയാതെ.. എന്തായാലും ഈ പടിയറങ്ങുമ്പോൾ അവൾക്ക് താലിപണിയാൻ ഉള്ളാ ഉറപ്പും വാങ്ങി വേണം ഇറങ്ങാൻ ഇനിവരുമ്പോൾ അണിയിക്കുവാൻ…! മനസ്സിൽ നേരത്തെ ഉറപ്പിച്ചിരുന്നു.

” അമ്മയ്ക്ക് എന്നെ അറിയാം അമ്പലത്തിൽ കണ്ടിട്ടുണ്ടല്ലോ.. ഇനി മനസ്സിലെ സംശയം അല്ലെ..! അച്ഛന് എന്നെ അറിയാം ഒരു പരിചയം ഇല്ലാത്ത നമ്പർ ഓർമ്മയുണ്ടോ അച്ഛന് നിങ്ങൾ തിരഞ്ഞത്…! അത് ഞാനാണ്.. ”

മിനിമം ഒരു അടിയാണ് പ്രതീക്ഷിച്ചത്… അവൾക്ക് ഒന്ന് അനങ്ങാൻ പറ്റാതെ നിൽപ്പാണ്.. അമ്മാ അവളെ നോക്കി ദേഷ്യം നിറയ്ക്കുന്നുണ്ട്..! അച്ഛൻ പതിയെ നിരാശയിൽ ശബ്ദം ഉയർത്തി.

“മോന് എന്താ വേണ്ടത്…. പാതിരാത്രി ഒരു പരിചയം ഇല്ലാത്ത ഒരു പെൺകുട്ടിയുടെ വീട്ടിൽ കയറി ചെല്ലുക എന്ന് പറഞ്ഞാൽ ശരിയാണന്ന് തോന്നുണ്ടോ….?”

“അറിയാം അച്ഛനും അമ്മയ്ക്കും കൊല്ലാൻ ഉള്ളാദേഷ്യം കാണും… പക്ഷെ പറയാതെവയ്യാ പഠിത്തം കഴിയാട്ടെന്ന് പറഞ്ഞ് കാത്തിരുന്നത് ഞങ്ങൾ… പക്ഷെ ഇപ്പോ എന്തോ പറയണം എന്ന് തോന്നി അവളെ ഒരുപാട് ഇഷ്ടമാണ്…!”

പ്രതീക്ഷിച്ചത് പോലെ അച്ഛൻ എഴുന്നേറ്റ് ഷർട്ടന്റെ കോളറിൽ മുറുകെ പിടിച്ചു… അമ്മാ അവൾക്ക് നേരെ കൈവീശി….

” അത് വേണ്ടാ നിങ്ങൾക്ക് എന്നെ തല്ലാം… അവളെ വിട്ടെക്ക് ഞാൻ ഇങ്ങോട്ട് വന്നത് ഒറ്റയക്കാണ് നിങ്ങൾ തല്ലിയാലും കൊള്ളും എന്ന് ഉറപ്പിലാണ് വന്നത് ഉച്ചവച്ച് ആളെ കൂട്ടാതെ നമ്മുക്ക് സംസാരിക്കാം എന്ന് വിചാരിക്കുന്നു..!”

അവളെ പഴിക്കുന്നുണ്ട് അമ്മാ അച്ഛൻ തലയിൽ കൈ ചേർത്ത് ഇരിപ്പുണ്ട് അവൾ കണ്ണുകൾ നിറച്ച് നിൽപ്പാണ് നിസാഹയായ്..

” ക്ഷമിക്കണം ഇത്രയും കാലം നോക്കിവളർത്തിയാ സ്വന്തം മോളെ ഏതോ ഒരുത്തൻ … രാത്രി കേറിവന്ന് ഇഷ്ടന്ന് പറയുമ്പോൾ ഇന്നത്തെ കാലത്ത് എന്തും വിശ്വാസിച്ചാ…?”

മെല്ലെ അപ്പന്റെ കൈകളിൽ പിടിച്ചു.. അടങ്ങാത്ത കാലി കൊണ്ട് നോക്കുന്നുണ്ട്…!

” അറിയാം ചെയ്യത് തെറ്റാണന്ന് എന്ന് ഞാൻ ഇപ്പോഴും വിശ്വാസിക്കുന്നില്ലാ… ഒരു പക്ഷെ ഇന്ന് ഈ ലോകത്തിൽ മറ്റൊരെക്കാളും ഞാൻ നിങ്ങളുടെ മോളെ സ്നേഹിക്കുന്നുണ്ട്… അച്ഛനും അമ്മയ്ക്കും ഞാൻ അപരിചിതൻ തന്നെയാണ്…! തെറ്റാതെ വരുന്നു മാസമുറ വരെ മനസ്സിൽ കുറിച്ച് കൺപീലി തുമ്പ് നനവ് പടർന്നാൽ പോലും ഞാൻ അവിടെ കാണാമറായത്ത് ഇരുന്ന് അറിയുന്നുണ്ട്… ഇതിലും വലുതായ് ഞാൻ എങ്ങനെയാ പറഞ്ഞ് തരുവാ എന്ന് ഒന്നും അറിയില്ലാ.. രാവിലെ വരുന്നാ പാത്രങ്ങളിൽ തലക്കെട്ടുകളിലെ പോലെ പ്രണയമായിരുന്നു എങ്കിൽ എനിക്കി ഇതുവരെ വന്ന് അച്ഛനോട് സംസാരിക്കാൻ സാധിക്കുമായിരുന്നോ..?”

പതിയെ കണ്ണുകൾ തുടച്ച് അച്ഛൻ അവളെ നോക്കി നിശ്ബതമായി കണ്ണുകൾ നിറച്ചവൾ നിൽപ്പുണ്ട്.

” ഞങ്ങൾക്ക് ഇവൻ ഇപ്പോഴും അപരിചിതൻ മാത്രമാണ് നിനക്ക് അറിയാമോ…? ഇവനെ..? പറയുന്നത് എല്ലാം സത്യമാണോ..?”

കുറച്ച് നേരം മിണ്ടാതെ നിന്നവൾ പതിയെ എനിക്കായ് ശബ്ദിച്ച് തുടങ്ങി… ഓരോസെക്കന്റെം പറഞ്ഞ് കൊടുത്തു ഞാൻ പറഞ്ഞതിനെക്കൾ എന്നെ കുറിച്ച് അവൾക്ക് അറിയാമായിരുന്നു…. എല്ലാം കേട്ട് നിശ്ബദതമായിരുന്നു വീട് മുഴുവനും ദിവസം പുലരാൻ കുറച്ച് നേരം മാത്രം ബാക്കിയാവുന്നു അവൾക്കായ് കരുതിയ പിറന്നാൾ സമ്മാനം പതിയെ എടുത്തു.. പതിയെ അച്ഛന് നേരെ നീട്ടി…!

” ഞാൻ പറഞ്ഞതും എന്റെ ഇഷ്ടവും സത്യമാണ് എന്ന് തോന്നുവെങ്കിൽ.. ഞാൻ ഇത് അവൾക്കായ്മാത്രം കരുതിയതാണ് പിറന്നാൾ സമ്മാനം അച്ഛന്റെ സമ്മതാത്തോടെ കൊടുത്തോട്ടെ..!”

അവൾ കൈകൾ കൂപ്പി നിൽപ്പാണ്… അമ്മാ കണ്ണുകൾ തുടച്ച് അമ്മയുടെ കണ്ണിലെ ഭയം മാറിത്തുടങ്ങിയിരുന്നു.. പെയ്യത് ഒഴിഞ്ഞ് മഴയുടെ കുളിര് പോലെ സമ്മതം നൽകി… അവളിൽ കർക്കിടകാർ ഒഴിഞ്ഞ് നിലാവ് പൂക്കുന്നുണ്ട് ഉള്ളിലെ സന്തോഷം അലയടിക്കുന്നുണ്ട്പിടിച്ച് കെട്ടി നിൽപ്പാണ്.!

” വാങ്ങിച്ചോ… ദൂരം താണ്ടി എത്തിയതല്ലെ ….!”

“മം… മം…!”

” ഞാൻ ഒരാളെ കൂടി വിളിച്ചോട്ടെ എന്നെ ഇവിടെ വരെ എത്തിച്ചത് ധൈര്യം തന്നത് ആളാണ്… നിങ്ങൾക്പരിചയം ഉളള്ളാ മുഖം തന്നെയാ..!”

അവൾ പോലും ആരാന്ന് അറിയാതെ പരസ്പരം നോക്കുന്നുണ്ട് മൂന്ന് പേരും… പതിയെ വിളിച്ചു

“അളിയാ കേറി പോര്..!”

കണ്ട് നിന്ന് അവൾ വരെ അതിശയത്തോടെ നോക്കുന്നുണ്ടായിരുന്നു.. ആദ്യം ചെന്ന് ഏട്ടനോട് കാര്യം പറഞ്ഞു പേടിപകുതിയും കളഞ്ഞത് അവൻ തന്നെ ധൈര്യം പകർന്ന് കൂടെ നിന്നു ഒരിക്കലും അടുക്കില്ലെന്ന് വിചാരിച്ചത് അവൻ പക്ഷെ എന്തോ വേഗത്തിൽ കാര്യം മനസ്സിലായ്..!

“അഹാ ഞങ്ങളെ ഒഴികെ എല്ലാവർക്കും അറിയില്ലെ…..!”

അച്ഛൻ പതിയെ പറയുന്നുണ്ടായിരുന്നു..

“അച്ഛാ നമ്മുക്ക് ഇവളെ ഉള്ളൂ അവൾക്ക് ഏറ്റവും സന്തോഷം കിട്ടുന്നതും നമ്മളെക്കാൾ സംരക്ഷണം കിട്ടുന്നതും ഈ കൈകളിൽ നിന്നാണ്.. സുരക്ഷിതമാണ് ഇവിടെ അവൾ വളർത്തി വലതുക്കിയ്ട്ട അവളുടെ സന്തോഷത്തിനും സ്വപ്നങ്ങൾക്കും നിറം പകരുന്നു ഒരുവന്റെ കൈയിൽ അവളെ കൈപിടിച്ച് കൊടുക്കുന്നിതെക്കാൾ ഒരു സന്തോഷം വേറെ ഉണ്ടോ…!”

” അവര് തീരുമാനിച്ചു ജീവിക്കാൻ… ജീവിക്കുന്നതും അവരാണ്… പിന്നെ നമ്മൾ വശീ കാണിച്ചിട്ട കാര്യമില്ലാല്ലോ…!”

അച്ഛൻ പതിയെ കൈകളിൽ പിടയ്ക്കുന്നുണ്ട് ….

“വിശ്വാസിക്കുന്നു വീട്ടുകാരെ കൂട്ടി പോന്നോളൂ… പഠിത്തം കഴിയുന്നതുവരെ കാത്തിരിക്കാല്ലോല്ലെ..?”

പതിയെ അവൾ ചിരിവിടർത്തുന്നുണ്ട് മൗനമായി മൂക്കിൻ തുമ്പിലെ ദേഷ്യങ്ങളെ ഇല്ലാതാക്കി..! മെല്ലെ അടുത്തുവന്ന് കൈകൾ പിടിച്ചു ..

” കാത്തിരുന്നോള്ളാം ഞങ്ങൾ…!!”

ചിരിമാത്രമായിരുന്നു അച്ഛന്റെ മറുപടി അമ്മയെ ചേർത്ത് പിടിച്ച്. പ്രണയം തെറ്റിദ്ധാരണങ്ങൾ മാറി അച്ഛന്റെ അമ്മയുടെയും സമ്മതം കിട്ടി അവൾ പതിവിലും സന്തോഷത്തിൽ നിൽപ്പാണ് പിറന്നാളുകാരിക്ക് ഇതിലും വലിയ സമ്മാനം ഒന്നും ഇല്ലാ കൊടുക്കുവാൻ..മറക്കാതെ ഓർത്തിരിക്കാൻ ജീവിതത്തിലെ ആദ്യത്തെ പിറന്നാൾ രാത്രി മഞ്ഞ് പെയ്യുന്ന ഡിസംബറിലെ പ്രണയം പതിവ്രതയായനാൾ…. അച്ഛനും അമ്മയും അളിയനും ഒരിക്കലും പറഞ്ഞ് മനസ്സിലാക്കാൻ സാധിക്കില്ലെന്ന് വിചാരിച്ച് ഇഷ്ടങ്ങൾ ഇഷ്ടത്തോടെ കൂടെ ഉണ്ട്….! കാത്തിരിപ്പാണ് പഠിത്തം പൂർത്തിയാക്കി എന്റെ സഖീയാകുവാൻ അവൾ തെയ്യങ്ങൾ നിറഞ്ഞാടിയ നാട്ടിലെ എന്റെ പ്രണാൻ…!

രചന: മൂക്കുത്തിപ്പെണ്ണിനെ പ്രണയിച്ചവൻ

[ പ്രണനായവൾക്ക് പിറന്നാൾ വാഴ്ത്തുക്കൾ ജാനകി… എനിക്കായ് ഉടൽ പിറന്ന് എൻ ഉയിരായ് പ്രണയത്തിന് പിറന്നാൾ.. പ്രണയവും പ്രണാനും സകലവും അവളിലെക്ക് ഒതുങ്ങി അവൾക്കായ് മാത്രം ഉയിര് വാഴുന്നാ ജീവന്റെ…. പിറന്നാൾ സമ്മാനം..]

രചന: മൂക്കുത്തിപ്പെണ്ണിനെ പ്രണയിച്ചവൻ

Leave a Reply

Your email address will not be published. Required fields are marked *