ഹൃദയത്തിൽ അമർന്നു കിടക്കുന്ന അവളെ എഴുന്നേൽപ്പിച്ചു കൊണ്ട് ബാസി പറഞ്ഞു.

Uncategorized

രചന: എന്ന് സ്വന്തം ബാസി

ജോലി കഴിഞ്ഞ് വീട്ടിലേക്ക് ബാസി എത്തിയത് കരഞ്ഞു കൊണ്ട് റൂമിലേക്ക് ഓടുന്ന സുലുവിനെ കണ്ടാണ്.

“അവൾ മച്ചിയാണ് അഞ്ചാറ് കൊല്ലം ആയിട്ടും അവനത് മനസ്സിലായില്ലെങ്കിൽ പിന്നെ ഞാൻ ഇപ്പോൾ എന്ത് ചെയ്യാനാ… അവന്റെ താഴെ ഉള്ളതിന് കുട്ടിയായി..”

ഡൈനിങ് ടേബിളിന്‌ മുമ്പിൽ വട്ടത്തിൽ ഇരുന്ന് ചായ കുടിച്ചു കൊണ്ടിരിക്കുന്ന ബന്തുക്കൾക്കിടയിൽ നിന്ന് ഉമ്മയുടെ ശബ്ദം ഉയർന്നു കേട്ടു.

“എനിക്ക് കുട്ടിയാകാത്തതിന് എനിക്കില്ലാത്ത സങ്കടം ആണല്ലോ നിങ്ങൾക്കൊക്കെ…” ജോലി ക്ഷീണത്താൽ ആദിത്യ മര്യാദ എല്ലാം മറന്ന് ബാസി ദേഷ്യത്തോടെ പറഞ്ഞു കൊണ്ട് അകത്തേക്ക് പോയി.

“എന്തേലും ഒന്ന് കേട്ടാൽ കരയാൻ കാത്തിരിക്കാ ഇവിടെ വേറെ ഒരുത്തി.”

കണ്ണീരിനിടയിലൂടെ ബാസിയെ തന്നെ നോക്കുന്ന സുലുവിനെ കണ്ടില്ലെന്ന് നടിച്ച് അവൻ ബാത്റൂമിലേക്ക് കയറി.

കുളി കഴിഞ്ഞ് ഇറങ്ങുമ്പോഴും തലയിണയിൽ തല പൂഴ്ത്തി കിടന്ന് തേങ്ങി കൊണ്ടിരിക്കുന്ന സുലുവിന്റെ കൈപിടിച്ചു എഴുന്നേല്പിച്ച് ഹൃദയത്തിലേക്ക് ചേർത്തു പിടിച്ചു കൊണ്ട് ചോദിച്ചു.

“നീ എന്തിനാ ഈ കരയുന്നത് പെണ്ണേ.”

“എന്നെ ഇവിടെ ആർക്കും ഇഷ്ട്ടല്ല..അവരെല്ലാം പറയുന്നത് കേട്ടാൽ കരുതും എനിക്ക് കുഞ്ഞുണ്ടാവുന്നത് ഇഷ്ട്ടല്ലന്ന്…”സുലു കണ്ണീരോടെ പറഞ്ഞു നിർത്തി.

“ഇക്കാക്കും എന്നോട് ദേഷ്യണോ…”ബാസിയുടെ മുഖത്ത് നോക്കി അവൾ അത് ചോദിച്ചപ്പോൾ അവളുടെ മുടി ഇഴകളിൽ വിരൽ നടത്തി കൊണ്ട് ബാസി അല്ല എന്ന് തലയാട്ടി.

“എല്ലാം ശരിയാകും ടീ…നീ വിഷമിക്കണ്ട…ദൈവം നമ്മുടെ പ്രാർത്ഥന കേൾക്കാതിരിക്കില്ല…”ഹൃദയത്തിൽ അമർന്നു കിടക്കുന്ന അവളെ എഴുന്നേൽപ്പിച്ചു കൊണ്ട് ബാസി പറഞ്ഞു.

“അതേ…ജോലി കഴിഞ്ഞ് വന്നിട്ട് ഒരു തുള്ളി വെള്ളം കിട്ടിയിട്ടില്ല…നിനക്കിപ്പോൾ പഴയ സ്നേഹം ഒന്നും ഇല്ല…” ബാസി ചിരിച്ചു കൊണ്ട് വിഷയത്തിൽ നിന്ന് തെന്നി മാറിയപ്പോൾ അവളും ഒന്ന് ചിരിക്കാൻ ശ്രമിച്ചു കൊണ്ട് അടുക്കളയിലേക്ക് നടന്നു.

പിന്നെയും പരാതിയും പരിഭവങ്ങളും പരിഹാസങ്ങളും നിറഞ്ഞ ദിനങ്ങൾ കടന്നു പോയിക്കൊണ്ടിരുന്നു.

“മച്ചി” എന്ന പേര് കൊണ്ടവൾ പരിഹസിക്കപ്പെട്ടുകൊണ്ടിരുന്നപ്പോൾ “ഒരു കുഞ്ഞിക്കാൽ കാണാൻ വിധി ഇല്ലാതായി പോയല്ലോ”എന്ന സങ്കടവാക്കുകൾ അവനെയും പിന്തുടർന്ന് തളർത്തി കൊണ്ടിരുന്നു.

പിന്നെ ബന്തുക്കളുടെയും നാട്ടുകാരുടെയും ചോദ്യങ്ങൾ അഭിമുഖീകരിക്കാൻ പറ്റാതെ പല സംഗമങ്ങളും പരിപാടികളും അവർ പങ്കെടുക്കാതായി.

വർഷങ്ങൾ പലത് പിന്നിട്ടിട്ടും ഇന്നും മാസമുറ തെറ്റുമ്പോഴേക്ക് പ്രതീക്ഷയോടെ അവൾ പരിശോധിച്ചു കൊണ്ടിരുന്നു.

“ഇക്കാ…” ആനന്ദകണ്ണീർ പൊഴിച്ച് അത്ഭുതത്തോടെ ഓടിവന്ന് അവൾ ബാസിയെ കെട്ടിപ്പുടിച്ചു.

“എന്താടി മോങ്ങുന്നെ…”

ബാസിയുടെ കാതിൽ സുലു പതിയെ കാര്യം പറഞ്ഞു തീരുമ്പോൾ അവൻ ഇരു കൈകൾ കൊണ്ട് അവളെ തന്നിലേക്ക് അണച്ചു പിടിച്ചു.ഇരു കവിളുകളിൽ പിടിച്ച് ഉയർത്തി നെറ്റിയിൽ ചുടു ചുംബനങ്ങൾ അർപ്പിക്കുമ്പോൾ പത്താണ്ട് കാലം ഹൃദയത്തിൽ പേറിയ ദുഃഖങ്ങൾ മുഴുവൻ അവന്റെ കണ്ണിൽ ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു.

കണ്ണിൽ തെളിഞ്ഞ പ്രതീക്ഷകൾക്ക് ഉറപ്പ്പ്പ് വരുത്താനായി ഹോസ്പിറ്റലിലേക്ക് നീങ്ങുമ്പോൾ ഉള്ളിൽ ഭയം നിറയുന്നുണ്ടായിരുന്നു.ഇനിയും സത്യമായി തെളിഞ്ഞില്ലെങ്കിൽ… ഹോസ്പിറ്റലിലേക്കുള്ള ദൂരം കുറഞ്ഞു കുറഞ്ഞു വരുമ്പോൾ അവരുടെ ഹൃദയമിടിപ്പുകളുടെ എണ്ണം കൂടി കൂടി വരുന്നുണ്ടായിരുന്നു. സംസാരപ്രിയയായിരുന്ന സുലു വാക്കുകളില്ലാതെ വിജനതയിലേക്ക് കണ്ണ് നട്ട് ഇരിക്കുമ്പോൾ ചുണ്ട് മന്ത്രങ്ങളിൽ ചേക്കേറിയിരുന്നു.

ഡോക്ടറുടെ റൂമിലേക്ക് കയറാൻ ഒരുങ്ങുന്ന സുലു അവസാനമായി ഒന്ന് കൂടെ ബാസിയെ തന്നെ നോക്കി. ഭയം നിറഞ്ഞ മുഖത്ത് ചെറു പുഞ്ചിരി വിടർത്തി അവളെ ആശ്വസിപ്പിച്ചു കൊണ്ട് അകത്തേക്ക് അയച്ചു.

എനിക്കെങ്ങാനും പിഴവ് സംഭവിച്ചതായിരിക്കോ… ഇത് കൂടി ഇല്ലെങ്കിൽ ഇനി എങ്ങനെ വീട്ടുകാരെ ഫേസ് ചെയ്യും… ഉത്തരമില്ലാത്ത നൂർ ചോദ്യങ്ങളുമായി സമായതിനെന്തോ തീരെ വേഗത കുറഞ്ഞ പോലെ.

“സൽമ”വതട്ടിലിനടുത്തെ നൈസ് സുലുവിന്റെ പേര് വിളിച്ചു കഴിയും മുമ്പേ അവൾ ഡോക്ടറുടെ മുന്നിൽ ഹാജരായിയുന്നു.

“നല്ല പേടിയുണ്ടല്ലോ…”ഡോക്ടർ ചിരിച്ചു കൊണ്ട് പറഞ്ഞപ്പോൾ അവൾ “ഉണ്ട്”എന്ന് തലയാട്ടി.

“എന്നാ പേടിക്ക ഇനി പേടിക്കണ്ടട്ടോ”ഡോക്ടറുടെ വാക്കുകൾ വിശ്വാസം വരാതെ അവൾ വീണ്ടും ചോദിച്ചു.

“സത്യമാണോ” ഡോക്ടർ പുഞ്ചിരിയോടെ മറുപടി പറയുമ്പോൾ കണ്ണീരോടെ അവൾ പുറത്തേക്ക് നടന്നു.

ഹോസ്പിറ്റലിന്റെ ഒരു ഭാഗത്ത്‌ ചുമരിൽ ചാരി കണ്ണു ചിമ്മി നിൽക്കുന്ന ബാസിയെ താൻ ഒരമ്മയാകാൻ പോകുന്ന സന്തോഷം അറിയിച്ച് കെട്ടി പിടിച്ച് ചുംബിച്ചു.

“ടീ ആൾക്കാർ നോക്കുന്നു.”

“നോക്കിക്കോട്ടെ നിങ്ങൾ എന്റെ കേട്ട്യോൻ അല്ലെ…പിന്നെന്താ കുഴപ്പം…”

ബാസിയുടെ കൈപിടിച്ചു വണ്ടിയിലേക്ക് നടക്കുമ്പോൾ എന്നോ മാഞ്ഞുപോയ ആ പഴയ പുഞ്ചിരി അവളുടെ മുഖത്ത് തെളിയുന്നുണ്ടായിരുന്നു.

രചന: എന്ന് സ്വന്തം ബാസി

(💕ഇഷ്ട്ടം ആയാലും ഇല്ലെങ്കിലും ഒരു വാക്കോ വരിയോ എനിക്കായി കുറിക്കണേ…💕.)

Leave a Reply

Your email address will not be published. Required fields are marked *