മകനെ കൊല്ലാന്‍ അമ്മയുടെ ക്വട്ടേഷന്‍; ഒരു ലക്ഷം രൂപക്ക് ക്വട്ടേഷന്‍ എടുത്തത് മരുമകനും സുഹൃത്തക്കളും;കൊല്ലപ്പെട്ടത് 21കാരന്‍;ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ

ഉദയ്പുര്‍: സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് സ്വന്തം മകനെ കൊല്ലാന്‍ മരുമകനും സുഹൃത്തുകള്‍ക്കും അമ്മ ക്വട്ടേഷന്‍ നല്‍കി. മോഹിത്(21) എന്ന യുവാവിനെയാണ് സംഘം കൊലപ്പെടുത്തിയത്. രാജസ്ഥാനിലെ പ്രതാപ്ഖഡ് ജില്ലയിലെ ഛോട്ടി സാദ്രിയിലാണ് നാടിനെ ഞെട്ടിച്ച സംഭവം. സ്ഥലം വില്‍ക്കുന്നതിനെ എതിര്‍ത്തതിനെ തുടര്‍ന്നാണ് മകനെ വകവരുത്താന്‍ അമ്മ ഒരു ലക്ഷം രൂപ ക്വട്ടേഷന്‍ നല്‍കിയത്.ഈ മാസം ഏഴിനാണ് മരുഭൂ പ്രദേശമായ രാട്ടി തലായിക്ക് സമീപത്തെ ദേശീയ പാതയില്‍ നിന്നും പോലീസ് മോഹിതിന്റെ മൃതദേഹം കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് അമ്മ പ്രംലത സുതാര്‍, സഹോദരന്‍ കിഷാന്‍ സുതാര്‍, മഹാദേവ് ദക്കാദ്, ഗണ്‍പത് സിങ് എന്നിവരെ അറസ്റ്റുചെയ്ത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. പിതാവിന്റെ മരണ ശേഷം മോഹിതിന് മാനസിക പ്രശ്നങ്ങളുണ്ടായിരുന്നു. തുടര്‍ന്ന് മയക്കുമരുന്നിന് അടിമയായ ഇയാൾ പലപ്പോഴും അമ്മയെ മര്‍ദിക്കാറുണ്ടായിരുന്നു. ഇത് അസഹനീയമായതിനെ തുടര്‍ന്ന് പ്രേംലത മകളുടെ വീട്ടിലേക്ക് താമസം മാറ്റി. പിന്നീട് പ്രേംലത തന്റെ പേരിലുള്ള സ്ഥലം പ്രതികളിലൊരാള്‍ക്ക് വില്‍ക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, മോഹിത് ഇത് ശക്തമായി എതിര്‍ത്തു. ഇതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്. 

Leave a Reply

Your email address will not be published. Required fields are marked *