എന്നാല്‍ അത് നമ്മുടെ തലമുറയ്ക്ക് തലവേദനയാകില്ലെന്ന് കണ്ട് അവഗണിച്ചാല്‍ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ അഭയാര്‍ഥികളായി മാറുമെന്നാണ് നാസയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

ആഗോപ താപനം ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ അത് നമ്മുടെ തലമുറയ്ക്ക് തലവേദനയാകില്ലെന്ന് കണ്ട് അവഗണിച്ചാല്‍ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ അഭയാര്‍ഥികളായി മാറുമെന്നാണ് നാസയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ആഗോള താപനത്തെ തുടര്‍ന്ന് ഹിമപാളികള്‍ ഉരുകുന്നതു മൂലം ഉയരുന്ന സമുദ്രജല നിരപ്പ് ഏറ്റവും കൂടുതല്‍ ബാധിക്കുക കര്‍ണാകയിലെ തീരദേശ നഗരമായ മംഗളൂരുവിനെയാണ്. മുംബൈയും വലിയ ഭീഷണിയാണ് നേരിടുന്നത്. നാസയുടെ കണക്കുകള്‍ പ്രകാരം അമേരിക്കയിലെ ന്യൂയോര്‍ക്കും ആഗോളതാപനത്തിന്റെ ഇരയാകുമെന്നാണ് മുന്നറിയിപ്പ്.Image result for mangaloreRelated image

ആഗോളതാപനം തടയാന്‍ കഴിഞ്ഞില്ലെങ്കില്‍ അടുത്ത നൂറു വര്‍ഷത്തിനുള്ളില്‍ ഹിമപാളികള്‍ ഉരുകുന്നതു മൂലം ഉയരുന്ന സമുദ്രജല നിരപ്പ് ഊഹിക്കുന്നതിനും അപ്പുറമായിരിക്കും. മംഗളൂരുവിലെ സമുദ്രനിരപ്പ് 15.98 സെന്റീമീറ്റര്‍ ഉയരുമ്പോള്‍ മുംബൈയിലേത് 15.26 സെന്റീമീറ്ററും ന്യൂയോര്‍ക്കിലേത് 10.65 സെന്റീമീറ്ററുമായിരിക്കും. നാസയുടെ കണക്കുകള്‍ അടിസ്ഥാനമാക്കി ജേര്‍ണല്‍ സയന്‍സ് അഡ്വാന്‍സ് നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്. ആഗോളതാപനം ഇന്ത്യയില്‍ ഏറ്റവും പെട്ടെന്ന് ബാധിക്കുക മുംബൈയെ ആയിരിക്കുമെന്നാണ് നേരത്തെ മുതല്‍ കരുതിയിരുന്നത്. എന്നാല്‍ മുംബൈയെ ബാധിക്കുന്നതിനേക്കാള്‍ വേഗം മംഗളൂരുവായിരിക്കും ഇരയാവുകയെന്ന് പുതിയ പഠനങ്ങള്‍ പറയുന്നു. ഇന്ത്യയിലെ മംഗളൂരു, മുംബൈ എന്നീ നഗരങ്ങള്‍ക്ക് പുറമെ ആന്ധ്രാ പ്രദേശിലെ കകിനാഡയും ഭീഷണി നേരിടുന്ന നഗരങ്ങളിലൊന്നാണ്.Image result for mumbai seaImage result for mumbai seaImage result for mumbai sea

ലോകത്തൊട്ടാകെ 293 പ്രധാന തീരദേശ നഗരങ്ങളാണ് സമുദ്രനിരപ്പ് ഉയരുന്നതിന്റെ ഭീഷണി നേരിടുന്നത്. ലോകത്തിലെ വെള്ളത്തിന്റെ 75 ശതമാനവും ഹിമാനികളിലും ഹിമപാളികളിലുമായാണ് സംഭരിക്കപ്പെട്ടിരിക്കുന്നത്. ആഗോളതാപനം മൂലം ഇത് അതിവേഗം ഉരുകുകയാണ്. എന്നാല്‍ ഇത്തരത്തില്‍ ഉരുകി സമുദ്രജലത്തിലേക്ക് ചേരുന്ന വെള്ളം ഗുരുത്വാകർഷണം മൂലം ലോകത്ത് മുഴുവന്‍ ഒരുപോലെയല്ല വ്യാപിക്കുന്നത്. ഇത്തരത്തില്‍ ഉയരുന്ന ജലനിരപ്പ് മൂലം നൂറു വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ 14000 ചതുരശ്ര കിലോമീറ്റര്‍ കടലെടുക്കുമെന്നാണ് പഠനത്തില്‍ വ്യക്തമായത്. ഏകദേശം നാലു കോടിയോളം ഇന്ത്യക്കാരാണ് ആഗോളതാപനം മൂലം അഭയാര്‍ഥികളാകുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *