ATM-ല്‍ നിന്നും പണം എടുക്കുമ്പോള്‍ ശ്രദ്ധിക്കാതെ പോകരുതേ

നാമെല്ലാവരും ATM ഉപയോഗിക്കുന്നവര്‍ ആയിരിക്കും .എന്നാല്‍ ATM ഉപയോഗിച്ച് പൈസ എടുക്കുമ്പോള്‍ അല്‍പ്പം ശ്രദ്ധിച്ചില്ല എങ്കില്‍ ചിലപ്പോള്‍ പൈസ നഷ്ടവും സമയ നഷ്ടവും ഒപ്പം മാന നഷ്ടവും ഉണ്ടാകും .ഈ പറഞ്ഞത് ഒന്നും അങ്ങ് വ്യക്തമായി മനസ്സിലായില്ല അല്ലേ ?താഴെ കാണുന്ന അനുഭവക്കുറിപ്പ് ഒന്ന് വ്യതമായി വായിച്ചു നോക്കുക ഒപ്പം കൂടെ ചേര്‍ത്തിരിക്കുന്ന ഫോട്ടോസ് കാണുക അപ്പോള്‍ കൃത്യമായി മനസ്സിലാകും കാര്യം എന്ത് എന്ന് .

ഞായറാഴ്ച രാവിലെയാണ് പാലാ ടൗൺ SBT ATM (Counter 2)ൽ നിന്നും 33000 രൂപാ പിൻവലിച്ചത്.16 രണ്ടായിരത്തിൻറെ നോട്ടുകളും 5 നൂറും ഒരു 500 ആയിട്ടാണ് കിട്ടിയത്. ATM ൽ എനിക്ക് പൂർണ്ണ വിശ്വാസം ഉള്ളതിനാലും ടൗണിലെ തിരക്കേറിയ ATM ആയതിനാലും ATM counter ൽ നിന്ന് ആ നോട്ടുകൾ മുഴുവൻ count ചെയ്യാൻ എന്നത്തെപ്പോലെയും അന്നും നോക്കിയില്ല.വീട്ടിലെത്തി എണ്ണിയപ്പോൾ അൽപ്പം ഭാരക്കൂടുതൽ അനുഭവപ്പെട്ടു.പിന്നീട് നോക്കിയപ്പോഴാണ് പേപ്പർ ഒട്ടിച്ച നിലയിൽ രണ്ടും പശ ഒട്ടിച്ച നിലയിൽ മൂന്നും നോട്ടുകൾ കണ്ടത്.16,2000 ൻറെ നോട്ടുകളിൽ 5 എണ്ണം ഈ വിധമായിരുന്നു

 

 

ഞായറാഴ്ച ബാങ്ക് അവധിയായതിനാൽ തിങ്കളാഴ്ച (07/08/17) രാവിലെ ഞാൻ ബാങ്കിൽ പോയി ഒരു ഉദ്യോഗസ്ഥനോട് വിവരങ്ങൾ പറഞ്ഞു.ഞാൻ അവരുടെ ATM ൽ നിന്നല്ല പണം പിൻവലിച്ചതെന്നും അവരുടെ ATM ൽ അങ്ങനെ സംഭവിക്കില്ലെന്നും അദ്ദേഹം പറഞ്ഞു കേട്ടപ്പോൾ അക്ഷരാർത്ഥത്തിൽ ഞാൻ ഞെട്ടി.ഏതു ശാഖയിലാണോ (അതും ഒരേ ബാങ്കിൻറെ) അവിടെ പോയി കൊണ്ടു കൊടുക്കാൻ പറഞ്ഞ് അദ്ദേഹം കൈ മലർത്തി.ഇതേ ബാങ്കിൻറെ പിറവം ശാഖയിൽ ( പാലാ-പിറവം 30-35 kmദൂരം) പോയി കൊടുത്തിട്ട് അവരും ഇതേ രീതിയിൽ കൈ മലർത്തിയാൽ എന്തു ചെയ്യണം എന്നു ചോദിച്ചപ്പോൾ ഒരു പുഞ്ചിരി ആയിരുന്നു അദ്ദേഹത്തിൻറെ മറുപടി….

ഒരു സാധാരണ പൗരൻ എന്ന നിലയിൽ എനിക്ക് അദ്ദേഹത്തോട് ചോദിക്കാനുള്ളത്,കാസർഗോഡ് നിന്നോ തിരുവനന്തപുരത്തു നിന്നോ ഒരു വ്യക്തി എന്തങ്കിലും അത്യാവശ്യത്തിന് പാലാ വരുമ്പോഴാണ് ഇതേ അവസ്ഥ വരുന്നതെങ്കിൽ അയാളേയും account എടുത്തിരിക്കുന്ന ശാഖയിലേക്ക് പറഞ്ഞു വിടുമോ? വണ്ടിക്കൂലി പോലും എടുക്കാൻ ഇല്ലാത്ത അവസ്ഥയിലാണെങ്കിൽ അതു നിങ്ങൾ കൊടുത്തു വിടുമോ?

അവിടെ നിന്നിട്ടും കാര്യമില്ലെന്നു മനസ്സിലാക്കി നിസ്സഹായയായി പോരാൻ തുടങ്ങിയപ്പോഴാണ് മാനേജരെ കണ്ട് കാര്യം പറയാം എന്ന് തോന്നിയത്.നേരെ അദ്ദേഹത്തെ പോയി കണ്ട് നടന്ന കാര്യങ്ങളൊക്കെ വള്ളി പുള്ളി തെറ്റാതെ പറഞ്ഞു.എന്തെങ്കിലും ഒരു പരിഹാരം അവിടെ വച്ച് തന്നെ ഉണ്ടാക്കി തരണമെന്നും പറഞ്ഞു.കാര്യങ്ങളൊക്കെ കേട്ട ശേഷം മാനേജർ ഞാൻ ആദ്യം സമീപിച്ച ആ സാറുമായി ചർച്ച നടത്തി വന്നു.

അദ്ദേഹം പറഞ്ഞ കാര്യങ്ങൾ എന്നോട് വീണ്ടും ആവർത്തിക്കുകയും ചെയ്തു.പിന്നീട് ആ മാനേജരുടെ നല്ല മനസ്സു കൊണ്ട് ആ പൈസ account ലേക്ക് deposit ചെയ്യാൻ അദ്ദേഹം നിർദ്ദേശിച്ചു.പറഞ്ഞതിൻ പ്രകാരം ഞാൻ ആ തുക account ലേക്ക് തന്നെ deposit ചെയ്തു.അങ്ങനെ ആ ATM പറ്റിച്ച പണിയിൽ കുറച്ചു സമയം പോയിക്കിട്ടി എന്നു പറയാം.

ആയതിനാൽ സുഹൃത്തുക്കളെ, ATMൽ നിന്നിറങ്ങും മുൻപ് നോട്ടുകൾ check ചെയ്യുക.ഇതു പോലെയുള്ള നോട്ടുകൾ കിട്ടിയാൽ അവിടെയുള്ള cctv camera ക്കു നേരെ ഉയർത്തി കാണിക്കുക.ഇടപാട് നടത്തിയതിൻറെ Reciept,sms എന്നിവ സൂക്ഷിക്കുക. ശേഷം ബന്ധപ്പെട്ട അധികാരികളെ അറിയിക്കുക. കടപ്പാട് . ജോസ്ന ജോസ്

പൊതുജനങ്ങളുടെ അറിവിലേക്കായി പരമാവതി ഷെയര്‍ ചെയ്ത് പ്രചരിപ്പിക്കുക

Leave a Reply

Your email address will not be published. Required fields are marked *