വിജനമായ റെയിൽവേ സ്റ്റേഷനില്‍ ട്രൈന്‍ കാത്തുനില്‍ക്കുന്നതിനിടെ പെണ്‍കുട്ടിക്ക് സംഭവിച്ചത്…

ചുരുക്കം ചില ട്രെയിനുകൾക്ക് മാത്രം സ്റ്റോപ്പുള്ള ഒരു വിജനമായ റെയിൽവേ സ്റ്റേഷനായിരുന്നു അത്.
ആ രാത്രിയിൽ,തനിച്ചു അവൾ ആ പ്ലാറ്റ്ഫോർമിൽ ട്രെയിൻ കാത്തിരിക്കാൻ തുടങ്ങിയിട്ടു നേരം കുറെയായിരുന്നു.ആ പരിസരത്തു മൂന്ന് പട്ടികളെ മാത്രമേ അവൾക്കു കാണാൻ സാധിച്ചിരുന്നുള്ളൂ.എന്നാൽ കുറച്ചു കഴിഞ്ഞു, ഒരു അപരിചിതൻ അവളുടെ കസേരയോട് ചേർന്നുള്ള കസേരയിൽ വന്നു ഇരിപ്പുറപ്പിച്ചു.

അവൾക്കു ഉള്ളിൽ നേരിയ ഒരു ഭയം തോന്നി.
അവൾ കുറച്ചു നേരം എന്തോ ആലോചിച്ചതിനു ശേഷം,അയാളുടെ അരികിൽ നിന്നും മാറി മറ്റൊരു കസേരയിൽ പോയി ഇരുന്നു.
ഒടുവിൽ,അയാൾ തന്നെ ശ്രദ്ധിക്കുന്നില്ല എന്നു മനസിലായതോടെ അവളുടെ മനസ്സൊന്ന് തണുത്തു.
ആ സമയം, ഒരു ആർ.പി.എഫ് ഉദ്യോഗസ്ഥൻ ഉറക്കപ്പിച്ചോടെ ഓഫീസിൽ നിന്ന് ഇറങ്ങിവരുന്നത് അവൾ കണ്ടു.അയാൾ അവളെയും ആ അപരിചിതനേയും ഒന്നു നോക്കിയത്തിന് ശേഷം അതേപോലെ തിരിച്ചുകയറി പോയി.

കുറച്ചു നേരത്തിനു ശേഷം,ദൂരേന്ന് ഹോർണ് മുഴക്കി ട്രെയിൻ വരുന്നത് അവൾ കണ്ടു.അവൾക്കു ആശ്വാസമായി.പക്ഷെ,അവളുടെ ആശ്വാസത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല.കാരണം,അത് അവിടെ സ്റ്റോപ്പില്ലാത്ത ട്രെയ്‌നായിരുന്നു.അത് എതിർ ട്രാക്കിലൂടെ ഹോർണ് മുഴക്കി അതിവേഗം അവളെ മറികടന്നു പോയി.

ആ സമയം,പെട്ടന്ന് ആ അപരിചിതൻ അവളെ പുറകിൽ നിന്നു കടന്നുപിടിച്ചു.അവൾ ഭയന്ന് സർവ ശക്തിയും എടുത്തു അലറി.പക്ഷെ അവളുടെ ശബ്ദം ആ ട്രെയിനിന്റെ മുഴക്കത്തിൽ അലിഞ്ഞു ചേർന്നതല്ലാതെ മറ്റാരും കേട്ടില്ല.അയാൾ അവളെ പിടിച്ചു വലിച്ചുകൊണ്ടു പോകാൻ തുടങ്ങി.പെട്ടെന്നാണ്,രക്ഷകരെ പോലെ ആ മൂന്നു പട്ടികൾ അയാളുടെ മേൽ ചാടി വീണത്.അയാൾ അവളുടെ കൈയിലെ പിടിവിട്ടു ആ പട്ടികളുടെ നേരെ തിരിഞ്ഞു.പക്ഷെ അവയെ കീഴ്പ്പെടുത്താൻ തനിക്കു കഴിയില്ലെന്നു മനസിലായതോടെ അയാൾ അവിടുന്ന് ഓടി രക്ഷപ്പെട്ടു.പട്ടികൾ മൂന്നും കുരച്ചുകൊണ്ടു അയാളുടെ പിന്നാലെ പാഞ്ഞു.
അവൾ കരഞ്ഞു കൊണ്ട് ആർ.പി.എഫ് ഓഫീസിലേക്ക് നടന്നു.പക്ഷേ അതിന്റെ വാതിൽ അടഞ്ഞു കിടക്കുവായിരുന്നു.അവൾ നിലത്ത് കിടന്നയൊരു ചെറിയ ഇഷ്ടിക കഷ്‌ണമെടുത്തു ആ വാതിലിൽ ഇങ്ങനെ എഴുതി…”A railway station dog is better than a railway police at night for security…”

ശബരി

Leave a Reply

Your email address will not be published. Required fields are marked *