ഇനി സ്ത്രീകൾക്കും നിന്നുകൊണ്ട് മൂത്രമൊഴിക്കാം.!!

യാത്ര ചെയ്യുന്ന സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുന്ന ഒരു കാര്യമാണ് യാത്രാ വേളകളിലെ മൂത്രമൊഴിക്കാനുള്ള സൗകര്യം. അതുകൊണ്ടുതന്നെ പല സ്ത്രീകളും പലപ്പോഴും മണിക്കുറുകളോളം മൂത്രം പിടിച്ച് വെക്കുകയാണ് ചെയ്യുന്നത്. ഗുരുതരമായ ആരോഗ്യ പ്രശനങ്ങളാണ് ഇത് സ്ത്രീകളില്‍ ഉണ്ടാക്കുക. ഇത്തരം സ്ത്രീകള്‍ക്ക് ആശ്വാസകരമാകുന്ന ഒരു ഉപകരണമാണ് സിറോണി അവതരിപ്പിക്കുന്നത്.

ഇന്ത്യയില്‍ ആദ്യമായി പൊതു ടോയ്‌ലറ്റുകളില്‍ സ്ത്രീകള്‍ക്ക് നിന്ന് മൂത്രമൊഴിക്കാനുള്ള തരത്തില്‍ സ്ത്രീകള്‍ക്ക് കൂടെ കൊണ്ടുനടക്കാന്‍ കഴിയുന്ന രീതിയിലാണ് സിറോണി അവതരിപ്പിക്കുന്ന പോര്‍ട്ടബിള്‍ യൂറിന്‍ ഉപകരണമായ പീ ബഡ്ഡിയുടെ രൂപ കല്‍പന. ഉപയോഗ ശേഷം ഇത് കളയുകയും ചെയ്യാം.

ട്രെയിനിലും അല്ലാതെയും യാത്ര ചെയ്യുന്ന അവസരങ്ങളില്‍ വൃത്തിഹീനവും അടിസ്ഥാന സൗകര്യവുമില്ലാത്ത പൊതു ടോയ്‌ലറ്റുകളില്‍ പോവേണ്ടി വരുന്ന സ്ത്രീകള്‍ക്ക് വളരെയധികം ഉപകാരപ്രദമായിരിക്കും ഈ ഉപകരണമെന്ന് കമ്പനി അവകാശപ്പെടുന്നു. നിന്നു മൂത്രമൊഴിക്കുന്നതുകൊണ്ടു തന്നെ വൃത്തിഹീനമായ ടോയ്‌ലറ്റുകളില്‍ നിന്നും ഇന്‍ഫക്ഷന്‍ ഉണ്ടാകുമെന്ന ഭയവും ഇതില്‍ ആവശ്യമില്ല.

കൂടാതെ റോഡ് ട്രിപ്, മാരത്തോണ്‍ തുടങ്ങിയ അവസരങ്ങളിലും അതുപോലെ സന്ധിവേദനയുള്ളവര്‍ ഗര്‍ഭിണികള്‍ തുടങ്ങിയവര്‍ക്കും ഈ ഉപകരണം സഹായകരമാവും.

വളരെ ലളിതമായ നിര്‍ദ്ദേശങ്ങളും പ്രവര്‍ത്തന രീതികളും അടങ്ങിയ ഈ ഉപകരണം വളരെയധികം യൂസര്‍ ഫ്രണ്ട്‌ലിയാണെന്നും കമ്പനി വക്താക്കള്‍ അവകാശപ്പെടുന്നു. ഉപകരണം തുറന്ന ശേഷം യൂസര്‍ക്ക് കംഫര്‍ട്ടിബിള്‍ ആയ ഏതെങ്കിലും സ്ഥലത്ത് സ്ഥാപിച്ച ശേഷം മൂത്രമൊഴിക്കുകയും അത് നിക്ഷേപിക്കുകയും ചെയ്യുന്ന തരത്തില്‍ വളരെ ലളിതമാണ് ഇതിന്റെ പ്രവര്‍ത്തന രീതി. ശരീരത്തിലെവിടെയും തട്ടാതെ വളരെ വൃത്തിയോടെ ആയിരിക്കും ഇതിന്റെ പ്രവര്‍ത്തനമെന്നും കമ്പനി പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *