ക്ലാസ്സ്‌റൂമില്‍ വെള്ളമടിച്ചു പെണ്‍കുട്ടികള്‍ -കോളേജുകളിൽ ഇതൊരു പതിവ് കാഴ്ചകളായി മാറുന്നു… !!

ക്ലാസ് മുറിയിലിരുന്ന് വെളളമടിച്ച് പൂസായ പെണ്‍കുട്ടികളടക്കം മൂന്ന് പേരെ അധ്യാപകര്‍ കയ്യോടെ പൊക്കി.ക്ലാസ് മുറിയിലിരുന്ന് മദ്യപിച്ച രണ്ട് പെണ്‍കുട്ടികളുള്‍പ്പെടെ മൂന്ന് പേരെ കോളേജില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. പുല്പള്ളി പഴശ്ശിരാജാ കോളേജിലെ രണ്ട് രണ്ടാംവര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനികളും മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയുമാണ് ക്ലാസ് മുറിയിലിരുന്ന് മദ്യപിച്ച് ‘പൂസാ’യത്.

കോളേജ് ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്ന പെണ്‍കുട്ടികള്‍ കഴിഞ്ഞ ദിവസം പ്രോജക്ട് വര്‍ക്കിനെത്തിയപ്പോഴായിരുന്നു സംഭവം. ജൂനിയര്‍ വിദ്യാര്‍ഥിക്കൊപ്പം ചേര്‍ന്ന് ഇവര്‍ കോളേജിന്റെ മൂന്നാം നിലയിലെ ഒഴിഞ്ഞ ക്ലാസ് മുറിയിലിരുന്ന് മദ്യപിച്ചതായാണ് വിവരം. ജൂനിയര്‍ വിദ്യാര്‍ഥിയായ ആണ്‍കുട്ടിയാണ് ഒരു മുഴുക്കുപ്പി വിദേശമദ്യവും മറ്റ് ആഹാരവസ്തുക്കളും എത്തിച്ചുനല്‍കിയത്.

ക്ലാസ് മുറിയുടെ മുന്നിലൂടെ കടന്നുപോയ അധ്യാപിക പെണ്‍കുട്ടികളെ അസുഖകരമായ അവസ്ഥയില്‍ കണ്ടതിനെത്തുര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്.

മദ്യലഹരിയില്‍ നിലത്തുനില്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്ന ഇവരെ കോളേജിലെ ജീവനക്കാര്‍ ചേര്‍ന്നാണ് ക്ലാസ് മുറിക്ക് പുറത്തെത്തിച്ചത്. മൂന്നുപേരെയും കോളജില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതായും ഇവരുടെ രക്ഷിതാക്കളോട് കോളജിലെത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പ്രിന്‍സിപ്പല്‍ ഡോ. എ.ഒ. റോയ് അറിയിച്ചു.

മേഖലയിലെ കോളേജ് കാമ്പസുകളും സ്‌കൂളുകളും കേന്ദ്രീകരിച്ച് ലഹരി മാഫിയയുടെ പ്രവര്‍ത്തനം ശക്തമാണ്. പെണ്‍കുട്ടികളടക്കം ഒട്ടേറെ പേരാണ് ഈ സംഘത്തിന്റെ കെണിയില്‍പ്പെട്ടിട്ടുള്ളത്

Leave a Reply

Your email address will not be published. Required fields are marked *