വരനെ തേടിയുള്ള ഒറ്റ പോസ്റ്റിലൂടെയാണ് മലപ്പുറം സ്വദേശിനി ജ്യോതി ശ്രദ്ധേയയായത്. ഇങ്ങനെയൊരു പോസ്റ്റിടാനുണ്ടായ സാഹചര്യത്തേക്കുറിച്ച് ജ്യോതി തന്നെ പറയുന്നു

വരനെ തേടിയുള്ള ഒറ്റ പോസ്റ്റിലൂടെയാണ് മലപ്പുറം സ്വദേശിനി ജ്യോതി ശ്രദ്ധേയയായത്. ഇങ്ങനെയൊരു പോസ്റ്റിടാനുണ്ടായ സാഹചര്യത്തേക്കുറിച്ചും പിന്നീട് സംഭവിച്ച കാര്യങ്ങളേക്കുറിച്ചും മാതൃഭൂമി ഡോട്ട് കോമിനോട് പങ്കുവെയ്ക്കുന്നു.

തിരൂര്‍ :ഇപ്പോള്‍ ഫെയ്‌സ്ബുക്ക് മാട്രിമോണിയുടെ കാലഘട്ടമാണ്. തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ജീവിത പങ്കാളിയെ കണ്ടെത്താന്‍ ഫെയ്‌സ്ബുക്ക് എന്ന ഈ വലിയ സമൂഹ മാധ്യമ ലോകത്തെ ആശ്രയിക്കുന്നവരുടെ എണ്ണം അനുദിനം ഏറിവരികയാണ്. പലവിധ പ്രശ്‌നങ്ങളാല്‍ വിവാഹം നീണ്ടു പോകുന്ന യുവതീയുവാക്കള്‍ക്കിടയില്‍ ഒരു അനുഗൃഹമാവുകയാണ് ഫെയ്‌സ്ബുക്ക് മാട്രിമോണിയെന്ന പുത്തന്‍ ആശയം. മഞ്ചേരിക്കാരന്‍ രാജേഷിന്റെ ഫെയ്‌സ്ബുക്ക് വഴിയുള്ള വിവാഹപരസ്യത്തോടെയാണ് ഈ വഴി മലയാളികള്‍ക്കും ഏറെ പരിചതമായത്.

ഫെയ്‌സ്ബുക്കില്‍ തന്റെ വിവാഹലോചന പോസ്റ്റ് ഇട്ടത് തൊട്ട് രാജേഷിനെ തിരക്കി നിരവധി ഫോണ്‍ കോളുകളാണ് എത്തിയത്. തന്റെ പോസ്റ്റ് വന്‍ ഹിറ്റായതിന് പിന്നാലെ അടുത്തിടെ രാജേഷിന്റെ കല്ല്യാണവും നടന്നു. ഇപ്പോഴിത മറ്റൊരു മലയാളി കൂടി ഫെയ്‌സ്ബുക്ക് മാട്രിമോണി വഴി തന്റെ ജീവിത പങ്കാളിയെ കണ്ടെത്താനുള്ള ശ്രമങ്ങളിലാണ്. ഇത്തവണ ഇത്തരമൊരു ആശയവുമായി രംഗത്തെത്തിയത് ഒരു പെണ്‍കുട്ടിയാണെന്ന പ്രത്യേകത കൂടി ഈ മാട്രിമോണി പോസ്റ്റിനുണ്ട്. മലപ്പുറം സ്വദേശിയായ ജ്യോതിയാണ് ഇത്തരമൊരു ഫെയ്‌സ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയത്.

ജ്യോതിയുടെ ഫെയ്‌സ്ബുക്ക് മാട്രിമോണി കുറിപ്പ്

Leave a Reply

Your email address will not be published. Required fields are marked *