സ്വാമിയുടെ അത്ഭുത പ്രവര്‍ത്തി കണ്ട് സായിപ്പന്‍മാരുടെ കണ്ണ് തള്ളി. പെട്ടി വാന്‍ ജനനേന്ദ്രിയത്തില്‍ കെട്ടിവലിച്ച് നീക്കിയാണ് സ്വാമി അത്ഭുതം കാട്ടിയത്

 

സ്വാമിയുടെ അത്ഭുത പ്രവര്‍ത്തി കണ്ട് സായിപ്പന്‍മാരുടെ കണ്ണ് തള്ളി. പെട്ടി വാന്‍ ജനനേന്ദ്രിയത്തില്‍ കെട്ടിവലിച്ച് നീക്കിയാണ് സ്വാമി അത്ഭുതം കാട്ടിയത്. അലഹാബാദില്‍ നടക്കാറുള്ള മാഹാകുംഭമേളയിലാണ് സംഭവം. അഖോരികള്‍ കഞ്ചാവടിച്ചും നഗ്‌നതയില്‍ വിലയം പ്രാപിക്കുന്ന മഹാമേള. ആയിരക്കണക്കിന് അഖോരികള്‍ ഒത്തു ചേരുന്ന മേളയില്‍ ജഢപിടിപ്പിച്ച് മുടിയും താടിയുമായി നഗ്‌നരായി എത്തുന്നവര്‍ അനേകമാണ്. ഇത്തവണ അലഹബാദിലെ മേളയില്‍ കണ്ട അത്ഭുതകാഴ്ച്ച കണ്ട് ഞെട്ടിയത് സായിപ്പന്മാരാണ്.

പെട്ടി ഓട്ടോറിക്ഷ ജനനേന്ദ്രിയത്തില്‍ കെട്ടിവലിച്ചു നീക്കുന്ന ഹിന്ദു സന്യാസിയുടെ ചിത്രമാണ് പുറത്തുവന്നത്. ഈ ചിത്രം ലോക മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചു. ജനുവരി രണ്ടിന് അലഹബാദില്‍ നിന്നാണ് ചിത്രം പുറത്തുവന്നത്. ഹിന്ദുജൈന രീതി പിന്തുടരുന്ന സന്യാസിയാണ് ജനനേന്ദ്രിയത്തില്‍ കയര്‍കെട്ടി പെട്ടി ഓട്ടോറിക്ഷ കെട്ടിവലിച്ചു നീക്കിയത്.

മേളയ്ക്കായി ആയിരക്കണിക്കിന് ആളുകളാണ് പങ്കെടുത്തത്. ഇതിനിടെയാണ് ഈ അപൂര്‍വ ചിത്രം പ്രഭാത് കുമാര്‍ വര്‍മയെന്ന ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയത്. സന്യാസിയുടെ പ്രകടനം കണ്ട് ആളുകള്‍ നോക്കി നില്‍ക്കുന്നതും ചിത്രത്തില്‍ കാണാം. ഗംഗ, യുമന, സരസ്വതി നദികള്‍ സംഗമിക്കുന് ത്രിവേണി സംഗമത്തില്‍ 45 ദിവസമാണ് മഹാമേള നീണ്ടു നില്‍ക്കുക.

രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി പേര്‍ കുംഭമേളയെ കുറിച്ച് പഠിക്കുവാനെത്തിയിട്ടുണ്ട്. നദിയില്‍ മുങ്ങി പൊങ്ങുന്നത് തീര്‍ത്ഥാടകര്‍ക്ക് മാനസികവും ശാരീരികവുമായ പുത്തന്‍ ഉണര്‍വ് നല്‍കുന്നുവെന്ന വിശ്വാസം ശക്തമാണ്.

Leave a Reply

Your email address will not be published. Required fields are marked *