ഭാര്യയും മക്കളും നോക്കി നിൽക്കെ യുവാവിന് ദാരുണാദ്യം വീഡിയോ

ടിക്കറ്റ് എടുക്കാതെ മൃഗശാലയിലേക്ക് ചാടിക്കടന്ന യുവാവിനെ കടുവ കടിച്ചു കൊന്നു. ഭാര്യയും മക്കളും നോക്കി നിൽക്കെയായിരുന്നു യുവാവിന്റെ ദാരുണാദ്യം. മൃഗശാല ടിക്കറ്റായ 15 പൗണ്ട് നല്കാൻ തയ്യാറാകാതെ മൃഗശാലയുടെ വേലി ചാടിക്കടന്നതാണ് യുവാവിന് വിനയായി മാറിയത്.

ഹുബെയ് പ്രവിശ്യയിലുള്ള സാംഗ് എന്നയാളാണ് കൊല്ലപ്പെട്ടത്. സാംഗിനെ കടുവ കടിച്ചു കീറുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. എന്നാൽ പിന്നീട് ഈ ദൃശ്യങ്ങള്‍ ഒഴിവാക്കുകയും ചെയ്തു.

ഗേറ്റ് ചാടിക്കടന്ന സാംഗിനെ കടുവ നിലത്തുകൂടി വലിച്ചിഴയ്ക്കുകയിരുന്നു . ഇതേ സമയം മറ്റു കടുവകളും യുവാവിന്റെ അടുത്തെത്തി. സാംഗ് കാലുകള്‍ ഉപയോഗിച്ച്‌ എതിര്‍ത്തെങ്കിലും കടുവകൾ കഴുത്തിന് പിന്നില്‍ കടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു.

സാംഗും സുഹൃത്തുമാണ് ടിക്കറ്റ് എടുക്കാതെ മൃഗശാലയുടെ വേലി ചാടിക്കടക്കാൻ ശ്രമിച്ചത്. അതേസമയം ഭാര്യയ്ക്കും മക്കള്‍ക്കും ഇയാള്‍ ടിക്കറ്റ് എടുത്ത് കൊടുത്ത ശേഷമായിരുന്നു ഇത്തരത്തിലൊരു സാഹസത്തിനു മുതിർന്നത്.

Leave a Reply

Your email address will not be published. Required fields are marked *