പതിനാറുകാരിയായ മകൾ അർദ്ധരാത്രി വീട്ടിൽ നിന്ന് പോയിട്ടും വീട്ടുകാര്‍ അറിഞ്ഞില്ല; ഫെയ്‌സ് ബുക്ക് പ്രണയം മൂത്തപ്പോള്‍ പെണ്‍കുട്ടി കാമുകനെ തേടി പോയി;ഒടുവില്‍ വീട്ടുകാര്‍ അറിഞ്ഞത് പോലീസ് വിളിച്ചപ്പോള്‍

തിരുവനന്തപുരം: പതിനാറുകാരിയായ മകൾ അർദ്ധരാത്രി വീട്ടിൽ നിന്ന് പോയിട്ടും മാതാപിതാക്കൾ അറിഞ്ഞില്ല. ഭാഗ്യത്തിന് പെണ്‍കുട്ടി എത്തിയത് പൊലീസിന്റെ സുരക്ഷിത കരങ്ങളിലായിരുന്നു. കാര്യങ്ങള്‍ ചോദിച്ചു പൊലീസ് വീട്ടിലേക്ക് ഫോൺ വിളിച്ചു. അപ്പോഴും മകൾ വീട്ടിൽ ഇല്ലെന്ന് സമ്മതിക്കാൻ അച്ഛനും അമ്മയ്ക്കും കഴിഞ്ഞില്ല. മുറിയിൽ ചെന്ന് നോക്കിയപ്പോളാണ് കാര്യങ്ങള്‍ ഏറെക്കുറെ മനസ്സിലായത്‌. ഫെയ്‌സ് ബുക്ക് പ്രണയമാണ് പതിനാറുകാരിയെ അർദ്ധരാത്രിയിലെ ഒളിച്ചോട്ടത്തിന് പ്രേരിപ്പിച്ചത്. കാമുകനെ കാണാനാണ് പെണ്‍കുട്ടി അര്‍ദ്ധരാത്രി വീട് വിട്ടിറങ്ങിയത്‌.

രാത്രി വീട്ടിൽനിന്നു മുങ്ങിയ പതിനാറുകാരിയെ മണിക്കൂറുകൾക്കകം പൊലീസ് സുരക്ഷിതമായി തിരികെ വീട്ടുകാരെ ഏൽപിച്ചു. മലയിൻകീഴ് പൊലീസിന്റെ നെറ്റ് പട്രോളിങ്ങിനിടെയാണ് പെൺകുട്ടിയെ പിടികൂടിയത്. ശനിയാഴ്ച രാത്രി ഒറ്റയ്ക്കു കിലോമീറ്ററുകളോളം നടന്ന പെൺകുട്ടി തളർന്നപ്പോൾ അപരിചിതനായ ബൈക്ക് യാത്രികനെ കൈകാണിച്ച് അയാളുടെ സഹായത്താൽ തിരക്കൊഴിഞ്ഞ മലയിൻകീഴ് ജംക്ഷനിൽ വന്നിറങ്ങി. ആരുടെയും ്രശദ്ധയിൽപെടാതെ മാറിനിന്നു. കുറച്ചുകഴിഞ്ഞു കാമുകനും അവിടെ എത്തി.

കാറിലെത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയുമായി പെൺകുട്ടി സംസാരിച്ചു നിന്നതു പലരും ശ്രദ്ധിച്ചു. ജംക്ഷനിൽ തട്ടുകട നടത്തുന്ന സ്ത്രീയും മറ്റു ഗൗരവത്തോടെ സംഭവത്തെ കണ്ടു. അവർ കുട്ടികളോട് കാര്യങ്ങൾ തിരക്കി. ഇതിനിടെ പൊലീസും എത്തി. പൊലീസ് ഇരുവരെയും സ്റ്റേഷനിലേക്കു കൊണ്ടുപോയി. അപ്പോഴേക്കു സമയം രാത്രി 12.30 പിന്നിട്ടിരുന്നു. പെൺകുട്ടിയുടെ അച്ഛനെ പൊലീസ് ഫോൺ വിളിക്കുമ്പോഴാണ് മകൾ വീട്ടിൽ ഇല്ലെന്നുള്ള കാര്യം അവർ അറിയുന്നത്. പെൺകുട്ടി ഫേസ്‌ബുക്കിലെ കുട്ടുകാരനെ കാണാൻ പുറപ്പെട്ടതായിരുന്നുവത്രേ.

Leave a Reply

Your email address will not be published. Required fields are marked *